Search
  • Follow NativePlanet
Share
» »ലോഹത്തെ സ്വർണ്ണമാക്കുന്ന ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ച ക്ഷേത്രനഗരം

ലോഹത്തെ സ്വർണ്ണമാക്കുന്ന ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ച ക്ഷേത്രനഗരം

പുണ്യനദികളായ തുംഗഭദ്രയും കൃഷ്ണയും സംഗമിക്കുന്ന ആലംപൂർ തെലുങ്കാനയിലെ ജോഗുലംബാ ഗഡ്വാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

By Elizabath Joseph

ആലംപൂർ...തുംഗഭദ്ര നദിയുടെ കരയിൽ ഉറങ്ങിക്കിടക്കുന്ന ഒരു ചെറിയ നഗരം. ദക്ഷിണേന്ത്യൻ രാജാക്കന്‍മാരുടെ ഭരണത്തിൻ കീഴിലായിരുന്ന,ചരിത്രത്തിൽ ഏറെ പ്രത്യേകതകൾ സൂക്ഷിക്കുന്ന ഇവിടം ഹൈന്ദവി വിശ്വാസികളുടെ പുണ്യകേന്ദ്രങ്ങളിലൊന്നാണ്. ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്ന ഇന്ത്യയിലെ ആൽക്കെമിസ്റ്റായ രാസ സിദ്ധ ജീവിച്ചിരുന്ന ഇടം... പുണ്യനദികളായ തുംഗഭദ്രയും കൃഷ്ണയും സംഗമിക്കുന്ന തീർഥാടന കേന്ദ്രം... വിശേഷണങ്ങളും പ്രത്യേകതകളും ഒരുപാടുണ്ട് ആലംപൂരിന്. തെലുങ്കാനയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആലംപൂരിന്റെ വിശേഷങ്ങളിലേക്ക്..

എവിടെയാണിത്?

എവിടെയാണിത്?

പുണ്യനദികളായ തുംഗഭദ്രയും കൃഷ്ണയും സംഗമിക്കുന്ന ആലംപൂർ തെലുങ്കാനയിലെ ജോഗുലംബാ ഗഡ്വാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നവബ്രഹ്മേശ്വര തീർഥങ്ങളുടെ നാടും ശ്രീ ശൈലത്തിന്റെ കവാടവും കൂടിയാണ് ഇവിടം.

 ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ചിരുന്ന ഇടം

ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ചിരുന്ന ഇടം

ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ആറാം നൂറ്റാണ്ടിൽ രാസ സിദ്ധ എന്നു പേരായ ഒരു സിദ്ധൻ ജീവിച്ചിരുന്ന സ്ഥലമാണിത്. ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുവാനുള്ള വിദ്യ അറിയുന്ന ആളായിരുന്നുവത്രെ ഇദ്ദേഹം. സിദ്ധരാസവർണം എന്നായിരുന്നു ഈ വിദ്യയുടെ പോര്. ചാലൂക്യ രാജാവായിരുന്ന പുലികേശി രണ്ടാമന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായിരുന്നു ഈ സിദ്ധൻ. നവബ്രഹ്മാ ക്ഷേത്രങ്ങൾ എന്നു പേരായ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ഇദ്ദേഹമായിരുന്നുവത്രെ.

PC:wikipedia

ആലംപൂർ നവബ്രഹ്മ ക്ഷേത്രങ്ങൾ

ആലംപൂർ നവബ്രഹ്മ ക്ഷേത്രങ്ങൾ

ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ആലംപൂർ നവബ്രഹ്മ ക്ഷേത്രങ്ങൾ സവിന് സമർപ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളാണ്. സ്വർഗ്ഗ ബ്രഹ്മ ക്ഷേത്രം, പദ്മ ബ്രഹ്മ ക്ഷേത്രം, വിശ്വ , അർക്ക ബ്രഹ്മ ക്ഷേത്രം,ബാല ബ്രഹ്മ ക്ഷേത്രം, ഗരുഡ ബ്രഹ്മ ക്ഷേത്രം, തരക ബ്രഹ്മ ക്ഷേത്രം എന്നിങ്ങനെയാണ് ഒൻപത് ക്ഷേത്രങ്ങളുടെ പേരുകൾ. രാസ സിദ്ധയുടെ വിദ്യയനുസരിച്ച് ഈ ക്ഷേത്രങ്ങളിൽ നടത്തുന്ന താന്ത്രിക വിദ്യ വഴി ബാല ബ്രഹ്മയുടെ ലിംഗത്തിൽ നിന്നും സുബ്രഹ്മണ്യന്റെ തുടയിൽ നിന്നും ഗണപതിയുടെ വയറ്റിൽ നിന്നും ജോഗുലംബ ദേവിയുടെ വായിൽ നിന്നും രസം (മെർക്കുറി) പോലുള്ള ദ്രാവകം ഒഴുകിവരുമത്രെ. ഇത് പ്രത്യേക ഔഷധ ചെടികളിൽ നിന്നുണ്ടാക്കുന്ന ഔഷധത്തിൽ ചേർത്താൽ സ്വർണ്ണം നിർമ്മിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

