Search
  • Follow NativePlanet
Share
» »ഫോട്ടോയെടുക്കാനാണോ ഈ യാത്ര...എങ്കിൽ വണ്ടി തിരിച്ചോളൂ..

ഫോട്ടോയെടുക്കാനാണോ ഈ യാത്ര...എങ്കിൽ വണ്ടി തിരിച്ചോളൂ..

ഉള്ളിൽ ഉറങ്ങികിടക്കുന്ന കിടിലൻ ഫോട്ടോഗ്രാഫറെ ഉണർത്തിയെടുക്കാൻ കുറച്ച് സ്ഥലങ്ങളുണ്ട് നമ്മുടെ കേരളത്തിൽ.

By Elizabath Joseph

കഷ്ടപ്പെട്ട് യാത്ര ചെയ്ത് പോയിടത്തു നിന്നെല്ലാം ഒരു കോണുപോലും വിടാതെ ഫോട്ടോ എടുത്തുകൊണ്ടുവരുന്ന ഒരാളല്ലേ... മികമികച്ച ദൃശ്യങ്ങൾ പകർത്തി വീട്ടുകാരെയും കൂട്ടുകാരെയും കൊതിപ്പിക്കുന്ന ആളല്ലേ...എടുത്ത ഫോട്ടോ കണ്ട് 'ഇവിടെയൊക്കെ പോയില്ലെങ്കിൽ എന്തൊരു ജീവിതം ... നിന്റെ ലൈഫാടാ ലൈഫ് ' എന്നു പറഞ്ഞ് എന്നു പറ‍ഞ്ഞു നെടുവീർപ്പിടുന്ന സുഹൃത്തുക്കളില്ലേ..ഇത്രയുമൊക്കെയായ സ്ഥിതിക്ക് ഇനി വെറുതെ പറ്റില്ലല്ലോ... ഉള്ളിൽ ഉറങ്ങികിടക്കുന്ന കിടിലൻ ഫോട്ടോഗ്രാഫറെ ഉണർത്തിയെടുക്കാൻ കുറച്ച് സ്ഥലങ്ങളുണ്ട്. ഏതു ദിക്കിൽ പോയാലും എത്ര ഡിഗ്രി തിരിഞ്ഞാലും സൂപ്പർ ഫ്രെയിം പതിയുന്ന സ്ഥലങ്ങള്‍...
പച്ചപ്പും കോടമ‍ഞ്ഞും മഴയും കുളരും മേഘങ്ങളും കാറ്റും ഒക്കെയായി നിങ്ങളുടെ കഴിവിനെ പരീക്ഷിക്കുന്ന കുറേ സ്ഥലങ്ങളുണ്ട്. ക്യാമറയും തൂക്കി ഇറങ്ങുന്നവർ തീര്‍ച്ചയായും പോയിരിക്കേണ്ട കേരളത്തിലെ സ്ഥലങ്ങൾ...

ഇല്ലിക്കൽകല്ല്

ഇല്ലിക്കൽകല്ല്

ഈ അടുത്ത കാലത്തായി സഞ്ചാരികൾ നെഞ്ചിലേറ്റിവെച്ച സ്ഥലങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്കക് സമീപം സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽകല്ല്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇത് മൂന്നു കല്ലുകൾ ചേർന്നുണ്ടായതാണ്. കൂടക്കല്ല്, കൂനൻകല്ല് എന്നിങ്ങനെയാണ് ഇവിടുത്തെ പാറകളുടെ പേര്. ഏകദേശം നാലായിരം അടി ഉയരമുണ്ട് ഇല്ലിക്കൽകല്ലിന്. കൊടൈക്കനാലിലെ പില്ലർ റോക്കിനോട് സമാനമായതാണ് ഇവിടുത്തെ പാറക്കെട്ടും.
എത്തിച്ചെല്ലാൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഇവിടെ നീലക്കൊടുവേലി വളരുന്നുണ്ട് എന്നാണ് വിശ്വാസം. സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെ നിന്നും പകർത്താം.

ഈ അടുത്ത കാല്തതായി ഇവിടെ നടന്ന അപകടങ്ങളെത്തുടർന്ന് ഇല്ലിക്കൽ കല്ലിന്റെ തൊട്ടടുത്തേയ്ക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

PC:Kkraj08

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

ഇല്ലിക്കൽകല്ലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. വലിയ മരങ്ങളൊന്നും വളരാത്ത ഇവിടം ട്രക്കിങ്ങിനും ഓഫ് റോഡ് ട്രാവലിങ്ങിനും പറ്റിയ ഇടം കൂടിയാണ്. കോട്ടയം ജില്ലയിലെ കാഞ്ഞാറിനു സമീപം സ്ഥിതി ചെയ്യുന്ന ഇലവീഴീപൂഞ്ചിറയിലെ കാഴ്ചകൾ ഏറെ മനോഹരമാണ്. വേനൽക്കാലത്ത് അല്പം കരിഞ്ഞുണങ്ങി കിടക്കുമെങ്കിലും മഴക്കാലമായാൽ ഈ സ്ഥലത്തിന്റെ ഭംഗി പറഞ്ഞറിയിക്കാൻ സാധിക്കില്ല. പചപ്പും കോചമഞ്ഞും ഡാമിന്റെ വിദൂര ദൃശ്യങ്ങളുമായി കണ്ണിന് വിരുന്നായി മാറും ഇവിടം.

