Search
  • Follow NativePlanet
Share
» »പ്ലാൻ ചെയ്തു പോകാം ഡിസംബറിലെ യാത്രകൾ

പ്ലാൻ ചെയ്തു പോകാം ഡിസംബറിലെ യാത്രകൾ

ക്രിസ്തമസിനും ന്യൂ ഇയറിനുമൊപ്പം യാത്രകൾക്കും കൂടി അല്പം സമയം മാറ്റിവെച്ചാൽ എങ്ങനെയുണ്ടാവും എന്നു പറയേണ്ടതില്ലല്ലോ....

തണുപ്പുകാലം ഇങ്ങെത്തിയതോടെ ബാഗ് പാക്ക് ചെയ്ത് യാത്രകൾക്ക് ഒരുങ്ങിയിറങ്ങുവാനുള്ള സമയം അടുത്തു വന്നിരിക്കുകയാണ്. തണുപ്പും യാത്രയും ഭക്ഷണവും ഒരു കിടിലൻ കോംബോയായി എടുക്കുവാനുള്ള സമയം കൂടിയാണ് ഈ ഡിസംബർ മാസം. ക്രിസ്തമസിനും ന്യൂ ഇയറിനുമൊപ്പം യാത്രകൾക്കും കൂടി അല്പം സമയം മാറ്റിവെച്ചാൽ എങ്ങനെയുണ്ടാവും എന്നു പറയേണ്ടതില്ലല്ലോ...

തജിവാസ് ഗ്ലേസിയർ, സോൻമാർഗ്

തജിവാസ് ഗ്ലേസിയർ, സോൻമാർഗ്

ഡിസംബർ മാസത്തിൽ ചെയ്യുവാൻ പറ്റിയ ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് യാത്രകളാണ്. കാണാത്ത ഇടങ്ങളും അറിയാത്ത നാടുകളും തേടിയുള്ള യാത്രയിൽ ആദ്യം പോയിരിക്കേണ്ട ഒരിടമാണ് കാശ്മീരിൽ സോൻമാർഗ്ഗിന് സമീപത്തുള്ള തജിവാസ് ഗ്ലേസിയർ. കാശ്മീരിലെ മഞ്ഞു വീഴ്ചയുടെ തുടക്കം കാണുവാൻ സാധിക്കുന്ന ഇവിടെ പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും തണുപ്പ്. ഡിസംബറിൽ ഇവിടെ എത്തിയാൽ സ്ലെഡ്ജ് റൈഡ് ചെയ്യാം എന്നൊരു പ്രത്യേകതയും ഉണ്ട്. സോൻമാർഗ്ഗിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം ട്രക്ക് ചെയ്തു വേണം ഇവിടെ എത്തുവാൻ.

PC:Mike Prince

ദാവ്കി

ദാവ്കി

ആകാശത്തിനും ഭൂമിക്കും ഇടയിൽ പറക്കുന്നതു പോലെയൊരു അനുഭവം സമ്മാനിക്കുന്ന ഇടമാണ് ഷില്ലോങ്ങിന് സമീപത്തുള്ള ദാവ്കി. നദിയുടെ അടിത്തട്ട് വരെ കണ്ണാടിയിലെന്ന പോലെ തെളിഞ്ഞു കാണുന്ന ഉമ്നോട്ട് നദിയാണ് ഇവിടുത്തെ ആകർഷണം. ഖാസി- ജയന്തിയ കുന്നുകള്‍ അതിരു തീർക്കുന്ന ഇവിടം ഷില്ലോങ്ങിൽ നിന്നും 95 കിലോമീറ്റർ അകലെയാണുള്ളത്. വിന്‍റർ യാത്രകളിൽ തീർച്ചയായും ഉൾപ്പെടുത്തിയിരിക്കേണ്ട ഇവിടം അസമിലാണ്. ഇന്ത്യാ- ബംഗ്‌ളാദേശ്‌ അതിര്‍ത്തി സമീപമാണ് ഇവിടമുള്ളത്.

