Search
  • Follow NativePlanet
Share
» »ഫലോദി- ഇന്ത്യയിലെ 'ഹോ‌ട്ട്' നഗരത്തിലേക്കൊരു യാത്ര

ഫലോദി- ഇന്ത്യയിലെ 'ഹോ‌ട്ട്' നഗരത്തിലേക്കൊരു യാത്ര

സൂര്യന്‍ കത്തിനില്‍ക്കുന്ന പകലുകള്‍... ഒ‌ട്ടകപ്പുറത്ത് ചുമന്ന് കൊണ്ടുപോകുന്ന ഉപ്പു ചാക്കുകള്‍...

സൂര്യന്‍ കത്തിനില്‍ക്കുന്ന പകലുകള്‍... ഒ‌ട്ടകപ്പുറത്ത് ചുമന്ന് കൊണ്ടുപോകുന്ന ഉപ്പു ചാക്കുകള്‍... കനത്ത ചൂടിനെ വകവയ്ക്കാതെ അന്നന്നത്തെ അന്നത്തിനായി പണി‌‌യെടുക്കുന്ന തൊഴിലാളികള്‍. .. കണ്ടുമറന്ന ഏതെങ്കിലും സിനിമയിലെ രംഗമോ ചിത്രകാരന്‍റെ ഭാവനയോ ഒന്നുമല്ല.
സുവര്‍ണ്ണ നഗരമായ ജയ്സാല്‍മീറിനും സൂര്യനഗരമായ ജോധ്പൂരിനും ഇടയിലായി കിടക്കുന്ന ഉപ്പിന്‍റെ നഗരമായ ഫലോദിയിലെ സ്ഥിരം കാഴ്ചകളിലൊന്നാണിത്. ഥാര്‍ മരുഭൂമിയു‌‌‌ടെ സംരക്ഷിത മേഖലകളില്‍ ഉള്‍പ്പെടുന്ന ഫലോദി പക്ഷേ,സഞ്ചാരികളു‌ടെ അത്ര പ്രിയപ്പെട്ട ഇടമല്ല. അതിനു കാരണങ്ങളുമുണ്ട്...

 ഫലോദി‌

ഫലോദി‌

ഥാര്‍ മരുഭൂമിയു‌ടെ അറ്റമില്ലാത്ത കാഴ്ചകള്‍ സ‍ഞ്ചാരികളുടെ മുന്നിലെത്തിക്കുന്ന ഇ‌ടമാണ് ഫലോദി. രാജസ്ഥാന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെത്തുന്ന ആ ചൂട് അതിന്റെ അതേ തീവ്രതയില്‍ അനുഭവപ്പെടുന്ന ഫലോദി ഇതേ കാരണം കൊണ്ടുതന്നെയാണ് സ‍ഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതല്ലാതാകുന്നതും.

ഏറ്റവും ചൂ‌‌ടുകൂടിയ നഗരം

ഏറ്റവും ചൂ‌‌ടുകൂടിയ നഗരം

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഫലോദിയില്‍ 51 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയ സമയമുണ്ടായി‌ട്ടുണ്ട്. ഇവിടുത്തെ തീവ്രമായ കാലാവസ്ഥയാണ് ഈ ചൂടിന് കാരണം. ഇന്ത്യയില്‍ ഔദ്യോഗികമായി ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിരിക്കുന്ന ഇടവും ഫലോഗി തന്നെയാണ്. 2016 മേയ് 19ന് ആയിരുന്നു ഇവിടെ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

പതിനഞ്ചാം നൂറ്റാണ്ടില്‍

പതിനഞ്ചാം നൂറ്റാണ്ടില്‍

ഫലോദിയുടെ ചരിത്രം ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണ്. പല്‍വാര്‍ധിക എന്നായിരുന്നു ഈ പ്രദേശത്തിന്റെ പേര് പിന്നീ‌ടാണ് ഇവിടം ഫലോദി എന്നായി മാറുന്നത്. ഇവിടുത്തെ രാജവംശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്.

ഉപ്പുനഗരം‌

ഉപ്പുനഗരം‌

പരമ്പരാഗതമായി ഉപ്പു നിര്‍മ്മിക്കുന്ന രാജസ്ഥാന്‍ നഗരമാണ് ഫലോദി. പ്രദേശത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഉപ്പു നിര്‍മ്മാണ ഫാക്ടറികള്‍ കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുവിതരണ കേന്ദ്രവും ഇവിടെ തന്നെയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ വലിയ രീതിയിലുള്ള ഉല്പാദനവും ഇവി‌‌ടെ നടക്കുന്നു.

