Search
  • Follow NativePlanet
Share
» »മിസോറാമിലെ നീലപർവ്വതം...എന്താണ് പ്രത്യേകതയെന്നറിയുമോ?

മിസോറാമിലെ നീലപർവ്വതം...എന്താണ് പ്രത്യേകതയെന്നറിയുമോ?

മിസോറാം സന്ദർശിക്കുന്നവർക്ക് എന്നും ഒരു വെല്ലുവിളി ഉയർത്തുന്ന ഫോങ്പുയി പർവ്വതത്തിന്റെ വിശേഷങ്ങൾ

By Elizabath Joseph

വടക്കു കിഴക്കൻ ഇന്ത്യയിലെത്തുന്ന സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം. കാടുകളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഹിൽ സ്റ്റേഷനുകളും ഒക്കെയായി യാത്രകരെ ആസ്വദിക്കുന്ന ഇവിടെ പക്ഷേ, ഇന്നും സഞ്ചാരികൾക്ക് അറിയാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്.
കണ്ണു തുറന്നു നോക്കുന്നവർക്ക് കാഴ്ചകളുടെ ഒരു വലിയ പൂരം തന്നെ ഒരുക്കുന്ന സംസ്ഥാനമാണ് മിസോറാം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പകരം വയ്ക്കാൻ കഴിയാത്ത പാരമ്പര്യങ്ങളുള്ള ഇവിടെ സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമുണ്ട്. ഫോങ്പുയി അഥവാ നീലപർവ്വതം. മിസോറാം സന്ദർശിക്കുന്നവർക്ക് എന്നും ഒരു വെല്ലുവിളി ഉയർത്തുന്ന ഫോങ്പുയി പർവ്വതത്തിന്റെ വിശേഷങ്ങൾ

PC: Yathin S Krishnappa

ഫോങ്പുയി എന്നാൽ

ഫോങ്പുയി എന്നാൽ

സമുദ്രനിരപ്പിൽ നിന്നും 2157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവ്വതങ്ങളിലൊന്നാണ്. തലസ്ഥാനമായ ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കാത്ത ഇടമാണ്.
ഫോങ്പുയി എന്നാൽ നീലപർവ്വതം എന്നാണത്രെ അർഥം. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവ്വതമാണിത്. നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും ഒരു കേന്ദ്രം തന്നെയാണ് ഇത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് അർഥം. ഗ്രേറ്റ് മെഡോ എന്നാണ് ഇത് അറിയപ്പെടുന്നത്.
മിസോ ഗോത്രവർഗ്ഗക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവങ്ങൾ വസിക്കുന്ന ഇടം കൂടിയാണിത്.

എന്തുകൊണ്ട് ഫോങ്പുയി

എന്തുകൊണ്ട് ഫോങ്പുയി

യാത്രകളിൽ പുതിയ പുതിയ ഇടങ്ങൾ തേടിപ്പിടിച്ച് പോകുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട സ്ഥലമാണിത്. പ്രകൃതി സ്നേഹികളും സാഹസിക പ്രിയരും ഒക്കെ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലമാണിത്. ഭൂമിശാസ്ത്രപരമായും ഒത്തിരി പ്രത്യേകതകൾ ഈ സ്ഥലത്തിനുണ്ട്. ലുഷായ് മലനിരകളിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ഫോങ്പുയി. അർധവൃത്താകൃതിയിലുള്ള കിഴക്കാംതൂക്കായ മലഞ്ചെരിവുകളാണ് ഇവിടുത്തെ പ്രത്യേകത. മലമേടുകളിൽ കാണപ്പെടുന്ന പ്രത്യേകതരം ആടുകളാണ് ഇവിടുത്തെ താമസക്കാർ. മാത്രമല്ല, പ്രാദേശിക വിശ്വാസങ്ങളനുസരിച്ച് ആത്മാക്കളും ഭൂതപ്രേതങ്ങളും അധിവസിക്കുന്ന സ്ഥലമാണിതെന്നും ഒരു വിശ്വാസമുണ്ട്.

PC:Danny VB

കാഴ്ചകൾ

കാഴ്ചകൾ

സഞ്ചാരികൾക്ക് കാണാനും പകർത്താനുമായി ഒട്ടേറെ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഇടമാണ് ഫോങ്പുയി. കുന്നുകളും പാറകളും ഒക്കെ നിറഞ്ഞിരിക്കുന്ന ഇവിടെ കാണാനായി ഒരുപാടുണ്ട്. കുത്തനെയുള്ള മലഞ്ചെരിവുകളും മനോഹരമായ ഭൂപ്രകൃതിയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Mapuia Hnamte

