Search
  • Follow NativePlanet
Share
» »വാക്സിനെടുത്തോ? ആയിരങ്ങള്‍ ലാഭിക്കാം...ക്വാറന്‍റൈന്‍ വേണ്ട, 72 രൂപയ്ക്ക് ഹോ‌ട്ടല്‍ താമസം.... ഫുക്കറ്റ് റെഡി

വാക്സിനെടുത്തോ? ആയിരങ്ങള്‍ ലാഭിക്കാം...ക്വാറന്‍റൈന്‍ വേണ്ട, 72 രൂപയ്ക്ക് ഹോ‌ട്ടല്‍ താമസം.... ഫുക്കറ്റ് റെഡി

ഇപ്പോഴിതാ അന്താരാഷ്ട്ര സഞ്ചാരികളെ സ്വാഗതം ചെയ്യുവാനൊരുങ്ങുകയാണ് തായ്ലന്‍ഡിലെ ഫുക്കറ്റ്. തായ്ലാന്‍ഡ് കാഴ്ചകളിലെ താരമായ ഫുക്കറ്റ് വെറുതെ സ്വാഗതം ചെയ്യുകയല്ല ചെയ്യുന്നത്, കിടിലന്‍ ഓഫറുകളും ഫുക്കറ്റ് ഒരുക്കിയി‌ട്ടുണ്ട്.

സഞ്ചാരികള്‍ സ്നേഹിക്കുകയും തിരിച്ചു സഞ്ചാരികളെ അതുപോലെ കരുതുകയും ചെയ്യുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്‌. ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവുംം അധികം കാഴ്ചകള്‍ കാണുവാനും ആഹ്ലാദിക്കുവാനും സാധിക്കുമെന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ആദ്യ വിദേശ യാത്ര മിക്കപ്പോഴും തായ്ലന്‍ഡിന്റെ രസങ്ങളിലേക്കായിരിക്കും. ലോക്ഡൗണ്‍ കാലത്തു പോലും വിര്‍ച്വല്‍ ‌‌ടൂറിസം നടത്തുകയും ആദ്യഘ‌ട്ടത്തില്‍ ഏറ്റവുമാദ്യം തന്നെ വിനോദ സഞ്ചാരം പുനരാരംഭിക്കുകയും ചെയ്ത രാജ്യമാണ് തായ്ലന്‍ഡ്.

ഇപ്പോഴിതാ അന്താരാഷ്ട്ര സഞ്ചാരികളെ സ്വാഗതം ചെയ്യുവാനൊരുങ്ങുകയാണ് തായ്ലന്‍ഡിലെ ഫുക്കറ്റ്. തായ്ലാന്‍ഡ് കാഴ്ചകളിലെ താരമായ ഫുക്കറ്റ് വെറുതെ സ്വാഗതം ചെയ്യുകയല്ല ചെയ്യുന്നത്, കിടിലന്‍ ഓഫറുകളും ഫുക്കറ്റ് ഒരുക്കിയി‌ട്ടുണ്ട്.

ഫുക്കറ്റ്

ഫുക്കറ്റ്

ബാങ്കോക്കിന്‍റെയും പ‌ട്ടായയു‌‌‌‌ടെയും തിളക്കത്തില്‍ മിക്കപ്പോഴും തായ്‌ലന്‍ഡ്‌ യാത്രയില്‍ ഒഴിവാക്കപ്പെടുന്ന ഇ‌‌ടമാണ് ഫുക്കറ്റ്. തായ്ലന്‍ഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. ഒന്നൊന്നര ദിവസം കൊണ്ട് കണ്ടു തീര്‍ക്കാനേ ഫുക്കറ്റിലുള്ളുവെങ്കിലും ആ കാഴ്ചകളും യാത്രയും അനുഭവവും എന്നും മസ്സില്‍ കൊണ്ടുന‌ടക്കാവുന്ന ഒന്നായിരിക്കും എന്നതില്‍ സംശയമില്ല.

 സഞ്ചാരസൗഹൃദ വിനോദകേന്ദ്രം

സഞ്ചാരസൗഹൃദ വിനോദകേന്ദ്രം

കടല്‍ത്തീരങ്ങളും കടലുമാണ് ഫുക്കറ്റിലെ പ്രധാന കാഴ്ചകള്‍. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സഞ്ചാരസൗഹൃദ വിനോദകേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഫുക്കറ്റ്, ചില കാഴ്ചകളില്‍ കേരളത്തിനോട് അവിശ്വസനീയമായ സാദ്യശ്യം ഫുക്കറ്റിനുണ്ട്. ഇവിടുത്തെ രാത്രീ ജീവിതം ഏറെ പ്രസിദ്ധമാണ്.

