Search
  • Follow NativePlanet
Share
» »കുളുവും മണാലിയും ഷിംലയും അല്ലാത്ത മറ്റൊരു ഹിമാചൽ

കുളുവും മണാലിയും ഷിംലയും അല്ലാത്ത മറ്റൊരു ഹിമാചൽ

സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാത്ത, ഹിമാചലിൻ‌റെ യഥാർഥ സൗന്ദര്യം വെളിപ്പെടുത്തുന്ന ഇടങ്ങളെ അറിയാം.

By Elizabath Joseph

ഷിംല, കുളു, മണാലി....ഹിമാചൽ പ്രദേശ് എന്നു കേട്ടാൽ ആദ്യം മനസ്സില്‍ ഓടിവരുന്ന സ്ഥലങ്ങളാണിവ. . ചൂടിൽ നിന്നും ഓടി രക്ഷപെടുവാനും ഹിമാചലിന്റെ സൗന്ദര്യം അറിയാനുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ സ്ഥലങ്ങളിൽ ഓരോ വർഷവും ഇവിടെ എത്തുന്നത്. ഹിമാചൽ കാണുക എന്നാൽ ഈ മൂന്നു സ്ഥലങ്ങൾ കണ്ടു വരിക എന്നാണെന്നു വിശ്വസിച്ചിരിക്കുന്നവരും കുറവല്ല. എന്നാൽ വ്യത്യസ്തങ്ങളായ സ്ഥലങ്ങളുള്ള, വ്യത്യസ്തരായ സഞ്ചാരികളെ ആകർഷിക്കുന്ന, എന്നാൽ അധികമാർക്കും അറിയാത്ത ഒട്ടേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. സീസൺ സമയങ്ങളിൽ കുളുവും ഷിംലയും മണാലിയും ധർമ്മശാലയും ദൽഹൗസിയും ഒക്കെ പോലെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാത്ത, ഹിമാചലിൻ‌റെ യഥാർഥ സൗന്ദര്യം വെളിപ്പെടുത്തുന്ന ഇടങ്ങളെ അറിയാം...

ധരംകോട്ട്

ധരംകോട്ട്

കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിപ്പി ഗ്രാമം... ഇതിലും മല്ല വിശേഷണം ധരംകോട്ടിനു നല്കാൻ സാധിക്കില്ല. ഹിമാലയത്തിന്റെ ഏറ്റവും നാടൻ ജീവിതങ്ങളെ അറിയുവാനും അവകരുടെ ഭക്ഷണങ്ങളും ജീവിതങ്ങളും അനുഭവിക്കുവാനും ഒക്കെ താല്പര്യമുള്ളവർ മാത്രം എത്തിച്ചേരുന്ന ഒരു പ്രത്യേക ഗ്രാമമാണാണിത്. പ്രത്യേകിച്ച് കാഴ്ചകളൊന്നും കാണാനുള്ള സ്ഥലമല്ല ഇവിടം. പകരം, കൺമുന്നിൽ കാണുന്ന വഴികളിലൂടെ, പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ലാതെ മുന്നും പിന്നും നോക്കാതെ പോയി വരുവാനും ആസ്വദിക്കുവാനും വേണമെങ്കില്‍ കുറച്ചു നേരം ധ്യാനിക്കുവാനും ഒക്കെ അവസരം തരുന്ന കിടിലൻ സ്തലമാണിത്. യാത്രാ വിവരണങ്ങളിലും സഞ്ചാരികളുടെ ഹിറ്റ് ലിസ്റ്റിലും സ്ഥല നേടാത്ത ഇവിടെ എത്തിച്ചേരുന്നതു തന്നെ ഒരു ചെറിയ ട്രക്കിങ്ങാണ്. ഇവിടെ നിന്നും വേറെയും ട്രക്കിങ്ങ് റൂട്ടുകളുണ്ട്. ഭക്ഷണപ്രേമികൾക്ക് പറ്റിയ സ്ഥലം കൂടിയാണിത്. വ്യത്യസ്തങ്ങളായ ചായകളും കാപ്പികളുമാണ് ഇവിടുത്തെ റസ്റ്റോറന്റുകളുടെ പ്രത്യേകത. ഈ ഗ്രാമത്തിന്റെ തനതായ

PC: ptwo

മലാന

മലാന

കഞ്ചാവിന്റെ പര്യായമെന്ന നിലയിലാണ് സഞ്ചാരികൾക്ക് മലാനയെ പരിചയം. ഹിമാതൽ പ്രദേശിൽ രഹസ്യങ്ങളും നിഗൂഢതകളും ഏറെ ഒളിപ്പിച്ചിരിക്കുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 3029 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പരിഷ്കാരങ്ങളോ നാഗരിക സംസ്കാരങ്ങളോ അധികം ചെന്നെത്താ ഇവിടെയുള്ളവർ തികച്ചും ഗ്രാമീണമായ ജീവിതമാണ് നയിക്കുന്നത്. ആര്യൻ വംശത്തിന്റെ പിന്തുടർച്ചക്കാരാണ് എന്നാണ് മലാന?ിലെ ജനങ്ങൾ അവകാശപ്പെടുന്നത്. അലക്സാണ്ടർ ചക്രവർത്തിയുടെ മാസിഡോണിയൻ പടയോട്ടക്കാലത്ത് അവർ നിർമ്മിച്ച ഗ്രാമമാണിതെന്നാണ് മലാനക്കാർ അവകാശപ്പെടുന്നത്.