ഫോങ്പുയി ദേശീയോദ്യാനം

ഫോങ്പുയി ദേശീയോദ്യാനം

ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ അകലെയായാണ് ഫോങ്പുയി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മിസോറാമിന്റെ നീലപർവ്വതം എന്നറിയപ്പെടുന്ന ഫോഹ്പുയിയിൽ നിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്. പർവ്വതങ്ങളിൽ നിന്നുള്ള മഞ്ഞ് ഈ പ്രദേശത്തെയാകെ എല്ലായ്പ്പോഴും പൊതിഞ്ഞു നിൽക്കുമത്രെ. അതുകൊണ്ടാണ് ഇവിടും ബ്ലൂ മൗണ്ടെയ്ൻ അഥവാ നീലപർവ്വതം എന്നറിയപ്പെടുന്നത്.
ഫോങ്പുയി ദേശീയോദ്യാനത്തിനകത്തായാണ് ഫോങ്പുയി മലനിരകൾ സ്ഥിതി ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങൾ മുതൽ കടുവ, കരടി, പുള്ളിപ്പുലികൾ തുടങ്ങിയവയെ ഇവിടെ കാണാം.

PC: Garima Singh

സന്ദർശിക്കാൻ പറ്റിയ സമയം

സന്ദർശിക്കാൻ പറ്റിയ സമയം

നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്തു മാത്രമേ മിസോറാം സർക്കാർ ഫോങ്പുയി മലകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.ഇവിടം തമതായ ഒരിടമായി സംരക്ഷിക്കുന്നതിനായാണ് എല്ലായ്പ്പോഴും ഇവിടെ ആളുകളെ അനുവദിക്കാത്തത്.

PC: Yathin S Krishnappa

എങ്ങനെ എത്തിച്ചേരാം?

എങ്ങനെ എത്തിച്ചേരാം?

ലിങ്കുയി എയർപോർട്ടാണ് മിസോറാമിലെ ഏക വിമാനത്താവളം. ഇവിടെ നിന്നും 300 കിലോമീറ്റർ ദൂരം ഫോങ്പുയിലെത്താൻ സഞ്ചരിക്കണം. കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും ഇവിടെനിന്നും വിമാനങ്ങൾ ഉണ്ട്.
ഐസ്വാളിൽ നിന്നും 158 കിലോമീറ്റർ അകലെയുള്ള സിൽച്ചാറാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ.
റോഡ് വഴിയുള്ള യാത്രയാണ് ഇവിടേക്ക് നല്ലത്. നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ മിക്ക നഗരങ്ങളും ഇവിടവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

ലങ്ക്ലേയ്

ലങ്ക്ലേയ്

മിസോറാമിലെ രണ്ടാമത്തെ വലിയ നഗരമാണ് ലങ്ക്ലേയ്. ഉയരത്തിൻരെ കാര്യത്തിൽ ഐസ്വാളിനേക്കാളും മുൻപിൽ നിൽക്കുന്ന ഇവിടം യോജിച്ച കാലാവസ്ഥ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും പേരുകേട്ട സ്ഥലമാണ്. എപ്പോൾ ചെന്നാലും നല്ല തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ വേനൽക്കാലത്താണ് കൂടുതലും സഞ്ചാരികൾ എത്തുന്നത്. ട്രക്കിങ്, റോക്ക് ക്ലൈംബിങ്, പക്ഷി നിരീക്ഷണം തുടങ്ങിയവയ്ക്കെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്. തൊറാൻഗ്ലാങ് വൈൽഡ് ലൈഫ് സാങ്കച്വറി,സെയ്കുകുതി ഹാൾ, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC:Vikas Talwar

ലോൺഗ്ട്ലായ്

ലോൺഗ്ട്ലായ്

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ലോൺഗ്ട്ലായ്2557 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടു കിടക്കുന്ന സ്ഥലമാണ്.നദികളും പർവ്വതങ്ങളും താഴ്വരകളും കാടുകളും ഒക്കെ ചേരുന്ന മനോഹരമായ പ്രകൃതി ഭംഗിയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ആറു നദികളാണ് ഇവിടെ നിന്നും ഉത്ഭവിക്കുന്നത്. സൂര്യനിൽ നിന്നും ഓടിയൊളിക്കുവാൻ പറ്റിയ ഇടമെനന് നിലയിലാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പേരെടുത്തിരിക്കുന്നത്. സന്ദർശിക്കേണ്ട സ്ഥലങ്ങൾ: സിനമെൻ വൈൽഡ് ലൈഫ് സാങ്ക്ച്വറി, ചോങ്തെ,മുല്ലിനപുയ് തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC:DC Saiha

സെർചിപ്

സെർചിപ്

മിസോറാമിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സെർചിപ്.എട്ടാമത്തെ വലിയ കൊടുമുടി സ്ഥിതി ചെയ്യുന്ന സെർചിപ് പ്രകൃതി സ്നേഹികളുടെ ഇഷ്ട താവളങ്ങളിലൊന്നാണ്.സംസ്കാരത്തിലും പാരമ്പര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഇവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവി വർഗ്ഗങ്ങളെ കാണാം. വാന്റ്വാങ് ഫാൾസ്, ചിങ്പുയ് തലാൻ,ടെൻസ്വാൾ, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ മാർച്ച്മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC: Didini Tochhawng

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X