Search
  • Follow NativePlanet
Share
» »ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ഇത്തരം കിടിലൻ രുചികൾ തേടി ഒരു യാത്ര പോയാലോ...

ചൂടു പൊറോട്ടയും ബീഫ് കറിയും... പുട്ടും കടലയും... അപ്പവും ചിക്കനും അങ്ങനെ നാവിൽ വെള്ളമൂറുന്ന ഒത്തിരി രുചികൾ കേരളത്തിനു സ്വന്തമായുണ്ട്. നമ്മുടെ നാടിൻറെ എല്ലാ മുക്കിലും മൂലയിലും വരെ ഇത്തരം രുചികൾ ഇഷ്ടംപോലെ ലഭിക്കുമെങ്കിലും തനത് രുചി ലഭിക്കണമെങ്കിൽ കുറച്ച് കഷ്ടപ്പെടേണ്ടി വരും. ആലപ്പുഴക്കാരുടെ ഫിഷ് മോളി മലബാറുകാർക്കു പറ്റാത്തതു പോലെ തലശ്ശേരി ബിരിയാണി കോട്ടയംകാർക്കു പറഞ്ഞിട്ടുള്ള പണിയല്ല. ഓരോ വിഭവത്തിന്റെയും അസ്സൽ രുചി അറിയണെമങ്കിൽ അതിൻറെ നാട്ടിൽ തന്നെ എത്തണമെന്നു സാരം. ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ഇത്തരം കിടിലൻ രുചികൾ തേടി ഒരു യാത്ര പോയാലോ...

ഇടുക്കിക്കാരുടെ ഏഷ്യാഡ് അഥവാ എല്ലും കപ്പേം

ഇടുക്കിക്കാരുടെ ഏഷ്യാഡ് അഥവാ എല്ലും കപ്പേം

കപ്പയിൽ തൊട്ടു കളിക്കുവാനുള്ള അവകാശം ഇടുക്കിക്കാർക്കു മാത്രമാണ്. വെറുതെ ആവി കയറ്റി വാട്ടിയെടുക്കുന്ന ചെണ്ട കപ്പ മുതൽ കപ്പ മുറുക്കും എല്ലും കപ്പയും ഒന്നിച്ചുണ്ടാക്കുന്ന ഏഷ്യാഡ് വരെ ഇടുക്കിക്കാർക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ കപ്പയുടെ യഥാർഥ രുചി അറിയുവാൻ പറ്റിയ സ്ഥലം ഇടുക്കിയാണ്.

കുമരകംകാരുടെ കരിമീൻ

കുമരകംകാരുടെ കരിമീൻ

കരിമീൻ രുചികൾക്ക് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങൾ പേരുകേട്ടതാണെങ്കിലും കുമരകംകാരുടെ കരിമീൻ കറി ഒന്നു വേറെതന്നെയാണ്. ചുവന്ന മുളകും മസാലയുമെല്ലാം തേച്ച് വാഴയിലയിൽ ചുട്ടെടുക്കുന്ന കരിമീൻ കഴിക്കണമെങ്കിൽ കുരമകത്തു തന്നെ വരേണ്ടി വരും.

ബീഫ് ഉലർത്തിയത് വേണമെങ്കിൽ കോട്ടയം

ബീഫ് ഉലർത്തിയത് വേണമെങ്കിൽ കോട്ടയം

നോൺവെജ് വിഭവങ്ങളില്‍ കോട്ടയംകാരെ കടത്തിവെട്ടാൻ ഇച്ചിരെ പാടാണ്. കോട്ടയം സ്റ്റൈൽ വറുത്തരച്ച കോഴിക്കറിയും കുരുമുളകും ചെറിയുള്ളിയും തേങ്ങാക്കൊത്തും ഇട്ട് ഉലർത്തിയെടുത്ത ബീഫ് ഫ്രൈയും ഒക്കെ ജീവിതത്തിൽ ഒരിക്കെലങ്കിലും രുചിച്ചില്ലെങ്കിൽ പിന്നെ എന്തു രസമാണുള്ളത്!!

ആലപ്പുഴക്കാരുടെ ഫിഷ് മോളി

ആലപ്പുഴക്കാരുടെ ഫിഷ് മോളി

മത്സ്യ വിഭവങ്ങളുടെ കാര്യത്തിൽ ഇത്രയധികം വ്യത്യസ്തതയുള്ള ഒരു നാടുണ്ടോ എന്നു ചോദിച്ചാൽ ആലപ്പുഴയ്ക്ക് വിടാം.. തേങ്ങയരച്ചു വയ്ക്കുന്ന മീൻകറി മുതൽ വെറുതെ മുളകും മഞ്ഞൾപൊടിയും ഇട്ടുള്ള ഉണക്കമീൻ വറുത്തതിന് വരെ ആലപ്പുഴക്കാർക്ക് പ്രത്യേക കൈപ്പുണ്യമാണ്. ആ രുചിയാണെങ്കിൽ പറയാനുമില്ല.

