Search
  • Follow NativePlanet
Share
» »ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!!

ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!!

ഭാരതീയ വിശ്വാസനമുസരിച്ച് സൂര്യ രാശികൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഒരാൾ ജനിച്ചതു മുതൽ എങ്ഹനെ വളരുന്നു എന്നതും ഏതു സ്വഭാവത്തിൽ രൂപപ്പെട്ടു വരുന്നു എന്നതടക്കം എല്ലാ പ്രവർത്തികളും കാഴ്ചപ്പാടുകളും ജീവിത സാഹചര്യങ്ങളും ജോലിയും വരെ സൂര്യ രാശിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അങ്ങനെ നോക്കുമ്പോൾ സഞ്ചാരികൾക്കും യാത്രകളെ സ്നേഹിക്കുന്നവർക്കും ഒക്കെ സൂര്യരാശി പ്രധാനപ്പെട്ടതു തന്നെയാണ്. ഓരോരുത്തരുടെയും അടിസ്ഥാന സ്വഭാവങ്ങളെ സൂര്യരാശി വഴി വേർതിരിച്ചു മനസ്സിലാക്കുവാൻ സാധിക്കുമ്പോൾ സഞ്ചാരികൾക്കും ഇതിനെ പ്രയോജനപ്പെടുത്താം. എങ്ങനെ സൂര്യ രാശി വഴി ഒരാൾക്ക് ഏതു തരത്തിലുള്ള സ്ഥലങ്ങളാണ് ഇഷ്ടമാവുക എന്നും എവിടെയാണ് ഉറപ്പായും പോയിരിക്കേണ്ടത് എന്നും നോക്കാം...

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

പൊതുവേ സാഹസിക പ്രിയരാണ് ഏരിസ് രാശിയിലുള്ളവർ. മറ്റുള്ളവർക്കു പ്രയാസമെന്നു തോന്നിക്കുന്ന മിക്ക കാര്യങ്ങളും യാതൊരു ബുദ്ധിമുട്ടുമില്ലാതെ പെട്ടന്ന് ചെയ്ത് കഴിവു തെളിയിക്കുവാൻ ഇവർക്ക് സാധിക്കും. യാത്രയുടെ കാര്യത്തിൽ അല്പം ഭീകരതയും സാഹസികതയും ഒക്കെയുള്ള ഇവരുടെ സ്പോർട്മാൻ സ്പിരിറ്റിനെക്കുറിച്ച് പറയുകയേ വേണ്ട. സാഹസികരായ ഇവർക്ക് ഏറ്റവും യോജിക്കുക സ്കൂബാ ഡൈവിങ്ങ് പോലുള്ള കാര്യങ്ങളാണ്.

എവിടെ പോകണം

എവിടെ പോകണം

സ്കൂബാ ഡൈവിങ്ങിന് ഏറ്റവും യോജിച്ച ഇടം ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹമാണ്. ഇവിടുത്തെ ബാവ്ലോക്ക് ഐലൻഡ്, രാധാനഗർ ബീച്ച്. ബരതാങ് ഐലൻഡ്, റോസ് ഐലന്‍ഡ്, മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം, നെയിൽ ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂബാ ഡൈവിങ്ങ് പരീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20-മേയ് 20)

ആഡംബരം ജീവിതത്തിൽ ആഗ്രഹിക്കുന്നവരാണ് ടോറസ് രാശിയിലുള്ളവർ. അതുകൊണ്ടുതന്നെ യാത്രകളിലും അതിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിലും ലക്ഷ്വറി ആഗ്രഹിക്കുന്നവർ തന്നെയാണ്. അത്തരക്കാർ അതിനു തക്ക സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഒരു കാലത്ത് ആഡംബരം നിറഞ്ഞു നിന്ന കൊട്ടാരങ്ങൾ ഇന്ന് ഹോട്ടലുകളായി മാറിയിട്ടുണ്ട്. ആഡംബരത്തിന്റെ അവസാന വാക്ക് എന്നു വരെ വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഇത്തരം ഹോട്ടലുകളിലെ താമസവും അനുഭവവും ഒക്കെയായ് യാത്രഖലിൽ ആഡംബരം ആസ്വദിക്കുന്നവർക്ക് പറ്റിയ കാര്യങ്ങൾ

എവിടെ പോകണം

ജയ്പൂർ, മുംബൈ, ഗാംഗ്ടോക്കിലെ റിസോർട്ടുകൾ, ഉദയ്പൂരിലെ കൊട്ടാരങ്ങള്‍, ന്യൂ ഡെൽഹി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങൾ ഇത്തരം യാത്രകൾക്കു തിരഞ്ഞെടുക്കാം.

