Search
  • Follow NativePlanet
Share
» »കണ്ണൂരിൻറെ അതിർത്തി കടന്ന് പോയി വരാം

കണ്ണൂരിൻറെ അതിർത്തി കടന്ന് പോയി വരാം

കണ്ണൂരിൽ നിന്നും ഒറ്റ ദിവസത്തെ യാത്രയിലൂടെ പോയി വരാൻ സാധിക്കുന്ന സ്ഥലങ്ങൾ നോക്കാം

By Elizabath Joseph

ട്രക്കിങ്ങിനു പോകാൻ പാലക്കയം തട്ട്, വെള്ളച്ചാട്ടം കാണാൻ കാഞ്ഞിരക്കൊല്ലി, ബീച്ചിൽ പോകാൻ പയ്യാമ്പലവും മീൻകുന്നും ധർമ്മടവും, ഇനി ബീച്ചിലൂടെ വണ്ടി ഓടിക്കാനാണെങ്കിൽ മുഴപ്പിലങ്ങാട്, കാടിന്റെ കാഴ്ചകൾ കാണാൻ ആറളവും കണ്ണവം കാടുകളും.... ഇല്ല കണ്ണൂരിന്റെ കാഴ്ചകൾ ഒരിക്കലും തീരാത്തവയാണ്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും നൂറ്റാണ്ടുകളുടെ കഥ പറയുന്ന ചൊവ്വ മഹാശിവ ക്ഷേത്രവും കണ്ണൂരിൻറെ അധ്യാത്മിക രംഗത്തെ വരച്ചു കാട്ടുമ്പോൾ തലശ്ശേരിയും ഇരിട്ടിയും ഒക്കെ പറയുന്നത് മറ്റു ചില കഥകളാണ്.
കണ്ണൂരിലെ കാഴ്ചകൾ നമുക്ക് ഏറെ പരിചയമുള്ളവയാണ്. അതുകൊണ്ട് കണ്ണൂരിന്റെ ബോർഡർ കടന്ന് ഒരു യാത്ര പോകാം... കണ്ണൂരിൽ നിന്നും ഒറ്റ ദിവസത്തെ യാത്രയിലൂടെ പോയി വരാൻ സാധിക്കുന്ന സ്ഥലങ്ങൾ നോക്കാം...

കണ്ണൂരില്‍ നിന്നും പോയി കർണ്ണാടകയിലെ കാടു കാണാം!

കണ്ണൂരില്‍ നിന്നും പോയി കർണ്ണാടകയിലെ കാടു കാണാം!

ആറളവും കണ്ണവം കാടുകളും ആവശ്യത്തിലധികം കാഴ്ചകളും അനുഭവങ്ങളും നല്കിയിട്ടുണ്ടെങ്കിലും അതിനോട് ഒപ്പം ചേർക്കാവുന്ന മറ്റൊരു സ്ഥലമാണ് ബ്രഹ്മഗിരി വൈൽഡ് ലൈഫ് സാങ്ച്വറി. മാനന്തവാടി തിരുനെല്ലിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം വയനാടിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇടമാണ്. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിക്കപ്പുടുന്ന ബ്രഹ്മഗിരി കുന്നുകള്‍
കേരളത്തിലെ വയനാട്ടിലും കർണ്ണാടകയിലെ കുടകിലുമായാണ് ബ്രഹ്മഗിരി മലനിരകൾ കിടക്കുന്നത്. വർഷത്തിൽ ഏതു ദിവസവും സന്ദർശിക്കുവാൻ പാകത്തിലുള്ള ഇവിടം എന്നും സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.
തിരുനെല്ലി ക്ഷേത്രം, മുനിക്കൽ ഗുഹ, ഇരുപ്പു വെള്ളച്ചാട്ടം തുടങ്ങിയവയാണ് ബ്രഹ്മഗിരി മലനിരകളിലെ കാഴ്ചകൾ. എന്നാൽ ഇവിടെ വനത്തിനുള്ളിലൂടെയുള്ള സഞ്ചാരത്തിന് പ്രത്യേക അനുമതി ആവശ്യമാണ്.

PC:The MH15

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കണ്ണൂരിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത്. കണ്ണൂർ-കൂത്തുപറമ്പ്-നെടുംപൊയിൽ-പെരിയാ-ബോയ്സ് ടൗൺ-മാനന്തവാടി-തിരുനെല്ലി വഴി ബ്രഹ്മഗിരിയിലെത്താം. മാനന്തവാടിയിൽ നിന്നും 29 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

സെന്റ് മേരീസ് ഐലൻഡ്

സെന്റ് മേരീസ് ഐലൻഡ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജിയോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് മംഗലാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ഐലൻഡ്. നാലു ചെറിയ ജ്വീപുകൾ ചേർന്ന ഇവിടം കണ്ണൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന സ്ഥലമാണ്. കോക്കനട്ട് ഐലൻഡ് എന്നറിയപ്പെടുന്ന ഇത് ഉഡുപ്പിയിലെ മാൽപെ കടൽത്തീരത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മഡഗാസ്കർ ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു പോയതിന്റ അടയാളങ്ങൾ ഇന്നും ഇവിടെ കാണാൻ സാധിക്കും. ബോട്ടു വഴി മാത്രമേ ഇവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. കർണ്ണാടകയിൽ കടലിനടയിലെ വിസ്മയങ്ങൾ കാണാൻ സാധിക്കുന്ന ഒരിടം കൂടിയാണിത്

PC: Wikipedia

സെന്റ് മേരീസിലെത്താൻ

സെന്റ് മേരീസിലെത്താൻ

കണ്ണൂരിൽ നിന്നും കാസർകോഡ്-മംഗലാപുരം-ഉഡുപ്പി വഴി സെന്റ് മേരീസിലെത്താം. ദേശീയ പാത 66 വഴി 204 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

ചാമുണ്ഡേശ്വരിയുടെ നാട്ടിലേക്ക്!

