Search
  • Follow NativePlanet
Share
» »ഉത്തരാഖണ്ഡിലെത്തുന്നവരെ കൊതിപ്പിക്കുന്ന കാനാടാൽ

ഉത്തരാഖണ്ഡിലെത്തുന്നവരെ കൊതിപ്പിക്കുന്ന കാനാടാൽ

പ്രകൃതി ഭംഗിയും സാഹസിക അനുഭവങ്ങളും പച്ചപ്പും ഒക്കെക്കൊണ്ട് വശീകരിക്കുന്ന കാനാടാലിന്റെ വിശേഷങ്ങളിലേക്ക്....

ഉത്തരാഖണ്ഡിലെ മറ്റേതു നാടിനെയും പോലെ മനോഹരമായ നാടാണ് കനാടാൽ. അധികം സഞ്ചാരികളൊന്നും എത്തിയിട്ടില്ലെങ്കിലും എത്തിച്ചേരുന്നവരുടെ ഹൃദയത്തിലാണ് ഇവിടം ഇടം നേടിയിരിക്കുന്നത്. കാഴ്ചകൾ കൊണ്ട് ഒരു സ്വര്‍ഗ്ഗത്തിനു സമാനമായി തോന്നിക്കുന്ന കനാടാൽ ഉത്തരാഖണ്ഡിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. പ്രകൃതി ഭംഗിയും സാഹസിക അനുഭവങ്ങളും പച്ചപ്പും ഒക്കെക്കൊണ്ട് വശീകരിക്കുന്ന കാനാടാലിന്റെ വിശേഷങ്ങളിലേക്ക്....

കാനാടാൽ അഥവാ വറ്റിയ കുളം

കാനാടാൽ അഥവാ വറ്റിയ കുളം

കാനാടാൽ എന്ന വാക്കിന് വറ്റിപ്പോയ കുളം എന്നാണ് അർഥം. പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടെ ഒരു കുളമുണ്ടായിരുന്നുവത്രെ. അത് പൂർണ്ണമായും വറ്റിയപ്പോൽ മുതൽ ആളുകൾ കാലിയായ കുളം എന്ന അർഥത്തിൽ ഇതിനെ കാനാടാൽ എന്നു വിളിക്കുവാൻ തുടങ്ങി. അങ്ങനെ വറ്റിയ കുളം സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയിലാണ് ഇവിടം കാനാടാൽ എന്നറിയപ്പെടുവാൻ തുടങ്ങിയത്.

PC:Mike Prince

എവിടെയാണിത്

എവിടെയാണിത്

ഉത്തരാഖണ്ഡിലെ തേഹ്റി ജില്ലയിലാണ് കാനാടാൽ സ്ഥിതി ചെയ്യുന്നത്. ഡെറൂഡൂണിൽ നിന്നും 78 കിലോമീറ്ററും മസൂറിയിൽ നിന്നും 38 കിലോമീറ്ററും ചമ്പയിൽ നിന്നും 12 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

കാഴ്ചകൾ ഒരുപാട്

കാഴ്ചകൾ ഒരുപാട്

ക്ഷേത്രങ്ങൾ മുതല്‍ ഇവിടുത്തെ കാഴ്ചകളങ്ങനെ കിടക്കുകയാണ്. സുർകണ്ഡ ദേവി ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം. സമുദ്ര നിരപ്പിൽ നിന്നും 9976 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാടിനാൽ ചുറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 51 ശക്തിപീഠങ്ങളിലൊന്നാണ്. ഇവിടെയാണത്രം സതീദേവിയുടെ തല വന്നു പതിച്ചത്. കാനാടാൽ സിറ്റി സെന്ററിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് ഇവിടം. കൂടാതെ രണ്ട് കിലോമീറ്റർ ദൂരം ട്രക്ക് ചെയ്ത് വേണം എത്തിപ്പെടുവാൻ.

