എന്നും ഒരേപോലെയുള്ള ജീവിതത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കാത്തവർ കാണില്ല. തിരക്കും ബഹളങ്ങളും ടെൻഷഷനും നിറഞ്ഞ ഓരോ ദിവസങ്ങളെയും മാറ്റിയെടുക്കുവാൻ പല വഴികളുണ്ട്. സിനിമയ്ക്കിറങ്ങുന്നതും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നതുമെല്ലാം മാറ്റത്തിലേക്കുള്ള പടികളാണ്. ഇതോടൊപ്പെം തന്നെ കൂട്ടിവായിക്കുവാൻ പറ്റിയ ഒരു വഴിയാണ് യോഗ. മനസ്സിനെയും ശരീരത്തെയും ഒന്നുകൂടി ചെറുപ്പമാക്കുവാൻ യോഗയെ ആശ്രയിക്കുന്നവർ കുറവല്ല. യോഗയെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചതോടെ ഇതിനു വീണ്ടും സ്വീകാര്യതയുണ്ടായി. ഇപ്പോൾ യോഗയെക്കുറിച്ച് അറിയുവാനും പഠിക്കുവാനും മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ഇതാ ഇന്ത്യയിൽ യോഗയ്ക്ക് പ്രസിദ്ധമായ അഞ്ച് ഇടങ്ങൾ പരിചയപ്പെടാം.... ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്ന ഒന്നായിരിക്കും ഇവിടേക്കുള്ള യാത്രകൾ എന്നതിൽ ഒരു സംശയവും ഇല്ല....

ഒരു ചെറിയ ബ്രേക്ക് എടുക്കാം പോണ്ടിച്ചേരിയിലേക്ക്
തമിഴ്നാട്ടിലെ ഏറ്റവും ശാന്തമായ ഇടങ്ങളിലൊന്നാണ് പോണ്ടിച്ചേരി. ഫ്രഞ്ച് കോളനിയായിരുന്ന ഇവിടം ഇന്നും ആ കാലത്തിന്റെ അടയാളങ്ങളുമായി ഇന്നും ഇവിടം നിലനിൽക്കുന്നു. അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങൾക്കു വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ ആളുകൾ എത്തിച്ചേരുന്നു. ഉള്ളിലെ ശാന്തതയെയും ആത്മീയതയെയും കണ്ടെത്തി തിരിച്ചറിഞ്ഞ് ജീവിക്കുക എന്നതാണ് ഇവിടെ എത്തുന്നവരുടെ ലക്ഷ്യം. യോഗയുമായി ബന്ധപ്പെട്ട വ്യായമങ്ങൾ, ഡയറ്റ് പ്ലാനുകൾ, ശ്വസന രീതികൾ, തുടങ്ങിയവയെല്ലാം ഇവിടെ നിന്നും പഠിക്കാം.
PC:Nikiwiki242

ഗംഗയുടെ ആത്മീയതയെ അറിയുവാൻ ഋഷികേശ്
യോഗയുടെ ആസ്ഥാനമായ ഋഷികേശ് യോഗയെ അടുത്തറിയുവാൻ പറ്റിയ ഇടമാണ്. ഉത്തരാഖണ്ഡ് ടൂറിസം ഇവിടുത്തെ ചില പ്രധാന ആശ്രമങ്ങളുമായി ചേർന്ന് യോഗയെ പരിചയപ്പെടുത്തുന്ന പല സെഷനുകളും ആരംഭിച്ചിട്ടുണ്ട്. ആനുവൽ യോഗാ ഫെസ്റ്റിവലിൽ വിവിധ തരത്തിലുള്ള യോഗകൾ ഇവിടെ പഠിപ്പിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഗുരുക്കന്മാരാണ് ഇവിടെ എത്തുന്നത്. ഗംഗാ തീരത്തിരുന്ന് ഭാരതത്തിന്റെ സ്വന്തമായ യോഗയെ അറിയുവാൻ സാധിക്കുക എന്നത് വലിയ കാര്യം തന്നെയാണ്.

സമാധാനത്തിലേക്കിറങ്ങുവാൻ ഗോവ
ഓരോ തവണയും ഗോവ സന്ദർശിക്കുവാനുള്ള കാരണങ്ങൾ കൂടിക്കൂടി വരുകയാണ്. അതിൽ ഏറ്റവും പുതിയതാണ് യോഗ.
കടലിന്റെ ശാന്തതയിലിരുന്ന് യോഗയുടെ പാഠങ്ങൾ അഭ്യസിക്കുവാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ഗോവ. യോഗയിൽ താല്പര്യമുള്ള ഇന്ത്യക്കാരെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമാണിത്. അതിനുതതക്കതായ സൗകര്യങ്ങളും ഇവിടുത്തെ ഓരോ യോഗ പഠന കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. അഷ്ടാംഗ യോഗയാണ് ഇവിടുത്തെ മിക്കയിടങ്ങളിലും പഠിപ്പിക്കുന്നത്. അധികം സമയമില്ലെങ്കിൽ ഇവിടെ നടത്തുന്ന ചെറിയ ചെറിയ വർക് ഷോപ്പുകളിലും സെഷനുകളിലും പങ്കെടുക്കുവാനും അവസരമുണ്ട്.
PC:Ken Wieland

ചെന്നൈ
ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ യോഗാ പഠന കേന്ദ്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നിടം എന്ന വിശേഷണം മാത്രം മതി ചെന്നൈയും യോഗയും തമ്മിലുള്ള ബന്ധം മനസ്സിലാകുവാന്‍. ആസന ആണ്ടിയപ്പൻ കോളേജ് ഓഫ് യോഗ ആൻഡ് റിസേർച്ച് സെന്റർ പോലുള്ള നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. യോഗയെക്കുറിച്ച് അറിയാത്ത എന്തുകാര്യങ്ങൾക്കും ഇവിടെ ഉത്തരമുണ്ട്.
PC:Wwwnath

മൈസൂർ- ഇന്ത്യയുടെ പുതിയ യോഗാ തലസ്ഥാനം
കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കൊണ്ടു നിറഞ്ഞ മൈസൂരിന് പുതിയൊരു പേരു കൂടിയുണ്ട്. ഇന്ത്യയുടെ പുതിയ യോഗാ തലസ്ഥാനമായാണ് മൈസൂരിന്റെ പുതിയ വരവ്. യോഗയെ അറിയുവാനും പരിചയപ്പെടുവാനും പഠിക്കുവാനും ഒക്കെയായി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ആസ്വദിച്ച് യോഗ പഠിക്കാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകതയായി പറയുന്നത്.
ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല!
മനസ്സിനെയും ശരീരത്തെയും ചെറുപ്പമാക്കുന്ന യോഗ..അന്താരാഷ്ട്ര യോഗ ദിനത്തിൽ അറിയാം ഈ ഇടങ്ങളെക്കുറിച്ച്
PC:AYUSH