Search
  • Follow NativePlanet
Share
» »പെണ്ണിനെ അക‌റ്റി നിര്‍ത്തുന്ന 10 സ്ഥലങ്ങള്‍

പെണ്ണിനെ അക‌റ്റി നിര്‍ത്തുന്ന 10 സ്ഥലങ്ങള്‍

By Anupama Rajeev

ശബരിമല, ഹാജി അലി ദര്‍ഗ, ശനി ഷിഗ്നാപൂര്‍ ക്ഷേത്രം ‌തുടങ്ങിയ ആരാധനാലയങ്ങളുടെ പേരുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത് അവിടേയ്ക്ക് സ്ത്രീകളെ ‌പ്രവേശിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള വിവാ‌ദങ്ങളാണ്.

ഈ വിവാദങ്ങളോടനുബന്ധിച്ച് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റില്‍ വല്ല കാര്യവും ഉണ്ടോയെന്ന് നമുക്ക് പരിശോധിക്കാം.

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന 10 സ്ഥല‌ങ്ങള്‍ പരിചയപ്പെടാം.

01. ശബരിമല

01. ശബരിമല

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്ര‌വേശനമില്ലെന്ന് പറയുന്ന‌തില്‍ കഴമ്പില്ല. എന്നാ‌ല്‍ പന്ത്രണ്ട് മുതല്‍ 50 വയസുവരെയു‌ള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല. അതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശ‌നമില്ലാത്ത സ്ഥലമാ‌യാണ് ശബരിമല അറിയപ്പെടുന്നത്.

Photo Courtesy: Vinodh Pullot Chandrasekharan

02. ഹാജി അലി ദര്‍ഗ

02. ഹാജി അലി ദര്‍ഗ

മുംബൈയിലെ ഹാജി അലി ദര്‍ഗ വളരെ പ്രശസ്തമായ ദര്‍ഗയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്ത സ്ഥലം എന്ന നിലയിലാണ് ഇപ്പോള്‍ ഇത് പ്രശസ്തമാ‌യത്. ലോകത്തിലെ ഒട്ടുമിക്ക മുസ്ലീം ദേവാ‌ലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അവയില്‍ ഒന്ന് മാത്രമാണ് ഇത്.
Photo Courtesy: Nichalp

03. കാര്‍ത്തികേയ ക്ഷേത്രം, ഹരിയാന

03. കാര്‍ത്തികേയ ക്ഷേത്രം, ഹരിയാന

ഹരിയാനയിലെ പെഹോവയിലെ കാര്‍‌ത്തികേയ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിന് പി‌ന്നില്‍ ഒരു വിശ്വാസമുണ്ട്. കാര്‍ത്തികേയനെ ബ്രഹ്മചാരിയായിട്ടാണ് ഇവിടെ ആരധിക്കപ്പെടുന്നത്.
Photo Courtesy: Manojkhurana

04. ജൈന ക്ഷേത്രം, റണക്‌പൂര്‍

04. ജൈന ക്ഷേത്രം, റണക്‌പൂര്‍

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമൊന്നുമല്ല ജൈന ക്ഷേത്രം. എന്നാലും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളുടെ ‌പട്ടികയിലാണ് ഈ ക്ഷേത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന് കാരണമായി ‌പറയുന്നത്. പ്രവേശന കവാടത്തി‌ലെ ബോര്‍ഡ് ആണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്നാണ് ബോര്‍ഡില്‍.

Photo Courtesy: Nagarjun Kandukuru

05. കാര്‍ത്തികേയ ക്ഷേത്രം, പുഷ്കര്‍

05. കാര്‍ത്തികേയ ക്ഷേത്രം, പുഷ്കര്‍

പുഷ്കറിലെ കാര്‍ത്തികേയ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കാറില്ല. ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അവര്‍ക്ക് ശാപം കിട്ടുമെന്നാണ് വിശ്വാസം.
Photo Courtesy: Sujit kumar

06. നിസാമുദ്ദിന്‍ ദര്‍ഗ

06. നിസാമുദ്ദിന്‍ ദര്‍ഗ

ഡല്‍ഹിയിലെ നിസാമുദ്ദിന്‍ ദര്‍ഗയുടെ അകത്ത് മാത്രമെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതുള്ളു. ‌പുറത്ത് സ്ത്രീകള്‍ സന്ദര്‍ശിക്കാറുണ്ട്.

Photo Courtesy: Pranav Hundekari

07. ഭവാനി ദീക്ഷ മണ്ഡ‌പം

07. ഭവാനി ദീക്ഷ മണ്ഡ‌പം

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് വിജയവാഡയിലെ ഭവാനി ദീക്ഷ മണ്ഡപം. രസകരമായ കാര്യം അതല്ല. ക്ഷേത്രത്തിലെ പൂജാരി മരിച്ചപ്പോള്‍ കോടതി ഉത്തരവ് പ്രകാരം അടുത്ത പൂജാരിയാകാന്‍ അവസരം ലഭിച്ചത് അദ്ദേ‌ഹ‌ത്തിന്റെ മകള്‍ ‌ജയ‌ന്തി വിമലയ്ക്കാണ്. എന്നാല്‍ അവര്‍ക്ക് ക്ഷേ‌ത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.
Photo Courtesy: Bhaskaranaidu

08. ജമാ മസ്ജിദ്, ഡല്‍ഹി

08. ജമാ മസ്ജിദ്, ഡല്‍ഹി

ഡല്‍ഹിയിലെ പ്രശസ്തമാ‌യ ടൂറിസ്റ്റ് ആകര്‍ഷണമാണ് ജമാ മസ്ജിദ്. മറ്റു മസ്ജിദുകള്‍ പോലെ തന്നെ ഇവിടെയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
Photo Courtesy: Muhammad Mahdi Karim

09. അഗസ്ത്യകൂടം

09. അഗസ്ത്യകൂടം

അഗസ്ത്യാര്‍കൂടം, അഗസ്ത്യമല, അഗസ്ത്യകൂടം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് 1868 ഉയരത്തി‌ലായി സ്ഥിതി ചെയ്യുന്ന ഒരു കൊടുമുടിയാണ്. എല്ലാവര്‍ഷവും ഇവിടേയ്ക്ക് ട്രെക്കിംഗിന് അനുവദിക്കാറുണ്ടെങ്കിലും സ്ത്രീകള്‍ക്ക് അനുമതിയി‌ല്ല.

Photo Courtesy: Sdsenthilkumar at English Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X