Search
  • Follow NativePlanet
Share
» »മഞ്ഞുപെയ്യുന്ന ഡിംസംബറിലെ യാത്രയ്‌ക്കൊരുങ്ങാം...

മഞ്ഞുപെയ്യുന്ന ഡിംസംബറിലെ യാത്രയ്‌ക്കൊരുങ്ങാം...

എണ്ണമറ്റ അവധി ദിവസങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തിലെ യാത്രകള്‍ക്ക് ഇപ്പോള്‍തന്നെ ഒരുങ്ങാം..

By Elizabath

2017 ഇതാ പെട്ടന്നു കഴിയാറായി...ഇതുവരെയും സൂപ്പര്‍ യാത്രകളൊന്നും നടത്തിയില്ലല്ലോ എന്ന ദു:ഖത്തിലാണോ... യാത്രകള്‍ നടത്താന്‍ പറ്റിയ ഏറ്റവും നല്ല മാസങ്ങളിലൊന്നാണ് ഡിസംബര്‍. എണ്ണമറ്റ അവധി ദിവസങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തിലെ യാത്രകള്‍ക്ക് ഇപ്പോള്‍തന്നെ ഒരുങ്ങാം..
ഡിസംബറില്‍ പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

 കൊണാര്‍ക്ക്, ഒഡീഷ

കൊണാര്‍ക്ക്, ഒഡീഷ

സൂര്യക്ഷേത്രം എന്ന നിലയില്‍ പ്രസിദ്ധമായ കൊണാര്‍ക് ക്ഷേത്രത്തില്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും.

PC: designadda


രഥത്തിന്റെ മാതൃക

രഥത്തിന്റെ മാതൃക

ഏഴുകുതിരകള്‍ വലിക്കുന്ന ഒരു രഥത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഈ രഥചക്രങ്ങള്‍ സൂര്യഘടികാരങ്ങള്‍ കൂടിയാണ്. ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം കൃത്യമായി പറയാന്‍ കഴിയും.

PC: Mano49j

 ഗോകര്‍ണ

ഗോകര്‍ണ

ബീച്ച് ടൂറിസത്തിലും ട്രക്കിങ്ങിലും താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് കര്‍ണ്ണാടകയിലെ ഗോകര്‍ണ. ഭംഗിയേറിയ ബീച്ചുകളാണ് ഇവിടുത്തെ പ്രത്യേകത.
കുന്‍ഡ്‌ലെ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ബീച്ചുകള്‍.
പുതുവര്‍ഷം ആഘോഷിക്കന്‍ പറ്റിയ ഇടം കൂടിയാണിത്.

PC: Axis of eran

 ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം

ക്രിസ്തമസ് ആഘോഷങ്ങള്‍ക്കും ന്യൂ ഇയര്‍ സെലിബ്രേഷനും പറ്റിയ സ്ഥലങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം.
പാരാസെയിലിങ്, സീ ഡൈവിങ്ങ് ദ്വീപുകളിലൂടെയുള്ള ട്രക്കിങ്, സീ വാക്കിങ്ങ്, വെള്ളത്തിലെ കളികള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകള്‍.

PC: Sankara Subramanian

ലക്ഷദ്വീപ്

ലക്ഷദ്വീപ്

ഒരിക്കലെങ്കിലും ലക്ഷദ്വീപില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എങ്കില്‍ ഈ ക്രിസ്തുമസ് അവധിക്കാലം ലക്ഷദ്വീപ് യാത്രയ്ക്ക് മാറ്റിവെച്ചാലോ... അവിടേക്കുള്ള യാത്രാനുമതി കിട്ടാന്‍ ഇത്തിരി പാടാണെങ്കിലും ശ്രമിച്ചാല്‍ ഉറപ്പാണ്. ിതിനായി ഗവണ്‍മെന്റിന്റെയും സ്വകാര്യ ഏജന്‍സികളുടെയും നിരവധി ടൂര്‍ പാക്കേജുകള്‍ ലഭ്യമാണ്.

PC: Bob Peterson

 ദാവ്കി,ഷില്ലോങ്ങ്

ദാവ്കി,ഷില്ലോങ്ങ്

ഡിസംബറില്‍ 12 മുതല്‍ 20 ഡിഗ്രി വരെ തണുപ്പാകുന്ന ഷില്ലോങ്ങാണ് രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും ഡിസംബറില്‍ ഏളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന ഏക ഹില്‍ സ്റ്റേഷന്‍. ഇവിടുത്തെ ദാവ്കിയിക്ക് സമീപമുള്ള നദിയിലെ ദൃശ്യങ്ങളാണ് ആ സമയത്തെ ഏറ്റവും മനോഹരമായ കാഴ്ച. കണ്ണുനീര്‍ പോലെ തെളിഞ്ഞ വെള്ളത്തിലൂടെ വഞ്ചികള്‍ പോകുന്നത് കാണുമ്പോള്‍ ഇവ പറക്കുകയാണോ എന്നു തോന്നിപ്പോകും.

PC: Flickr

മണാലി

മണാലി

മഞ്ഞുനിറഞ്ഞ ദേവതാരു വൃക്ഷങ്ങളും മാമലകളും ഒക്കെയുള്ള മണാലി ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ്,പ്രത്യേകിച്ച് മഞ്ഞുമാസങ്ങളില്‍...സാഹസിക പ്രിയരും മഞ്ഞിനെ ഇഷ്ടപ്പെടുന്നവരുമാണ് ഇവിടെ കൂടുതലായും എത്തുന്നത്.

