Search
  • Follow NativePlanet
Share
» »കന്നഡക്കാർക്കും മാവേലിയുണ്ട്...പക്ഷേ ദീപാവലിയ്ക്കാണെന്നു മാത്രം!!

കന്നഡക്കാർക്കും മാവേലിയുണ്ട്...പക്ഷേ ദീപാവലിയ്ക്കാണെന്നു മാത്രം!!

ആഘോഷങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുന്ന കർണ്ണാടകയിലെ ദീപാവലിയെക്കുറിച്ചറിയാം

ദീപങ്ങളുടെ ഉത്സവം ആണല്ലോ ദീപാവലി! രാജ്യമെങ്ങും, എന്തിനധികം ഒരു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരെ വ്യത്യസ്തമായി ദീപാവലി ആഘോഷിക്കുമ്പോൾ കാലങ്ങളായി ഒരേ തരത്തിലുള്ള ആഘോഷം പിന്തുടരുന്ന നാടാണ് കർണ്ണാടക. അതുപോലെ തന്നെ ഇവിടുത്തെ ആഘോഷത്തിന്റെ കഥയും വ്യത്യസ്തമാണ്. മലയാളികള്‍ മഹാബലിയുമായി ബന്ധപ്പെടുത്തി ഓണം ആഘോഷിക്കുമ്പോൾ കർണ്ണാടകയിലുള്ളവർക്ക് അത് ദീപവലിയാണ്. ആഘോഷങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുന്ന കർണ്ണാടകയിലെ ദീപാവലിയെക്കുറിച്ചറിയാം

കർണ്ണാടകയിലെ ദീപാവലി

കർണ്ണാടകയിലെ ദീപാവലി

മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി കർണ്ണാടകയിൽ അഞ്ച് ദിവസത്തെ ആഘോഷങ്ങളാണ് ദീപാവലിയ്ക്കുള്ളത്. മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ കഥകളോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കർണ്ണാടകയിലെ ദീപാവലി കഥകൾ

 ദീപാവലിയുടെ ചരിത്രം

ദീപാവലിയുടെ ചരിത്രം

ഓരോ നാട്ടിലും ഓരോ തരത്തിലുള്ള ചരിത്രവും കഥകളുമാണ് ദീപാവലിയ്ക്കുള്ളത്. ഉത്തരേന്ത്യയിലേക്ക് വരുമ്പോൾ ശ്രീരാമൻ 14 വർഷത്തെ വനവാസത്തിനു ശേഷം അയോധ്യയിലേക്ക് തിരികെ വരുന്നതിന്റ് സ്മരണയാണ ദീപാവലി. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മയായും ജൈനമതത്തിലെ പ്രശസ്തനായ മഹാവീരൻ നിർമ്മാണം പ്രാപിച്ചതിന്റെ ഓർമ്മയ്ക്കായും ദീപാവലി ആഘോഷിക്കുന്നു.

കേരളത്തിലെ മഹാബലി കർണ്ണാടകയിലെത്തിയപ്പോൾ

കേരളത്തിലെ മഹാബലി കർണ്ണാടകയിലെത്തിയപ്പോൾ

മഹാബലിയുമായി ബന്ധപ്പെടുത്തി കേരളം ഓണം ആഘോഷിക്കുമ്പോൾ കർണ്ണാടകക്കാർക്ക് അത് ദീപാവലിയാണ്. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി നാടുകാണാനായി വരുന്ന ദിനമാണ് ദീപാവലി എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

അഞ്ച് ദിവസത്തെ ആഘോഷം

അഞ്ച് ദിവസത്തെ ആഘോഷം

കർണ്ണാടകയിൽ ദസറ കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം ആഘോഷിക്കുന്നതാണ് ദീപാവലി. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണിത്.

PC:Subharnab Majumdar

നരക ചതുർദശി

നരക ചതുർദശി

ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ നരക ചതുർഥി. നരകാസുരനെ വധിച്ച കാളിയെയാണ് ഈ ദിവസം പൂജിക്കുന്നത്.

