Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിനത്തിൽ ഓർമ്മിക്കാം ഈ ഇടങ്ങളെ

റിപ്പബ്ലിക് ദിനത്തിൽ ഓർമ്മിക്കാം ഈ ഇടങ്ങളെ

ഇതാ ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം തോന്നിപ്പിക്കുന്ന നമ്മുടെ രാജ്യത്തെ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം....

റിപ്പബ്ലിക് ദിനം...ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യ ഒരു പരമോന്നത പരമാധികാര രാഷ്ട്രമായതിന്റെ ഓർമ്മയാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 ന്റെ സ്മരണയിൽ 2020 ൽ ഇന്ത്യ അതിന്റെ 71-ാമത് റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്. ഓരോ രാജ്യ സ്നേഹിക്കും സ്വാതന്ത്ര്യ സമരത്തിന്‍റെയും പോരാട്ടങ്ങളുടെയും മറ്റൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഇതാ ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം തോന്നിപ്പിക്കുന്ന നമ്മുടെ രാജ്യത്തെ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

സെല്ലുലാർ ജയിൽ

സെല്ലുലാർ ജയിൽ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ് ആൻഡമാനിലെ പോർട്ട് ബ്ലെയറിലുള്ള സെല്ലുലാർ ജയിൽ. സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരന്മാരെ മരണത്തോളമെത്തുന്ന ശിക്ഷകൾ നല്കി തടവറയിലാക്കിയിരുന്ന ഇവിടം കാലാപാനി എന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിലിൽ ബാരിൻ ഘോഷ്, ഹേമചന്ത്ര ദാസ്,മഹാ ബീർസിംഹ്, കമൽനാഥ് തിവാരി തുടങ്ങിയവരടക്കം നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1969ൽ ആണ് ഇതിനെ ഒരു ചരിത്ര സ്മാരകമാക്കി മാറ്റിയത്.
ഒരിക്കലും പരസ്പരം കാണുവാനോ സംസാരിക്കുവാനോ സാധിക്കുവാൻ കഴിയാത്ത രീതിയിലുള്ള നിർമ്മാണമായിരുന്നു ഇതിന്‍റേത്.

PC:Jomesh

സബർമതി ആശ്രമം

സബർമതി ആശ്രമം

മഹാത്മാ ഗാന്ധിയെ ഓർമ്മിക്കാതെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പോലും ഒരു ഭാരതീയന്റെയും മനസ്സിലൂടെ കടന്നു പോകില്ല. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നൊര്രെ അറിയപ്പെടുന്ന സബർമതി ആശ്രമം മഹാത്മാ ഗാന്ധി 1917 ൽ ആണ് സബർമതി നദിയുടെ തീരത്ത് മഹാത്മാ ഗാന്ധി നിർമ്മിക്കുന്നത്. ഗാന്ധിജിയുടെ ജീവിതത്തിന്റെ മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെയും പല പ്രധാന സംഭവങ്ങൾക്കും സാക്ഷി കൂടിയാണ് ഈ ആശ്രമം.
മഹാത്മാഗാന്ധിയും കസ്തൂര്‍ബയും താമസിച്ചിരുന്ന ഹൃദയകുഞ്ജ്, ഗാന്ധിജി എഴുതിയ കത്തുകളും മറ്റു രേഖകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗാന്ധി സ്മാരക് സംഗ്രഹാലയ, ആചാര്യ വിനോബഭാവെയും മീരാബെന്നും താമസിച്ച വിനോബ മീരാ കുടിര്‍, ആശ്രമ നിവാസികള്‍ പ്രാര്‍ഥനാക്കായി ഒത്തുചേരുന്ന ഉപാസനാ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.

PC:Vijayakumarblathur

ജാലിയൻ വാലാബാഗ്

ജാലിയൻ വാലാബാഗ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും കറുത്തിരുണ്ട അധ്യായങ്ങളിലൊന്നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. അതിനു സാക്ഷിയായ ഇടമാണ് ജാലിയൻ വാലാബാഗ്. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ കൂട്ടക്കൊലക്ക് നേതൃത്വം നല്കിയത് ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആയിരുന്നു. ജാലിയൻ വാലാബാഗിലുണ്ടായിരുന്ന ജനക്കൂട്ടത്തിനു നേരെ പ്രകോപനങ്ങളൊന്നുമില്ലാതെ ജനറൽ ഡയർ വെടിവയ്ക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. ഏകദേശം 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നാണ് കണക്കുകൾ പറയുന്നത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു എന്നാണെങ്കിലും യഥാർഥ കണക്കും മരണമടഞ്ഞവരും ഒക്കെ അതിലുമെത്രയോ അധികമാണ്.