PC: Kerala Tourism

വാഗമൺ

വാഗമൺ

ഫോട്ടോഗ്രാഫേഴ്സിന്റെ സ്വർഗ്ഗം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരു സ്ഥലം ഉണ്ടെങ്കിൽ അത് വാഗമണ്ണാണ്. കോട്ടയം ജില്ലയിലെ പാലാ-ഈരാറ്റുപേട്ട--വാഗമൺവഴി വരുമ്പോൾ വളഞ്ഞു പുള‌ഞ്ഞ റോഡുകളും നോക്കെത്താ താഴ്ചയുള്ള താഴ്വരകളും വ്യൂ പോയിന്റുകളും മലമടക്കിലൂടെ ഒഴുകുന്ന അരുവികളും ഒക്കെ ആരെയും കൊതിപ്പിക്കുന്നതാണ്. പാറക്കെട്ടുകൾ ചീകിയുണ്ടാക്കിയ റോഡുകളിലൂടെയുള്ല യാത്ര പരിചയമില്ലാത്തവരെ ഒന്നു പേടിപ്പിക്കും..
ഇനി വാഗമണ്ണിലെത്തിയാൽ പറയണ്ട. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാരുടെ വിവാഹ ആൽബങ്ങളുടെ പ്രധാന ലൊക്കേഷനായ പൈൻമരക്കാടുകളും മൊട്ടക്കുന്നും ഒക്കെ ക്യാമറ കയ്യിലില്ലാത്ത ആളുകളെപ്പോലും ഒന്നു ഭ്രമിപ്പിക്കും. ഇതിനു തൊട്ടടുത്തുള്ള കോലാഹലമേട്, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളും ആകർഷിക്കുന്ന കാഴ്ചകളുള്ള ഇടങ്ങളാണ്. തനി ഗ്രാമീണ ജീവിതത്തിന്റെ നേർദൃശ്യങ്ങളായിരിക്കും ഇവിടെ നിന്നും മുന്നോട്ടുള്ള യാത്രയിൽ ലഭിക്കുക.

PC: Rojypala

റാണിപുരം

റാണിപുരം

കാസർകോഡൻ കാഴ്ചകളിൽ ഏറ്റവും അധികം തവണ പതിയപ്പെട്ടിട്ടുള്ള കുറച്ച് സ്ഥലങ്ങളിൽ ഒന്നാണ് റാണിപുരം. മഞ്ഞും മഴയും കോടമ‍ഞ്ഞും പുൽമേടുകളുമെല്ലാം ചേർന്ന് വിസ്മയിപ്പിക്കുന്ന യാത്രാനുഭവം സമ്മാനിക്കുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 750 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.നിത്യഹരിത ഷോല വനങ്ങളും മഴക്കാടുകളും ചേർന്ന് ആരെയും ആകർഷിക്കുന്ന ഇവിടെ ട്രക്കിങ്ങിനായാണ് ആളുകൾ എത്തുന്നത്. കാസർഗോഡു നിന്നും പാണത്തൂർ വഴി കർണ്ണാടകയിലേക്ക് കടക്കുന്നുവർ തീർച്ചയായും സന്ദർശിക്കുന്ന ഇവിടെ കർണ്ണാടകത്തിൽ നിന്നും ആളുകൾ എത്താറുണ്ട്. ഊട്ടിക്കു സമാനമാ കാലാവസ്ഥയുള്ള ഇവിടെ വേനൽക്കാലങ്ങളിലാണ് സഞ്ചാരികൾ കൂടുതലും എത്തുന്നത്. കാഞ്ഞങ്ങാടു നിന്നും 45 കിലോമീറ്റർ അകലെയുള്ള പനത്തടിയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Bibu Raj

