Search
  • Follow NativePlanet
Share
» »പടം പിടിക്കാനിതാ ഏഴിടങ്ങൾ

പടം പിടിക്കാനിതാ ഏഴിടങ്ങൾ

ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യങ്ങളാണ്. ചിലർ നാടുകാണാനിറങ്ങുമ്പോൾ മറ്റു ചിലർക്ക് വേണ്ടത് അനുഭവങ്ങളാണ്. ഇതിലൊന്നും പെടാത്ത കുറച്ചുപേർ ഓടുക ഫോട്ടോകൾക്കും കിടിലൻ ഫ്രെയിമുകൾക്കും പുറകേയായിരിക്കും. കണ്ണിനെ കൊതിപ്പിച്ചു നിർത്തുന്ന കാഴ്ചകളെ ഫ്രെയിമിൽ കയറ്റി സൂക്ഷിക്കുന്നത് അത്ര ചില്ലറ കാര്യമൊന്നുമല്ല. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളെയും മഞ്ഞു പൊതിയുന്ന കുന്നുകളെയും ആകാശത്തോളം ഉയരത്തിലുള്ള പർവ്വതങ്ങളെയും ഒക്കെ ഫ്രെയിമിലാക്കണമെങ്കിൽ നമ്മുടെ നാട്ടിൽ കുറച്ച് സ്ഥലങ്ങളുണ്ട്. ഇതാ ഫോട്ടോഗ്രഫിയ്ക്ക് പറ്റിയ കേരളത്തിലെ പ്രധാനപ്പെട്ട കുറച്ച് സ്ഥലങ്ങൾ നോക്കാം...

കണ്ണൂർ

കണ്ണൂർ

എവിടെ ക്യാമറ വെച്ചു കണ്ണടച്ചു തുറന്നാലും കിടിലൻ കാഴ്ചകളായിരിക്കും കണ്ണൂരിൽ നിന്നും ലഭിക്കുക. പ്രകൃതി ഭംഗിയാണെങ്കിലും വെള്ളച്ചാട്ടങ്ങളാണെങ്കിലും ഇനി ഉത്സവമോ തെയ്യമോ നാട്ടുകൂട്ടമോ എന്തുമാകട്ടെ, കണ്ണൂർ മാത്രം മതി ഒരായിരം ചിത്രങ്ങൾ കൊണ്ട് ക്യാമറ നിറയ്ക്കുവാൻ. വിവിധ തരം തെയ്യങ്ങളും മുഖത്തെഴുത്തും അമ്പലങ്ങളിലെ ഉത്സവങ്ങളും എല്ലാം തരാതരത്തിന് ഇവിടെ നിന്നും പകർത്താം.

PC:Shagil Kannur

ഇടുക്കി

ഇടുക്കി

കേരളമെന്താണ് എന്നു കാണണമെങ്കിൽ ഇടുക്കിയിലേക്ക് വന്നാൽ മതി. യഥാർഥ കാർഷിക ജീവിതങ്ങളും നാടിന്റെ ഭംഗിയും ഒക്കെ ഇവിടെ കാണാം. മലമേലെ തിരിവെച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകുന്ന ഇടുക്കിയിലെ കാഴ്ചകള്‍ മടുപ്പിച്ചവർ കാണിലല്. ഓരോ തവണയും പുതുപുത്തൻ ഫ്രെയിമുകളുമായാണ് ഈ നാട് കാത്തിരിക്കുന്നത്. മൂന്നാറും വാഗമണ്ണും അഞ്ചുരുളിയും ചിന്നാറും തേക്കടിയും തൊടുപുഴയും ഒക്കെ ആകെ ഒരു ബഹളം തന്നെയാണ് ഇവിടെ.

PC:Challiyan

ആനയടിക്കുത്ത്

ആനയടിക്കുത്ത്

വെള്ളച്ചാട്ടം തേടിയുള്ള യാത്രകൾ അവസാനിപ്പിക്കുവാൻ പറ്റിയ ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും സൂപ്പർ ആനയടിക്കുത്താണ്. തൊമ്മൻകുത്തും അതിരപ്പള്ളിയും കുംഭാവരട്ടിയും ഒക്കെ ഒപ്പത്തിനൊപ്പം നിൽക്കുമെങ്കിലും കണ്ടുമടുത്ത ഫ്രെയിമുകളിൽ നിന്നും വ്യത്യസ്തമായ കുറേയെണ്ണം സൃഷ്ടിക്കുവാൻ ആനയടിക്കുത്തിലെത്തിയാൽ മതി.

ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. ഇടുക്കിയിലെ തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി.

PC:Najeeb Kassim

മൂന്നാർ

മൂന്നാർ

കേളത്തിന്റെ ഭംഗി എന്താണെന്ന് വിദേശികൾ തിരിച്ചറിയുന്ന വളരെ കുറച്ച് ഇടങ്ങളിൽ ഒന്നാണ് മൂന്നാർ. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഇവിടുത്തെ കാഴ്ചകൾ എത്ര കണ്ടാലും എത്ര ഫോട്ടോയെടുത്താലും മതിയാവില്ല. തേയിലത്തോട്ടങ്ങളുടെ കാഴ്ച മാത്രം മതി ഇവിടം പ്രിയപ്പെട്ടതാക്കുവാൻ

PC:Srinivaspradhyumna1769

https://en.wikipedia.org/wiki/Munnar#/media/File:The_slopes_of_nature.jpg

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയില്ലാതെ കേരളത്തിനെ ആലോചിക്കുവാനേ പറ്റില്ല. ഇവിടുത്തെ കായലും കെട്ടുവള്ളങ്ങളും കനാലും ഒക്കെ കണ്ട് ഇവിടേക്ക് വരാൻ കൊതിക്കാത്തരില്ല.

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഇവിടുത്തെ കെട്ടുവള്ളങ്ങളിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും വലിയ ഹരം.

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

കിടിലിന്‍ ഡാം സൈറ്റിന്‍റെയും പശ്ചിമ ഘട്ടത്തിന്റെയും കാഴ്ചകളിൽ പ്രധാനിയാണ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി. പെരുവണ്ണാമൂഴി അണക്കെട്ട്, റിസർവ്വോയർ, മലബാർ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളർത്തൽ കേന്ദ്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ഡാം സൈറ്റിന്റെ കാഴ്തകള്‍ മാത്രം മതി ഈ സ്ഥലത്തെ അടയാളപ്പെടുത്തുവാൻ.

പാശ്ചാത്യരുടെ ഇറ്റാലിയനാണത്രെ തെലുങ്ക്..കാരണമാണ് വിചിത്രം!

യാത്രയുടെ മൂഡ് മൊത്തത്തില്‍ മാറ്റി മറിക്കുന്ന കുറച്ച് സ്ഥലങ്ങൾ...

രാവും പകലും തിരിച്ചറിയാനാവാത്ത കാട്ടിലൂടെ ഒരു ട്രക്കിങ്ങ്!കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

PC: irvin calicut

Read more about: kerala destinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more