Search
  • Follow NativePlanet
Share
» »ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

കൊതി തീരെ യാത്ര ചെയ്യണം എന്ന സ്വപ്നം കാണാത്തവരാരുമുണ്ടാവില്ല. ആരും കാണാത്ത ഇടങ്ങളിലൂടെ കൊതി തീരെ സഞ്ചരിക്കുവാനും കറങ്ങി നടക്കുവാനും ഒക്കെ ആരായിരിക്കും കൊതിക്കാത്തത്.. എന്നാല്‍ എത്ര ആഗ്രഹിച്ചാലും പോകുവാന്‍ സാധിക്കാത്ത ചില ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവിടേക്ക് പോകുന്നത് പോയിട്ട് പോകുവാന്‍ ആലോചിക്കുന്നതു വരെ നടക്കാത്ത കാര്യമാണ്...അതേതാണ് അങ്ങനെയൊരിടം എന്നല്ലേ? ഒന്നല്ല, ഒരുപാട് ഇടങ്ങള്‍ അങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്.

സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്ന വീടുകള്‍ മുതല്‍ കൊട്ടാരങ്ങളും രാജ്യ രഹസ്യങ്ങളും സൂക്ഷിച്ചിരിക്കുന്ന ഇടങ്ങള്‍ വരെ ഇതിലുള്‍പ്പെടും.

ഇതാ ഗൂഗിള്‍ മാപ്പിലൂടെ മാത്രം കാണുവാന്‍ സാധിക്കുന്ന, മറ്റൊരു തരത്തിലും എത്തിപ്പെടുവാന്‍ സാധിക്കാത്ത ലോകത്തിലെ ചില ഇടങ്ങള്‍ പരിചയപ്പെടാം..

ഏരിയ 51

ഏരിയ 51

ലോകത്തിലെ ഏറ്റവും നിഗൂഢമായ ഇ‌‌ടങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഏരിയ 51. അമേരിക്കയിലെ നെവാദയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അമേരിക്ക രാജ്യത്തെ സംബന്ധിച്ചും അന്യഗ്രഹ ജീവികളെക്കുറിച്ചുമൊക്കെയുള്ള തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇടമായാണ് കരുതപ്പെടുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റിനു പോലും അനുവാദമില്ലാതെ പ്രവേശിക്കുവാന്‍ സാധിക്കാത്ത ഇവിടം അമേരിക്കയുടെ എല്ലാ തരത്തിലുമുള്ള പരീക്ഷണ കേന്ദ്രം കൂടിയാണ്. പെട്ടന്നൊന്നും തിരിച്ചറിയാത്ത ഫോണിനു റേഞ്ച് പോലും ലഭിക്കാത്ത, ദിശാ ബോര്‍ഡുകളൊന്നും സൂക്ഷിച്ചിട്ടില്ലാത്ത ഈ പ്രദേശത്തിനെ ഭൂപടത്തില്‍ ഏരിയ 51 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതത്രെ. മാത്രമല്ല, അവര്‍ പിടികൂടിയ അന്യഗ്രഹ ജീവികളെയും മറ്റും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പലരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇവിടെ നടക്കുന്നത് എന്ന് യാതൊരു വിവരങ്ങളും ഇനിയും പുറംലോകത്തിന് ലഭ്യമായിട്ടില്ല.

PC:Geckow

നോര്‍ത്ത് സെന്‍റിനല്‍ ഐലന്‍ഡ്

നോര്‍ത്ത് സെന്‍റിനല്‍ ഐലന്‍ഡ്

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തോട് ചേര്‍ന്നു കിടക്കുന്ന നോര്‍ത്ത് സെന്‍റിനല്‍ ഐലന്‍ഡാണ് ഗൂഗിള്‍ മാപ്പിലൂടെ മാത്രം കാണുവാന്‍ സാധിക്കുന്ന ഇടം. ആൻഡമാൻ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴിൽ വരുന്ന ഈ ദ്വീപിൽ പുറമേ നിന്നും ആർക്കും പ്രവേശനം അനുവദിക്കാറില്ല. പുറമേ നിന്ന് എന്നു പറയുമ്പോൾ സഞ്ചാരികൾ മാത്രമല്ല, ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പോലും ഇവിടെ പ്രവേശിക്കാനാവില്ല. പോർട്ട് ബ്ലെയറിൽ നിന്നും 50 കിലോമീറ്ററും സൗത്ത് ആൻഡമാൻ ദ്വീപിൽ നിന്നും 36 കിലോമീറ്ററും അകലെയാണ് ചതുരാകൃതിയിലുളള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

72 കിലോമീറ്റർ വിസ്തൃതി ദ്വീപിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. ദ്വീപിനകത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ ഇവിടുത്തെ ആളുകൾ ജീവിക്കുന്നു എന്നതിനേക്കുറിച്ചോ പുറംലോകത്തിന് ഇതുവരെയും അധികം വിവരങ്ങൾ ഒന്നും ലഭ്യമല്ല.

