Search
  • Follow NativePlanet
Share
» »ശാസ്ത്രവും മനുഷ്യനും ഒരുപോലെ പരാജയപ്പെട്ട സ്ഥലങ്ങള്‍

ശാസ്ത്രവും മനുഷ്യനും ഒരുപോലെ പരാജയപ്പെട്ട സ്ഥലങ്ങള്‍

ഇത്രയും മുന്നിട്ട് നില്‍ക്കുമ്പോഴും മനുഷ്യനും ശാസ്ത്രത്തിനും വിശദീകരിക്കാന്‍ കഴിയാത്ത പലതും ഇവിടെ കാണുവാന്‍ സാധിക്കും.

ശാസ്ത്രം പരാജയപ്പെടുന്നത് കൂടുതലും വിശ്വാസത്തിന്റെ മുന്നിലാണ്. വിശ്വാസത്തിന്റെ അവസ്ഥകളെ ഒരുതകത്തിലും ശാസ്ത്രത്തിനു വിവരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ശാസ്ത്രം തോല്ക്കുകയും വിശ്വാസം ജയിക്കുകയും ചെയ്യാറുണ്ട്.

ഒരിക്കല്‍ സര്‍പ്പാരാധകരുടെ നാടെന്ന് പരിഹാസം കേട്ട ഇന്ത്യ ഇന്ന് വികസനത്തിന്റെ എല്ലാ മേഖലകളിലും കുതിച്ചുചാട്ടം നടത്തി ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. എന്നാല്‍ ഇത്രയും മുന്നിട്ട് നില്‍ക്കുമ്പോഴും മനുഷ്യനും ശാസ്ത്രത്തിനും വിശദീകരിക്കാന്‍ കഴിയാത്ത പലതും ഇവിടെ കാണുവാന്‍ സാധിക്കും. അത്തരത്തിലുള്ള ഇന്ത്യന്‍ കാഴ്ചകളിലൂടെ ഒന്നു പോയാലോ..

ദക്ഷയാഗഭൂമിയിലെ കൊട്ടിയൂർ... കൊട്ടിയൂരിനെ അറിയാം ഐതിഹ്യങ്ങളിലൂടെ... ഭാഗം 1ദക്ഷയാഗഭൂമിയിലെ കൊട്ടിയൂർ... കൊട്ടിയൂരിനെ അറിയാം ഐതിഹ്യങ്ങളിലൂടെ... ഭാഗം 1

 ഭാംഗഡ് കോട്ട

ഭാംഗഡ് കോട്ട

ഭയം മൂലം പ്രദേശത്തെ ഗ്രാമീണര്‍ മുഴുവന്‍ ഉപോക്ഷിച്ചുപോയ കഥയാണ് രാജസ്ഥാനിലെ ഭാംഗഡ് കോട്ടയുടേത്. രാത്രിയായിക്കഴിഞ്ഞാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്ന ഈ കോട്ടയിലേക്ക് രാത്രി സമയത്ത് പുരാവസ്തു വകുപ്പ് സന്ദര്‍ശനം വിലക്കിയിട്ടുമുണ്ട്.

PC:Shahnawaz Sid

 മാഗ്നറ്റിക് ഹില്‍

മാഗ്നറ്റിക് ഹില്‍

ലേ കാര്‍ഗില്‍ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍, ലേ നഗരം കഴിഞ്ഞ് 30 കിലോമീറ്റര്‍ പിന്നിട്ട് കഴിയുമ്പോള്‍ റോഡിന് ഒരു ഗുരുത്വാകര്‍ഷണം ശക്തിയുള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. റോഡില്‍ നിങ്ങളുടെ വാഹനം നിര്‍ത്തിയിട്ടാല്‍ അത് തനിയെ കുന്നുള്ള ഭാഗത്തേക്ക് മുന്നോട്ടേക്ക് നീങ്ങുന്നതായി കാണാം. ഈ കുന്നുകള്‍ക്ക് കാന്തശക്തി ഉണ്ടെന്നാണ് പറയപ്പെടുന്നത്. മാഗ്‌നറ്റിക് ഹില്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വലിയ ബോര്‍ഡും കാണാം. ലഡാക്ക് സന്ദര്‍ശിക്കുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന സ്ഥലമാണ് ഈ മാന്ത്രിക കുന്ന്. പലതരം കാരണങ്ങള്‍ ഇവിടെ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നിനും വ്യക്തമായ അടിസ്ഥാനമില്ല.

