Search
  • Follow NativePlanet
Share
» »ആത്മീയ യാത്രകൾ ഒരല്പം മാറ്റി പിടിക്കാം, രംഗറെഡ്ഡിയിലെ കാഴ്ചകൾ കാണാം

ആത്മീയ യാത്രകൾ ഒരല്പം മാറ്റി പിടിക്കാം, രംഗറെഡ്ഡിയിലെ കാഴ്ചകൾ കാണാം

തെലുങ്കാനയിലെ ഉയർന്നു വരുന്ന ആത്മീയ കേന്ദ്രങ്ങളിലൊന്നായ രംഗറെഡ്ഡിയുടെ വിശേഷങ്ങൾ

By Elizabath Joseph

ഋഷികേശ്,മൂകാംബിക, കാശി, ബദരിനാഥ്, കന്യാകുമാരി....ആത്മീയ യാത്രകളിൽ മാത്രം താല്പര്യമുള്ളവർ തിര‍ഞ്ഞെടുക്കുന്ന ഇടങ്ങളാണിവ. എന്നാൽ പരമ്പരാഗതമായി ആളുകൾ പോകുന്ന ഈ ഇടങ്ങളിലായി മാത്രം ഒതുക്കേണ്ടതാണോ നമ്മുടെ ആത്മീയ യാത്രകൾ? അല്ല എന്നുതന്നെയാണ് ഉത്തരം. ആത്മീയ യാത്രകളിൽ വ്യത്യസ്തത തേടുന്നവർക്ക് പോകാൻ മറ്റൊരിടം കൂടിയുണ്ട്. രംഗറെഡ്ഡി. തെലുങ്കാനയിലെ ഉയർന്നു വരുന്ന ആത്മീയ കേന്ദ്രങ്ങളിലൊന്നായ രംഗറെഡ്ഡിയുടെ വിശേഷങ്ങൾ...

എവിടെയാണിത്?

എവിടെയാണിത്?

തെലങ്കാനയിലെ 31 ജില്ലകളിൽ ഒന്നാണ് രംഗ റെഡ്ഡി. സൈബെരാബാദ് എന്നും ഹൈദരാബാദ് റൂറൽ എന്നും ഇവിടം നേരത്തെ അറിയപ്പെട്ടിരുന്നു. ഹൈദരാബാദ് ജില്ലയിൽ നിന്നും വേർപെടുത്തിയാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്. തെലങ്കാനയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ കൊണ്ട വെങ്കട്ട രംഗറെഡ്ഡിയുടെ പേരിലാണ് ഈ ജില്ല അറിയപ്പെടുന്നത്.

PC:Pranav Yaddanapudi

ഒറ്റ ദിവസം

ഒറ്റ ദിവസം

ഹൈദരാബാദിനോട് ഏറെ ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടേക്കുള്ള യാത്രകൾ ഏറെ എളുപ്പമായിരിക്കും, ഹൈദരാബാദിൽ നിന്നും ഇവിടേക്ക് 91.5 കിലോമീറ്റർ ദൂരമാണുള്ളത്. അതിനാൽ ഹൈദരാബാദ് സന്ദര്‍ശിക്കുന്നവർക്ക് ഒരു ദിവസം മുഴുവനായും മാറ്റി വയ്ക്കുവാൻ സാധിച്ചാൽ ഇവിടെ മുഴുവൻ സുഖമായി കണ്ടുവരാൻ കഴിയും.

 അനന്തഗിരി ഹിൽസ്

അനന്തഗിരി ഹിൽസ്

വാക്കുകൾകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന ഒരിടമല്ല അനന്തഗിരി. സഞ്ചാരികളുടെ ഇടയിൽ അധികം പരിചയമില്ലാത കിടക്കുകയായിരുന്ന ഇവിടെ ലിസ്റ്റിൽ ഇടം പിടിക്കുന്നത് തെലങ്കാന പുതിയ സംസ്ഥാനമായി മാറിയതോടുകൂടിയാണ്. സാഹസികരെ മാത്രം ആകര്‍ഷിച്ചിരുന്ന ഒരിടമായിരുന്നു കുറേക്കാലം വരെ അനന്തഗിരി ഹിൽസ്. കാപ്പിത്തോട്ടങ്ങളുടെ മനോഹാരിതയാണ് ഇവിടെ കാണേണ്ട കാഴ്ചകളിലൊന്ന്. മലനിരകളും അവയെ ചുറ്റപ്പെട്ടു കിടക്കുന്ന വനങ്ങളും അതിനുള്ളിലെ ഗുഹകളും ക്ഷേത്രങ്ങളുമൊക്കെയാണ് അനന്തഗിരി കുന്നുകളുടെ സൗന്ദര്യം. ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി ഇവിടെ വരുന്നവരും ഉണ്ട്.