PC:Sayan Nath

ഡൽഹൗസി, ഹിമാചൽ പ്രദേശ്

ഡൽഹൗസി, ഹിമാചൽ പ്രദേശ്


മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ദേവതാരു മരങ്ങളും കിടുകിടാ വിറപ്പിക്കുന്ന തണുപ്പും ഒക്കെയാണെങ്കിലും ഈ കാഴ്ച കാണണമെങ്കിൽ ഹിമാചൽ പ്രദേശിലെ ഡൽഹൗസിയിൽ തന്നെ വരണം. ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ ഡിസംബർ മാസത്തിൽ എത്തിച്ചേരുന്ന ഇടമായ ഡൽഹൗസിയിൽ കാഴ്ചകൾ ഇനിയുമുണ്ട്.
നാഷണൽ ഹിമാലയൻ വിന്റർ എക്സിപെഡിഷൻ നടക്കുന്ന സമയം കൂടിയാണ് ഡിസംബറെന്നതിനാൽ അതിൽ പങ്കെടുക്കുവാനായും സഞ്ചാരികൾ ഇവിടെ എത്തുന്നു. 2019 ഡസംബർ 10 മുതൽ 2020 ജനുവരി 6 വരെയാണ് നാഷണൽ ഹിമാലയൻ വിന്റർ എക്സിപെഡിഷൻ നടക്കുന്നത്.

PC:Wittystef

ചോപ്ത, ഉത്തരാഖണ്ഡ്

ചോപ്ത, ഉത്തരാഖണ്ഡ്


ഡിസംബറിലെ യാത്രകൾക്കു യോജിച്ച ഇടങ്ങൾക്ക് ഉത്തരാഖണ്ഡിൽ ഒരു കുറവുമില്ല. അതിലൊന്നാണ് ചോപ്ത. മഞ്ഞിനടിയിൽ കിടക്കുന്ന നന്ദാ ദേവി, തൃശൂൽ, ചൗകാംബാ എന്നീ പർവ്വതങ്ങളുടെ കാഴ്ചയാണ് ഇവിടെയുള്ളത്. വെറുതെ ഒരു മഞ്ഞുകാല യാത്രയല്ല ഇവിടുത്തെ ആകർഷണം. പകരം ട്രക്കിങ്ങും അല്പസ്വല്പം സാഹസികതയും എല്ലാം ചേർന്ന ഒരു അനുഭവമായിരിക്കും ചോപ്ത സഞ്ചാരികൾക്കു നല്കുന്നത്.

PC:Vipul kothari

നഗോവ ബീച്ച്, ദിയു

നഗോവ ബീച്ച്, ദിയു

വിന്‍റർ യാത്രകൾക്കും പോകുവാൻ പറ്റി അടുത്ത ഇടം ദിയുവാണ്. മറ്റു സമയങ്ങളെ അപേക്ഷിച്ച് ഏറ്റവും ചൂട് ദിയുവിൽ അനുഭവപ്പെടുന്ന സമയമാണ് ഡിസംബർ. ബീച്ചിന്റെ തീരത്തുകൂടിയുള്ള യാത്രയും രാത്രിയിലെ ക്യാംപ് ഫയറും കാഴ്ചകളും ഈ സ്ഥലത്തെ പ്രത്യേകതയുള്ളതാക്കുന്നു.

 രാധാനഗർ ബീച്ച്, ഹാവ്ലോക്ക് ഐലൻഡ്

രാധാനഗർ ബീച്ച്, ഹാവ്ലോക്ക് ഐലൻഡ്

ആൻഡമാനിലെ രാധാനഗർ ബീച്ചും ഡിസംബർ യാത്രയ്ക്ക് പറ്റിയ ഇടങ്ങളിലൊന്നാണ്. ഇന്ത്യയിലെ അവധിക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടം ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചും ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ 7-ാം സ്ഥാനം എന്ന പദവിയും സ്വന്തമാക്കിയിട്ടുണ്ട്. അല്പം ചിലവേറിയതാണ് ഇവിടേക്കുള്ള യാത്രയെങ്കിലും മുടക്കുന്ന പണത്തിനൊത്ത മൂല്യം ഇവിടെ ലഭിക്കും.

