Search
  • Follow NativePlanet
Share
» »കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

അതിര്‍ത്തികള്‍ക്കുമപ്പുറം ഒരേ സ്ഥലനാമത്താല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളെ അറിയാം...

ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്ന് നമ്മുടെ നാടിന്‍റെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും എല്ലാം അഭിമാനത്തോടെ ആലോചിക്കുന്നവരാണ് നമ്മള്‍. പേരു മുതല്‍ മറ്റാര്‍ക്കും അനുകരിക്കുവാന്‍ സാധിക്കാത്തതാണ് നമ്മുടെ നഗരങ്ങള്‍ എന്നാണ് നാം വിശ്വസിക്കുന്നതും. എന്നാല്‍ നമ്മുടെ കൊച്ചിയും ഡെല്‍ഹിയും ലോകത്തിന്‍റെ വേറെ ഏത‍ൊക്കയോ ഭാഗങ്ങളിലുണ്ട് എന്നറിഞ്ഞാല്‍ വിശ്വസിക്കുവോ? അതിര്‍ത്തികള്‍ക്കുമപ്പുറം ഒരേ സ്ഥലനാമത്താല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളെ അറിയാം...

കൊച്ചി- കേരളം, ജപ്പാന്‍

കൊച്ചി- കേരളം, ജപ്പാന്‍

കേരളം എന്നു പറയുമ്പോള്‍ തന്നെ അതിനൊപ്പം ചേര്‍ത്തു പറയുന്ന ഇടമാണ് കൊച്ചി. കായലും ചൈനീസ് വലകളും പുരാതന സംസ്കാരവുമ‍ൊക്കെയായി നില്‍ക്കുന്ന കൊച്ചിക്ക് ഒരു അപരന്‍ കൂടിയുണ്ട്. ഇവിടെയല്ല, അങ്ങു ജപ്പാനില്‍. ജപ്പാനിലെ പ്രധാനപ്പെട്ട ഇടങ്ങളില‍ൊന്നും വ്യവസായത്തിന് പ്രാധാന്യം ക‍ൊടുക്കുന്നതുമായ ഇടമാണ് കൊച്ചി. ഒരുപോലുള്ള പേര് എന്നതിനപ്പുറം കടല്‍വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് രണ്ട് കൊച്ചിയും.

ഡല്‍ഹി- ഇന്ത്യ, അമേരിക്ക

ഡല്‍ഹി- ഇന്ത്യ, അമേരിക്ക

ഡല്‍ഹി എന്ന നമ്മുടെ ഇന്ദ്രപ്രസ്ഥം രാജ്യത്തിന്റെ ഭരണ തലസ്ഥാനവും വ്യവസായ നഗരവും ഒക്കെയാണ്. ലോകത്തിന്‍റെ തന്നെ ചെറിയ‍ൊരു പരിച്ഛേദമായി നില്‍ക്കുന്ന ഇവിടം വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമഭൂമി കൂടിയാണ്.
എഴുതുന്നതില്‍ വ്യത്യാസമുണ്ടെങ്കിലും ഡല്‍ഹിയുടെ ഒരു അപരന്‍ അമേരിക്കയിലുണ്ട്. ഒന്‍റാറിയോയിലാണ് അമേരിക്കയിലെ ഡല്‍ഹി((Delhigh) സ്ഥിതി ചെയ്യുന്നത്.

കല്‍ക്കട്ട- പശ്ചിമ ബംഗാള്‍, അമേരിക്ക

കല്‍ക്കട്ട- പശ്ചിമ ബംഗാള്‍, അമേരിക്ക

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ക‍ൊല്‍ക്കത്ത. വിവിധ സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും സംഗമ ഭൂമിയായ ഇവിടം തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളുടെ കേന്ദ്രം കൂടിയാണ്.
എന്നാല്‍ അമേരിക്കയിലെ കല്‍ക്കട്ട 1870ല്‍ ഒരു കല്‍ക്കരി നഗരമായാണ് സ്ഥാപിക്കപ്പെടുന്നത്. ഇന്നും അവിടെ ഒരുപാട് ആളുകള്‍ താമസിക്കുന്നു പോലുമില്ല.

പാട്ന- ബീഹാര്‍, സ്കോട്ലന്‍ഡ്

പാട്ന- ബീഹാര്‍, സ്കോട്ലന്‍ഡ്

ബീഹാറിലെ പാട്നയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പേരുലഭിച്ചതാണ് സ്കോട്ലന്‍ഡിലെ പാട്ന. വില്യം ഫുള്ളര്‍ടോണ്‍ എന്നയാളാണ് സ്കോട്ലന്‍ഡിലെ പാട്ന എന്ന ഗ്രാമം സ്ഥാപിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. അങ്ങനെയാണ് അദ്ദേഹത്തിന് ഈ നാടിനോട് പ്രിയമുണ്ടായതും പാട്ന എന്ന പേര് ഗ്രാമത്തിനിടുന്നതും.

ലക്നൗ- ഉത്തര്‍ പ്രദേശ്, അമേരിക്ക

ലക്നൗ- ഉത്തര്‍ പ്രദേശ്, അമേരിക്ക

നവാബുമാരുടെ നഗരം, ഇന്ത്യയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ലക്നൗ ഉത്തര്‍പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്ന ഇവിടം വ്യത്യസ്തമായ നിര്‍മ്മാണ ശൈലികൊണ്ടും പ്രസിദ്ധമാണ്.
അമേരിക്കയിലെ ലക്നൗ അറിയപ്പെടുന്നത് മേഘങ്ങളുടെ കൂടാരമെന്നാണ്. അയ്യായിരത്തിഅ‍ഞ്ഞൂറിലധികം ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ കുന്ന് ഒരു വലിയ ഹോട്ടലിന‍്‍റെ ഭാഗം കൂടിയാണ്.

