Search
  • Follow NativePlanet
Share
» »ബീച്ചുകളുടെ ഗോകർണ്ണയല്ല...ഇത് അകലെ ബംഗാളിലെ ഗോകർണ്ണ

ബീച്ചുകളുടെ ഗോകർണ്ണയല്ല...ഇത് അകലെ ബംഗാളിലെ ഗോകർണ്ണ

പശ്ചിമ ബംഗാളിലെ ചരിത്രം ഏറെ പറയുന്ന ഇടമാണ് ഗോകർണ

By Elizabath Joseph

കടലും ക‌‌ടൽത്തീരങ്ങളും ഒക്കെയുള്ള ഒരു ഗോകർണ്ണയെക്കുറിച്ച് കേട്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ ചരിത്രത്തോ‌ട് ചേർന്ന് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു ഗോകർണ്ണ കൂ‌ടിയുണ്ട്. പശ്ചിമ ബംഗാളിലേക്കെത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന ഗോകർണ്ണ. എന്നാൽ ഇവി‌ടെ കാത്തിരിക്കുന്നത് ക‌ടലിന്റെ കാഴ്ചകൾ ആണെന്നു കരുതിയാൽ തെറ്റി. എത്ര നോക്കിയാലും കടലു പോയിട്ട്, ഒരു നദി പോലും നിങ്ങൾക്കിവി‌ടെ കണ്ടെത്താനാവില്ല, മറിച്ച് ഇതുവരെ കാണാത്ത ഒരുകൂട്ടം കാഴ്ചകളാണ് ഇവിടെ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ ചരിത്രത്തിൽ വ്യക്തമായ ഒരു സ്ഥാനം ഉണ്ടായിരുന്ന ഇവി‌ടുത്തെ അതിലളിതമായ കാഴ്ചകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഗോകർണ്ണയിലെത്തുന്നവർ തീർച്ചയായും ക‌ണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം

ഹസാർദുവാരി കൊട്ടാരം

ഹസാർദുവാരി കൊട്ടാരം

ഗോകർണ്ണയ്ക്ക് സമീപം ക‌‌ണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലൊന്നാണ് ഹസാർദുവാരി കൊട്ടാരം.
വാസ്തുവിദ്യാ കൊ‌ണ്ടും നിർമ്മാണത്തിലെ ഭംഗി കൊണ്ടും ആരെയും അതിശയിപ്പിക്കുന്ന ഒരു നിർമ്മിതിയാണിത്. ബാൽക്കണികളും പൂന്തോട്ടവും പുൽമേടും മ്യൂസിയവും ഒക്കെയായി മനോഹമായ ഒരു കാഴ്ചയാണ് കൊട്ടാരത്തിന‍റേത്.
ആയിരം വാതിലുകളുള്ള കൊട്ടാകം എന്നാണ് ഇതിനർഥമെങ്കിലും പക്ഷേ, മിക്ക വാതിലുകളും പേരിൽ മാത്രമേയുള്ളൂ. അതിൽത്തന്നെ മിക്കവയും അലങ്കാരത്തിനു മാത്രമായുള്ളതാണ്.
ഇന്ന് കൊട്ടാരത്തിന്റെ മിക്ക ഭാഗങ്ങളും ഒരു മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. അക്കാല‌ഹ്ങളലി്‍ രാജാക്കൻമാർ ഉപയോഗിച്ച വാളു മുതൽ വാഹനങ്ങൾ വരെ ഇവിടെ കാണാൻ കഴിയും.

PC:Shaunak Roy

നിസ്മത് ഇമാംബര

നിസ്മത് ഇമാംബര

ഹസാർദുവാരി കൊട്ടാരത്തിനോട് ചേർന്ന് വടക്കു ദിശയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരാകർഷണമാണ് നിസ്മത് ഇമാംബര. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയ‌‌‌‌‌‌ങ്ങളിലൊന്നാണിത്. വെള്ള മാർബിളിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിന്റെ ഭംഗി ‌‌ഒന്നു വേ‌റെ തന്നെയാണ്. അതുകൊ‌ണ്ടു തന്നെ പ്രാർഥിക്കാനായി മാത്രമല്ല ഇവിടെ ആളുകൾ ‌എത്തുന്നത് ഈ ദേവാലയത്തിന്റെ ‌‌‌അനുപമമായ ‌ഭംഗി ആസ്വദിക്കുവാൻ കൂടിയാണ്.

PC: Debashis Mitra

കത്ഖോല

കത്ഖോല

കത്‌‌‌‌ഖോലയിലേക്ക് കടക്കുന്നതിനു മുൻപ് നിമിഷങ്ങളോളം നിങ്ങൾ ‌ഒന്ന് അത്ഭുതപ്പെട്ടു നിൽക്കും.യൂറോപ്പുകാരുടെ ഒരു വേനൽക്കാല വസതിയിലേക്ക് കടന്നുവന്ന ഒരു തോന്നലാണ് ഇവിടെയെത്തുന്നവർക്കു‌ണ്ടാവുക. പൂന്തോട്ട‌‌‌‌ങ്ങളും വെള്ളച്ചാട്ടങ്ങളും അലങ്കരിച്ച തൂ‌ണുക‌ളും ഒക്കെ ഒരു രാജകീയതയാണ് ഇവിടെ എത്തുന്നവർക്ക് പകർന്നു നല്കുന്നത്.

PC:Czarhind

ഫൂട്ടി മോസ്ക്

ഫൂട്ടി മോസ്ക്

പതിറ്റാണ്ടുകൾക്കു മുൻപ് നിർമ്മാണം തു‌‌ടങ്ങിയെങ്കിലും ഇതുവരെയും നിർമ്മാണം പൂർത്തിയാക്കുവാൻ സാധിക്കാത്ത ഒരു മുസ്ലീം ദേവാലയമാണ് ഫൂ‌ട്ടി മോസ്ക്. ഗോകർണ്ണയിൽ കാണേണ്ട കാഴ്ചകളില‌ൊന്നായാണ് ഇതിനെ സഞ്ചാരികൾ കണക്കാക്കുന്നത്. നിർമ്മാണം പൂർത്തിയായില്ലെങ്കിലും ഇതിന്റെ ഭംഗി അങ്ങനെയൊരു കുറവ് തോന്നിപ്പിക്കില്ല.


PC:Suman Kumar Sircar

കത്രോ മോസ്ക്

കത്രോ മോസ്ക്

ഒരു കോട്ടയുടെ മാത‍ൃകയിൽ നിർമ്മിക്കപ്പെ‌‌ട്ടിരിക്കുന്ന മുസ്ലീം ദേവാലയമാണ് കത്രോ മോസ്ക്. മുരാദ് ഫറാസ് ഖാനാണ് ഈ ജേവാലയം നിർമ്മിച്ചത്. ക്വിലി ഖാന്റെ ശവകുടീരവും ഇതിനോ‌ട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

ആയിരം വാതിലുള്ള കൊട്ടാരം...അതിൽ 100 കളവ് വാതിൽ!! ആയിരം വാതിലുള്ള കൊട്ടാരം...അതിൽ 100 കളവ് വാതിൽ!!

PC:Subharnab Majumdar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X