PC:Ramnath Bhat

 ലക്ഷ്മി പൂജ

ലക്ഷ്മി പൂജ

ഇവിടുത്തെ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ളതാണ് മൂന്നാം ദിവസം. ലക്ഷ്മി പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.

PC:humdingor

ബലി പ്രതിപദ

ബലി പ്രതിപദ

പാതാളത്തിൽ നിന്നും മഹാബലി നാടുകാണുവാൻ എത്തുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. ദീപാവലി ആഘോഷത്തിലെ നാലാമത്തെ ദിവസമാണിത്. ഈ ദിവസം ധാരാളം പൂജകളും മറ്റും നടക്കും.

PC:siddarth varanasi

ഭാതൃ ദ്വിതീയ

ഭാതൃ ദ്വിതീയ

ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ. സഹോദരി സഹോദരൻമാരാണ് ഈ ദിവസത്തെ പൂജകൾക്കു നേതൃത്വം കൊടുക്കുന്നത്.

PC: Samarth Mediratta

മൈസൂർ

മൈസൂർ

കർണ്ണാടകയിൽ ഏറ്റവും കളർഫുള്ളായി ദീപാലി ആഘോഷിക്കുന്ന ഇടങ്ങളിലൊന്നാണ് മൈസൂർ. ദസറ കഴിഞ്ഞാൽ ഇവിടെ ഏറ്റവും അധികം ആളുകൾ എത്തിച്ചേരുന്നതും ഈ ആഘോഷങ്ങൾക്കാണ്. ദീപാവലിയ്ക്ക് ഇവിടുത്തെ ക്ഷേത്രങ്ങളിലും മറ്റും കുറേ പൂജകളും നടക്കാറുണ്ട്.

PC:Karanchheda13495

 ബെംഗളുരു

ബെംഗളുരു

നഗരത്തിന്റെ തിരക്കിൽ എങ്ങനെയാണ് ദീപാവലി ആഘോഷിക്കുന്നത് എന്നു കാണുവാൻ പറ്റിയ ഇടമാണ് ബെംഗളുരു. വ്യത്യസ്ത സംസ്കാരങ്ങളിലുളള ആളുകൾ ഒരുപോലെ വസിക്കുന്ന ഇടമായതിനാൽ ആഘോഷങ്ങളിലും ഈ വ്യത്യസ്തത കാണുവാൻ സാധിക്കും.

PC:Saad Faruque f

മംഗലാപുരം

മംഗലാപുരം

തനി കർണ്ണാടകൻ രീതിയിൽ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നവരാണ് മംഗലാപുരത്തുകാർ. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ തയ്യാറാക്കിയും പ്രത്യേക പൂജകളും പ്രാർഥനകളും ഒക്കെ നടത്തിയാണ് ഇവിടെ ദീപാലി ആഘോഷിക്കുന്നത്.

PC:Teacher1943

 ഗുൽബർഗ

ഗുൽബർഗ

കർണ്ണാടകയിലെ ദീപാവലി ആഘോഷങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന മറ്റൊരു നാടാണ് ഗുൽബർഗ. ദീപങ്ങൾ തെളിയിച്ചുള്ള ആഘോഷമാണ് ഇവിടെ പ്രധാനപ്പെട്ടത്.

PC:Prabhakar Banerjee

ഷിമോഗ

ഷിമോഗ

കർണ്ണാട സ്പെഷ്യൽ ദീപാവലി ആഘോഷങ്ങൾക്കു പേരുകേട്ട സ്ഥലമാണ് ഷിമോഗ.

PC:Vengolis

ബെൽഗാം

ബെൽഗാം

വളരെ വ്യത്യസ്തമായ രീതിയിൽ കടകളും ഭവനങ്ങളും ഒക്കെ അലങ്കരിച്ച് ദീപാവലിയെ സ്വാഗതം ചെയ്യുന്നവരാണ് ബെൽഗാം നിവാസികൾ.

PC: Amila Tennakoon

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X