Search
  • Follow NativePlanet
Share
» »കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

ഇതാ കൊവിഡിന്‍റെ ഈ സമയത്തും സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

കൊവിഡ് പിടിവിട്ടു കുതിക്കുകയാണിപ്പോള്‍. വെറുതേയൊന്ന് പുറത്തേക്കിറങ്ങണമെങ്കില്‍ പോലും വളരെയേറെ സൂക്ഷിക്കേണ്ട കാലഘട്ടം... മനസ്സു സന്തോഷിച്ച്‍ ഇനിയൊരു യാത്ര എന്നുചെയ്യുവാന്‍ സാധിക്കുമെന്ന് പറയുവാന്‍ കഴിയാത്ത സമയം. അങ്ങനെയാമെങ്കില്‍ കൂടിയും ജീവിച്ചു തീര്‍ന്നേ മതിയാവൂ. മിക്ക സംസ്ഥാനങ്ങളും രോഗത്തിന്റെ പിടിയില്‍ ആണെങ്കില്‍ കൂടിയും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്. കൃത്യമായ മുന്‍കരുതലുകളെടുത്തും അധികൃതരുടെ വാക്കുകള്‍ അനുസരിച്ചും സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ പറ്റിയ ഇടങ്ങള് നമ്മുടെ രാജ്യത്തുണ്ട്. ഇതാ കൊവിഡിന്‍റെ ഈ സമയത്തും സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്

സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ ഹിമാചല്‍ പ്രദേശ് തയ്യാറെടുത്തിരിക്കുകയാണ്. ഇവിടുത്തെ മിക്ക ഇടങ്ങളും സ‍ഞ്ചാരികള്‍ക്കായി തുറന്നു ക‍ൊടുത്തു. ക്വാറന്‍റീന്‍ നിയമങ്ങളൊന്നും തന്നെ ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലില്ല.
ഹിമാചൽ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇ-പാസോ രജിസ്ട്രേഷനോ ഇല്ലാതെ സംസ്ഥാനത്തു പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയും.
എന്നാല്‍ സ്പിതി വാലിയിലേക്ക് ഇതുവരെ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചിട്ടില്ല. അടുത്ത വര്‍ഷത്തോടുകൂടി മാത്രമേ സ്പിതിയില്‍ സഞ്ചാരികളെ അനുവദിക്കുകയുള്ളൂ.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

സഞ്ചാരികകള്‍ക്ക് സുഗഗമമായ യാത്ര ഒരുക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിലവിലെ നിയമങ്ങളനുസരിച്ച് ക‍ൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ഇവിടേക്ക് സ‍ഞ്ചാരികള്‍ക്ക് വരാം. എന്നാല്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന സ‍ഞ്ചാരികളെല്ലാം ഉത്തരാഖണ്ഡിന്‍റെ സ്മാര്‍ട് സിറ്റി പോര്‍ട്ടലില്‍ ബുക്ക് ചെയ്യേണ്ടതാണ്.

ഗോവ

ഗോവ

കര്‍ശനമായ നിയന്ത്രണങ്ങളോടെ സ‍ഞ്ചാരികള്‍ക്ക് നേരത്തെ തന്നെ പ്രവേശനമനുവദിച്ച സംസ്ഥാനമാണ് ഗോവ. പ്രത്യേകിച്ച് പരിശോധനയോ പരിശോധനാ റിപ്പോര്‍ട്ടുകളെ ഒന്നും ഗോവ യാത്രയില്‍ ആവശ്യമില്ല.

ഗുജറാത്ത്

ഗുജറാത്ത്

നിലവില്‍ ഗുജറാത്തിലും യാത്രക്കാര്‍ക്ക് വലിയ പ്രയാസങ്ങളൊന്നും നേരിടേണ്ടി വരുന്നില്ല. എന്നാല്‍ സംസ്ഥാനത്തെത്തിച്ചേരുന്ന എല്ലാവരും താപ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്.

കര്‍ണ്ണാടക

കര്‍ണ്ണാടക

വളരെ നേരത്തേ തന്നെ കര്‍ണ്ണാടകയും സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത സ‍ഞ്ചാരികളാണെങ്കില്‍ ഇവിടെ ക്വാറന്‍റൈന്‍ വേണ്ട. എന്തെങ്കിലും തരത്തിലുള്ള കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ അനുശാസിക്കുന്നുണ്ട്.

അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശ്

കൊവിഡ് നെഗറ്റീവ് ആണെങ്കിലും അല്ലെങ്കിലും സഞ്ചാരികളെ അനുവദിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാവേണ്ടി വരും. രോഗം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും ഇവിടെ പ്രവേശിക്കാം.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

യാതൊരുവിധ നിബന്ധനകളുമില്ലാതെ സഞ്ചാരികളെ അനുവദിക്കുന്ന സ്ഥലമാണ് പോണ്ടിച്ചേരി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ക്വാറന്‍റൈനോ ഒന്നും ഇവിടെ ആവശ്യമായി വരുന്നില്ല. ഇവിടെ എത്തിയ ശേഷം സഞ്ചാരികള്‍ക്ക് കൊവി‍് ബാധിക്കുകയോ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ അവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ലഡാക്ക്

ലഡാക്ക്

യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ദിവസങ്ങളനുസരിച്ച് ഇവിടുത്തെ രീതികളില്‍ വ്യത്യാസം വരാം. അഞ്ച് ദിവസത്തില്‍ താഴെ മാത്രമേ ല‍ഡാക്ക് യാത്ര നീണ്ടുനില്‍ക്കുന്നുന്നുള്ളു എന്നുണ്ടെങ്കില്‍ 96 മണിക്കൂര്‍ മുമ്പ് ലഭിച്ച നെഗറ്റീവ് ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫലം നല്‍കി നിങ്ങള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുവാന്‍ സാധിക്കും.

ആരോഗ്യസേതു ആപ്പ്

ആരോഗ്യസേതു ആപ്പ്

ഇനിയുള്ള ള്ള യാത്രകളില്‍ നിര്‍ബന്ധമായും കൂടെക്കൂട്ടേണ്ട ആപ്പാണ് ആരോഗ്യ സേതു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കൊറോണ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു.

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മലപ്പുറത്തിന്‍റെ മഴച്ചാട്ട കാഴ്ചയൊരുക്കുന്നിടംപാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മലപ്പുറത്തിന്‍റെ മഴച്ചാട്ട കാഴ്ചയൊരുക്കുന്നിടം

സാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടംസാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടം

ഏഴു മണിക്കൂര്‍ പറക്കാം,പറന്നിറങ്ങാം.. യാത്ര ഒരിടത്തേക്കുമില്ല, കിടിലന്‍ ഓഫര്‍ഏഴു മണിക്കൂര്‍ പറക്കാം,പറന്നിറങ്ങാം.. യാത്ര ഒരിടത്തേക്കുമില്ല, കിടിലന്‍ ഓഫര്‍

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X