Search
  • Follow NativePlanet
Share
» »വയനാടൻ കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്ന കല്പറ്റ

വയനാടൻ കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്ന കല്പറ്റ

ഇടതൂർന്നു കിടക്കുന്ന പച്ചപ്പിനിടയിലൂടെ മാത്രം കാണുവാൻ സാധിക്കുന്ന കല്പറ്റയിൽ നിന്നാണ് വയനാട്ടിലെ മിക്ക പ്രധാന ഇടങ്ങളിലേക്കുമുള്ള യാത്ര തുടങ്ങുന്നത്.

പ്രകൃതിയ്ക്ക് ഇത്രയധികം സൗന്ദര്യമോ...വയനാട്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന ഏതൊരാളുടെയും മനസ്സില്‌ ആദ്യം ഉയർന്നു വരുന്ന ചോദ്യങ്ങളിലൊന്ന്....പോകുന്നത് കല്പറ്റയിലേക്കാണെങ്കിൽ പറയുകയും വേണ്ട. വയനാടിന്റെ മൊത്തം സൗന്ദര്യവും ഒരൊറ്റ ഇടത്ത് കൊണ്ടുവെച്ചതുപോലെ തോന്നിപ്പിക്കുന്ന നമ്മുടെ സ്വന്തം കല്പറ്റ. തണുത്തു വീശുന്ന കാറ്റിൽ, കോടമഞ്ഞിനു കൂട്ടായി നിൽക്കുന്ന പച്ചപ്പും തേയിലത്തോട്ടങ്ങളും ഒക്കെയായി വയനാടിന്‍റെ കവാടം എന്നാണ് കല്പറ്റ അറിയപ്പെടുന്നത് തന്നെ. ഇടതൂർന്നു കിടക്കുന്ന പച്ചപ്പിനിടയിലൂടെ മാത്രം കാണുവാൻ സാധിക്കുന്ന കല്പറ്റയിൽ നിന്നാണ് വയനാട്ടിലെ മിക്ക പ്രധാന ഇടങ്ങളിലേക്കുമുള്ള യാത്ര തുടങ്ങുന്നത്. വേറിട്ടു കിടക്കുന്ന കല്പറ്റ കാഴ്ചകൾ ഇനി പരിചയപ്പെടാം...

വയനാടിന്റെ കവാടം

വയനാടിന്റെ കവാടം

അമ്പരപ്പിക്കുന്ന കാഴ്ചകൾ സഞ്ചാരികൾക്കു മുന്നിൽ തുറന്നു തരുന്ന വയനാടിന്റെ കവാടമാണ് കല്പറ്റ. വിദേശികളും സ്വദേശികളും ഒരുപോലെ ഇരുകയ്യും നീട്ടീ സ്വീകരിച്ചിരിക്കുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നായ കല്പറ്റ മുഴുവനായി കണ്ടു തീർക്കണമെങ്കിൽ ഒന്നു രണ്ടു ദിവസമൊന്നും പോരാതെ വരും. വയനാടൻ മണ്ണിന്റെ ഗന്ധവും തനിനാടൻ കാഴ്ചകളും ഏലവും കുരുമുളകും തേയിലയും കാപ്പിയും ചേരുന്ന ഗന്ധവുമായി നിൽക്കുന്ന ഈ നാടിന്റെ ചരിത്രവും പാരമ്പര്യവും കേരളത്തിലെ മറ്റെല്ലാ ഇടങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്.

PC:Dirtyworks

 മലകൾ കൊണ്ടു ചുറ്റപ്പെട്ട നാട്

മലകൾ കൊണ്ടു ചുറ്റപ്പെട്ട നാട്

ഏതൊരു തരത്തിലുള്ള സഞ്ചാരിയേയും തൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങളും കാടിന്റെ കാഴ്ചകളും സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്ന കൃഷിയിടങ്ങളും മാത്രമല്ല ഇവിടെയുള്ളത്. വിശ്വാസികളെ ആകർഷിക്കുന്ന ആരാധനാ കേന്ദ്രങ്ങളും ഇവിടെ കാണാം. കേരളത്തിലെ തന്നെ പുരാതനങ്ങളായ ജൈന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പട്ടണം കൂടിയാണിത്.