PC:J.M.Garg

മഹേശ്വരം

മഹേശ്വരം

നാനൂറ് വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രത്തിന്റെ സാന്നിധ്യത്താൽ പ്രശസ്തമായ ഇടമാണ് മഹേശ്വരം. ഈ ശിവ ഗംഗ ക്ഷേത്രത്തിൽ നിന്നാണ് ഗ്രാമത്തിന് ഈ പേരു ലഭിക്കുന്നത്. കൂടാതെ ഇവിടെ ഒരു ഖുത്തബ് ഷാഹി മോസ്കും കാണാം. വാസ്തുവിദ്യയുടെ ഒരു ചെറിയ വിസ്മയം എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഒരു നിർമ്മിതിയാണിത്.

PC:Rameshng

ഒസ്മാൻ സാഗർ ലേക്ക്

ഒസ്മാൻ സാഗർ ലേക്ക്

ഗണ്ടിപേട്ട് എന്നറിയപ്പെടുന്ന ഒസ്മാൻ സാഗർ ലേക്ക് ഇവിടുത്തെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ. കുടുംബവും കുട്ടികളുമായി രംഗറെഡ്ഡി കാണാനെത്തുന്നവർക്ക് പ്രത്യേകിച്ച് ചിലവുകളൊന്നുമില്ലാതെ വിശ്രമിക്കുവാനും കുട്ടികൾക്ക് കാഴ്ചകൾ കാണുവാനും കളിക്കുവാനുമുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. മൂസി നദിയിൽ അണകെട്ടി നിർമ്മിച്ച ഈ തടാകത്തില്‍ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. ഹൈദരാബാദിലെ അവസാന നിസാമായിരുന്ന ഒസാം അലി ഖാന്റെ കാലത്തു നിർമ്മിച്ചതിനാൽ അദ്ദേഹത്തിന്റെ പേരാണ് ഇതിനു നല്കിയിരിക്കുന്നത്.
പാർക്ക്, റിസോർട്ട്, അമ്യൂസ്മെന്റ് പാർക്ക്,തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. മഴ പെയ്ത് ഡാം റിസർവ്വോയർ നിറ‍ഞ്ഞിരിക്കുന്ന സമയങ്ങളിലാണ് ഇവിടം സന്ദർശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

PC:Anand t83

കീസരഗുട്ട ക്ഷേത്രം

കീസരഗുട്ട ക്ഷേത്രം

ശ്രീരാമൻ ശിവനെ ആരാധിച്ച സ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് കീസരഗുട്ട ക്ഷേത്രം. ആയിരം ശിവലിംഗങ്ങൾ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചെറിയൊരു പാറയുടെ മുകളിലാണുള്ളത്. ബ്രാഹ്മണനായ രാവണനെ വധിച്ചപ്പോൾ കിട്ടിയ പാപത്തിൽ നിന്നും മോചനം നേടാനാണത്രെ രാമൻ ഇവിടെ ശിവലിംഗം സ്ഥാപിച്ചതെന്നും ഒരു വിശ്വാസമുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റിലുമായി ഇപ്പോളും ചിതറി കിടക്കുന്ന ശിലൃവലിംഗങ്ങൾ ഇതിനുള്ള സാക്ഷ്യമാണ്. ശിവരാത്രി നാളുകളിലാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.

PC:SINGH.GAURAV85

ഷമീർപേട്ട് ലേക്ക് വ്യൂ

ഷമീർപേട്ട് ലേക്ക് വ്യൂ

പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഷമീർപേട്ട് ലേക്ക് വ്യൂ. ആയിരക്കണക്കിന് പക്ഷികൾ വിരുന്നെത്തുന്ന ഈ തടാകം നിസാം ഭരണകാലത്താണ് നിർമ്മിക്കുന്നത്. ഇതിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ജവഹർ ഡീർ പാർക്കും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നു. തെലങ്കാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു റിസോർട്ടും ഡാമിനുള്ളിലുണ്ട്. ഒട്ടേറ തെലുങ്കു സിനിമകളുടെ ഷൂട്ടിങ് ലൊക്കോഷൻ കൂടിയാണ് ഈ സ്ഥലം.

ലോഹത്തെ സ്വർണ്ണമാക്കുന്ന ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ച ക്ഷേത്രനഗരംലോഹത്തെ സ്വർണ്ണമാക്കുന്ന ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ച ക്ഷേത്രനഗരം

PC:abhiomkar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X