Search
  • Follow NativePlanet
Share
» »ഉള്ളിലുറങ്ങുന്ന ഹിപ്പിയെ വലിച്ചു പുറത്തിടും ഈ സ്ഥലങ്ങളിലെത്തിയാൽ...

ഉള്ളിലുറങ്ങുന്ന ഹിപ്പിയെ വലിച്ചു പുറത്തിടും ഈ സ്ഥലങ്ങളിലെത്തിയാൽ...

മനസ്സിനെയും ശരീരത്തെയും ഒരു പോലെ റീച്ചാർജ് ചെയ്യുന്ന കുറച്ച് സ്ഥലങ്ൽ പരിചയപ്പെടാം...

By Elizabath Joseph

സ്വന്തം ജീവിതം സ്വന്തം ഇഷ്ടം പോലെ കൊണ്ടു നടക്കുന്നവർ....ഒന്നിനും ഒരു വ്യവസ്ഥയോ നിയമങ്ങളോ ഇല്ലാത്ത ആളുകൾ...മനസ്സെന്തു പറയുന്നോ അതുപോലെ ചെയ്ത് സന്തോഷം കണ്ടെത്തുവർ. ഹിപ്പികളെക്കുറിച്ച് പൊതു സമൂഹത്തിന്റെ ധാരണകളാണിതൊക്കെ. ഏറെക്കുറെ ഇതു പോലെയൊക്കെ ആണെങ്കിലും യാത്രയുടെ കാര്യത്തിൽ അവരെ കടത്തി വെട്ടുവാൻ ആരും കാണില്ല. ഇഷ്ടമുള്ള സ്ഥലത്ത് പോയി, തോന്നുംപോലെ കണ്ട് തോന്നിയപോലെ തിരിച്ചു വരുന്ന ഇവരെ കാണുമ്പോൾ ഹൊ! എന്തൊരു ജീവിതമെന്നു പറയാത്തവരുണ്ടാവില്ല. എന്തൊക്കെ പറഞ്ഞാലും ഇതുപോലെ തോന്നിയപോലെ ജീവിക്കുവാൻ താല്പര്യമില്ലാത്തവർ തീരെ കുറവായിരിക്കും...അതുകൊണ്ടു തന്നെ എല്ലാവരുടെ ഉള്ളിലും ഒരു ഹിപ്പി ഉണ്ടെന്നു പറഞ്ഞാലും തെറ്റാവില്ല. അങ്ങനെ എത്ര തടഞ്ഞു നിർത്തുവാൻ ശ്രമിച്ചാലും ഉള്ളിലെ ഹിപ്പി പുറത്തു ചാടുന്ന ചില സ്ഥലങ്ങളുണ്ട്. മനസ്സിനെയും ശരീരത്തെയും ഒരു പോലെ റീച്ചാർജ് ചെയ്യുന്ന ഇത്തരം സ്ഥലങ്ങളെ പരിചയപ്പെടാം...

ഹംപി, കർണ്ണാടക

ഹംപി, കർണ്ണാടക

ജീവിതത്തിന് ഒരു ക്രമവും വേണ്ട എന്ന് തോന്നിപ്പിക്കുന്ന നാടാണ് വിജയ നഗര രാജാക്കൻമാരുടെ തലസ്ഥാനമായിരുന്ന ഹംപി. കല്ലുകൾകൊണ്ട് കവിത എഴുതുന്ന ഈ പുരാതന നഗരം ഒരു ദിവസം കൊണ്ടൊന്നും അറിയാൻ സാധിക്കില്ല. ഒരിക്കൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്ന ഹംപി ഹിപ്പികളുടെ പ്രധാന ഇടം കൂടിയാണ്. ഒന്നിനും ഒരു നിബന്ധനകളുമില്ലാതെ എങ്ങനെ വേണമെങ്കിലും നടക്കുവാൻ തോന്നിപ്പിക്കുന്ന ഇവിടെ എത്തുന്നവരും അങ്ങനെയുള്ളവർ തന്നെയാണ്.
നൂറ്റാണ്ടുകളുടെ കഥകള്‍ കല്ലിൽ എഴുതിയിരിക്കുന്ന ഈ നഗരം ഓടിപോയി കണ്ടു വരാൻ പറ്റിയതല്ല. ദിവസങ്ങളോളം ഇവിടെ താമസിച്ച് മാത്രം കണ്ടുവരേണ്ട ഒന്നാണ്.

