Search
  • Follow NativePlanet
Share
» »മീനച്ചിലാറൊഴുകുന്ന വഴിയേ ഒരു യാത്ര!!

മീനച്ചിലാറൊഴുകുന്ന വഴിയേ ഒരു യാത്ര!!

കോട്ടയത്തെ നനച്ചൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴികളിലൂടെയും വിശേഷങ്ങളിലൂടെയും ഒരു യാത്ര

മീനച്ചിലാർ....വാഗമണ്ണിൽ തുടങ്ങി ഈരാറ്റുപേട്ടയേയും പാലായേയും നനച്ച് കോട്ടയത്ത് വേമ്പനാട്ടു കായലിലെത്തിചേരുന്ന മീനച്ചിൽ... മീനച്ചിൽ എന്ന പേര് എങ്ങനെ വന്നു എന്നു തുടങ്ങി കായലിലെത്തുമ്പോൾ എങ്ങനെ കവണാർ ആയി മാറുന്നു എന്നു വരെയുള്ള ഒരുപാട് കഥകളും ചരിത്രവും മീനച്ചിലാറിനു പറയുവാനുണ്ട്. കോട്ടയത്തെ നനച്ചൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴികളിലൂടെയും വിശേഷങ്ങളിലൂടെയും ഒരു യാത്ര...

മീനച്ചിലാർ

മീനച്ചിലാർ

ചെറുതും വലുതുമായ 38 പോഷക നദികളുള്ള മീനച്ചിലാർ കോട്ടയത്തിന്റെ മാത്രമല്ല, ഇടുക്കിയുടെ കൂടി വരദാനമാണ്. ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം വഴി വേമ്പനാട്ടു കായലിലെത്തുന്ന മീനച്ചിലാറിന്റെ വിശേഷങ്ങൾ...

PC:Sajetpa

മീനച്ചിലാറുണ്ടായ കഥ

മീനച്ചിലാറുണ്ടായ കഥ

ഓരോ നദിയ്ക്കും ഓരോ കഥകൾ പറയുവാനുണ്ട് എന്നു പറഞ്ഞതുപോലെ മീനച്ചിലാറിനും ഒരു കഥയുണ്ട്. വാഗമണ്ണിൽ കുടമുരുട്ടിമല എന്നറിയപ്പെടുന്ന ഇടത്തുനിന്നുമാണ് മീനച്ചിലാർ ഉത്ഭവിക്കുന്നത് എന്നാണ് കരുതുന്നത്. തേത്രാ യുഗത്തിൽ ഗൗണൻ എന്നു പേരായ ഒരു മുനി ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നുവത്രെ. മുരുകന്റെ വിഗ്രഹം തന്റെ ഗുഹയിൽ വെച്ചാണ് അയാൾ പ്രാർഥിച്ചിരുന്നത്. ആ സമയത്തായിരുന്നു രാവണനെ വധിച്ച് രാമലക്ഷ്മണൻമാർ പുഷ്പക വിമാനത്തിൽ പോകുന്നത്. പോകുന്ന വഴി സഹ്യപര്‍വതനിരകളില്‍ തപസ്സനുഷ്ടിക്കുന്ന അഗസ്ത്യാദി മഹര്‍ഷിമാര്‍ അവരെ ആശീർവ്വദിക്കുവാൻ തീർഥവുമായി കാത്തു നിൽക്കുകയും ശ്രീരാമനും സംഘവും അവിടെ എത്തുകയും ചെയ്തു. മറ്റു മഹർഷിമാരോടൊപ്പം തീർഥവുമായി കാത്തുനിന്ന ഗൗണരെ രാമലക്ഷ്മണന്മാർ ഗൗനിച്ചതേയില്ല. അതിൽ കോപിതനായ ഗൗണർ തന്‍റെ കമണ്ഡലു കാലുകൊണ്ട് തൊഴിച്ച് കളഞ്ഞു. അദ്ദേഹം പ്രാർഥിക്കുന്ന മുരുകന്റെ വിഗ്രഹത്തെയും തട്ടിത്തെറുപ്പിച്ച് ആ കമണ്ഡലു താഴേക്ക് ഒഴുകിയത്രെ. അങ്ങനെയാണ് ഈ നദി രൂപം കൊണ്ടത് എന്നാണ് വിശ്വാസം. ഗൗണമഹര്‍ഷി വഴി രൂപം കൊണ്ടതിനാല്‍ ഇത് ഗൗണാ നദി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ ഒലിച്ചുപോയ സുബ്രഹ്മണ്യ വിഗ്രഹം കാലങ്ങൾ കൊണ്ട് ഒഴുകി മണ്ണിലുറച്ച് പിന്നീട് കണ്ടെടുത്താണ് കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേത് എന്നും വിശ്വാസമുണ്ട്.