PC:Dr Graham Beards

വാഗാ അതിർത്തി

വാഗാ അതിർത്തി

ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തിയായ വാഗാ അമൃത്സറിനെയും പാക്കിസ്ഥാനിലെ ലാഹോറിനെയും വേര്‍തിരിക്കുന്ന ഇടം കൂടിയാണ്.
എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക പരേഡായ ബീറ്റിംഗ് ദി റിട്രീറ്റ് ആണ് വാഗാ അതിര്‍ത്തിയിലെ കാഴ്ച. വൈകിട്ട് രണ്ടു രാജ്യങ്ങളും ഗേറ്റ് തുറന്ന് പതാക ഇറക്കുന്ന ചടങ്ങാണ് വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് അഥവാ വാഗ ബോർഡർ സെറിമണി. ഇന്ത്യന്‍-പാക്ക് പട്ടാളക്കാരുടെ പരേഡും ഗാര്‍ഡുമാരുടെ മാറ്റവും കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

PC:Kamran Ali

ചെങ്കോട്ട

ചെങ്കോട്ട

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച ചെങ്കോട്ട ഇന്ത്യയുടെ അടയാളങ്ങളിലൊന്നാണ്. രണ്ടര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ കോട്ട യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നു കൂടിയാണ്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ ചെങ്കോട്ടയ്ക്കുണ്ട്. അകത്തു കടന്നാൽ ചന്ത, വാദ്യസംഘക്കാരുടെ മന്ദിരം, രാജമന്ദിരങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവ ഇതിനുള്ളിൽ കാണാം. മുഗൾ, പേർഷ്യൻ, ഹിന്ദു വാസ്തുവിദ്യകളുടെ ഒരു സമ്മേളത്തിലാണ് ഇതിന്റെ നിർമ്മാണം.

PC:Shillika

രാജ്പഥ്

രാജ്പഥ്

രാജ്പഥ് അഥവാ രാജാവിന്‍റെ പാത ഡെൽഹിയിലെ പ്രധാനപ്പെട്ട ഒരു വഴിയാണ്. രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്ന ഈ പാതയിലാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതും. രാഷ്ട്രപതി ഭവൻ, സെക്രട്ടറിയേറ്റ് മന്ദിരം, വിജയ് ചൗക്
, ഇന്ത്യ ഗേറ്റ് തുടങ്ങിയവയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

PC:Seb & Jen

ആഖാ ഖാൻ പാലസ്

ആഖാ ഖാൻ പാലസ്

പൂനെയിൽ സ്ഥിതി ചെയ്യുന്ന ആഖാ ഖാൻ പാലസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ഏറെ ചേർന്നു കിടക്കുന്ന ഒരിടമാണ്. മഹാത്മാ ഗാന്ധി, കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു തുടങ്ങിയവർ തടവിൽ കിടന്നിരുന്ന ഇടം കൂടിയാണിത്.
1892ൽ അഗാ ഖാൻ മൂന്നാമൻ പണികഴിപ്പിച്ച ഈ കൊട്ടാരം ഇതിന്റെ ചരിത്ര പ്രാധാന്യത്തെത്തുടർന്ന് പിന്നീട് സർക്കാരിന് കൈമാറുകയായിരുന്നു. ഏകദേശം പത്തൊൻപത് ഏക്കറോളം വരുന്ന സ്ഥലത്താണ് ആഖാ ഖാൻ പാലസ് സ്ഥിതി ചെയ്യുന്നത്.
2003 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ കൊട്ടാരത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചു.

PC:Khushroo Cooper

നാഷണൽ വാർ മെമ്മോറിയൽ

നാഷണൽ വാർ മെമ്മോറിയൽ


സ്വാതന്ത്ര്യ സമരത്തിൽ ഭാരതത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികരുടെ സ്മരണയ്ക്കായി നിർമ്മിച്ചിരിക്കുന്ന സ്മാരകമാണ് പൂനെയിൽ തന്നെയുള്ള നാഷണൽ വാർ മെമ്മോറിയൽ. ആഖാ ഖാൻ കൊട്ടാരത്തിനു അടുത്തുള്ള പൂനെ പട്ടാളത്താവളത്തിലാണ് ഇതുള്ളത്.

PC:Chinmay26r

ഝാൻസി കോട്ട

ഝാൻസി കോട്ട


1857 ലെ ശിപായി ലഹളയുടെ തുടക്ക സ്ഥാനങ്ങളിലൊന്നാണ് ഉത്തർ പ്രദേശിലെ ഝാൻസി കോട്ട. ഝാൻസി പട്ടണത്തിലെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട റാണി ഝാൻസിയുടെ പേരിലാണ് പ്രസിദ്ധമായിരിക്കുന്ന്. 1613ലാണ് ഈ കോട്ട നിർമ്മിക്കുന്നത്.

ഇന്ത്യക്കാർക്ക് വിസയില്ലാതെ 15 ദിവസം മലേഷ്യയിൽ കറങ്ങാം... പുതിയ വിസാ പോളിസിയുമായി മലേഷ്യഇന്ത്യക്കാർക്ക് വിസയില്ലാതെ 15 ദിവസം മലേഷ്യയിൽ കറങ്ങാം... പുതിയ വിസാ പോളിസിയുമായി മലേഷ്യ

വരൂ..ട്രക്ക് ചെയ്യാം....ബീച്ച് ട്രക്കിങ്ങിന്‍റെ പുതുമയുമായി ബേക്കൽ...വരൂ..ട്രക്ക് ചെയ്യാം....ബീച്ച് ട്രക്കിങ്ങിന്‍റെ പുതുമയുമായി ബേക്കൽ...

PC:Karthiknanda

Read more about: history delhi forts monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X