നോർത്ത് സെന്റിനൽ ദ്വീപിലേക്ക് ആളുകൾ പോകുന്നത് ഭാരത സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇവിടേക്ക് വരുന്നവരെ ഗോത്രവർഗ്ഗക്കാർ കൈകാര്യം ചെയ്യുന്ന രീതി കണ്ടിട്ട് മാത്രമല്ല ഈ നിരോധനം, പകരം എണ്ണത്തിൽ വളരെ കുറവുള്ള അവരെ സംരക്ഷിക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്. ലോകത്ത് സന്ദര്‍ശിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഇടവും കൂടിയാണിത്.

PC:NASA

സ്നേക്ക് ഐലന്‍ഡ്

സ്നേക്ക് ഐലന്‍ഡ്

സഞ്ചാരികള്‍ക്കും സാഹസികര്‍ക്കും ഗൂഗിള്‍ മാപ്പിലൂടെ മാത്രം കണ്ട് തൃപ്തിയടയുവാന്‍ സാധിക്കുന്ന ഇടമാണ് സ്നേക്ക് ഐലന്‍ഡ്. പാമ്പുകള്‍ മാത്രം ജീവിക്കുന്ന ഇവിടെ മറ്റൊന്നിനും ജീവിക്കുവാന്‍ സാധ്യവുമല്ല. നൂറ്റിപ്പത്ത് ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപ് ബ്രസീലില്‍ സാവോ പോളോയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നാലായിരത്തിലധികം ഇനങ്ങളിലായി ലക്ഷക്കണക്കിന് പാമ്പുകളാണ് ഇവിടെ അധിവസിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ബോത്രോപ്സ് എന്ന ഇനത്തില്‍പെട്ട പാമ്പുകളും ഇവിടെ ധാരാളമായുണ്ട്. ഒരിക്കലും സഞ്ചാരികള്‍ക്കു പ്രവേശനമില്ലാത്ത ഇടമായാണ് ഇവിടം അറിയപ്പെടുന്നത്. ബ്രസീല്‍ നേവിക്കും ഗവേഷകര്‍ക്കും മാത്രമാണ് ഇവിടേക്ക് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ബൊഹീമിയന്‍ ഗ്രോവ്

ബൊഹീമിയന്‍ ഗ്രോവ്

പേര് കേള്‍ക്കുമ്പോള്‍ തന്നെ കുറച്ചു ആശങ്കകളും സംശയങ്ങളും തോന്നുന്നില്ലേ? അതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള ഒരിടമാണ് അമേരിക്കയിലെ ബൊഹീമിയന്‍ ഗ്രേവ് എന്നറിയപ്പെടുന്ന ഇടം. നിഗൂഢതകള്‍ ഒളിപ്പിച്ചു വയ്ക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ സ്ഥലം കാലിഫോര്‍ണിയയിലെ ഒരു വലിയ എസ്റ്റേറ്റാണ്. 2700 ഏക്കറിലധികം വിസ്തൃതിയില്‍ കിടക്കുന്ന ഇതിന്‍റെ ഉടമസ്ഥര്‍ സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ബൊഹീമിയന്‍ ക്ലബ്ബാണ്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ഇവിടെ ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ക്യാംപ് നടത്താറുണ്ട. അതിലല്ലാതെ മറ്റാര്‍ക്കും ഒരിക്കലും ഇവിടെ പ്രവേശനം അനുവദിക്കാറുമില്ല. അതീവ സുരക്ഷിതമായ ഈ പ്രദേശത്തേയ്ക്ക് ആര്‍ക്കും അങ്ങനെയൊന്നും കട‌ന്നു ചെല്ലുവാന്‍ സാധിക്കുകയുമില്ല.

PC:Drazz

സിയോണിലെ ചര്‍ച്ച് ഓഫ് അവ്വര്‍ ലേഡി മേരി‌

സിയോണിലെ ചര്‍ച്ച് ഓഫ് അവ്വര്‍ ലേഡി മേരി‌

ഭൂപടത്തിലൂടെ മാത്രം കാണുവാന്‍ സാധിക്കുന്ന മറ്റൊരു ഇടമാണ് സിയോണിലെ ചര്‍ച്ച് ഓഫ് അവ്വര്‍ ലേഡി മേരി‌. ഒരു ആരാധനാലയം ആണെങ്കില്‍ കൂടിയും എത്യേപ്യയിലെ ഈ പള്ളിയിലേക്ക് ആര്‍ക്കും പ്രവേശിക്കുവാനാവില്ല. ബൈബിളും ക്രൈസ്തവ വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്ന പലതും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്നതാണ് കാരണം.

