Search
  • Follow NativePlanet
Share
» »ചാച്ചാജിയുടെ ഓർമ്മകളിൽ ഈ ഇടങ്ങൾ

ചാച്ചാജിയുടെ ഓർമ്മകളിൽ ഈ ഇടങ്ങൾ

കാലത്തിന്റെ ഓട്ടപ്പാച്ചിലിൽ അടുത്ത ഒരു ശിശുദനം കൂടി വരവായി. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായി ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനമാണ് ശിശു ദിനമായി നാം ആഘോഷിക്കുന്നത്. ചാച്ചാജി എന്ന പേരിൽ കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും പ്രിയപ്പെട്ട ആളായിരുന്ന ഒരിക്കലെങ്കിലും ഓർമ്മിക്കാത്തവർ കാണില്ല. നീണ്ടു കിടക്കുന്ന ഒരു ജുബ്ബയും ഒരു ചൊപ്പിയും കൂടെ ജൂബ്ബയിൽ ഒരു റോസാപ്പൂവുമായി നില്ക്കുന്ന ഒരു രൂപമാണ് ജവഹർലാൽ നെഹ്റുവിന്‍റെ പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക. 20-ാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യത്തിന്റെ വില ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുന്നതിൽ വലിയ പങ്കും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജഹവഹർ ലാൽ നെഹ്റുവിന്റെ 131-ാം ജന്മ ദിനമാണ് ഇനി വരുന്നത്. ഇതാ അദ്ദേഹത്തിന്റെ സ്മരണകളുറങ്ങി കിടക്കുന്ന പ്രധാന ഇടങ്ങൾ പരിചയപ്പെടാം...

സ്വരാജ് ഭവൻ

സ്വരാജ് ഭവൻ

ജവഹർലാൽ നെഹ്റുവിന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു നഗരമാണ് അലഹബാദ്. അദ്ദേഹത്തിൻറ ജനവും ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കും ഒക്കെ സാക്ഷ്യം വഹിച്ചത് ഈ നഗരമായിരുന്നു. ജവഹർലാൽ നെഹ്റുവിൻറെ പിതാവായിരുന്ന മോത്തിലാൽ നെഹ്റുവിന്‍റെ പേരിൽ അറിയപ്പെട്ട ഈ ഭവനത്തിലാണ് ജവഹർലാൽ നെഹ്റു ജനിക്കുന്നത്. മോത്തിലാല്‍ നെഹ്റുവിന്റെ കാലത്തു തന്നെ കോൺഗ്രസ് നേതാക്കൾ സ്ഥിരമായി വന്നിരുന്ന ഇവിടം പിന്നീട് ജലഹർലാൽ നെഹ്റുവിന്റെ സമയമായപ്പോഴേയ്ക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയിരുന്നു. 1930ൽ മോത്തിലാൽ നെഹ്റു ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനു കൈമാറുന്നത് മുൻപേ ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അനൗദ്യോഗിക ആസ്ഥാനമായി ഇവിടം മാറിയിരുന്നു.

PC:Vinayaraj

ആനന്ദ് ഭവൻ

ആനന്ദ് ഭവൻ

സ്വരാജ് ഭവൻ കോൺഗ്രസിന് കൈമാറിക്കഴിഞ്ഞ ശേഷം നെഹ്റു കുടുംബം തൊട്ടടുത്തു തന്നെ അവർക്കായി കണ്ടെത്തിയ ഒരു ഭവനമാണ് ആനന്ദ് ഭവൻ. സ്വരാജ് ഭവൻ പോലെ തന്നെ കോണ്‍ഗ്രസ് പാർട്ടിയുടെ ഒരു കേന്ദ്രമായി മാറുവാൻ ആനന്ദ് ഭവന് അധിക സമയം വേണ്ടിവന്നില്ല. ബ്രിട്ടീഷ് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇത് വലിയ ഒരു എസ്റ്റേറ്റിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്.

PC:Balasub

അഹമ്മദ്‌നഗർ കോട്ട

അഹമ്മദ്‌നഗർ കോട്ട

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ചേർന്നു നിൽക്കുന്ന അഹമ്മദ്‌നഗർ കോട്ട കോട്ടയാണ് അടുത്ത ഇടം. സ്വാതന്ത്ര്യ ചരിത്രവുമായി ചേർന്നു പറയുന്ന മിക്കയിടങ്ങളുെ നെഹ്റുവിന്‍റെ ജീവിതവുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ 16-ാം നൂറ്റാണ്ടിലാണ് കോട്ട നിർമ്മിക്കുന്നത്. ഇപ്പോൾ ഏകദേശം 500 വർഷത്തിലധികം പഴക്കമുള്ള ഈ കോട്ട സ്വാതന്ത്ര്യ സമര കാലത്ത് നിരവധി നേതാക്കന്മാർക്ക് അഭയം നല്കിയിട്ടുണ്ട്. അങ്ങനെയാണ് ഇവിടം നെഹ്റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

PC: SafarNama

അലഹബാദ് ഹൈക്കോടതി

അലഹബാദ് ഹൈക്കോടതി

ജവഹർലാൽ നെഹ്റുവിന്‍റെ ജീവിതമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരിടമാണ് അലഹബാദ് ഹൈക്കോടതി. ഒരു അഫീഭാഷകനായി നെഹ്റു എന്‍റോൾ ചെയ്തതും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് അദ്ദേഹം ചേരുന്നതും ഒക്കെ ഇവിടെ വെച്ചാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാന ഹൈക്കോടതികളിൽ ഒന്നുകൂടിയാണ് അലഹബാദിലേത്.

PC:Vroomtrapit

തീൻമൂർത്തി ഭവൻ

തീൻമൂർത്തി ഭവൻ

ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ട തീൻമൂർത്തി ഭവൻ പക്ഷേ അറിയപ്പെടുന്നത് ജവഹർലാൽ നെഹ്റുവിന്‍റെ ഔദ്യോഗിക വസതി എന്ന നിലയിലാണ്. വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസ് രൂപകല്‍പ്പന ചെയ്ത റോബര്‍ട്ട് ടോര്‍ റസ്സലാണ് ഇത് രൂപകല്പന ചെയ്തത്. നെഹ്റുവിന്‍റെ മരണ ശേഷം ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻറെ ഓർമ്മകളുള്ള ഒരു മ്യൂസിയമായി നിലനിർത്തുകയായിരുന്നു.

PC:आशीष भटनागर

Read more about: monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more