Search
  • Follow NativePlanet
Share
» »ബെംഗളുരുവില്‍ കറങ്ങാം..!!

ബെംഗളുരുവില്‍ കറങ്ങാം..!!

ണ്ടു മൂന്നു മണിക്കൂര്‍ ഡ്രൈവിങ്ങ് ഡിസ്റ്റന്‍സില്‍ എളുപ്പത്തില്‍ പോയി വരാവുന്ന സ്ഥലങ്ങള്‍ നോക്കാം...

By Elizabath

ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗളുരുവിന് മറ്റൊരു പേരു കൂടിയുണ്ട്...അതാണ് ട്രാവല്‍ ഹബ്ബ്. ഇന്ത്യയില്‍ എവിടേക്കു വേണമെങ്കിലും പോകാന്‍ സൗകര്യങ്ങള്‍ ഉള്ള ബെംഗളുരുവിന് അങ്ങനെയൊരു പേര് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്തുതന്നെയായാലും ഇവിടെ എത്തുന്നവര്‍ക്ക് പോകാനും സമയം ചെലവഴിക്കാനും ഒരു സ്ഥലമില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടേണ്ടി വരില്ല. രണ്ടു മൂന്നു മണിക്കൂര്‍ ഡ്രൈവിങ്ങ് ഡിസ്റ്റന്‍സില്‍ എളുപ്പത്തില്‍ പോയി വരാവുന്ന സ്ഥലങ്ങള്‍ നോക്കാം...

ബിഗ് ബന്യന്‍ ട്രീ

ബിഗ് ബന്യന്‍ ട്രീ

ഡൊഡ്ഡ അലഡ മര അഥവാ ബിഗ് ബന്യന്‍ ട്രീ എന്നറിയപ്പെടുന്ന കൂറ്റന്‍ ആല്‍മരമാണ് ഇവിടെ കാമാനുള്ള പ്രത്യേകതകളില്‍ ഒന്ന്. മൂന്നേക്കറോളം വരുന്ന സ്ഥലത്ത് പടര്‍ന്നു കിടക്കുന്ന ഈ മരത്തിന് 400 വര്‍ഷം പ്രായമുണ്ടെന്നാണ് വിശ്വസിക്കുന്നത്. കര്‍ണ്ണാടകയിലെ തന്നെ വലിയ വൃക്ഷങ്ങളില്‍ ഒന്നുകൂടിയാണിത്.
ശാന്തമായി അടിക്കുന്ന കാറ്റും പച്ചപ്പും തണലും ഇവിടം പ്രകൃതി സ്‌നേഹികളുടെയും കുടുബമായി വരുന്നവരുടെയും ഇഷ്ടകേന്ദ്രമാക്കുന്നു.


PC: Sreejithk2000

മുത്ത്യാല മഡുവു

മുത്ത്യാല മഡുവു

പേള്‍ വാലി എന്നറിയപ്പെടുന്ന മുത്ത്യാല മഡുവു ആണ് ബെംഗളുരുവിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഇടം. മലകള്‍ക്കും കുന്നുകള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം പച്ചപ്പിനാല്‍ അനുഗ്രഹീതമായ ഇടം കൂടിയാണ്. പലതട്ടുകളിലായി പതിക്കുന്ന വെള്ളച്ചാട്ടവും ഈ സ്ഥലത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

PC: Mishrasasmita

ചിക്കബെല്ലാപൂര്‍

ചിക്കബെല്ലാപൂര്‍

കുടുംബമായും കൂട്ടുകാരുമായും പോകാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് ചിക്കബെല്ലാപൂര്‍. ട്രക്കിങ്ങിനും പ്രകൃതി ദൃശ്യങ്ങള്‍ക്കും പേരു കേട്ട ഇവിടം അഞ്ച് കുന്നുകള്‍ ചേര്‍ന്നുണ്ടായ സ്ഥലമാണ്. താല്പര്യമുള്‌ലവര്‍ക്ക് ഇവിടെ അടുത്തുള്ള ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം.

PC: Jayaprakash Narayan MK

ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്

ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്

വന്യജീവികളെ കല്ലേറു ദൂരത്തില്‍ നിന്നും മാറി നിന്ന് കാണണോ.. വെള്ളക്കടുവയുള്‍പ്പെടെയുള്ള അപൂര്‍വ്വ ജീവികളെ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ഫോട്ടോഗ്രഫിക്കും പറ്റിയ ഇടം കൂടിയാണിത്.

PC: Ramyajagadish

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ബെംഗളുരുനില്‍ താമസിക്കുന്നവര്‍ക്ക് കിട്ടിയ ഏറ്രവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ഇവിടുത്തം നന്ദി ഹില്‍സ്. പുലര്‍കാലവും വൈകുന്നേരങ്ങളും സന്തോഷത്തോടെ ചിലവിടാന്‍ ഇതിലും മനോഹരമായൊരു പ്രദേശം ഇവിടെയില്ല എന്നതാണ് സത്യം. മേഘങ്ങളെ തൊട്ട്, ടിപ്പുവിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായ ഇവിടെ നിന്നുള്ള കാഴ്ചകള്‍ അതിമനോഹരമാണ്.

PC: Viswasagar27

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X