Search
  • Follow NativePlanet
Share
» »മറ്റൊന്നും നോക്കേണ്ട...പിന്നെയും പിന്നെയും സഞ്ചരിക്കുവാൻ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ ഇതാണ്

മറ്റൊന്നും നോക്കേണ്ട...പിന്നെയും പിന്നെയും സഞ്ചരിക്കുവാൻ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ ഇതാണ്

യാത്ര ചെയ്തുകൊണ്ടേ ഇരിക്കണം എന്ന കാരണം കൊണ്ട് യാത്ര ചെയ്യുന്നവർ പോയിരിക്കേണ്ട പ്രധാനപ്പെട്ട കുറച്ചിടങ്ങൾ പരിചയപ്പെടാം...

പല കാരണങ്ങൾ കൊണ്ട് യാത്ര ചെയ്യുന്നവരാണ് നമ്മൾ. യാത്രയോടുള്ള അടങ്ങാത്ത ആവേശമാണ് ചിലർക്കെങ്കിൽ കുറച്ചു പേർക്ക് സൗഹൃദങ്ങളായിരിക്കും യാത്രയുടെ കാരണം. ചിത്രങ്ങളിൽ കണ്ടു മനസ്സുടക്കിയ കാഴ്ചയിലേക്ക് യാത്ര തിരിക്കുന്നവരും കുറവലല്. ഇനിയു ചിലർക്കാകട്ടെ വായനയിൽ എവിടെയോ കണ്ടെത്തി മനസ്സിൽ കയറിയ ഒരു ഇടം തേടിയായിരിക്കും യാത്രകൾ. എന്നാൽ ഒരു കാരണവുമില്ലാതെ യാത്ര ചെയ്യുന്നവരും ഇവിടെയുണ്ട്. യാത്ര ചെയ്തുകൊണ്ടേ ഇരിക്കണം എന്ന കാരണം കൊണ്ട് യാത്ര ചെയ്യുന്നവർ പോയിരിക്കേണ്ട പ്രധാനപ്പെട്ട കുറച്ചിടങ്ങൾ പരിചയപ്പെടാം...

ബൈലക്കുപ്പെ

ബൈലക്കുപ്പെ

ടിബറ്റുകാരുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ് കൂർഗിന് സമീപത്തുള്ള ബൈലക്കുപ്പെ. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ സെറ്റിൽമെന്‍റായ ഇവിടം ടിബറ്റൻ കാഴ്ചകൾ കൊണ്ട് സമ്പന്നമായ നാടാണ്. ടിബറ്റൻ ആശ്രമങ്ങൾ, ടിബറ്രൻ ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയൊക്കെ ഇവിടെ യഥേഷ്ടം ലഭ്യമാണ്.
പരമ്പരാഗത ടിബറ്റൻ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഗോൾഡൻ ടെംപിളാണ് ഇവിടെ കാണേണ്ട മറ്റൊരു കാഴ്ച. നംഡ്രോളിങ് മൊണാസ്ട്രിയെന്നാണ് ടിബറ്റുകാര്‍ ഇതിനെ വിളിക്കുന്നത്

ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ഇവിടെ ടിബറ്റുകാർ വസിക്കുന്നത്.

നിസർഗധമ, ദുബാരെ എലഫന്റ് ക്യാംപ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.
PC:Aneezone
https://en.wikipedia.org/wiki/Bylakuppe#/media/File:Budha_kushalnagar.jpg

കാർസോക്

കാർസോക്

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലൊന്നാണ് കർസോക്ക്. ജമ്മു കാശ്മീരിൽ ലേയ്ക്കടുത്താണ് ഇവിടമുള്ളത് ലെഹ് താലൂക്കിലെ റുപ്ഷു പ്രദേശത്ത് സൊ മൊറിരി തടാകത്തിൻ കരയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സമുദ്ര നിരപ്പിൽ നിന്നും 45,95 മീറ്റർ ഉയരത്തിലാണുള്ളത്.
കാർസോക് ആശ്രമം, തടാകം എന്നിയാണ് ഇവിടെ കാണുവാനുള്ള ഇടങ്ങൾ.

PC:Rafał Kozubek

മുരുഡേശ്വര

മുരുഡേശ്വര

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ ശിവരൂപം സ്ഥിതി ചെയ്യുന്ന മുരുഡേശ്വരയാണ് കൂട്ടുകാരോടൊപ്പം സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു സ്ഥലം. മുരുഡേശ്വര ക്ഷേത്രം. ഉത്തര കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. മുരുഡേഷ്വരൻ എന്ന പേരിൽ ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്. മൂന്നു ഭാഗവും കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്.

PC:varun suresh

മൂന്നാർ

മൂന്നാർ

എപ്പോൾ വേണമെങ്കിലും ആരോടൊപ്പവും സുരക്ഷിതമായി പോയി വരുവാൻ സാധിക്കുന്ന ഇടങ്ങളിലൊന്നാണേ് മൂന്നാർ. മനോഹരമായ കാഴ്ചകളും കാലാവസ്ഥയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത. സമതല ഭൂമിയിൽ നിന്നും ഹൈറേഞ്ചിലെത്തിയ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു മൂന്നാർ. ചൂടുകാലങ്ങളിൽ അവർ ഇവിടെ എത്തിയായിരുന്നു താമസിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ റിസോർട്ട് എന്നായിരുന്നു കാലങ്ങളോളം ഇവിടം അറിയപ്പെട്ടിരുന്നത്.

PC:Bimal K C

മാവ്‌ലിന്നോങ്

മാവ്‌ലിന്നോങ്

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന മാവ്‌ലിന്നോങ് മാവ്‌ലിന്നോങ് മോഘാലയയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മാവ്‌ലിന്നോങ് തിരക്കില്‍ നിന്നും രക്ഷപെട്ട് ആശ്വസിക്കാന്‍ പറ്റിയ സ്ഥലമാണ്. യാത്ര ചെയ്തുകൊണ്ടേയിരിക്കുവാൻ താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണിത്.

PC:Travelling Slacker

 റാണിഖേത്

റാണിഖേത്

മൈതാനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന റാണിഖേത് ഉത്തരാഖണ്ഡിലെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ്. ഇന്ത്യന്‍ ആര്‍മിയുടെകുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനവും ഇതുതന്നെയാണ്. ക്ഷേത്രങ്ങളുടെ നാടുകൂടിയായ ഇവിടെ ട്രക്കിങ്ങിനും സുഖവാസത്തിനും പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ട്.

PC:Mrneutrino

മുൻസ്യാരി

മുൻസ്യാരി

ഇന്ത്യയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ഗ്രാമങ്ങളിലൊന്നായാണ് സഞ്ചാരികൾക്കിടയിൽ മുൻസ്യാരി അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ കാശ്മീർ എന്നറിയപ്പെടുന്ന ഇവിടം പ്രകൃതിഭംഗിയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ ഗ്രാമങ്ങളെയും പിന്നിലാക്കുന്ന ഇടമാണ്. മഞ്ഞു പുതഞ്ഞു കിടക്കുന്ന മലനിരകളും പച്ചപ്പു നിറഞ്ഞ കാടുകളും എല്ലാം ചേര്‍ന്ന് ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

തണുപ്പിൽ സഞ്ചാരികൾ തേടിയെത്തുന്ന കേരളത്തിലെ സ്വർഗ്ഗങ്ങള്‍ തണുപ്പിൽ സഞ്ചാരികൾ തേടിയെത്തുന്ന കേരളത്തിലെ സ്വർഗ്ഗങ്ങള്‍

ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ?ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ?

ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം!! ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം!!

PC:Mopop

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X