Search
  • Follow NativePlanet
Share
» »സഞ്ചാരികളേ ഇറ്റലിയിലേക്ക് ചേക്കേറണോ? കുറഞ്ഞ വിലയ്ക്ക് വീടും സ്ഥലവും ..ഇതാണ് ആ ഓഫർ

സഞ്ചാരികളേ ഇറ്റലിയിലേക്ക് ചേക്കേറണോ? കുറഞ്ഞ വിലയ്ക്ക് വീടും സ്ഥലവും ..ഇതാണ് ആ ഓഫർ

കുറഞ്ഞ വിലയ്ക്ക് അടിപൊളി വീടുകള്‍. കഴിഞ്ഞ കുറച്ചു കാലമായി റിയല്‍ എസ്റ്റേറ്റ് മേഖലയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വളരെ വൈറലാണ് ഇറ്റലിയിലെ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്ന വില്ലകളുടെയും വീ‌ടുകളു‌ടെയും വാര്‍ത്തകള്‍. അതൊക്കെ കഴിഞ്ഞോ എന്നോര്‍ത്ത് വിഷമിക്കേണ്ട... ഇതാ കുറച്ചു കാലത്തെ ഇ‌‌ടവേളയ്ക്കു ശേഷം ഇതാ വളകെ മികച്ച ഒരു ഡീലുമായി എത്തിയിരിക്കുകയാണ് പിസോ കലാബ്രോ. ബീച്ച് പട്ടണമായ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയ ടൗൺഹൗസിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ടൗൺഹൗസ്

ടൗൺഹൗസ്

ബീച്ച് പട്ടണമായ പിസോ കലാബ്രോയില്‍
പൂർണ്ണമായും പുതുക്കിപ്പണിത ടൗൺഹൗസ് ആണ് ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ബ്രിട്ടീഷ് ദമ്പതിമാരാണ് അവരുടെ പൂര്‍ത്തിയാക്കി, എല്ലാ സൗകര്യങ്ങളും ലഭ്യമായ വില്ല വില്ക്കുന്നത്.
PC:Schnäggli

ഭാഗ്യവന്മാര്‍ക്ക് സ്വന്തമാക്കാം

ഭാഗ്യവന്മാര്‍ക്ക് സ്വന്തമാക്കാം

റിപ്പോർട്ടുകൾ അനുസരിച്ച് ഒരു നറുക്കെടുപ്പാണ് ഇവി‌ടെ ന‌ടക്കുന്നത്. ബ്രിട്ടീഷ് ദമ്പതികളായ ജോണും ആൻമേരി നഴ്സും നിര്‍മ്മിച്ച ഈ വീ‌ടിന് യഥാര്‍ത്ഥത്തില്‍ 470000 ഡോളര്‍ മതിപ്പു വിലയുണ്ട്. നാല് കിടപ്പുമുറികൾ, നാല് കുളിമുറിയും ഉള്ള ഇറ്റാലിയൻ വില്ല ഒരു സ്വകാര്യ കുളവും ഒരു പൂന്തോട്ടവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 35 ഡോളര്‍ മു‌‌ടക്കി ഒരു റാഫിള്‍ എന്‍‌ട്രി നേടി വേണം പങ്കെ‌ടുക്കുവാന്‍. ആണ്, അതേസമയം എല്ലാ റാഫിൾ എൻട്രികളിൽ നിന്നും ലഭിക്കുന്ന വരുമാനം കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. കുറ‍ഞ്ഞത് 20000 എന്‍ട്രിയാണ് മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്. അത്രയും ലഭിച്ചില്ലലങ്കില്‍ സമ്മാനം പണമായി നല്കുവാനും തീരുമാനമുണ്ട്. എന്‍‌ട്രികള്‍ 2022 ജനുവരി 22 -നകം ലഭിക്കണം.
PC:Nicola Suozzo

വിജയിക്ക് ലഭിക്കുന്നത്

വിജയിക്ക് ലഭിക്കുന്നത്

വിജയിക്ക് പിസ്സോ കാലബ്രോ നഗരമധ്യത്തിൽ പൂർണ്ണമായും പുതുക്കിപ്പണിതതും പൂർണ്ണമായി സജ്ജീകരിച്ചതുമായ ഒരു വീട് വിജയിക്ക് ലഭിക്കും.
ടസ്കാൻ ഗ്രാമപ്രദേശത്തുള്ള ഒരു സമ്പൂർണ്ണ ഫർണിഷ്ഡ് വില്ല ആണിത്. ഇതിനുപുറമെ, വിജയിക്ക് ഇറ്റലിയിലേക്ക് രണ്ട് വിമാന ‌ടിക്കറ്റും രണ്ട് രാത്രി താമസത്തിനുള്ള സൗകര്യവും ലഭിക്കും. നിയമപരമായ യാതൊരു ബാധ്യതകളുമില്ലാതെ വില്ല സ്വന്തമാക്കുവാന്‍ സാധിക്കും.
PC: Piervincenzo Madeo

 പിസ്സോ, കലബ്രിയ

പിസ്സോ, കലബ്രിയ

പിസ്സോ, കലബ്രിയ എന്ന ഇറ്റലിയിലെ തീരെ സഞ്ചാരികളെത്താത്ത, അധികമാര്‍ക്കും അറിയാത്ത ഇടത്താണ് ഈ ബീച്ച് വില്ല സ്ഥിതി ചെയ്യുന്നത്. കടല്‍ത്താരവും കുന്നിന്‍പുറങ്ങളും ദേശീയോ പാര്‍ക്കുമെല്ലാം ഇവിടെ കാണുവാനുണ്ട്. സെന്റ് യൂഫെമിയ ഉൾക്കടലിനു നേരേയുള്ള കുത്തനെയുള്ള പാറക്കെട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടം തെക്കൻ ഇറ്റലി പ്രവിശ്യയിലെ ഒരു തുറമുഖവും വാണിജ്യ നഗരവുമാണ്.

മരുഭൂമിയില്ലാത്ത മദ്ധ്യപൂർവേഷ്യന്‍ രാജ്യം, പകരം മഞ്ഞും സ്കീയിങ്ങും! തേനും പാലും ഒഴുകുന്ന ലെബനോന്‍മരുഭൂമിയില്ലാത്ത മദ്ധ്യപൂർവേഷ്യന്‍ രാജ്യം, പകരം മഞ്ഞും സ്കീയിങ്ങും! തേനും പാലും ഒഴുകുന്ന ലെബനോന്‍

ശിവന്‍റെ കണ്ണുനീരാല്‍ രൂപപ്പെ‌ട്ട കുളം, ശ്രീകൃഷ്ണന്‍ തറക്കല്ലിട്ട് പാണ്ഡവര്‍ പണിത ക്ഷേത്രം...ശിവന്‍റെ കണ്ണുനീരാല്‍ രൂപപ്പെ‌ട്ട കുളം, ശ്രീകൃഷ്ണന്‍ തറക്കല്ലിട്ട് പാണ്ഡവര്‍ പണിത ക്ഷേത്രം...

Read more about: world village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X