PC:morisius cosmonaut

കല്പ

കല്പ

ഹിമാചലിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് കല്പ. സമുദ്രനിരപ്പിൽ നിന്നും 2785 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഹിമാലയത്തിൻറെ കാഴ്ചകളാണ് സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നത്. കിന്നാർ കൈലാസ പർവ്വതത്തിന്റെ കാഴ്ചകള്‍ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. റിക്കോങ് പിയോ, കമ്രു കോട്ട, നാഗക്ഷേത്രം, സപ്നി, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട മികച്ച സ്ഥലങ്ങൾ.
പാതിയുറങ്ങുന്ന ഗ്രാമം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവിടം ആ അടുത്ത കാലത്താണ് സഞ്ചാരികൾക്കിടയിൽ പ്രശസ്തമായത്. ആപ്പിൾ തോട്ടങ്ങൾക്കു പ്രശസ്തമായ ഇവിടം ഹൈവേ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് പ്രശസ്തമായത്. സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എത്തുന്ന സഞ്ചാരികളാണ് ഇവിടെ അധികവും.

PC:Gerd Eichmann

കുഫ്രി

കുഫ്രി

ഷിംലയിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കുഫ്രി സമുദ്ര നിരപ്പൽ നിന്നും 2630 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് നേപ്പാൾ രാജ്യത്തിന്റെ ഭാഗമായിരുന്ന ഇവിടം 1819 ൽ ബ്രിട്ടീഷുകാർ കണ്ടെത്തുന്നതു വരെ ലോകത്തിന് അന്യമായിരുന്നു. കുഫ്രിയിലെ ഏറ്റവും വലിയ കൊടുമുടിയായ മഹസൂ കൊടുമുടി, ഇന്ദിര ടൂറിസ്റ്റ് പാർക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

PC:Biswarup Ganguly

കസോൾ

കസോൾ

ഹിമാചൽ പ്രദേശിലെ പാർവ്വതി വാലിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് കസോൾ.
മലാനയിലേക്കും ഖീർഗംഗയിലേക്കും ട്രക്ക് ചെയ്യുന്നവരുടെ ബേസ് ക്യാംപായ ഇവിടം ഹിമാചലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. സഞ്ചാരികളുടെ ഹിറ്റ് ലിസ്റ്റിൽ സ്ഥാനം നേടിയിട്ടുള്ള ഇവിടെ കൂട്ടുകാരൂടെയും സഞ്ചാരികളുടെയും നിർദ്ദേശം അനുസരിച്ചെത്തുന്നവരാണ് അധികവും. വരുന്ന ആരെയും നിരാശരാക്കില്ല എന്നതു തന്നെയാണ് കസോളിൽറെ ഏറ്റവും വലിയ പ്രത്യേകത. ബുന്ദർ റെയിൽ വേസ്റ്റേഷനിൽ നിന്നും 42 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം മനസ്സിവും ആത്മാവിനും ഒരുപോല ഉണർവേകുന്ന സ്ഥലമാണ്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

PC:Viraj87

നഹാൻ

നഹാൻ

ഹിമാചലിലെ മനോഹരമായ മറ്റൊരു ഗ്രാമ പ്രദേശമാണ് നഹാൻ. ശിവാലിക മലനിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സമുദ്ര നിരപ്പിൽ നിന്നും 932 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ അവധിക്കാല സ്ഥലം എന്നറിയപ്പെടുന്ന ഇവിടെയാണ് ചരിത്രത്തിലെ പ്രധാനപ്പെട്ട മൂന്നു പാനിപത് യുദ്ധങ്ങളും നടന്നിട്ടുള്ളത്. ഇബ്രാഹം ലോധിയുടെ ശവകുടീരം, ഹേമചന്ദ്ര വിക്രമാധിത്യയുടെ പ്രതിമ, പാനിപത് മ്യൂസിയം,മോസ്‌ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഹിമാചലിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ രേണുക തടാകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത്.

PC: Vikasjariyal

 ടട്ടാപ്പാനി

ടട്ടാപ്പാനി

ഷിംലയിൽ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ടട്ടാപ്പാനി പ്രകൃതി ഭംഗി ആസ്വദിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. പർവ്വതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ടട്ടാപ്പാനി ചൂടു നീരുറവകൾക്കും ക്ഷേത്രങ്ങൾക്കും ഗുഹകൾക്കും പുൽമേടുകൾക്കും ഒക്കെ പേരുകേട്ട സ്ഥലമാണ്. ഇവിടെ എത്തുന്ന സാഹസികർക്ക് ചെയ്യുവാനായി ട്രക്കിങ്ങും റിവർ റാഫ്ടിങ്ങുമെല്ലാം ലഭ്യമാണ്.

