പുതുവര്‍ഷം അടിച്ചു പൊളിക്കണമെന്നാഗ്രഹിക്കാത്തലര്‍ ചുരുക്കമായിരിക്കും. പുതിയൊരു സ്ഥലത്ത് കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ രസം ഒന്നു വേറെത്തന്നെയാണ്. എന്നാല്‍ യാത്രകളുടെ ചെലവ് ഓര്‍ക്കുമ്പോള്‍ തന്നെ പലരും ഈ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെങ്കിലോ? ഇതാ പുതുവര്‍ഷം അടിച്ചു പൊളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍
ബീച്ച് ഹോളിഡേയ്ക്ക പറ്റിയ സ്ഥലമായ ഗോകര്‍ണ വ്യത്യസ്തമായ ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കുള്ള ഉത്തരമാണ്. ഗോകര്‍ണയില്‍ ബീച്ചുകളിലൂടെയുള്ള യാത്രയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബീച്ചനു സമീപമുള്ള താമസവും രുചിയേറിയ ഭക്ഷണങ്ങളും ഒക്കെ ഇവിടുത്തെ യാത്രയെ വ്യത്യസ്തമാക്കും.
ഇത്തവണത്തെ ആഘോഷങ്ങള്‍ മിനി സ്വിറ്റ്സര്ലന്റിലായാലോ? ഉത്തരഖണ്ഡിലെ ചോപ്ത എന്ന സ്ഥലമാണ് മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സ്വിറ്റ്സര്‍ലന്റിനു സമാനമാണ് ഇവിടം.വിശദമായി വായിക്കാം
ആയിരം സ്വപ്നങ്ങളുടെ നഗരമാണ് കൊല്‍ക്കത്ത. എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും വിഹാരകേന്ദ്രമായ ഈ നഗരം ഒരിക്കലെങ്കലും സന്ദര്ശിക്കണമെന്നാഗ്രഹിക്കാത്തവര് കാണില്ല.
ഹൗറ പാലവും അനേകം ക്ഷേത്രങ്ങളും വ്യത്യസ്ത രുചികളുമെല്ലാമാണ് കൊല്‍ക്കത്തയുടെ പ്രത്യേകത.
റൊമാന്റിക്കായി പുതുവര്‍ഷം ആഘോഷിക്കാന്‍ പറ്റിയ ഇടമാണ് ഹിമാചല്‍ പ്രദേശിലെ നഹാന്. പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും തടാകങ്ങളുമെല്ലാമുള്ള ഇവിടം ഹിമാചലിലെ ഒന്നാം നമ്പര്‍ റൊമാന്റിക് ഡെസ്റ്റിനേഷനാണ്.
ആഘോഷങ്ങള്‍ ഫുള്‍ വൈറൈറ്റി ആക്കണം എന്നുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് സലൗലിം ഡാം.
ഹോളിവുഡ് സിനിമാ സെറ്റോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന നിര്‍മ്മിതി. ആദ്യമായി കാണുന്നവര്‍ക്ക് ഇങ്ങനെയൊരു ഡാം ഇന്ത്യയിലോ എന്നു തോന്നിയാല്‍ അത്ഭുതമില്ല. അത്രയ്ക്കുണ്ട് ഗോവയിലെ സലൗലി ഡാമിന്റെ വിശേഷങ്ങള്‍. കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്തെടുത്ത ഒരു ത്രിഡി ചിത്രം പോലെ മനോഹരമാണ് ഈ ഡാം. സലൗലിം എന്ന പേരിലും ഇത് അറിയപ്പെടുന്നു.