ചാമുണ്ഡേശ്വരിയുടെ നാട്ടിലേക്ക്!

അതിരാവിലെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് കൊട്ടാരങ്ങളും സൂര്യകാന്തി തോട്ടങ്ങളും തേടി ഒരു യാത്ര പോയാലോ... ചുരം കയറി കാട്ടിലൂടെ കോടമഞ്ഞിൻറെ ഭംഗി കണ്ട് മൈസൂരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാം. കൊട്ടാരങ്ങളും പ്രസിദ്ധങ്ങളു അപൂർവ്വങ്ങളുമായ ക്ഷേത്രങ്ങളും മൃഗശാലയും ചാമുണ്ഡി ഹില്‍സിലെ സൂര്യാസ്തമയവും സമയമുണ്ടെങ്കിൽ ഗുണ്ടൽപേട്ടിലെ സൂര്യകാന്തി തോട്ടങ്ങളുടെ ഭംഗിയും അനുഭവിക്കാം

PC:Ezhuttukari

മൈസൂരിലെത്താൻ

മൈസൂരിലെത്താൻ

കണ്ണൂരിൽ നിന്നും മട്ടന്നൂർ-ഗോണിക്കൊപ്പൽ-ഹുന്ഡസൂർ-ബിലിക്കെരെ വഴി മൈസൂരെത്താം 181 കിലോമീറ്റർ ദൂരമാണ് ഈ വഴി സഞ്ചരിക്കുവാനുള്ളത്.

റാണിപുരം പിന്നെ തലക്കാവേരിയും

റാണിപുരം പിന്നെ തലക്കാവേരിയും

പൈതൽമലയും ശശിപ്പാറയും പാലക്കയം തട്ടുമൊക്കെ പോയി മടുത്തവർക്ക് ഒരു സ്ഥലം കൂടിയുണ്ട്. കാസർകോഡ് ജില്ലയിൽ പാണത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന റാണിപുരം. ട്രക്കിങ്ങിനും വന്യജീവി സമ്പത്തിനും ഏറെ പേരുകേട്ടിരിക്കുന്ന ഇവിടം സാഹസികരായ സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ്.
അതിരാവിലെ റാണിപുരത്തെത്തി ട്രക്ക് ചെയ്താൽ മറ്റൊരു കാര്യം കൂടിയുണ്ട്. കാവേരി നദിയുടെ ഉത്ഭവ സ്ഥാനം എന്നു വിളിക്കപ്പെടുന്ന തലക്കാവേരിയ്ക്ക് പോകാം,

PC:EanPaerKarthik

തലക്കാവേരിയിലെത്താൻ

തലക്കാവേരിയിലെത്താൻ

കണ്ണൂരിൽ നിന്നും പയ്യന്നൂർ-നീലേശ്വരം-കാഞ്ഞങ്ങാട്-രാജപുരം വഴി റാണിപുരത്തെത്താം. 108 കിലോമീറ്ററാണ് ഈ യാത്രയ്ക്കു വേണ്ടത്.
റാണിപുരത്തു നിന്നും തലക്കാവേരിയിലേക്ക് 52.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. ബാഗമണ്ഡല വഴിയാണ് തലക്കാവേരിയിലെത്താൻ സാധിക്കുക.

കോഴിക്കോട് കറങ്ങാം

കോഴിക്കോട് കറങ്ങാം

കണ്ണൂരിന്റെ അതിർത്തികൾ കടന്ന് ചെറിയ ഒരു യാത്രയാണ് പ്ലാനിലുള്ളതെങ്കിൽ കോഴിക്കോടിനു പോകാം. മുഴപ്പിലങ്ങാട് ബീച്ചിലെ ഒരു ഡ്രൈവും തലശ്ശേരിയിലെ സ്പെഷ്യൽ ബിരിയാണിയും വടകരയിലെ മീൻരുചികളും ഒക്കെയറിഞ്ഞ് നേരെ കോഴിക്കോടിന് വിട്ടാൽ അടിപൊളിയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. കോഴിക്കോട് ബീച്ചു ബേപ്പൂർ തുറമുഖവും മിട്ടായി തെരുവും മാനാഞ്ചിറ മൈതാനവും ഒക്കെയായി ദിവസം മുഴുവൻ കാണാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.

നിറം മാറാനൊരുങ്ങി മൂന്നാർ, 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ പോകുന്നതിനു മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നിറം മാറാനൊരുങ്ങി മൂന്നാർ, 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ പോകുന്നതിനു മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

PC:KannanVM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X