സിനായ് മലമുകളിൽ മോശെക്ക് ദൈവം എഴുതിക്കൊടുത്ത പത്തുകല്പനകളടങ്ങിയ കല്പ്പലകകളും, മോശെയുടെ സഹോദരനും സഹചാരിയുമായിരുന്ന അഹറോന്റെ വടിയും, മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനങ്ങൾക്ക് ദൈവം നൽകിയ മന്നാ എന്ന ഭക്ഷണത്തിന്റെ മാതൃകകളും സൂക്ഷിച്ചിരുന്ന വിശുദ്ധപേടകമായ സാക്ഷ്യപേടകം ഇവിടെ ഉണ്ടെന്നാണ് വിശ്വാസം. സോളമന്‍ രാജാവിനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ മകനായിരുന്ന മനേലിക് ആണ് ഇതിവിടേക്ക് കൊണ്ടുവന്നതെന്നാണ് വിശ്വാസം.

PC:A.Savin

വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ്സ്

വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ്സ്

വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്നറിയപ്പെടുന്ന ഇത് വത്തിക്കാനിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ള രേഖകളും ചരിത്രങ്ങളുമെല്ലാം സൂക്ഷിച്ചിരിക്കു്ന ഇടമാണ്. ലൈബ്രറിയുടെ സ്വഭാവമാണെങ്കിലും അത്യന്തം രസ്യമായ കാര്യങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ ഇവിടെ ആര്‍ക്കും പ്രവേശനം അനുവദിക്കാറുമില്ല. തലമുറകള്‍ക്കു മുന്‍പേയുള്ള പുസ്തകങ്ങളും രേഖകളുമെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മാര്‍പാപ്പമാരുടെ രഹസ്യ രേഖകളുമെല്ലാം ഇവിടെയാണ്. വത്തിക്കാന്‍ തിരഞ്ഞെടുക്കുന്ന വിരലിലെണ്ണാവുന്ന പ്രധാന വ്യക്തികള്‍ക്കു മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ

ഗൂഗീള്‍ മാപ്പിലൂടെ മാത്രം കാണുവാന്‍ സാധിക്കുന്ന മറ്റൊരിടമാണ്

സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ. ലോകം മുഴുവന്‍ ഇല്ലാതാവുന്ന, അല്ലെങ്കില്‍ നശിപ്പിക്കപ്പെടുന്ന ഒരവസ്ഥയുണ്ടായാല്‍ ലോകത്തിലെ ചെ‌ികളെ തിരികെ കൊണ്ടുവരുന്നതിനു വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇടമാണിത്. നോർവെയിലെ സ്വാൾബാർഡ് ദ്വീപസമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള വിത്തുകളുടെ പകർപ്പ് ആണ് അവിടെ സംരക്ഷിച്ചിരിക്കുന്നത്. സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ ഒരു ചുണ്ണാമ്പുകല്ല് മല 120 മീറ്റർ ഉള്ളിലേക്ക് തുരന്നാണ് വിത്തു നിലവറ നിർമ്മിച്ചത്. വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. സസ്യങ്ങളില്‍ ഗവേഷണം നടത്തുന്ന ആളോ മറ്റോ ആണെങ്കില്‍ അതും കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

PC:Frode Ramone

മെസ്ഗോര്‍യേ

മെസ്ഗോര്‍യേ

റഷ്യയിലെ റിപ്പബ്ലിക് ഓഫ് ബാഷ്കോര്‍ട്ടോസ്റ്റാന്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതീവ രഹസ്യ സ്വഭാവമുള്ള പ്രദേശമാണ് മെസ്ഗോര്‍യേ. സഞ്ചാരികള്‍ക്കു മാത്രമല്ല, റഷ്യക്കാര്‍ക്കു പോലും പ്രവേശനം ഇവിടെ വിലക്കിയിരിക്കുകയാണ്. റഷ്യയിലെ മൗണ്ട് എമാന്‍ടോവുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള ജോലികള്‍ ചെയ്യുന്നവരാണ് ഇവിടെയുള്ളത്. റഷ്യയുടെ രാഷ്ട്ര സൈനിക രഹസ്യങ്ങളും ആയുധ, ആണവ രഹസ്യങ്ങളും യുദ്ധ സമയത്ത് ഉപയോഗിക്കേണ്ട ബങ്കറുകളുമെല്ലാം സംബന്ധിച്ച രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടം എന്നാണ് ഇവിടം കരുതപ്പെടുന്നത്.

ലാസ്കോക്സ് ഗുഹകള്‍

ലാസ്കോക്സ് ഗുഹകള്‍

ലോകത്തിലെ ഏറ്റവും പുരാതനമായ ഗുഹാ ചിത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണ് ലാസ്കോക്സ് ഗുഹകള്‍. ഫ്രാന്‍സിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുഹയിലെ ചിത്രങ്ങള്‍ക്ക് 17,500 വര്‍ഷത്തിലധികം പഴക്കമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. ചിത്രങ്ങളുടെ സംരക്ഷണാര്‍ഥമാണ് ഇങ്ങനെയൊരു നീക്കം.

PC: Prof saxx

ചന്ദ്രനിലും ചൊവ്വയിലും പോകാം... പക്ഷേ ഈ ദ്വീപിൽ മാത്രം!!

സ്വന്തമായി വിമാനത്താവളമില്ലാത്ത രാജ്യങ്ങള്‍

134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!

ഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാ

Read more about: travel travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X