Search
  • Follow NativePlanet
Share
» »വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...

വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...

ശിവ പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്ന തീർഥാടന നഗരങ്ങളിലൂടെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...

ശിവരാത്രി...ശിവപ്രീതിക്കായി വിശ്വാസികൾ അനുഷ്ഠിക്കുന്ന ഏറ്റവും പുരാതനമായ ആചാരങ്ങളിലൊന്ന്. ഒറൊറ്റ ദിവസത്തെ വ്രതത്തിലൂടെ അതുവരെ ചെയ്തുപോയ എല്ലാ പാപങ്ങൾക്കും പരിഹാരം ലഭിക്കുന്ന ഇതിന് പ്രത്യേകതകൾ ഒരുപാടുണ്ട്. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രതമെടുത്തും ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചും ഒക്കെ വിശ്വാസികൾ ആ ദിവസം ആചരിക്കും. എന്നാൽ ഇത്തവണത്തെ ശിവരാത്രി അതിന്റെ പുണ്യത്തിൽ ഒന്ന് ആഘോഷിച്ചാലോ... ക്ഷേത്രങ്ങളിൽ പോയുള്ള പതിവ് പൂജയും പ്രാർഥനയും ഒന്നും മുടക്കേണ്ട... പകരം അതിലും പുണ്യം ലഭിക്കുന്ന ഒരു യാത്രയായാലോ...ശിവ പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്ന തീർഥാടന നഗരങ്ങളിലൂടെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...

വാരണാസി

വാരണാസി

ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് വാരണാസി. ശിവന്റെ ഏറ്റവും പ്രധാനപ്പെട്ട 12 ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയിലെ ഏഴു പുരാതന നഗരങ്ങളിലൊന്നു കൂടിയാണ്. വാരണാസിയുടെ വിശേഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇത് ശിവന്റെ വാസസ്ഥലമാണെന്ന കാര്യമാണ്. ശിവൻ വസിക്കുന്ന ഇവിടെ വെച്ച മരിച്ചാൽ ആത്മാവിന് മോക്ഷം ലഭിക്കുമെന്ന ഒരു വിശ്വാസവും ഉണ്ട്. ഗംഗയുടെ കരയിൽ സ്ഥിതി ചെയ്യുന്ന വാരണാസി ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്നു.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

ഹരിദ്വാർ അല്ലെങ്കിൽ ഋഷികേശ്

ഹരിദ്വാർ അല്ലെങ്കിൽ ഋഷികേശ്

യോഗികളുടെ നാട് എന്നാണ് ഹരിദ്വാർ അറിയപ്പെടുന്നത്. ക്ഷേത്രങ്ങള്‍ക്കും ഘട്ടുകൾക്കും പേരുകേട്ട ഇവിടം ശിവരാത്രി ദിനങ്ങളിൽ തീർച്ചായായും സന്ദർശിച്ചിരിക്കേണ്ട ഒരിടം കൂടിയാണ്. പാപങ്ങളിൽ നിന്നും മോചനം നേടുവാൻ ആളുകൾ ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്.
ഹിമാലയത്തിന്റെ കവാടമായ ഇവിടം ശൈവ വിശ്വാസികൾക്കും വൈഷ്ണവ വിശ്വാസികൾക്കും ഒരുപോലെ പ്രധാനപ്പെട്ട ഇടമാണ്. ഹരി എന്നാൽ വിഷ്ണുവും ഹരൻ എന്നാൽ ശിവനുമാണ്. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള കവാടം എന്നും ഇവിടം അറിയപ്പെടുന്നു,

ഗരുഡൻ അമൃതും കൊണ്ട് പോകുമ്പോൾ അതിൽ നിന്നും അമൃത് തുളുമ്പി വീണ ഇടമായാണ് ഹരിദ്വാറിനെ പുരാണങ്ങളില്‌ പറയുന്നത്, അമൃത ബിന്ദുക്കൾ വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന ബ്രഹ്മകുണ്ഡ് ആണ് ഇവിടുത്തെ ഏറ്റവും വിശിഷ്ടമായ സ്നാനഘട്ടമായി കരുതപ്പെടുന്നത്. ആ സ്ഥലത്തിനു ഹരി കി പൈറി
എന്നും പേരുണ്ട്. ശിവരാത്രി നാളുകളിൽ ഇവിടെ എത്തി മുങ്ങിക്കുളിക്കുവാൻ ഒരുപാട് വിശ്വാസികൾ എത്തുന്നു.

മാണ്ഡി, ഹിമാചൽ പ്രദേശ്

മാണ്ഡി, ഹിമാചൽ പ്രദേശ്

രാജ്യത്തെ തന്നെ ഏറ്റവും വലിയ ശിവരാത്രി ആഘോഷം നടക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി. ഏകദേശം ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ശിവരാത്രി ആഘോഷങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 500 വർഷെ മുൻപ് ഇവിടുത്തെ രാജകുടുംബങ്ങൾ ഏർപ്പെടുത്തിയ ഇന്‍റർനാഷണൽ മാണ്ഡി ശിവരാത്രി ഫെയറിൽ പങ്കെടുക്കുവാനായി വിദേശങ്ങളിൽ നിന്നടക്കം ആളുകൾ എത്തുന്നു.
ശിവരാത്രിയിൽ നടക്കുന്ന ശോഭാ യാത്രയ്ക്ക് ഇവിടുത്തെ ഗവർണറാണ് നേതൃത്വം നല്കുന്നത്.

