Search
  • Follow NativePlanet
Share
» »ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

കസോളിനെക്കുറിച്ചും കസോള്‍ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ചുറ്റുമുള്ള ഇടങ്ങളെക്കുറിച്ചും വായിക്കാം....

ഇന്ത്യയിലെ മിനി ഇസ്രായേലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹീബ്രുവിലുള്ള ബോര്‍ഡുകളും ഇസ്രായേല ഭക്ഷണങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാട്!! കസോളാണ് കഥയിലെ താരം. ഹിമാചല്‍ പ്രദേശില്‍ ഏറ്റവും വ്യത്യസ്ത കാഴ്ചകളുമായി സ‍ഞ്ചാരികളെ കാത്തിരിക്കുന്ന പ്രദേശം. പാര്‍വ്വതി നദിയുടെ തീരത്ത് താഴ്വരയോട് ചേര്‍ന്നു കിടക്കുന്ന കസോള്‍ ഹിമാചല്‍ പ്രദേശിന്റെ അത്ര പരിചിതമല്ലാത്ത കാഴ്ചകള്‍ കാണിച്ചു തരുന്ന ഇടം കൂടിയാണ്. കസോളിനെക്കുറിച്ചും കസോള്‍ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ചുറ്റുമുള്ള ഇടങ്ങളെക്കുറിച്ചും വായിക്കാം....

കസോള്‍

കസോള്‍

സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോള്‍ പാര്‍വ്വതി വാലിയിലേക്കുള്ള കവാടം എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. പാര്‍വ്വതി വാലിയുടെ താഴ്വരയിലെ ഈ ഗ്രാമം സഞ്ചാരികള്‍ നിശ്ചയമായും തേടിച്ചെല്ലേണ്ട ഒരു സ്വര്‍ഗ്ഗമാണ്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അ‌കലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്.

ജൂതന്മാരുടെ നാട് അഥവാ മിനി ഇസ്രായേല്‍

ജൂതന്മാരുടെ നാട് അഥവാ മിനി ഇസ്രായേല്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി ഇസ്രയേലി സഞ്ചാരികളാണ് കസോളിലെത്തുന്നത്. അവരെ കൂടുതല്‍ ആര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഇവിടെ ഇസ്രായേലി, പാശ്ചാത്യ ഭക്ഷണം ലഭിക്കുന്ന കഫേകളും സ്റ്റോറുകളുമെല്ലാം തുറന്നിട്ടുണ്ട്. ഒപ്പം ഇവിടുത്തെ ബോര്‍ഡുകളും ബാനറുകളുമെല്ലാം ഹീബ്രു ഭാഷയിലും കാണാം.

കസോള്‍ മാത്രമാക്കേണ്ട

കസോള്‍ മാത്രമാക്കേണ്ട

കസോളിലെത്തിയാല്‍ കാഴ്ചകള്‍ ഈ ഗ്രാമത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുവാനാവില്ല. കുറച്ചു ദൂരം യാത്ര ചെയ്താല്‍ ഹിമാചലിലെ തന്നെ അതിമനോഹരങ്ങളായ ഗ്രാമങ്ങള്‍ കാണാം.

നര്‍കാന്‍ണ്ട

നര്‍കാന്‍ണ്ട


കസോളില്‍ നിന്നും നാലു മണിക്കൂര്‍ 42 മിനിറ്റ് അകലെയാണ് നാര്‍കോണ്ട സ്ഥിതി ചെയ്യുന്നത്. മലകളും കുന്നുകളും പച്ചപ്പും മാത്രമല്ല, പര്‍വ്വത കാഴ്ചകളും മഞ്ഞും ആപ്പിള്‍ തോട്ടങ്ങളും ഇവിടെ കാണുവാനുണ്ട്. കാട്ടു പീക്ക് ആണ് ഇവിടെ നിന്നും കാണുവാനുള്ല മറ്റൊരിടം. ടൗണില്‍ നിന്നും 8 കിലോമീറ്റ്‍ അകലെയാണ് കാ‌ട്ടു പീക്ക് ഉള്ളത്.

കുളു

കുളു

കുളുവല്‍ എത്തിയാണ് മിക്കപ്പോഴും സഞ്ചാരികള്‍ കസോളിലേക്ക് പോകുന്നത്. കസോളില്‍ നിന്നും 1 മണിക്കൂര്‍ 16 മിനിട്ട് അകലെയാണ് കുളു സ്ഥിതി ചെയ്യുന്നത്. ഷോപ്പിങ് തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനവും മേല്‍ത്തരം വൂളന്‍ വസ്ത്രങ്ങളും ഇവിടെ ലഭിക്കും.

മണാലി

മണാലി

സഞ്ചാരികള്‍ക്കിടയില്‍ പ്രത്യേകിച്ച് മുഖവുര ആവശ്യമില്ലാത്ത സ്ഥലമാണ് മണാലി. പ്രകൃതി സ്നേഹികളുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയ സങ്കേതമായ മണാലി കസോളില്‍ നിന്നും 2 മണിക്കൂര്‍ 10 മിനിട്ട് ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ സമയത്തും സഞ്ചാരികളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഇടം കൂടിയാണിത്.

റോത്താങ് പാസ്

റോത്താങ് പാസ്

ഹിമാചല്‍ പ്രദേശിലെ മറ്റൊരു പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമാണ് റോത്താങ് പാസ്. കസോളില്‍ നിന്നും 4 മണിക്കൂര്‍ ദൂരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 13,050 അടി ഉയരത്തിലുള്ള റോഡ് സാഹസിക സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സങ്കേതം കൂടിയാണ്. മഞ്ഞുമൂ‌ടിക്കുന്ന പാതയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC:TheWanderer7562

കുന്‍സും പാസ്

കുന്‍സും പാസ്

കസോളില്‍ നിന്നും തീര്‍ച്ചയായും പോയിരിക്കേണ്ട മറ്റൊരു സ്ഥലമാണ് കുന്‍സും പാസ്. . സമുദ്രനിരപ്പില്‍ നിന്നും 4590 മീറ്റര്‍ ഉയരത്തിലാണ് ഈ പാത സ്ഥിതിചെയ്യുന്നത്. മണാലിയില്‍ നിന്നും 122 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കുളു താഴ്‌വരയെയും ലാഹൗള്‍ താഴ്‌വരയെയും സ്പിതി താഴ്‌വരയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. മലമ്പാതയ്ക്ക് മുലളിയാി ദുര്‍ഗാ ദേവിയുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവുമുണ്ട്. കസോളില്‍ നിന്നും അഞ്ചര മണിക്കൂര്‍ ദൂരമുണ്ട് ഇവിടേക്ക്.
PC:John Hill

ടോഷ്

ടോഷ്

സമുദ്ര നിരപ്പില്‍ നിന്നും 2400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ‌ടോഷ് പാര്‍വ്വതി വാലിയോട് ചേര്‍ന്നാണുള്ളത്. കസോളില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രയില്‍ ഇവിടെ എത്താമെങ്കിലും കൂടുതലും ആളുകള്‍ മല കയറിയുള്ള ട്രക്കിങ് വഴിയാണ് ഇവി‌ടേക്ക് എത്തുന്നത്. മണികരണ്‍ കടന്നാണ് ഇവിടേക്ക് എത്തേണ്ടത്. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടാണ് ടോഷ് സ്ഥിതി ചെയ്യുന്നത്.

PC:Nikhil.m.sharma

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

മഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാംമഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാം

88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല

പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!

Read more about: himachal pradesh travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X