ഗൗണാ നദി മീനച്ചിലാറാകുന്നു

ഗൗണാ നദി മീനച്ചിലാറാകുന്നു

പണ്ടു കാലത്ത് തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും കർഷകരായ വെള്ളാളരും കാവേരിപൂം പട്ടണത്തു നിന്നും കച്ചവടക്കാരായ വെള്ളാളരും ഇവിടേക്ക് കുടിയേറിയത്രെ. മീനാക്ഷി ഭക്തരായിരുന്ന ഇവർ ഇവിടെ മീനാക്ഷി കോവിലുകൾ സ്ഥാപിക്കുകയുണ്ടായി. അങ്ങനെ ഈ പ്രദേശം മീനച്ചിൽ എന്നറിയപ്പെടുകയും ഇവിടുത്തെ ആറ് മീനച്ചിലാറായി മാറുകയും ചെയ്തു. ഇത് കൂടാതെ വേറെയും ചില കഥകൾ മീനച്ചിലാറിനെക്കുറിച്ചും അതിന്റെ പേരിനെക്കുറിച്ചും പ്രചാരത്തിലുണ്ട്.

PC:Sajetpa

78 കിലോമീറ്ററല്ല.. 88 കിലോമീറ്റർ

78 കിലോമീറ്ററല്ല.. 88 കിലോമീറ്റർ

മിക്ക രേഖകളും കണക്കും അനുസരിച്ച് മീനച്ചിലാറിൻരെ നീളം 78 കിലോമീറ്റർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉപഗ്രഹമാപ്പിന്റെ സഹായത്തോടെ നടത്തിയ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 89 കിലോമീറ്ററാണത്രെ ഇതിൻറെ നീളം. ചെറിയ വളവുകളും മറ്റും നിവർത്തിയെടുത്ത കണക്കാണിത്. മാത്രമല്ല, കൈവഴിയുടെയും മറ്റും നീളം നോക്കുമ്പോൾ അതിൽ കൂടുതലും കാണാം.

PC:നിരക്ഷരൻ

പട്ടണങ്ങള്‌ പിന്നിട്ട്

പട്ടണങ്ങള്‌ പിന്നിട്ട്

കോട്ടയത്തെയും ഇടുക്കിയിലെയും പ്രധാനപ്പെട്ട പലടിയങ്ങളിലൂടെയും ആണ് മീനച്ചിലാർ കടന്നു പോകുന്നത്,. വാഗമണ്‍, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ചേർപ്പുങ്കൽ, കോട്ടയം, താഴത്തങ്ങാടി, നാഗമ്പടം,തുടങ്ങിയ ഇടങ്ങളിലൂടെ മീനച്ചിലാർ കടന്നു പോകുന്നു.

PC: Sajetpa

ഓർക്കിഡേറിയം തടയണയുടെ മുകളിൽ നിന്നും

ഓർക്കിഡേറിയം തടയണയുടെ മുകളിൽ നിന്നും

വാഗമൺ വെടിക്കുഴിയിലെ ഓർക്കിഡേറിയം തടയണയുടെ മുകളിൽ നിന്നും ആരംഭിക്കുന്ന നീരുറവയാണ് ആദ്യം തുടങ്ങുന്നത്. അവിടെ നിന്നും കോലാഹലമേട്, വഴിക്കടവ്, കാരിക്കാട് മാർമല വഴി അടുക്കം, ചാമപ്പാറ, ചാത്തപ്പുഴ, തീക്കോയി, കളത്തൂക്കടവ്, ഈരാറ്റുപേട്ട മുതൽ പാലായിൽ എത്തും. അവിടെ നിന്നും ചേർപ്പുങ്കൽ വഴി നാഗമ്പടം എത്തുന്ന മീനച്ചിലാർ പിന്നെ ഒഴുകുക താഴത്തങ്ങാടിയിലേക്കാണ്.

താഴത്തങ്ങാടിയില്‍ നിന്നും

താഴത്തങ്ങാടിയില്‍ നിന്നും

കോട്ടയം താഴത്തങ്ങാടിയിൽ എത്തിയാൽ മലരിക്കൽ എന്ന സ്ഥലത്തേയ്ക്കാണ് ആറൊഴുകുന്നത്. ഇവിടെ നിന്നുമാണ് പഴുക്കാനിലയിൽ എന്ന സ്ഥലത്തു വെച്ച് വേമ്പനാട്ടുകായലുമായി സന്ധിക്കുന്നിടത്തു വരെ കൊടൂരാറുമായി ചേർന്നൊഴുകുന്നത്. അങ്ങനെ നോക്കുമ്പോൾ ആകെ നീളം എന്നത് 89 കിലോമീറ്ററാണത്രെ.

മീനച്ചിലാറിന്റെ തീരത്ത്

മീനച്ചിലാറിന്റെ തീരത്ത്

അരുവിത്തുറ സെന്റ് ജോർജ് പള്ളി, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ചേർപ്പുങ്കൽ ഉണ്ണിമിശിഖാ പള്ളി, താഴത്തങ്ങാടി തുടങ്ങിയ ഇടങ്ങളാണ് മീനച്ചിലാറിന്റെ കരയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ.

ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!! ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!

ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ

പാലായും ഭരണങ്ങാനവുമല്ല...കോട്ടയംകാർ കാണേണ്ട കാഴ്ചകള്‍ ഇതാണ് പാലായും ഭരണങ്ങാനവുമല്ല...കോട്ടയംകാർ കാണേണ്ട കാഴ്ചകള്‍ ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X