ജെമിനി(മെയ് 21- ജൂൺ 20)

ജെമിനി(മെയ് 21- ജൂൺ 20)

പ്രകൃതിയിലൂടെ ഒരു ഇറങ്ങി നടത്തത്തിനു ആഗ്രഹിക്കുന്നവരാണ് ജെമിനി രാശിയിലുള്ളവർ. വലിയ വലിയ പട്ടണങ്ങളും ചരിത്ര പ്രത്യേകതകളുള്ള ഇടങ്ങളും ആഘോഷങ്ങളും ഒക്കെ മാറ്റി നിർത്തി ഇവർ ട്രക്കിങ്ങ്, കാട്ടിലേക്കുള്ള യാത്രകൾ തുടങ്ങിയവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്രകൃതിയിൽ നിന്നുള്ള പുതിയ പുതിയ അനുഭവങ്ങൾ അറിയുക അതിനെ സ്വന്തമാക്കുക തുടങ്ങിയവയാണ് ഇവരുടെ ലക്ഷ്യം.

എവിടെ പോകണം

എവിടെ പോകണം

കേരളത്തിൽ മൂന്നാർ, തേക്കടി, ആറളം. വയനാട്, പുറത്തേയ്ക്ക് പോകുമ്പോൾ ബന്ദിപ്പൂർ, മുതുമല, ജിം കോർബെറ്റ് നാഷണൽ പാർക്ക്, ആസാം, മണിപ്പൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം കറങ്ങാം. പ്രകൃതിയുടെ ഭംഗി തേടിയെത്താത്ത ഒരിടവും ഇവിടെയില്ല എന്നതാണ് യാഥാർഥ്യം.

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

വെള്ളത്തോട് ആവേശം കാണിക്കുന്നവരാണ് ക്യാൻസർ രാശിയിലുള്ളവർ. വെള്ളം കണ്ടാൽ ഉറപ്പായും ഇവർ ചാടിയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ കടലിന്റെയും തടാകങ്ങളുടെയും വഴിയായിരിക്കും ഇവർക്ക് നല്ലത്. ബീച്ചിൽ നിന്നും കരയിൽ കയറിയിരിക്കുവാൻ ഇവർക്ക് സമയം കാണില്ല. അത്രയധികം ആസ്വദിക്കുന്നവരായിരിക്കും ഇവർ

പോകേണ്ട ഇടം

പോകേണ്ട ഇടം

കടൽത്തീരങ്ങൾ, ബീച്ചുകൾ, തുടങ്ങിയവയാണ് ക്യാൻസർ രാശിയിലുള്ളവർക്ക് പറ്റിയ ഇടങ്ങൾ. ലക്ഷ ദ്വീപ്, ഗോവ, കോവളം, ബേക്കൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ ഇടങ്ങൾ ഇവർക്കു പരീക്ഷിക്കാം.

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

ചരിത്രത്തെയും പൗരാണികതയെയും ഒക്കെ സ്നേഹിക്കുന്നവരാണ് ലിയോ രാശിയിലുള്ളവർ. ചരിത്രത്തിന്റെ കയ്യൊപ്പ് പതിഞ്ഞ, ഇന്നും തേടിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് ഇവർക്ക് പ്രിയപ്പെട്ടത്.

 പോകുവാൻ

പോകുവാൻ

നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളായ ഹംപി, ബദാമി, ചിത്ര ദുർഗ്ഗ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളാണ് ലിയോ രാശിക്കാർക്കു പോകുവാൻ യോജിച്ചത്.

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

മറ്റ് രാശിക്കാരുടേതിൽ നിന്നും വ്യത്യസ്തമായി ഷോപ്പിങ്ങിൽ അതും കരകൗശല വസ്തുക്കളുടെയും കൈത്തറിയുടെയും പഴയ സാധനങ്ങളുടെയും ഒക്കെ ഷോപ്പിങ്ങിൽ ഭ്രമമുള്ളവരാണ് വിർഗോ രാശിക്കാർ.

പോകേണ്ട ഇടങ്ങൾ

പോകേണ്ട ഇടങ്ങൾ

വിർഗോക്കാർക്ക് സന്ദർശിക്കുവാൻ പറ്റിയ ഇടം രാജസ്ഥാനും ഡൽഹിയിലെ പഴയ മാർക്കറ്റുകളുമാണ്. സഞ്ചാരം കുറച്ചുകൂടി വ്യാപിപ്പിക്കുവാൻ വഴിയുണ്ടെങ്കിൽ റാൻ ഓഫ് കച്ചും പുഷ്കർ മേളയും ഒക്കെ തിരഞ്ഞെടുക്കാം.