PC:Jan J George

ബാരോട്ട്

ബാരോട്ട്

ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലെ ഒളിഞ്ഞു കിടക്കുന്ന രത്നം എന്നറിയപ്പെടുന്ന സ്ഥലമാണ് ബാരോട്ട്. ഒ യൂൾ നദിയിലെ ഒരു ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പ്രശസ്തമായ ഈ സ്ഥലം എല്ലാ തരത്തിലുമുള്ള സഞ്ചാരികൾക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ബാരോട്ട് വാലി ട്രക്ക്, ക്യാംപിങ്, ഫിഷിങ് തുടങ്ങിയവയാണ് ഇവിടെ എത്തിയാൽ സഞ്ചാരികൾക്ക് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ. ട്രക്കേഴ്സ് പാരഡൈസ് എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ. മഴക്കാലങ്ങളിലൊഴികെ ഏതു സമയവും ഇവിടം സന്ദർശിക്കുവാൻ യോജിച്ചതാണ്.

PC:Malay Gupta

ചിത്കുൽ

ചിത്കുൽ

ഹിമാചൽപ്രദേശിലെ കിനൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര പ്രദേശമാണ് ചിത്കുൽ. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജനവാസമുള്ള ഏറ്റവും അവസാനത്തെ ഗ്രാമം കൂടിയാണിത്.ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള റോഡുകൾ അവസാനിക്കുന്ന സ്ഥലം കൂടിയാണിത്. ഇവിടെ നിന്നും മുന്നോട്ടു പോയാലും യഥാർഥ അതിർത്തിയിൽ എത്താൻ സാധിക്കില്ല. അതിർത്തിക്ക് ഏകദേശം 90 കിലോമീറ്റർ മൂൻപായി റോഡുകൾ തടഞ്ഞ നിലയിലാണ്. ലോകത്തിലെ ഏറ്റവും രുചികരവും ഗുണമേന്മയുള്ളതുമായ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന സ്ഥലം കൂടിയാണിത്. ബാസ്പ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചിത്കുൽ ബാസ്പാ വാലിയിലെ ആദ്യ ഗ്രാമവും പഴയ ഹിന്ദുസ്ഥാൻ-ടിബറ്റ് വ്യാപാര പാതയിലെ അവസാന ഗ്രാമവും കൂടിയാണ്. സാങ്ക്ലാ എന്നു പേരായ ഗ്രാമാമണ് ചിത്കുലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലം. സാധാരണയായി ഇവിടെ എത്തുന്ന സഞ്ചാരികൾ ചിത്കുലിലാണ് രാത്രി കാലങ്ങള്‍ ചിലവഴിക്കുക.

PC:Sukanya Ray

കിനൗർ ഗ്രാമം

കിനൗർ ഗ്രാമം

ദൈവത്തിനും മനുഷ്യനും ഇടയിലുള്ളവർ എന്നു വിശ്വസിക്കപ്പെടുന്ന ഒരുകൂട്ടം ജനങ്ങൾ താമസിക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശിലെ കിനൗർ. ശിവന്റെ വാസസ്ഥലമായി കണക്കാക്കുന്ന ഇവിടെ ഒരു കാലത്ത് പുറത്തു നിന്നും ഉള്ളവർക്ക് പ്രവേശനം ഇല്ലായിരുന്നുവത്രെ. ഷിംലയിൽ നിന്നും 235 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പർവ്വതങ്ങളും താഴ്വരകളും ഒക്കെയായി സ്ഥിതി ചെയ്യുന്ന ഇവിടം പുരാതന സിൽക്ക് റൂട്ട് കടന്നു പോയിരുന്ന സ്ഥലം കൂടിയായിരുന്നു. ബുദ്ധ-ഹിന്ദു മത വിശ്വാസികളാണ് ഇവിടെ വസിക്കുന്നവരിൽ അധികവും. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് ഇവിടവും വിശേഷിപ്പിക്കപ്പെടുന്നത്. കിനൗര്‍ ജില്ലയുടെ തലസ്ഥാനമാണ് റെക്കോങ് പോ. കൈലാസ പര്‍വ്വതത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണാന്‍ പറ്റിയ ഇടമാണ് റെക്കോങ് പോ. ആപ്പിള്‍ തോട്ടങ്ങള്‍ക്ക് ഇവിടം പേരുകേട്ടതാണ്. ആളുകള്‍ ഒരു ടൂറിസ്റ്റ് പ്ലേസ് എന്ന നിലയില്‍ അപൂര്‍വ്വമായേ ഇവിടെ എത്താറുള്ളൂ

PC:Editor GoI Monitor

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X