Search
  • Follow NativePlanet
Share
» »കൊൽക്കത്തയുടെ ഇരട്ട നഗരത്തിലെ കാഴ്ചകൾ

കൊൽക്കത്തയുടെ ഇരട്ട നഗരത്തിലെ കാഴ്ചകൾ

ഒരു ജീവിതകാലത്തേയ്ക്ക് മുഴുവൻ വേണ്ടുന്ന അനുഭവങ്ങളും കാഴ്ചകളും തരാൻ സാധിക്കുന്ന ഹൗറായുടെ വിശേഷങ്ങൾ

By Elizabath Joseph

കൊൽക്കത്തയിലെത്തുന്നവർ പലപ്പോഴും മറന്നു പോകുന്ന ഇടങ്ങളിലൊന്നാണ് ഹൗറ.
കൊൽക്കത്തയുടെ പേരിനോട് ചേർത്തുവെച്ചിട്ടുള്ള മറ്റൊരു നഗരമാണ് ഹൗറയെങ്കിലും പലപ്പോഴും അവഗണന നേരിടുന്ന ഇടമാണിത്. കൊൽക്കത്തയുടെ കവാടം എന്നറിയപ്പെടുന്ന ഹൗറ ഹൂഗ്ലി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.
കൊൽക്കത്ത കാഴ്ചകളിൽ പ്രധാനമായ തെരുവുകളും വിക്ടോറിയ മഹലും ബിർള പ്ലാനെറ്റേറിയവും ഒക്കെ കണ്ടിറങ്ങുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണിത്. ഒരു ജീവിതകാലത്തേയ്ക്ക് മുഴുവൻ വേണ്ടുന്ന അനുഭവങ്ങളും കാഴ്ചകളും തരാൻ സാധിക്കുന്ന ഹൗറായുടെ വിശേഷങ്ങൾ

ഹൗറ എന്നാൽ

ഹൗറ എന്നാൽ

കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമബംഗാളിലെ അറിയപ്പെടുന്ന വ്യവസായ നഗരമാണ് ഹൗറ. ബംഗാളിന്റെ പഴയ ചരിത്രങ്ങളിലേക്കും കഥകളിലേക്കും വാതിൽ തുറന്നിടുന്ന ഒരു പുരാതന നഗരമാണിത്. ഏകദേശം അഞ്ഞൂറോളം വർഷങ്ങളുടെ പഴക്കം ഈ നഗരത്തിനുണ്ട്.

PC:Innocentbunny

ഹൗറ പാലം

ഹൗറ പാലം

ഹൗറയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഹൗറ പാലം. ഇരട്ടനഗരങ്ങളായ കൊൽക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഒട്ടേറെ ഫോട്ടോഗ്രാഫുകൾക്ക് കാരണമായിരിക്കുന്ന ഈ സ്ഥലം ഹൗറയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഇടമാണ്. കൊൽക്കത്തയുടെ അടയാളമായി ഇതിനെ കണക്കാക്കുന്നു. 1943 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ഈ പാലം ഇവിടുത്തെ ഒട്ടേറെ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും വേദിയാകുന്ന ഇടം കൂടിയാണ്.

PC:Biswarup Ganguly

ബേലൂർ മഠ്

ബേലൂർ മഠ്

ഹൗറ കൊൽക്കത്തുടെ ചരിത്രത്തിനു സാക്ഷിയായി നിൽക്കുമ്പോൾ അതിൻറെ ആത്മീയ ഭാഗം കൈകാര്യം ചെയ്യുന്ന ഇടമാണ് ബേളൂർ മഠ്. രാംകൃഷ്ണ മഠത്തിന്റെ കീഴിൽ സ്വാമി വിവികേന്ദനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സ്വാമി വിവേകാന്ദന്റെ സ്മരണകളുറങ്ങുന്ന ഇവിടം അദ്ദേഹത്തിന്റെ ആരാധകരായ ഒട്ടേറെ ആളുകൾ സന്ദർശിക്കുന്ന ഇടമാണ്.

PC:Ramnath Bhat

ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ബോട്ടാണിക്കൽ ഗാർഡൻ

ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ബോട്ടാണിക്കൽ ഗാർഡൻ

അത്യപൂർവ്വമായ ജൈവസമ്പത്തിന് പേരുകേട്ടതാണ് ഹൗറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ബോട്ടാണിക്കൽ ഗാർഡൻ. ബംഗാളിലെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന എജെസി ബോസിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഹൗറയിലെ പ്രധാന ലാൻഡ് മാർക്കുകളിലൊന്നായ ഇവിടെ സാധാരണക്കാരായ ആളുകൾ മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ വരെ എത്താറുണ്ട്.

PC:Biswarup Ganguly

വിദ്യാസാഗർ സേതു

വിദ്യാസാഗർ സേതു

ഹൗറ പാലം കഴിഞ്ഞാൽ ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന മറ്റൊരു പാലമാണ് വിദ്യാസാഗർ സേതു. കൊല്‍ക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധപ്പിക്കുക എന്നതുതന്നെയാണ് ഈ പാലത്തിന്റെയും കടമ. സൂര്യസ്തമയങ്ങളിൽ ഈ പാലത്തിൻറെ കാഴ്ച കാണുവാനും ഫോട്ടോകൾ പകർത്തുവാനുമായി ഒട്ടേറെ ആളുകൾ എത്താറുണ്ട്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ഇത് ഹൗറ പാലത്തിലെ തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് നിർമ്മിച്ചത്. ഏകദേശം 22 വർഷമെടുത്താണ് ഈ പാലം നിർമ്മിച്ചത്.

PC:wikimedia

അന്തുൾ രാജ്ബാരി

അന്തുൾ രാജ്ബാരി

ഹൗറയിലെ പ്രധാനപ്പെട്ട പൈതൃക സ്ഥാനങ്ങളിലൊന്നാണിത്. ഇവിടുത്തെ ഭൂഉടമകളായിരുന്ന സമീന്ദാർമാർ താമസിച്ചിരുന്ന കൊട്ടാരമാണിത്. വളരെ മനോഹരമായി നിർമ്മിക്കപ്പെട്ടിരുന്ന ഈ കൊട്ടാരം ഒരു കാലത്ത് ഇവിടെ എത്തുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു. പിന്നീട് കാലപ്പഴക്കം കൊണ്ട് നശിച്ച അവസ്ഥയിലാവുകയായിരുന്നു. കൊൽക്കത്തയിലെ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരിടം കൂടിയാണിത്.

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ

PC:Biswarup Ganguly

Read more about: kolkata west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X