Search
  • Follow NativePlanet
Share
» »ഈ സ്ഥലങ്ങൾ മറന്നാല്‍ പിന്നെന്ത് ആലപ്പുഴ!!

ഈ സ്ഥലങ്ങൾ മറന്നാല്‍ പിന്നെന്ത് ആലപ്പുഴ!!

ആലപ്പുഴ യാത്രയിൽ മറ്റെന്തു മറന്നാലും വിട്ടുപോകാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങൾ നോക്കാം

By Elizabath Joseph

കേരളത്തിന്റെ സൗന്ദര്യം അറിയാനെത്തുന്ന വിദേശികളുടെയും മലബാറില്‍ നിന്നും കേരളത്തിന്റെ തെക്കേ അറ്റത്തു നിന്നുമൊക്കെ കാഴ്ചകൾ കാണാനായി എത്തുന്നവർ എന്തുവില കൊടുത്തും പോകുന്ന സ്ഥലമാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഇവിടുത്തെ കാഴ്ചകൾ കായലിലും കടലിലും മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. ഓരോ ചെറിയ സ്ഥലത്തു പോലും കാണുന്ന കനാലുകളും കെട്ടുവള്ളങ്ങളും നാടൻ രുചികളും ഒക്കെ ചേരുന്ന ഇവിടം സഞ്ചാരികളുടെ പ്രിയ കേന്ദ്രം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ! എന്നാൽ ആലപ്പുഴയിലെത്തി ഹൗസ് ബോട്ടിലും ബീച്ചിലും ഒക്കെ പോയി വരുമ്പോൾ അറിയാതെയാണെങ്കിലും വിട്ടുപോകുന്ന ചില സ്ഥലങ്ങളുണ്ട്. ആലപ്പുഴ യാത്രയിൽ മറ്റെന്തു മറന്നാലും വിട്ടുപോകാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങൾ നോക്കാം....

തകഴി മ്യൂസിയം

തകഴി മ്യൂസിയം

മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ഇടമാണ് തകഴി മ്യൂസിയം എന്ന പേരില്‍ സംരക്ഷിക്കുന്നത്. ഹാളും അറയും വരാന്തയും മുറികളും ഒക്കെയുള്ള തകഴിയുടെ ശങ്കരമംഗലം എന്ന വീട് സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കി സൂക്ഷിച്ചിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 2001 ലാണ് ഈ മ്യൂസിയത്തിനു തുടക്കം കുറിക്കുന്നത്. അദ്ദേഹം രചിച്ച പുസ്തകങ്ങൾ, അവയുടെ വിവർത്തനങ്ങൾ, അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കൾ തുടങ്ങിയവയാണ് ഇവിടെ പ്രദർശനത്തിനായി വച്ചിരിക്കുന്നത്. ആലപ്പുഴ പട്ടണത്തിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Sai K shanmugam

കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലാത്ത കൊട്ടാരം എന്ന നിലയിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം ആലപ്പുഴ സന്ദർശിക്കുന്നവർക്ക് പോകാൻ പറ്റിയ ഇടമാണ്.
പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ കൊട്ടാരം കായംകുളം രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കുറേക്കാലത്തോളം. പതിനാറുകെട്ടിൽ നിർമ്മിച്ച ഈ കൊട്ടാരത്തിൽ ഇപ്പോൾ കാലപ്പഴക്കം കാരണം 12 കെട്ടുകളാണ് കാണാൻ സാധിക്കുന്നത്. പൂമുഖം, കോവണിത്തളം, നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി,അടുക്കള, മന്ത്രശാല, അതിഥിമുറി, കിടപ്പുമുറികള്‍ തുടങ്ങിയവ ഉൾപ്പെടെ ഇരുപത്തിരണ്ടു മുറികളാണ് കൊട്ടാരത്തിനുള്ളത്.
കേരളത്തിലെ ഏറ്റവും വലിയ ഒറ്റപ്പാനൽ ചുവർചിത്രമായ ഗജേന്ദ്രമോക്ഷം സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്.
പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരു പുരാവസ്തു മ്യൂസിയവും ഇവിടെ കാണാൻ സാധിക്കും.