ക്ഷേത്രങ്ങളുടെ നാ‌ട്

ക്ഷേത്രങ്ങളുടെ നാ‌ട്

പുരാതനമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരിടം കൂടിയാണ് ഫലോദി. മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം ഇവിടെ ക്ഷേത്രങ്ങളും നിര്‍മ്മിച്ചിരുന്നു. കല്യാണ്‍ റാവോജി ക്ഷേത്രം, ലതിയാല്‍ ദേവി ക്ഷേത്രം, പ്രശാന്ത് ജയ്ന്‍ ക്ഷേത്രം.

ഖീചന്‍‌

ഖീചന്‍‌

ഫലോദിയോ‌ട് ചേര്‍ന്നു കിടക്കുന്ന മറ്റൊരു പ്രദേശമാണ് ഖീചന്‍. ദേശാടന പക്ഷികള്‍ ധാരാളമായി വന്നുചേരുന്ന ഇവിടം പക്ഷി നിരീക്ഷണത്തിനു പേരുകേട്ട ഇടമാണ്. ദേശാടന പക്ഷികളായി എത്തുന്ന കന്യക കൊക്കുകളാണ് ഇവിടുത്തെ ആകര്‍ഷണം. പക്ഷി നിരീക്ഷകര്‍ക്കിടയില്‍ ഏറെ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം 'ബേഡിംഗ് വേള്‍ഡ് ' മാസികയില്‍ 'ഖീചന്‍ കന്യകക്കൊക്കിന്റെ ഗ്രാമം ' എന്ന ലേഖനത്തില്‍ കൂടി അവതരിപ്പിക്ക പ്പെട്ടപ്പോഴാണ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌ .

ഒരു ദിവസം 5000 കിലോ ധാന്യം

ഒരു ദിവസം 5000 കിലോ ധാന്യം

പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഖീചനിലെ പക്ഷികളു‌ടെ കഥ തുടങ്ങുന്നത്. ദേശാ‌ടന പക്ഷികളായി എത്തുന്ന കന്യക ക‌ൊക്കുകള്‍ പ്രത്യേക കാലയളവില്‍ ഇവിടെ എത്തിച്ചേരുക പതിവായിരുന്നു. അങ്ങനെയിരിക്കേ ഒരിക്കല്‍ ഇവിടുത്തെ ഒരു ഗ്രാമവാസി ഈ കൊക്കുകള്‍ക്ക് തീറ്റ കൊടുക്കുവാന്‍ ആരംഭിച്ചു. ഇത് ശീലമാക്കിയ കൊക്കുകള്‍ കൂടുതലായി ഇവിെ എത്തുവാന്‍ തുടങ്ങി. പിന്നീ‌ട് ഈ നാട് ഈ ആചാരം ഏറ്റെടുത്തു. ഇപ്പോള്‍ ഏകദേശം അയ്യായിരത്തോളം കിലോ പക്ഷി ധാന്യമാണ് ഓരോ ദിവസവും ഇവിടെ ഈ പക്ഷികള്‍ക്കു കൊടുക്കുന്നത്.

വാതുവയ്പ്പിന്റെ നാട്

വാതുവയ്പ്പിന്റെ നാട്

ഇന്ത്യയിലെ തന്നന ഏറ്റവും പ്രസിദ്ധമായ വാതുവയ്പ്പു കേന്ദ്രങ്ങളില്‍ ഒന്നാണ് ഫലോദി. രാജസ്ഥാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ വാതുവയ്പ്പുകളാണ് ഇവിടെ നടക്കുന്നത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ജയ്പൂരിനും ജോധ്പൂരിനും ഇടയിലായാണ് ഫലോദി സ്ഥിതി ചെയ്യുന്നത്. ജോധ്പൂര്‍ ജില്ലയുടെ ഭാഗം കൂടിയാണ് ഇവിടം. ജോധ്പൂരില്‍ നിന്നും 135 കിലോമീറ്ററും ബിക്കനേറില്‍ നിന്നും 156 കിലോമീറ്ററും ജയ്സാല്‍ മീറില്‍ നിന്നും 165 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. ജോധ്പൂരില്‍ നിന്നും ബിക്കനേറില്‍ നിന്നുമെല്ലാം ഇവിടേ്ക് സ്ഥിരം ബസ് സര്‍വ്വീസുകളുമുണ്ട്.

പാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടംപാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടം

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതംമുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X