കുടംപുളിയിട്ട മീൻകറി പാലാ സ്പെഷ്യൽ

കുടംപുളിയിട്ട മീൻകറി പാലാ സ്പെഷ്യൽ

മത്സ്യവിഭവങ്ങൾക്ക് ആലപ്പുഴയാണ് പ്രശസ്തമെങ്കിലും പാലാക്കരുടെ കുടമ്പുളിയിട്ടു വറ്റിച്ച മീൻകറി വേറെ ലെവലിലുള്ള ഒരൈറ്റം തന്നെയാണ്. ചൊകചൊകന്ന വറ്റൽ മുളകും ചെറിയുള്ളിയും വെളുത്തുള്ളിയും ഒക്കെയിട്ട് ഗ്രേവിയാക്കി പിന്നെ കുടമ്പുളിയുടെ രുചിയും ഇറങ്ങിവരുന്ന ഇവിടുത്തെ മീൻകറി ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതു കൂടിയാണ്. വീഞ്ഞുപോലെ ദിവസം കൂടും തോറും രുചിയും കൂടുന്ന ഈ സ്പെഷ്യൽ മീൻകറിയുടെ കോംബോ നല്ല നാടൻ കപ്പ വേവിച്ചതാണ്.

തലശ്ശേരി ബിരിയാണി

തലശ്ശേരി ബിരിയാണി

ഹൈദരാബാദ് ബിരിയാണി മുതൽ മലബാർ ബിരിയാണിയും കോഴിക്കോടൻ ബിരിയാണിയും ഒക്കെ നാവിലൂടെ കയറിയിട്ടുൻണ്ടെങ്കിലും മനസ്സിലെത്തിയ ചങ്ങായി തലശ്ശേരി ബിരിയാണി തന്നെയായിരിക്കണം. ബിരിയാണി അരിയിൽ തുടങ്ങുന്ന പ്രത്യേകത അതുണ്ടാക്കുന്ന കാര്യത്തിലും വിളമ്പുന്ന കാര്യത്തിലും കാണാം. കൈമ എന്നു പേരായ ചെറിയ അരികൊണ്ടാണ് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നത്. ജീരകശാല അരികൊണ്ടും തലശ്ശേരി ബിരിയാണി ഉണ്ടാക്കാറുണ്ട്. ഈ അരി നെയ്യിൽ വറുത്ത് മസാലക്കൂട്ടുകളോടൊപ്പം കോഴിയിറച്ചിയുമിട്ട് ദം ആക്കി വേവിച്ചെടുക്കുന്നിടത്താണ് ഇതിന്റെ രുചിയുള്ളത്. കേരളത്തിൽ എല്ലായിടത്തും തലശ്ശേരി ബിരിയാണി കിട്ടുമെങ്കിലും യഥാർഥ രുചിയറിയുവാൻ തലശ്ശേരിയിൽ തന്നെ എത്തണം.

PC:Challiyan

മലബാറുകാരുടെ ചെമ്മീൻ കറി

മലബാറുകാരുടെ ചെമ്മീൻ കറി

ചെമ്മീൻ വിഭവങ്ങൾക്കു ഓരോ പ്രദേശത്തും ഓരോ രുചിയാണെങ്കിലും മലബാറിലെ ചെമ്മീൻ കറിയുടെ രുചി വേറെ തന്നെയാണ്. മലബാർ പൊറോട്ടയുടെ ഒപ്പം ചെമ്മീൻ കറിയും കൂട്ടി കഴിക്കുന്നവർ ഇന്നും ഈ പ്രദേശങ്ങളിലെ ഒരു കാഴ്ച തന്നെയാണ്. ചെമ്മീൻ മസാലക്കറിയും അല്ലെങ്കിൽ മാങ്ങയും മുരിങ്ങക്കോലും ഇട്ടുള്ള ചെമ്മീൻ കറിയും ആണ് മലബാർ സ്പെഷ്യൽ ചെമ്മീൻ കറികൾ.

മലബാർ പൊറോട്ട

മലബാർ പൊറോട്ട

കേരളീയരുടെ ദേശീയ ഭക്ഷണമായി അറിയപ്പെടുന്നതാണ് പൊറോട്ടയും ബീഫും. അത് മലബാറിലേക്കെത്തിയാൽ പേര് അല്പം മാറി മലബാർ പൊറോട്ടയാവും. സാധാരണ കേരള പൊറോട്ടയിൽ നിന്നും വ്യത്യസ്തമായി മൈദ പാലിൽ കുഴച്ച് ധാരാളം നെച്ച് ചേർത്ത് ചുട്ടെടുക്കുന്നു എന്നതാണ് മലബാർ പൊറോട്ടയുടെ പ്രത്യേകത.