PC: Anaga elsa

കരുമാടിക്കുട്ടൻ

കരുമാടിക്കുട്ടൻ

കേരളത്തിൽ കണ്ടെടുത്തിട്ടുള്ള അപൂർവ്വം ബുദ്ധപ്രതിമകളിൽ ഒന്നാണ് കരുമാടിക്കുട്ടൻ. കരുമാടി എന്ന സ്ഥലത്തു നിന്നും ലഭിച്ചതിനാലാണ് ഇത് കരുമാടിക്കുട്ടൻ എന്നറിയപ്പെടുന്നത്. കരുമാടിത്തോട് എന്ന സ്ഥലത്ത് ആരും അറിയാതെ കിടന്നിരുന്ന ഇത് സംരക്ഷിക്കുവാനുള്ള മുന്‍കൈയ്യെടുത്തത് സർ റോബർട് ബ്രിസ്റ്റോ ആയിരുന്നു. കേരളത്തിലെ ബുദ്ധമതത്തിന്റെ സ്വാധീനത്തെയാണ് കരുമാടിക്കുട്ടന്റെ പ്രതിമ സൂചിപ്പിക്കുന്നത്.

PC:Vinayaraj

ചമ്പക്കുളം പള്ളി

ചമ്പക്കുളം പള്ളി

കേരളത്തിലെ കത്തോലിക്ക ദേവാലയങ്ങളുടെ മാത‍ൃദേവാലയമായി കരുതപ്പെടുന്ന പള്ളിയാണ് ചമ്പക്കുളം പള്ളി. എഡി 427 ൽ നിർമ്മിക്കപ്പെട്ട ഈ പള്ളി ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ഒരു ദേവാലയം കൂടിയാണ്. മാർച്ച് 19 ന് നടക്കുന്ന യൗസേപ്പിതാവിന്റെ തിരുന്നാളാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. പള്ളിപ്പെരുന്നാൾ നടക്കുന്നത് എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ്. പള്ളിയിൽ നിന്നും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കല്ലിൽ കൊത്തിയ ലിഖിതങ്ങൾ പലതും കണ്ടെടുത്തിട്ടുണ്ട്.
ആലപ്പുഴയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

PC:Bennyvk

ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

ആലപ്പുഴ നഗരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആലപ്പുഴ ബീച്ച് ഇവിടെ എത്തുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഒരിടമാണ്. നൂറ്റിമുപ്പത്തിയേഴു വർഷം പഴക്കമുള്ള കടൽപ്പാലമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. കടലിലേക്കിറങ്ങി നിൽക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ ബീച്ചിലെ പ്രത്യേക കാഴ്ച തന്നെയാണ്. ലൈററ് ഹൗസാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

PC:Vishnu Nair

അർത്തുങ്കൽ പള്ളി

അർത്തുങ്കൽ പള്ളി

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെന്റ് ആൻഡ്രൂസ് ബസലിക്ക എന്നറിയപ്പെടുന്ന അർത്തുങ്കൽ പള്ളി. പോർച്ചുഗീസുകാർ പണിത ഈ ദേവാലയം കേരളത്തിലെ ഏഴാമത്തെ ബസലിക്ക കൂടിയാണ്. എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്.അർത്തുങ്കൽ വെളുത്തച്ചൻ എന്ന പേരിൽ സെബസ്റ്റ്യാനോസിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഈ ഭാഗത്തു നിന്നും ശബരിമലയ്ക്ക് പോകുന്നവർ ഇവിടെയെത്തി മാലയൂരുന്ന പതിവും ഉണ്ട്.

PC:Challiyil Eswaramangalath Vipin

പാണ്ഡവൻപാറ

പാണ്ഡവൻപാറ

മഹാഭാരതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഇടമാണ് ചെങ്ങന്നൂരിന് സമീപം സ്ഥിതി ചെയ്യുന്ന പാണ്ഡവൻപാറ. അജ്ഞാതവാസക്കാലത്ത് പാണ്ഡവർ ഇവിടെ എത്തിയെന്നും പാണ്ഡവൻപാറയിൽ താമസിച്ച് അടുത്തുള്ള ക്ഷേത്രങ്ങളിൽ ആരാധന നടത്തി എന്നുമാണ് വിശ്വാസം. യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻതൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നാണ് കരുതപ്പെടുന്നത്.
ചെങ്ങന്നൂർ ചെറിയനാടിനു സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Dvellakat

പാതിരാമണൽ

പാതിരാമണൽ

കായലിനു നടുവിലെ പച്ചത്തുരുത്ത് എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമാണ് പാതിരാമണൽ. പ്രകൃതി ഒരുക്കിയ ഇടത്താവളം എന്നാണ് ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. കുമരകം-തണ്ണീര്‍മുക്കം ജലപാതയില്‍ വേമ്പനാട്ടു കായലിനു നടുവിലാണ് പാതിരാമണൽ സ്ഥിതി ചെയ്യുന്നത്.

Pc: Ashwin Kumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X