ലിബ്രാ (സെപ്റ്രംബർ 23-ഒക്ടോബർ 22)

യാത്രകളുടെ കാര്യത്തിൽ വളരെ റൊമാന്റിക് ആയിട്ടുള്ളവരാണ് ലിബ്രാ രാശിക്കാർ. കാണാൻ ഏറെ ഭംഗി തോന്നുന്ന ഇടങ്ങളാണ് ഇവർക്കിഷ്ടം.

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

കടലിന്റെ ആഗാധതയെ സ്നേഹിക്കുന്നവരാണ് സ്കോർപിയോ രാശിക്കാർ. കടലിലേക്കുള്ള യാത്രകളാണ് ഇവരെ ആകർഷിക്കുന്നത്

പോകേണ്ട ഇടങ്ങൾ

ആലപ്പുഴ ബീച്ച്, ബേക്കൽ ബീച്ച്, പയ്യാമ്പലം, ഗോവ, മാൽപേ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങൾ സ്കോർപിയോ രാശിക്കാർക്ക് കടൽ കാണുവാൻ പോകാനായി തിരഞ്ഞെടുക്കാം.

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

ജീവിതത്തിന്റെ അർഥങ്ങൾ യാത്രകളിലൂടെ കണ്ടെത്തുവാൻ ശ്രമിക്കുന്നവരാണ് സാജിറ്റേറിയസ് രാശിയിലുള്ളവർ. മറ്റുള്ളവർ പോകാൻ മടിക്കുന്ന സ്ഥലങ്ങളായിരിക്കും ഇവരെ പൊതുവെ ആകർഷിക്കുക. യാത്ര എന്നത് ഒരു പഷനായി തന്നെ കൊണ്ടു നടക്കുന്നവരായിരിക്കും ഈ രാശിയിലുള്ളവർ.

പോകേണ്ട ഇടങ്ങൾ

വടക്കു കിഴക്കൻ ഇന്ത്യയിലെ സ്ഥലങ്ങൾ, കുടജാഗ്രി, വാരണാലി, അംബോലി, അഗുംബെ തുടങ്ങിയ സ്ഥലങ്ങൾ ഇവർക്ക് തിരഞ്ഞെടുക്കാം

കാപ്രികോൺ (ഡിസംബർ 22- ജനുവരി 19)

സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ് കാപ്രിക്കോണുകാർ. ജീവൻ പണയംവെച്ചുള്ള സാഹസികതയാണ് ഇവരെ യാത്രയ്ക്ക് പ്രേരിപ്പിക്കുക. ബൈക്ക് റൈഡുകളിൽ എത്ര ദൂരവും താണ്ടുവാൻ മടിയില്ലാത്തവരായിരിക്കും ഇവർ.

പോകേണ്ട ഇടങ്ങൾ

ലഡാക്ക്, ചാദാർ ട്രക്ക്, നുബ്രാ വാലി, തുടങ്ങിയ സ്ഥലങ്ങൾ കാപ്രിക്കോണുകാർക്ക് സാഹസിക യാത്രകൾക്ക് തിരഞ്ഞെടുക്കാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

യാത്രകളിൽ വ്യത്യസ്തത കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവരാണ് അക്വേറിയസ് രാശിയിലുള്ളവർ. ക്ലിഫുകളും മരുഭൂമികളും കടലിനടിയിലെ ഹോട്ടലുകളുമെല്ലാം ഇവർ തേടിപ്പോകും

പോകേണ്ട ഇടങ്ങൾ

ലക്ഷദ്വീപ്, വ്യത്യസ്തങ്ങളായ കഫേകൾ, മങ്കി ഐലൻഡ്, വടക്കു കിഴക്കൻ ഇന്ത്യ തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

യാത്രകളിൽ ആത്മീയ സംതൃപ്തി കണ്ടെത്തുവാൻ താല്പര്യപ്പെടുന്നവരാണ് പിസസ് രാശിയിലുള്ളവർ. ആത്മീയത മാത്രം ലക്ഷ്യം വെച്ചുള്ള യാത്രയായതിനാൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമായിരിക്കും ഇവരുടെ ലിസ്റ്റിൽ ആദ്യം ഇടം നേടുക.

പോകേണ്ട ഇടങ്ങൾ

കുടജാദ്രി, ഹരിദ്വാർ, അജ്മീർ, കാശ്മീർ, ജുഗറാത്തിന്റെ വിവിധ ഭാഗങ്ങൾ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ ഇവർക്ക് തിരഞ്ഞെടുക്കാം.

Read more about: destination lakshadweep ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X