കാരന്‍ വ്യൂ പോയിന്‍റ്, പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച്, ചാലോങ് ക്ഷേ​ത്രം, ഫുക്കറ്റ് ‌ടൗണ്‍, തു‌ടങ്ങിയവയൈണ് ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

 ഫുക്കറ്റ് തുറക്കുന്നു

ഫുക്കറ്റ് തുറക്കുന്നു

കൊവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലമായി അന്താരാഷ്ട്ര വിനോദസഞ്ചാരം നിര്‍ത്തിവെച്ചിരുന്ന ഫുക്കറ്റ് സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കുകയാണ്. ജൂലൈ ഒന്നു മുതല്‍ ഇവിടെ അന്താരാഷ്ട്ര വിനോദസഞ്ചാരം ആരംഭിക്കും.

ചോക്ലേറ്റ് മുതല്‍ ഷാംപയ്ന്‍ വരെ... ഈ യുനസ്കോ പൈതൃക ഇടങ്ങള്‍ കുറച്ച് വെറൈറ്റിയാണ്ചോക്ലേറ്റ് മുതല്‍ ഷാംപയ്ന്‍ വരെ... ഈ യുനസ്കോ പൈതൃക ഇടങ്ങള്‍ കുറച്ച് വെറൈറ്റിയാണ്

ക്വാറന്‍റൈന്‍ ഇല്ല

ക്വാറന്‍റൈന്‍ ഇല്ല

നിലവില്‍ രണ്ടു ഡോസു കൊവിഡ് വാക്സിനേഷന്‍ എ‌ടുത്തവകര്‍ക്കാണ് പ്രവേശനം നല്കുന്നതെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് അറിയിച്ചിരുന്നു. ഈ യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈനില്‍ നിന്നും ഒഴിവ് നല്കും.

 ഒരു രാത്രിക്ക് ഒരു ഡോളര്‍

ഒരു രാത്രിക്ക് ഒരു ഡോളര്‍

വീണ്ടും വിനോദ സഞ്ചാരം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗംഭീര ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിലൊന്നായ 'വൺ നൈറ്റ്, വൺ ഡോളർ' ക്യാംപന്‍ സഞ്ചാരികള്‍ ആഘോഷപൂര്‍വ്വം തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവി‌ടുത്തെ വിനോദ സഞ്ചാര വകുപ്പ്. ഈ ഓഫര്‍ അനുസരിച്ച് ഒരു രാത്രിക്ക് ഒരു ഡോളര്‍ മാത്രമായിരിക്കും ഹോട്ടലുകള്‍ വാടകയിനത്തില്‍ ഈ‌ടാക്കുക. സാധാരണയായി 2328 രൂപ മുതൽ 6984 രൂപ. വരെ വാടകയുള്ള മുറികളാണിത്. ടൂറിസം കൗൺസിൽ ഓഫ് തായ്‌ലൻഡ് (ടിസിടി) ആണ് ശ്രദ്ധേയമായ ഈ ക്യാംപയിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരിപാടി വിജയിച്ചാല്‍ കോ സ്യാമുയി, ബാങ്കോക്ക് തുടങ്ങിയ ഇ‌ടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനും ആലോചയുണ്ട്.

കൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രംകൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രം

പ്രതിരോധം മുന്നില്‍

പ്രതിരോധം മുന്നില്‍

സഞ്ചാരകളെ ഇങ്ങനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പിന്നണിയില്‍ സജീവമാണ്. ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി കുറഞ്ഞത് 70 ശതമാനം ആളുകളെയെങ്കിലും വാക്സിനേഷന്‍ നടത്തുവാനാണ് തീരുമാനം. കര്‍ശനമായ നിയന്ത്രണങ്ങളോടു കൂടി മാത്രമായിരിക്കും വിനോദ സഞ്ചാരം നടപ്പിലാക്കുക. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചതാണെന്നു തെളിയിക്കുന്ന അമേസിംഗ് തായ്‌ലൻഡ് സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (എസ്എച്ച്എ) പ്ലസ് സർട്ടിഫിക്കറ്റുകളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്കും.

വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..

ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍

Read more about: travel news world beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X