പൂവാർ

പൂവാർ

കടലിന്റെയും കായലിന്റെയും ഭംഗി ഒരുമിച്ച് ആസ്വദിക്കുവാൻ കഴിയുന്ന ഏറെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പൂവാർ. പൂവാർ ബീച്ചും അതിനടുത്തുള്ള അഴിമുഖവും ചേരുന്ന ഇവിടുത്തെ കാഴ്ചകൾ വാക്കുകളിലൂടെ വിവരിക്കാൻ സാധ്യമല്ല. തിരുവനന്തപുരത്തിന്റെ തിരക്കുകളിൽ നിന്നും രക്ഷപെട്ടെത്താൻ പറ്റിയ ഇടംകൂടിയാണിത്. നെയ്യാർ നദി കടലിനോട് ചേരുന്ന ഭാഗത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Midhun Subhash

വയനാട്

വയനാട്

കേരളത്തിൽ ഏറ്റവുമധികം ഫോട്ടോജെനിക്കായ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന രണ്ടു ജില്ലകളാണുള്ളത്. ഇടുക്കിയും വയനാടും. വെള്ളച്ചാട്ടങ്ങൾ കൊണ്ടും മലകളും പുൽമേടുകളും കുന്നുകളും അണക്കെട്ടുകളും പാറക്കൂട്ടങ്ങളും ചുരവും കാടും വന്യജീവി സങ്കേതങ്ങളും കൊണ്ടെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഇവിടുത്തെ ഓരോ കോണും പോട്ടേഗ്രാഫർമാർക്ക് ചാകരയാണ് നല്കുന്നത്. വയനാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോടുത്തെ താമരശ്ശേരി മുതൽ കാഴ്ചകളങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ചുരവും ചുരത്തിനു താഴെയുള്ള കാഴ്ചകളും ചുരം കയറിയെത്തുന്ന വൈത്തിരിയും ലക്കിടിയും കല്‍പ്പറ്റയും മാനന്തവാടിയും പുൽപ്പള്ളിയും അമ്പവയലും സുൽത്താൻബത്തേരിയുമെല്ലാം ക്യാമറ നിങ്ങളെ നിലത്തു വയ്ക്കുവാൻ സമ്മതിക്കില്ല.

PC:Jesvettanal

ആലപ്പുഴ

ആലപ്പുഴ

കെട്ടുവഞ്ചികളും കായൽക്കാഴ്ചകളുമായി സഞ്ചാരികളുടെ മനം നിറയ്ക്കുന്ന സ്ഥലമാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഇവിടെ എവിടെ ചെന്നാലും കായലിൻരെയും കടലിന്റെയും അംശങ്ങൾ കാണാം. അതുകൊണ്ടുതന്നെ മനോഹരമായ കാഴ്തകളും ആലപ്പുഴ ഉറപ്പു നല്കുന്നു. കനാലുകളിലുടെയുള്ള ഹൗസ് ബോട്ട് യാത്രയും ബീച്ചുകളും കയർ വ്യവസായവും എല്ലാം ആലപ്പുഴയെ ആലപ്പുഴയാക്കി നിർത്തു്ന ഘടകങ്ങളാണ്. വള്ളംകളിയുടെ നാടായ ഇവിടെ ആ സീസണിൽ എത്തിയാൽ കാഴ്ചകളുടെ പൂരക്കാഴ്ചയായിരിക്കും ലഭിക്കുക.

PC:Paul Varuni

കുമരകം

കുമരകം

കേരളയാത്രയിൽ ഒരിക്കലും ഒവിവാക്കരുതാത്ത സ്ഥലമാണ് കുമരകം. വേമ്പനാട് കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സമൂഹമായ ഇവിടെ കിട്ടാത്തതായി ഒന്നുമിലല്. കായൽ യാത്ര, കേരള ഭക്ഷമം, ശുദ്ധവായു. ഇതൊന്നു പോരാത്തതിന് നല്ല കിടിലൻ കാഴ്ചകളും. കുമരകം പക്ഷി സങ്കേതവും കായലും അരുവിക്കുഴി വെള്ളച്ചാട്ടവും തിരുന്നക്കര ക്ഷേത്രവും വലിയപള്ളിയും ചെറിയപള്ളിയും പാതിരാമണലും ഒക്കെ ഒട്ടേറെ കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ്.

PC:Ashwin Kumar

കക്കയം

കക്കയം

കേരളത്തിന്റെ തനതായ പ്രക‍ൃതിഭംഗി പകർത്തുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കക്കയം. കൂരാച്ചുണ്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിനന്റെ ഭാഗം കൂടിയാണ്. ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനുമാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഡാമും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

<strong><em>ഫ്രെയിമിലാക്കാന്‍ പറ്റിയ കേരളത്തിലെ കിടിലന്‍ സ്ഥലങ്ങള്‍</em></strong>ഫ്രെയിമിലാക്കാന്‍ പറ്റിയ കേരളത്തിലെ കിടിലന്‍ സ്ഥലങ്ങള്‍

PC:Shaginsunny

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X