ഗോകർണ, കർണ്ണാടക

ഗോകർണ, കർണ്ണാടക

ഹംപി എങ്ങനെയാണോ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്, അതുപോലെ തന്നെയാണ് ഗോർണ്ണയിലും. ഒന്നിനും ഒരു വിലക്കുകളും ഇല്ലാതെ തോന്നിയപോലെ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചു തരുന്നവരാണ് ഇവിടെ എത്തുന്ന ആളുകൾ. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ഒരേ മനസ്സോടെ ഇവിടം ആസ്വദിക്കുന്നത് മനോഹരമായ ദൃശ്യമാണ്. ബീച്ചും അവിടുത്തം കാഴ്ചകളും ഷാക്കിലെ താമസവും കാടും മലയും കയറിയ ബീച്ച് ട്രക്കിങ്ങും ഒക്കെ ചേരുമ്പോളാണ് ഗോകർണ്ണയാത്ര പൂർണ്ണമാകുന്നത്.

PC:Andrew Miller

പാലോലിം, ഗോവ

പാലോലിം, ഗോവ

ജീവിതം അടിച്ചുപൊളി മാത്രമായി കാണുന്നവർ തീർച്ചയായും എത്തിച്ചേരേണ്ട ഒരിടമാണ് ഗോവയിലെ പാലോലിം. ഗോവൻ ബീച്ചുകളുടെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചിരിക്കുന്ന ഇവിടെ എത്തുന്നവരിൽ കൂടുതലും വിദേശികളാണ്. നീണ്ടു കിടക്കുന്ന കടൽത്തീരവും തെങ്ങും വെളുത്ത മണലും കിടിലൻ ആംബിയൻസുമുള്ള ഇവിടം അറിഞ്ഞെത്തുന്നതിനേക്കാൾ കൂടുതൽ തേടി എത്തുന്നവരാണ്. ഇവിടെ എത്തിയാൽ കൂടെയുള്ളവരോടൊപ്പം അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലം എന്നല്ലാതെ മറ്റു വലിയ കാര്യങ്ങളൊന്നും ഇവിടെ ഇല്ല. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന പാർട്ടികള്‍ നൈറ്റ് ലൈഫിന്റെ രസം എന്താണെന്ന് മനസ്സിലാക്കിത്തരും.

PC:mariel drego

ജയ്സാൽമീർ

ജയ്സാൽമീർ

മരുഭൂമിയുടെ കാഴ്ചകളിൽ എങ്ങനെ അലയാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ജയ്സാൽമീർ. മരുഭൂമിയുടെ സ്ഥിരം കാഴ്ചകൾ കൂടാതെയുള്ള കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. കൊട്ടാരങ്ങളും സ്മാരകങ്ങളും നിർമ്മിതികളും ഒക്കെയായി എന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടം കൂടിയാണിത്. സ്വർണ്ണം പൂശിയ നഗരമായ ജയ്സാൽമീർ യുനസ്കോയുടെ പൈതൃക നഗരം കൂടിയാണ്.

PC:Daniel Mennerich

കസോൾ

കസോൾ

ബാക്ക് പാക്കേഴ്സിന്റ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കസോൾ. പാർവ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം ട്രക്കിങ്ങിന്റെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ദിവസങ്ങളോളം കാണുവാനുള്ള കാഴ്ചകൾ ഉള്ള ഇവിടം പ്രകൃതി ദൃശ്യങ്ങൾക്കാണ് പേരുകേട്ടിരിക്കുന്നത്. കുളുവിൽ നിന്നും 42 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കസോൾ പക്ഷേ അറിയപ്പെടുന്നത് ജൂതൻമാരുടെ ക്യാംപ് എന്ന പേരിലാണ്. ഇസ്രായേലിൽ നിന്നുള്ള ആളുകളാണ് ഇവിടെ കൂടുതലും വിനോദ സഞ്ചാരത്തിനായി എത്തിച്ചേരുന്നത്. അവര്‍ക്കായി മാത്രമുള്ള റെസ്റ്റേോറന്റുകളും ഹോം സ്റ്റേകളും ധാരാളം ഇവിടെ കാണാം...ഹിമാചലിലെ മിനി ഇസ്രായേൽ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. പാശ്ചാത്യ ജീവിതത്തിന്റെ മറ്റൊരു ഇന്ത്യൻ മോഡൽ സ്ഥലം കൂടിയാണ്. അധികം ആൾത്തിരക്ക് ഒരിക്കലും അനുഭവപ്പെടാത്ത സ്ഥലം കൂടിയാണിത്.