 ഹൈദരാബാദ്- ആന്ധ്രാപ്രദേശ്, പാക്കിസ്ഥാന്‍

ഹൈദരാബാദ്- ആന്ധ്രാപ്രദേശ്, പാക്കിസ്ഥാന്‍

മുത്തുകളുടെ നഗരമെന്നറിയപ്പെടുന്ന ഹൈദരാബാദിനും ഒരു അപരനുണ്ട്, വേറെയെങ്ങുമല്ല, നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ തന്നെ. മുഹമ്മദ് ഖിലി കുത്തബ് ഷായെന്ന ഹൈദരാബാദ് ഭരണാധികാരിയുടെ ഭാര്യയില്‍ നിന്നുമാണ് ഹൈദരാബാദിന് ആ പേര് ലഭിച്ചത്. പാക്കിസ്ഥാനിലെ ഹൈദരാബാദിന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബന്ധുവില്‍ നിന്നുമാണ് പേരു ലഭിച്ചത്. ഇരു നഗരങ്ങള്‍ക്കും സമ്പന്നമായ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്.

സേലം- തമിഴ്നാട്, ആന്ധ്രാ പ്രദേശ്

സേലം- തമിഴ്നാട്, ആന്ധ്രാ പ്രദേശ്

ഒന്നാം നൂറ്റാണ്ടിലേയും രണ്ടാം നൂറ്റാണ്ടിലേയും ചരിത്രരേഖകളില്‍ ഇടം പിടിച്ച നഗരമാണ് തമിഴ്നാട്ടിലെ സേലം. നാലുവശവും വലിയ മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം മാവിന്‍ തോട്ടങ്ങള്‍ക്കു പ്രസിദ്ധമാണ്. സമാധാനത്തിന്‍റെ നഗരം എന്നാണ് അമേരിക്കയിലെ സേലം അറിയപ്പെടുന്നത്.

ബറോഡ- ഗുജറാത്ത്, അമേരിക്ക

ബറോഡ- ഗുജറാത്ത്, അമേരിക്ക


രുചികരമായ മധുരപലഹാരങ്ങള്‍ക്ക് പേരുകേ‌ട്ടിരിക്കുന്ന ബറോഡ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ്. അമേരിക്കയിലെ ബറോഡ 1.7 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമം മൈക്കല്‍ ഹൗസര്‍ എന്നയാളാണ് സ്ഥാപിക്കുന്നത്. ആദ്യം പോമോന എന്നായിരുന്നു ഈ ഗ്രാമത്തിന് പേരിടുവാന്‍ നിശ്ചയിച്ചിരുന്നത് എങ്കിലും അത് നേരത്തേ തന്നെ മറ്റൊരു ഗ്രാമത്തിന്റെ പേരായിരുന്നതിനാല്‍ അത് മാറ്റി ബറോഡ എന്നാക്കുകയായിരുന്നു. സിഎച്ച് പിന്‍ഡന്‍ എന്നയാളാണ് ഹൗസര്‍ക്ക് ഈ പേര് നിര്‍ദ്ദേശിക്കുന്നത്. പിന്‍ഡറുടെ ജന്മസ്ഥലമാണ് ബറോഡ.

ഇന്‍ഡോര്‍- മധ്യ പ്രദേശ്, അമേരിക്ക

ഇന്‍ഡോര്‍- മധ്യ പ്രദേശ്, അമേരിക്ക

മധ്യപ്രദേശിന്‍റെ സമ്പന്നമായ ചരിത്രത്തെ അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് ഇന്‍ഡോര്‍. മാല്‍വ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികളുടെയും സാഹസികരുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ്.
അമേരിക്കയിലെ ഇന്‍ഡോര്‍ വെസ്റ്റ് വിര്‍ജീനിയയിലാണ് സ്ഥിതി ചെയ്യുന്നത്.

താനെ- മഹാരാഷ്ട്ര, ഓസ്ട്രേലിയ

താനെ- മഹാരാഷ്ട്ര, ഓസ്ട്രേലിയ


ബീച്ചുകളുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ ഇടമാണ് മഹാരാഷ്ട്രയിലെ താനെ. ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ യാത്ര നടത്തിയ ഇടം എന്ന നിലയില്‍ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടം കൂടിയാണിത്.
ഓസ്ട്രേലിയയിലെ താനെ നഗരം പ്രധാന നഗരങ്ങളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇ‌ടമാണ്. ഈ നഗരത്തിന് എങ്ങനെ ഈ പേര് കിട്ടി എന്നുള്ളത് ഇന്നും അജ്ഞാതമാണ്.

കാഴ്ചയില്‍ ഇരട്ടകള്‍...ഒന്നിന്ത്യയിലും അടുത്തത് പാക്കിസ്ഥാനിലുംകാഴ്ചയില്‍ ഇരട്ടകള്‍...ഒന്നിന്ത്യയിലും അടുത്തത് പാക്കിസ്ഥാനിലും

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത<br />കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

Read more about: india travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X