PC:Nundhaa

അപ്പവും സ്റ്റ്യൂവും

അപ്പവും സ്റ്റ്യൂവും

കേരളത്തിലെ പ്രധാനപ്പെട്ട പലഹാര കോമ്പോകളിൽ ഒന്നാണ് അപ്പവും സ്റ്റ്യൂവും. എല്ലാ അമ്മമാരും സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഏക വിഭവമെന്ന പേരും ഇതിനു തന്നൊണ്. തേങ്ങാപ്പാലൊഴിച്ചുണ്ടാക്കുന്ന അപ്പത്തിന്റെയും പച്ചക്കറികൾകൊണ്ടുണ്ടാക്കുന്ന സ്റ്റ്യൂവിന്റെയും രുചി നാവിൽ ഒന്നല്ല ഒരു നൂറു കപ്പലോടിക്കുവാൻ ശക്തമായതാണ്.

 പുട്ടും കടലയും

പുട്ടും കടലയും

കേരളത്തിൽ പാറശ്ശാല മുതൽ മ‍ഞ്ചേശ്വരം വരെ ഒരുപോലെ സ്വീകരിക്കപ്പെടുന്ന അപൂർവ്വം വിഭവങ്ങളിൽ ഒന്നാണ് പുട്ടും കടലയും. എത്ര വലിയ ഹോട്ടലാണെങ്കിലും തട്ടുകടയാണെങ്കിലും ഒരുപോലെ ലഭിക്കുന്ന പലഹാരം കൂടിയാണിത്. അരിപ്പൊടി കുതിർത്ത് തേങ്ങിയുമിട്ട് ആവിയിൽ വേവിച്ചെടുത്തുന്ന പുട്ടിന് പഴം, ചെറുപയർകറി , പപ്പടം, കടലക്കറി തുടങ്ങിയവയാണ് കോമ്പോ കറികൾ.

പിടിയും കോഴിയും

പിടിയും കോഴിയും

ഭക്ഷണത്തിന്റെ കാര്യത്തിൽ വ്യത്യസ്തത തേടുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന നാട്ടുകാരാണ് തൃശൂരുകാർ. തൃശൂർ നഗരത്തിൽ നിന്നും കുറച്ചങ്ങുമാറി അങ്കമാലി ഭാഗത്തെത്തിയാൽ പിന്നെ ഒരു രക്ഷയുമില്ല. പോർക്കും ബീഫും ചിക്കനും മാങ്ങാക്കറിയും ഒക്കെയായി രുചിയുടെ പൂരം ഒരുക്കുന്നവരാണ് ഇവർ. അരിപ്പൊടിയിൽ തേങ്ങയും വെളുത്തുള്ളിയും ഒക്കെയിട്ടുണ്ടാക്കുന്ന പിടി ഇവിടുത്തെ ക്രിസ്ത്യൻ വിഭവങ്ങളിൽ പേരുകേട്ടതാണ്.

പാലക്കാട്ടുകാരുടെ ദോശ

പാലക്കാട്ടുകാരുടെ ദോശ

ദോശ എല്ലായിടത്തും കിട്ടുന്ന ഒരു സർവ്വ സാധാരണ വിഭവമാണെങ്കിലും പാലക്കാടൻ ദോശയാണെങ്കിൽ അതിനു വേറൊരു രുചിയാണ്. പച്ചരിയും ഉഴുന്നും നല്ല കനത്തിൽ തന്നെ അരച്ചുണ്ടാക്കുന്ന ദോശയും ഇ‍ഞ്ചിയും പച്ചമുളകും ചതച്ചിട്ട വെള്ള ചട്നിയും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

മലപ്പുറത്തിന്റെ നോൺവെജ്

മലപ്പുറത്തിന്റെ നോൺവെജ്

രുചികളിൽ വ്യത്യസ്തത തേടുന്നവർ പോയിരിക്കേണ്ട നാടാണ് മലപ്പുറം. ചിക്കനിലും ബീഫിലും മട്ടനിലും ഒക്കെ ഇവർ തീർക്കുന്ന രുചിഭേദങ്ങൾ മറ്റൊരിടത്തും കാണുവാൻ സാധിക്കില്ല. മലപ്പുറത്തിന്റെ തനതായ പാരമ്പര്യ രുചികൾക്കു പുറമേ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള രുചികൾ ആദ്യം പരീക്ഷിക്കുന്ന ഇടം എന്ന പ്രത്യേകതയും മലപ്പുറത്തിനുണ്ട്.

ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!! വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X