PC:Mike Prince

കൊടൈ കാടുകളിലേക്കുള്ള യാത്ര

കൊടൈ കാടുകളിലേക്കുള്ള യാത്ര

കാനാടാലിൽ ചെയ്യുവാൻ പറ്റിയ കാര്യങ്ങളിലൊന്ന് ട്രക്കിങ്ങും നടത്തവുമാണ്. മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത ചെടികളുടെയും പച്ചപ്പിൻറെയും മറ്റൊരു ലോകം തന്നെ ഇവിടെയുണ്ട്. ചമ്പിലേക്കുള്ള പാതയിൽ 5-6 കിലോമീറ്റർ ദൂരമാണ് നടക്കുവാനുള്ളത്.

ക്യാംപിങ്ങ്

ക്യാംപിങ്ങ്

സുഹൃത്തുക്കളോടൊന്നിച്ച് അടിച്ചുപൊളിച്ചുള്ള യാത്രയിലാണ് താല്പര്യമെങ്കിലും അതിനും ഇവിടം തിരഞ്ഞെടുക്കാം. ടെന്‍റടിച്ചുള്ള താമസം, ഭക്ഷണം, സാഹസിക വിനോദങ്ങൾ ക്യാംപ ഫയർ തുടങ്ങിയവയ്ക്കെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്.

വാലി ക്രോസിങ്ങ്

വാലി ക്രോസിങ്ങ്

ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് വാലി ക്രോസിങ്ങ്. ക്ഷമയും ശാരീരിക ക്ഷമതയും വേണ്ട ഒരു സാഹസിക ലിനോദമാണിത്. വലിച്ചു കെട്ടിയിരിക്കുന്ന പ്രത്യേക തരം റോപ്പിലൂടെ 80 അടി നീളമുള്ള വാലി ക്രോസ് ചെയ്യുകയാണ് വേണ്ടത്.
15 മുതൽ 20 മിനിട്ട് വരെയാണ് ഇത് പൂർത്തിയാക്കുവാൻ വേണ്ടത്.

ജംഗിൾ സഫാരി

ജംഗിൾ സഫാരി

ട്രക്കിങ്ങിനു മാത്രമല്ല, ജംഗിൾ സഫാരിക്കും കൊടൈ കാടുകൾ തിരഞ്ഞെടുക്കാം. കരടി, മാനുകൾ തുടങ്ങിയ ജീവികള്ഡ‍ കൂടാതെ വ്യത്യസ്ത തരത്തിലുള്ള പക്ഷികളാണ് ഇവിടുത്തെ ഒരാകർഷണം. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്കും ഇവിടം നോക്കാം.

PC:Elroy Serrao

ഹോംസ്റ്റേയിലെ താമസം

ഹോംസ്റ്റേയിലെ താമസം

ടൂറിസത്തിലൂടെ അല്ലാതെ മറ്റൊരു കാനാടാലിനെ അറിയണമെങ്കിൽ ഇവിടുത്തെ ഹോം സ്റ്റേകളിലെ താമസം തിരഞ്ഞെടുക്കാം. ഇവിടുത്തെ തനത് വീടുകളിലെ താമസമാണ് ഏറ്റവും ആകർഷണം. ഒരു ഗ്രാമീണ ജീവിതത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞുള്ള താംമസമായിരിക്കും അത്.

PC:uttarakhandtourism

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലങ്ങളിൽ 10 മുതൽ 20 ഡിഗ്രി വരെയും തണുപ്പു കാലങ്ങളിൽ മൈനസ് 5 മുതൽ പത്ത് ഡിഗ്രി വരെയുമാണ് ഇവിടെ തണുപ്പ് അനുഭവപ്പെടുന്നത്. കൂടാതെ തണുപ്പു കാലത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ഇടമായതിനാൽ റോഡുകൾ മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്യുവാൻ സാധ്യതയുണ്ട്.
ഒക്ടോബർ മുതൽ ജനുവരി വരെയും ഏപ്രിൽ മുതൽ ജൂൺ വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാൻ പറ്റിയ സമയം.

PC:Paul Hamilton

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X