PC:RaghukiranBNV

നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ

നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ

ഇവിടുത്തെ ഈ ഒൻപത് ക്ഷേത്രങ്ങളും ഇന്ന് ഏറെക്കുറെ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. നഗര ശൈലിയിൽ കല്ലിൽ കൊത്തി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങൾക്കെല്ലാം കിഴക്കോട്ടാണ് ദർശനമുള്ളത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ പഞ്ചതന്ത്രം കഥകളുടെ വിവധ ഭാഗങ്ങൾ കൊത്തിവെച്ചിരിക്കുന്നത് കാണാം. വിവിധ അക്രമങ്ങളിലും കീഴടക്കലുകളിലും പെട്ടാണ് ക്ഷേത്രത്തിന്റെ മിക്ക ഭാഗങ്ങളും നശിച്ചിട്ടുള്ളത്. 1980 നു ശേഷമാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ക്ഷേത്രങ്ങളെ ഏറ്റെടുക്കുന്നത്.

PC:Naidugari Jayanna

എവിടെയാണ് ക്ഷേത്രങ്ങൾ

എവിടെയാണ് ക്ഷേത്രങ്ങൾ

ആലംപൂരിൽ തുംഗഭദ്ര നദിയോട് ചേർന്നാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും 215 കിലോമീറ്ററും ഹിപിയിൽ നിന്നും 240 കിലോമീറ്ററും ബദാമിയിൽ നിന്നും 325 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ജോഗുലാംബാ ക്ഷേത്രം

ജോഗുലാംബാ ക്ഷേത്രം

ആലംപൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് നവബ്രഹ്മ ക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ജോഗുലാംബാ ക്ഷേത്രം. സദി ദേവിയുടെ 51 ശക്തിപീഠങ്ങളിൽ 18-ാം സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. ശവശരീരങ്ങളുടെ മുകളിൽ നഗ്നയായി നാവു വെളിയിലേക്കിട്ട് തലയിൽ തേളിനെയും തവളയെയും പല്ലിയെയും വഹിക്കുന്ന ദേവിയാണ് ജോഗുലാംബാ എന്നാണ് വിശ്വാസം. ജോഗുലംബയടെ പേരിലാണ് ആലംപൂർ അറിയപ്പെടുന്നതു തന്നെ.

PC:RaghukiranBNV

ക്ഷേത്ര വിവരങ്ങൾ

ക്ഷേത്ര വിവരങ്ങൾ

എല്ലാ ദിവസവും രാവിെ ഏവുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ച കഴിഞ്ഞ് രണ്ടു മണി മുതൽ 8.30 വരെയുമാണ് ക്ഷേത്രം തുറക്കുക.

PC:రహ్మానుద్దీన్

നല്ലമല കാടുകൾ

നല്ലമല കാടുകൾ

ആലംപൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട ഇടമാണ് നല്ലമല കാടുകൾ. ആലംപൂർ നഗരത്തിന് എത്രമാത്രം രഹസ്യങ്ങൾ ഒളിപ്പിക്കാനുണ്ടോ...അതിലും നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് നല്ലമല കാടുകൾ.ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി വസിക്കുന്ന, അപൂര്‍വ്വമായ ഉറുമ്പുകളും ചിലന്തികളും അധിവസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന നല്ലമല അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ്. ഹിന്ദു വിശ്വാസമനുസരിച്ച് അ‍ഞ്ച് ചിരഞ്ജീവികളാണത്രെ ഉള്ളത്. അതിൽ ഒരാളായ അശ്വഥാമാവ് നല്ലമല കാടുകൾക്കുള്ളിലുണ്ട് എന്നാണ് വിശ്വാസം. എന്നാൽ ഇതു ഷൂട്ട് ചെയ്യാനോ കൂടുതൽ അറിയുവായോ ആയി ആരെങ്കിലും അവിടേക്ക് ചെന്നാൽ പിന്നീട് മടങ്ങി വരില്ല എന്നാണ് ഇവിടുള്ളവർ പറയുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ശിലകൾ

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ശിലകൾ

ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രായം കൂടിയ ശിലകൾ നല്ലമല കാടുകൾക്കുള്ളിലാണത്രെ സ്ഥിതി ചെയ്യുന്നത്.ഏകദേശം 20,000 അടി വരെ കനമുള്ള ശിലാശ്രേണിയായ കുഡപ്പ ശിലാവ്യൂഹത്തിന്റെ ഭാഗമാണ് നല്ലമലയിലെ പാറകള്‍. ഇവിടെയുള്ള പാറകളില്‍ ഭൂരുഭാഗവും ക്വാര്‍ട്ട്‌സൈറ്റുകളാണ. ലോകത്തിലെ തന്നെ പ്രായം ചെന്ന ശിലകളായ ഇവ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനം വഴിയാണ് രൂപപ്പെട്ടത്.

പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും..അത്ഭുതങ്ങൾ അവസാനിക്കാത്ത ഇന്ത്യപാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും..അത്ഭുതങ്ങൾ അവസാനിക്കാത്ത ഇന്ത്യ

PC:RameshSharma1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X