PC:Alok Kumar

മലാന

മലാന

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം ആളുകൾ ചേർന്ന ഗ്രാമമാണ് മലാന. ഹിമാചൽപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലമാണെങ്കിലും ഇവിടം തേടിയെത്തുന്ന സഞ്ചാരികൽ ഒട്ടും കുറവല്ല. മലാന ക്രീം എന്ന പേരിൽ പ്രശസ്തമായിരിക്കുന്ന ലഹരി തേടിയാണ് ഇവിടെ ആളുകൾ എത്തുന്നത്. കഞ്ചാവിന്റെ മണമുള്ള ഈ ഗ്രാമം ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കൂടിയാണ്. ഇവിടെ എത്തിച്ചേരുക എന്നത് ഇത്തിരി പണിപ്പെട്ട പണി ആണെങ്കിലും താല്പര്യങ്ങൾ പലതുള്ളതുകൊണ്ട് ബുദ്ധിമുട്ടിയാണെങ്കിലും പലരും ഇവിടെ എത്താൻ ശ്രമിക്കാറുണ്ട്.
സമുദ്ര നിരപ്പിൽ നിന്നും 3049 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം തികച്ചും വ്യത്യത്യമായ ആചാരങ്ങൾ പിന്തുടരുന്നവരാണ്. ഇതുവരെയും വാഹനം എത്തിച്ചേരാത്ത ഇവിടെ നാലു കിലോമീറ്ററോളം ദൂരം നടന്നുതന്നെ വേണം എത്താൻ. ഇവർക്കു മാത്രം അറിയാവുന്ന കനാഷി ഭാഷയാണ് ഇവിടെ സംസാരിക്കുക.

PC:hermesmarana

മക്ലിയോഡ്ഗഞ്ച്

മക്ലിയോഡ്ഗഞ്ച്

ലൈലാമയുടെ ഇരിപ്പിടം എന്നറിപ്പെടുന്ന സ്ഥലമാണ് ഹിമാചൽപ്രദേശിലെ മക്ലിയോഡ്ഗഞ്ച്. ലിറ്റിൽ ലാസ എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ വംശജരാണ് കൂടുതലുമുള്ളത്. ബുദ്ദമത്തതിന്റെ ആചാരങ്ങൾക്കും സംസ്കാരങ്ങൾക്കും വലിയ പ്രധാന്യം കൊടുക്കുന്ന ഇവിടം ലോക പ്രസശ്തമായ ബുദ്ധമത പഠന കേന്ദ്രം കൂടിയാണ്.

PC:Aleksandr Zykov

വർക്കല

വർക്കല

കാര്യം കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും വർക്കല സംഗതി ഇന്ർറ്‍നാഷണലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികൾ അന്വേഷിച്ചെത്തുന്ന വർക്കല കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചാണ്. ഒന്നിനും ഒരു നിയന്ത്രണങ്ങളുമില്ലാത്ത ഇവിടം വൈകി എണീറ്റ് വെളുക്കുവോളം വരെ ഉണർന്നിരിക്കുന്ന സ്ഥലമാണ്. തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ബഹളങ്ങളിൽ നിന്നെല്ലാം രക്ഷപെട്ട് ഒന്നു റിലാക്സ് ചെയ്യാനാണ് ആളുകൾ എത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരങ്ങളായ പത്തു കടൽത്തീരങ്ങളിൽ ഒന്നാണിത്.

PC:cat_collector

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X