PC: Ashwin Kumar from Bangalore, India

ജറ്റിന്‍ഡ

ജറ്റിന്‍ഡ

ആസാമിലെ ജറ്റിന്‍ഗ എന്ന സ്ഥലത്ത് എന്താണ് അന്ന് സംഭവിച്ചത് എന്ന് ഇനിയും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ വര്‍ഷവും മഴക്കാലത്തിനു മുന്‍പായി ഉവിടെ പക്ഷികള്‍ ആകാശത്തു നി്ന്നും ജീവനില്ലാത്ത നിലയില്‍ ഭൂമിയിലേക്ക് പതിക്കുമത്രെ. കൂടുതലും ഒക്ടോബര്‍ മാസമാണ് ഇത് സംഭവിക്കുന്നത്. വൈകിട്ട് ആറു മുതല്‍ 9 വരെയുള്ള സമയത്ത് ഗ്രാമത്തെ ലക്ഷ്യമാക്കി പറന്നു വരുന്ന പക്ഷികളാണ് ജീവനറ്റ് താഴേക്ക് പതിക്കുന്നത്. ഇതിനെക്കുറിച്ച് അറിയാനും പഠിക്കാനുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

PC: Youtube

 രൂപ്കുണ്ട് തടാകം

രൂപ്കുണ്ട് തടാകം

ഒരു തടാകത്തില്‍ നിറയെ ചിതറിക്കിടക്കുന്ന രീതിയില്‍ മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ഹിമാലയത്തിലെ ട്രക്കിങ് പാതകളില്‍ ഏറ്റവും പ്രധാനപ്പെട്ട രൂപ്കുണ്ടിനു സമീപമുള്ള തണുത്തുറഞ്ഞ തടാകത്തിലാണ് ഈ കാഴ്ചയുള്ളത്.
1942 ലാണ് പ്രദേശത്തെ ഫോറസ്റ്റ് ഗാര്‍ഡായ ബ്രിട്ടീഷുകാരനാണ് ഇത് കണ്ടെത്തുന്നത്. പിന്നീട് ലോകത്തെമ്പാടും നിന്നുള്ള ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ ഇവിടെ നടത്തിയെങ്കിലും കാരണം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

PC: Schwiki

 പാലി

പാലി

കല്ലുകളെയും മരങ്ങളെയും രൂപങ്ങളെയും ദൈവമാക്കി ആരാധിക്കുന്ന മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളവര്‍. എന്നാല്‍ മെഷീനെ ദൈവമാക്കി ആരാധിച്ചാലോ..അങ്ങനെയും കുറച്ച് ആളുകള്‍ ഇവിടെയുണ്ട്.
രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചോട്ട്‌ലിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരമുള്ളത്. 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
1988 ല്‍ ഇവിടെ ഓം ബന്നാ അഥവാ ബുള്ളറ്റ് ബാബ എന്നയാള്‍ ഒരു ആക്‌സിഡന്റില്‍ പെടുകയും ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ അയാളുടെ ബൈക്ക് നഷ്ടപ്പെടുകയും ചെയ്തു. പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച ആ ബൈക്ക് പിറ്റേദിവസം അപകടം നടന്ന സ്ഥലത്തു നിന്നുമാണ് കണ്ടെത്തിയത്. പിറ്റേന്നും ഇതുതന്നെ സംഭവിച്ചത്രെ. പിന്നീട് ഇവിടെ വിശിഷ്ടമായ എന്തോ ഉണ്ടെന്ന് വിശ്വസിച്ച് ഗ്രാമീണര്‍ ബാബയുടെ ബൈക്കിനെ ആരാധിക്കുകയായിരുന്നു. ഇന്നും യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഇവിടെ വന്നു പ്രാര്‍ഥിച്ചാല്‍ അപകടം സംഭവിക്കുകയില്ലെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്.

കുല്‍ധാര

കുല്‍ധാര

കുല്‍ധാര ഇന്ത്യയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാജസ്ഥാനിലെ ഇടങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായ കുല്‍ധാര എന്ന ഗ്രാമം.

പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.

PC:chispita_666

ലേപാക്ഷി ക്ഷേത്രം, ആന്ധ്രാപ്രദേശ്

ലേപാക്ഷി ക്ഷേത്രം, ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്.
എഴുപതിലധികം കല്‍ത്തൂണുകള്‍ ക്ഷേത്രത്തിലുണ്ടെങ്കിലും അവയില്‍ ഒന്നുപോലും നിലത്ത് സ്പര്‍ശിക്കുന്നില്ല എന്നതാണ് പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഈ വാസ്തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.

കര്‍നി മാതാ ക്ഷേത്രം

കര്‍നി മാതാ ക്ഷേത്രം

എലികളെ ആരാധിക്കുന്നതില്‍ പേരുകേട്ട ക്ഷേത്രമാണ് രാജസ്ഥാനിലെ കര്‍നി മാതാ ക്ഷേത്രം. ഏകദേശം ഇരുപതിനായിരത്തോളം എലികളെ ക്ഷേത്രത്തിനും പരിസരത്തു നിന്നുമായി കാണാം. എലികള്‍ക്ക് പാലാണ് വഴിപാടായി സമര്‍പ്പിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്രയധികം എലികള്‍ ഇവിടെ വസിക്കുന്ന്ത എന്നതിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.

മുഗള്‍ നിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഭക്തര്‍ എത്താറുണ്ട്.

PC: Eric Laurent

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X