PC:vinodbahal

ശ്രീകാളഹസ്തി, ശ്രീ ശൈലം

ശ്രീകാളഹസ്തി, ശ്രീ ശൈലം

ആന്ധ്രാ പ്രദേശിൽ ശിവരാത്രി ആഘോഷിക്കുവാനായി സ്ഥലങ്ങളും ക്ഷേത്രങ്ങളും ഒരുപാടുണ്ട്. ഇന്ത്യയിലെ തന്നെ പ്രശസ്തവും അപൂർവ്വവുമായ ശിവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടമാണ് ആന്ധ്രാ. ശ്രീ കാളഹസ്തിയിലാണ് പഞ്ചഭൂ ക്ഷേത്രങ്ങളിലൊന്നുള്ളത്. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാളഹസ്തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
ശ്രീ, കാള, ഹസ്തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ് ശ്രീകാളഹസ്തി എന്ന പേര് രൂപപ്പെട്ടിരിക്കുന്നത്. ശ്രീ ചിലന്തിയെയും കാള പാമ്പിനെയും ഹസ്തി ആനയെയും സൂചിപ്പിക്കുന്നു. ഇവിടെ വച്ച് ഇവ മൂന്നും ശിവനെ പ്രാര്‍ത്ഥിക്കുകയും മോക്ഷം നേടുകയും ചെയ്‌തെന്നാണ് വിശ്വാസം. പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലം കൂടിയാണ് കാളഹസ്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ശിവക്ഷേത്രമാണ് ശ്രീകാളഹസ്തിയിലേത്.
ശിവരാത്രി ദിനത്തിൽ ഇവിടെ പ്രത്യേക പൂജകളും പ്രാർഥനകളും ഒക്കെ നടക്കാറുണ്ട്.

വെറും കാളഹസ്തി ആല്ലാ, ശ്രീ കാളഹസ്തി വെറും കാളഹസ്തി ആല്ലാ, ശ്രീ കാളഹസ്തി

PC: Kalyan Kumar

ഉജ്ജയിനും ഖജുരാഹോയും

ഉജ്ജയിനും ഖജുരാഹോയും

വ്യത്യസ്തമായ ശിവരാത്രി ആഘോഷത്തിനാണ് താല്പര്യമെങ്കിൽ മധ്യപ്രദേശിലേക്ക് പോകാം. ഇവിടുത്തെ ഖജുരാഹോയും ഉജ്ജയിൻ ക്ഷേത്രവുമൊക്കെ ശിവരാത്രി ആഘോഷത്തിന് പേരുകേട്ട ഇടങ്ങളാണ്. ഖജുരാഹോയിലെ ലാഗർ ടാങ്കിൽ ശിവരാത്രി ദിനത്തിൽ ഇറങ്ങി കുളിക്കുന്ന ഒരു പതിവുണ്ട്.
ഇത് കൂടാതെ ബുന്ധൽഖാണ്ഡിലാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങൾ നടക്കുക. മാതംഗേശ്വർ ക്ഷേത്രത്തിൽ രാത്രി മുഴുവൻ നീളുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് ശൈവ വിശ്വാസികൾ എത്തും. ഇവിടെ 10 ദിവസം നീണ്ടു നിൽക്കുന്ന മേളയും ഇതിന്റെ ഭാഗമായി നടത്തും.
ഉജ്ജയിനിലെ മഹാശിവരാത്രിയിൽ മഹാകാലേശ്വർ ക്ഷേത്രത്തിലാണ് പ്രത്യേക പൂജയും മറ്റും നടക്കുന്നത്.

പുരി ഒറീസ്സ

പുരിയിലെ ലോക്നാഥ് ക്ഷേത്രത്തിലാണ് കുറച്ചു വ്യത്യസ്തമായ ശിവരാത്രി ആഘോഷങ്ങൾ കാണുവാൻ സാധിക്കുന്നത്. പുരാണങ്ങൾ അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ശൈവ ആരാധന നടന്നിരുന്ന സ്ഥലം പുരിയാണ്. ഇതിന്‍റെ ഓർമ്മയിൽ വലിയ ആഘോഷങ്ങളാണ് ശിവരാത്രി നാളിൽ ഇവിടെ നടക്കുന്നത്.

ഹോളിയും ശിവരാത്രിയും മാത്രമല്ല, ആറാട്ടുപുഴ പൂരവും ഗോവൻ കാർണിവലും ഉണ്ട്..പൊളിക്കണ്ടേ!! ഹോളിയും ശിവരാത്രിയും മാത്രമല്ല, ആറാട്ടുപുഴ പൂരവും ഗോവൻ കാർണിവലും ഉണ്ട്..പൊളിക്കണ്ടേ!!

തന്‍റെ ഭക്തനു ദർശനം നല്കാനായി നന്ദിയെ വരെ ശിവൻ സ്ഥലം മാറ്റിയ ക്ഷേത്രംതന്‍റെ ഭക്തനു ദർശനം നല്കാനായി നന്ദിയെ വരെ ശിവൻ സ്ഥലം മാറ്റിയ ക്ഷേത്രം

ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗവും അമരലിംഗേശ്വര ക്ഷേത്രവും!!ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗവും അമരലിംഗേശ്വര ക്ഷേത്രവും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X