PC: Youtube

 ദല്‍ഹൗസി, ഹിമാചല്‍ പ്രദേശ്

ദല്‍ഹൗസി, ഹിമാചല്‍ പ്രദേശ്

കൊളോണിയല്‍ സ്മരണകളുമായുള്ള ഹിമാചല്‍ പ്രദേശിലെ ദല്‍ഹൗസി ഡിസംബറില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. മഞ്ഞിന്റെ ഭംഗിയോടൊപ്പം ട്രക്കിങ്ങ് പ്രിയര്‍ക്കായി നാഷണല്‍ ഹിമാലയന്‍ വിന്റര്‍ ട്രക്കിങ്ങ് എക്‌സ്‌പെഡിഷന്‍ ഡിസംബറിലാണ് ഇവിടെ നടക്കുന്നത്.

PC: Youtube

ഗാങ്‌ടോക്ക്

ഗാങ്‌ടോക്ക്

ബുദ്ധാശ്രമങ്ങളും പ്രകൃതിഭംഗിയും നിറഞ്ഞ ഹിമാലയത്തിലെ സ്ഥലമാണ് ഗാങ്‌ടോക്ക്. സിക്കിമിന്റെ തലസ്ഥാനമായ ഇവിടം ഹിമാലയത്തിലെ പുലരികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പറ്റിയ സ്ഥലമാണ്. തിരക്കുകളും ബഹളങ്ങളുമില്ലാത്ത ഇവിടുച്ചെ ഡിസംബര്‍ ആഘോഷങ്ങള്‍ അടിപൊളിയായിരിക്കും എന്നതില്‍ സംശയമില്ല.

PC:Thebrowniris

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

മഞ്ഞുപെയ്യുന്ന ഡിംസംബര്‍ ആഘോഷിക്കാന്‍ പറ്റിയ മറ്റൊരിടമാണ് സ്‌കീയിങ്ങ് ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന ഗുല്‍മാര്‍ഗ്. കാശ്മീരിലെ ശ്രീനഗറില്‍ നിന്നും 53 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ബോളിവുഡ് ഷൂട്ടിങ്ങ് ലൊക്കേഷന്‍ കൂടിയാണ്.

PC:Vikas Panwar

മുംബൈയുടെ താജ്മഹലായ ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈയുടെ താജ്മഹലായ ഗേറ്റ് വേ ഓഫ് ഇന്ത്യ

തിരക്കില്‍ നിന്നാണ് ആഘോഷങ്ങള്‍ വേണ്ടതെങ്കില്‍ പറ്റിയ സ്ഥലമാണ് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈയുടെ താജ്മഹല്‍ എന്നറിയപ്പെടുന്ന ഇവിടം ഏറ്റവും ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടം കൂടിയാണ്. 1911 ല്‍ നിര്‍മ്മിച്ച ഈ സ്മാരകം അറബിക്കടലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

PC:Ashwin Kumar

 നന്ദി ഹില്‍സ് ബാംഗ്ലൂര്‍

നന്ദി ഹില്‍സ് ബാംഗ്ലൂര്‍

അവധി ദിവസങ്ങള്‍ക്കായി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ബാംഗ്ലൂരിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് നന്ദി ഹില്‍സ്. സന്തോഷത്തിന്റ െതാഴ്‌വര എന്നറിയപ്പെടുന്ന ഇവിടം ബാംഗ്ലൂരില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Yasmeen syeda

ലേക്ക് പിച്ചോള

ലേക്ക് പിച്ചോള

തടാകങ്ങളുടെ നാടായ ഉദയ്പൂരിലെ ലോകപ്രശസ്തമായ കൃത്രിമ തടാകമാണ് ലേക്ക് പിച്ചോള. ഒരു മുത്തശ്ശിക്കഥപോലെ സുന്ദരമായ ഈ തടാക്തതില്‍ നിര്‍മ്മിച്ചിട്ടുള്ള കൊട്ടാരങ്ങളും കെട്ടിടങ്ങളുമാണ് ഏറ്റവും വലിയ ആകര്‍ഷണം. 14-ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കുന്നത്.

PC: Sandy1950

ഡെല്‍ഹി

ഡെല്‍ഹി

പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ മികച്ച സ്ഥലമാണ് ഡെല്‍ഹി. കുത്തബ് മിനാര്‍, ചെങ്കോട്ട,അക്ഷര്‍ധാം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Hemant banswal

 അഹമ്മദാബാദ്

അഹമ്മദാബാദ്

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പൈതൃക സ്ഥാനം അലങ്കരിക്കുന്ന സ്ഥലമാണ് അഹമ്മദാബാദ്. ഇന്‍ഡോമുസ്ലീം വാസ്തുവിദ്യയുടെ സമന്നയമായ ഇവിടെ കഴിഞ്ഞ കാലത്തം അനുസ്മരിപ്പിക്കുന്ന ധാരാളം സ്മാരകങ്ങള്‍ കാണാന്‍ സാധിക്കും. സ്വാമി നാരായണന്‍ ക്ഷേത്രം,സബര്‍മതി ആശ്രമം, സിദി സയ്യിദ് മോസ്‌ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC:Tarkik Patel

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X