PC:Subro89

വയനാട്

വയനാട്

കേരളത്തിലെ എല്ലാ ഇടങ്ങളും എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും ഡിസംബറിൽ പോയിരിക്കേണ്ട ചില ഇടങ്ങളുണ്ട്. അതിലൊന്നാണ് വയനാട്. കോടമഞ്ഞും ചുരങ്ങളും ഒക്കെയായി കാഴ്ചകൾ കൊണ്ടു സഞ്ചാരികളെ കാത്തിരിക്കുകയാണ് ഡിസംബറിൽ ഈ നാട്. പശ്ചിമഘട്ടവും മാനന്തവാടിയും പുൽപ്പള്ളിയും ഒക്കയായി ഇവിടുത്തെ ഡിസംബർ കാഴ്ചകൾ മനോഹരമാണ്. എന്നും ഒരേ തരത്തിലുള്ള താളത്തിൽ പോകുന്ന വയനാട്ടിൽ കാണേണ്ട ഇടങ്ങൾ ഒരുപാടുണ്ട്. സ്വതവേ തണുപ്പ് അല്പം കൂടുതലായ ഇവിടെ ഡിസംബറിലെ കാര്യം പറയുകയേ വേണ്ട.

PC:Karkiabhijeet

കൊഹിമ, നാഗാലാൻഡ്

കൊഹിമ, നാഗാലാൻഡ്

വടക്കു കിഴക്കൻ ഇന്ത്യ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണെങ്കിലും ഡിസംബർ മാസത്തിൽ ഈ നാടിന് പ്രത്യേകമായൊരു ഭംഗിയാണ്. വേഗം ഇരുട്ടിലാകുന്ന പകലുകളും ക്ഷണിക്കാതെ തന്നെ നേരത്തേയെത്തുന്ന ചന്ദ്രനും ഗോത്രവിഭാഗക്കാരുടെ ആഘോഷങ്ങളും രാവിലെ വെളുപ്പിക്കുന്ന മേളങ്ങളും ഒക്കെയായി ഇവിടം അടിപൊളിയായിരിക്കും. നാഗാലാൻഡിൽ ഹോൺബിൽ ഫെസ്റ്റിൽ നടക്കുന്ന സമയം കൂടിയാണ് ഡിസംബർ എന്നതിനാൽ അതനുസരിച്ചു വേണം ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യുവാൻ.

ഒറ്റ വേദിയിലെ 16 സംസ്കാരങ്ങളും പത്തു ദിനവും..രാവിനെ പകലാക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ!ഒറ്റ വേദിയിലെ 16 സംസ്കാരങ്ങളും പത്തു ദിനവും..രാവിനെ പകലാക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ!

PC:Acavnala

ചിക്കമംഗളൂർ

ചിക്കമംഗളൂർ

വീശിയടിക്കുന്ന കാറ്റിലെ കാപ്പിപ്പൂക്കളുടെ മണവും പാകത്തിനെത്തി നിൽക്കുന്ന ഓറഞ്ചുകളും കണ്ണിനെ കൊതിപ്പിക്കുന്ന കാഴ്ചകളുമാണ് ചിക്കമംഗളൂരിന്റെ പ്രത്യേകത. സഞ്ചാരികളുടെ സ്വർഗ്ഗമെന്ന് അറിയപ്പെടുന്ന ഇവിടെയാണ് ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി തുടങ്ങിയത്. സമതലങ്ങളും മഞ്ഞിൽ പൊതിഞ്ഞ ഇടങ്ങളും മാത്രമല്ല, കുന്നിൻ പ്രദേശങ്ങളും ഇവിടെ കണ്ടു തീർക്കുവാനുണ്ട്. ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും കാപ്പിത്തോട്ടങ്ങൾക്കു നടുവിലെ ഹോം സ്റ്റേകളും ഒക്കെ ഇവിടെ പോയിരിക്കേണ്ട ഇടങ്ങളാണ്.

കൊച്ചിന്‍ കാർണിവൽ മുതൽ പാലാ ജൂബിലി വരെകൊച്ചിന്‍ കാർണിവൽ മുതൽ പാലാ ജൂബിലി വരെ

ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾ

PC:Pramodv1993

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X