വാരാമ്പറ്റ മോസ്ക്

വാരാമ്പറ്റ മോസ്ക്

കല്പറ്റയിലെ ഏറ്റവും പഴക്കം ചെന്ന ആരാധനയാലങ്ങളിലൊന്നാണ് വാരാമ്പറ്റ മോസ്ക്. ഏകദേശം മുന്നൂറ് വർഷത്തിലധികം പഴക്കം ഈ പള്ളിക്കുണ്ട് എന്നാണ് വിശ്വാസം. കല്പറ്റയിൽ നിന്നും 15 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

പള്ളിക്കുന്ന് പള്ളി

പള്ളിക്കുന്ന് പള്ളി

ഹൈന്ദവ ക്ഷേത്രങ്ങൾക്കു സമാനമായ പല ആചാരങ്ങളും ഇന്നും പിന്തുടരുന്ന വ്യത്യസ്തമായ ഒരു ക്ഷേത്രമാണ് കല്പറ്റയിലെ പള്ളിക്കുന്ന് പള്ളി. 1908-ൽ ഫാദർ ജെഫ്റീനോ്‍ എന്ന ഒരു ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. എല്ലാ വർഷവും ഫെബ്രുവരി മാസത്തിലാണ് ഇവിടെ പെരുന്നാൾ നടക്കുന്നത്. ഫെബ്രുവരി 10,11 തിയ്യതികളാണ് ഇവിടുത്തെ പ്രധാന തിരുന്നാൾ ദിവസങ്ങൾ. ആനകളുടെ എഴുന്നള്ളിപ്പ് നടത്തുന്ന ദേവാലയം എന്ന പ്രത്യേകതയും ഇതിനുണ്ട്. കല്പറ്റയിൽ നിന്നും 14 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 38 കിലോമീറ്ററും അകലെയാണ് ക്ഷേത്രമുള്ളത്.

PC:Stalinsunnykvj

ചെമ്പ്ര കൊടുമുടി

ചെമ്പ്ര കൊടുമുടി

വയനാടിട്ടിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്നാണ് ഹൃദയരൂപത്തിലുള്ള തടാകം സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടി. കേരളത്തിലെ ഏറ്റവും മനോബരമായ ട്രക്കിങ് കേന്ദ്രം കൂടിയാണ് കല്പറ്റയിൽ നിന്നും 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടി. വയനാട്ടിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടി കൂടിയാണ് ചെമ്പ്ര. മേപ്പാടിയോട് ചേർന്നു കിടക്കുന്ന ചെമ്പ്രയിലേക്ക് കയറണമെങ്കിൽ വനം വകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. ചെമ്പ്ര കൊടുമുടിയുടെ മുകളിലേക്ക് പോകുമ്പോൾ വഴിയിലുള്ള ഹൃദയസരസ്സ് എന്ന തടാകം യാത്രയിലെ മറക്കാനാവാത്ത കാഴ്ചകളിലൊന്നാണ്.
PC:Ratheesh kumar R

പൂക്കോട് തടാകം

പൂക്കോട് തടാകം

വനങ്ങൾക്കും മലകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകം വയനാട്ടിലെ മറ്റൊരു ആകർഷണമാണ്. കൽപറ്റയിൽ നിന്നും 10 കിലോമീറ്റർ അകലെ പൂക്കോട് എന്ന സ്ഥലത്താണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലുള്ള തടാകത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. 13 ഏക്കർ വിസ്തീർണ്ണത്തിലുള്ള തടാകത്തിൽ ബോട്ടിങ്ങാണ് പ്രധാന ആകർഷണം.

PC: നിരക്ഷരൻ

ബാണാസുര സാഗർ അണക്കെട്ട്

ബാണാസുര സാഗർ അണക്കെട്ട്

ഇന്ത്യയിലെ മണ്ണു കൊണ്ടുള്ള ഏറ്റവും വലിയ അണക്കെട്ടാണ് കൽപ്പറ്റയിൽ നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗർ അണക്കെട്ട്. വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ട്രക്കിങ് പോയന്‍റുകളിലൊന്നായ ബാണാസുര സാഗർ ഇവിടുത്തെ പ്രശസ്തമായ പല ട്രക്കിങുകളുടെയും ബേസ് പോയിന്റ് കൂടിയാണ്. പടിഞ്ഞാറേത്തറ ഗ്രാമത്തിൽ കബിനി നദിയുടെ പോഷകനദിയായ പനമരം പുഴക്ക് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ അണക്കെട്ടും കൂടിയാണിത്.

PC:Vaibhavcho

മീൻമുട്ടി വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടം

മൂന്ന് തട്ടുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന അതിമനോഹരമാ കാഴ്ചയുമായാണ് മീൻമുട്ടി തടാകം സഞ്ചാരികളെ കാത്തിരിക്കുന്നത്. ബാണാസുര സാഗർ അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ രണ്ടിടങ്ങളും ഉൾപ്പെടുത്തി വേണം യാത്ര പ്ലാൻ ചെയ്യുവാൻ. കേരളത്തിലെ വെള്ളച്ചാട്ടങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്താണ് മീൻമുട്ടിയുള്ളത്. കല്ഡപ്പറ്റയിൽ നിന്നും ഇവിടേക്ക് 27 കിലോമീറ്റർ ദൂരമുണ്ട്.

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾതാമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!

PC: Anil R.V

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X