Search
  • Follow NativePlanet
Share
» »പട്ടിന്റെ നഗരത്തിലെ കാണാക്കാഴ്ചകൾ

പട്ടിന്റെ നഗരത്തിലെ കാണാക്കാഴ്ചകൾ

ആയിരക്കണക്കിന് ക്ഷേത്രങ്ങളും പൗരാണികമായ സംസ്കാരങ്ങളും നിർമ്മാണം കൊണ്ട് വിസ്നയിപ്പിക്കുന്ന കെ‌‌ട്ടിടങ്ങളും ഒക്കെയായി സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരി‌മുണ്ട്, കാഞ്ചീപുരം.

By Elizabath Joseph

ചരിത്രവും ആത്മീയതയും വിനോദവും ആനന്ദവും എല്ലാം ഒരുപോലെ സമന്വയിച്ചിരിക്കുന്ന ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എഏതു തരത്തിലുള്ള സഞ്ചാരികളെയും ഒരു പോലെ ആകർഷിക്കുന്ന ഇടങ്ങൾ...ആയിരക്കണക്കിന് ക്ഷേത്രങ്ങളും പൗരാണികമായ സംസ്കാരങ്ങളും നിർമ്മാണം കൊണ്ട് വിസ്നയിപ്പിക്കുന്ന കെ‌‌ട്ടിടങ്ങളും ഒക്കെയായി സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരി‌മുണ്ട്. കാഞ്ചീപുരം. ലോകത്തിലെ തന്നെ മികച്ച പട്ടു സാരികൾ ലഭിക്കുന്ന ഇടം മാത്രമല്ല ഇന്നിവി‌ടം...ഏതുതരത്തിലുലല്ല സഞ്ചാരികൾക്കും അവരു‌‌ടെ യാത്രയുടെ ലക്ഷ്യം പൂർത്തീകരിക്കുവാൻ വേണ്ടതെല്ലാം ഇവിടെ ലഭിക്കും. കലകളെ ഹൃദയത്തോട് ചേർത്തു നിർത്തിയഭരണാധികാരികളു‌ടെയും കല തന്നെ ജീവശ്വാസമെന്ന് വിശ്വസിച്ച ഒരുകൂട്ടം ആളുകളുടെയും നാടായ കാഞ്ചീപുരത്തിൻറെ വിശേഷങ്ങൾ!!

 ഏകാംബരേശ്വർ ക്ഷേത്രം

ഏകാംബരേശ്വർ ക്ഷേത്രം

തമിഴ്നാടിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ക്ഷേത്രമാണ് കാഞ്ചീപുരത്തു സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വർ ക്ഷേത്രം. രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്കിടയിൽ ഇവിടെ ഭരണത്തിലേറിയ മിക്ക രാജവംശങ്ങളും പുനർനിർമ്മാണം ന‌ടത്തിയ ക്ഷേത്രം കൂടിയാണിത്. പല്ലവ രാജാക്കൻമാരുടെ കാലത്ത് അവർ ആ ക്ഷേത്രം മൊത്തത്തിൽ നശിപ്പിച്ച് ഒന്നിൽ നിന്നും തുടങ്ങി പുനർ നിർമ്മിച്ചു. പിന്നീ‌ട് ചോള രാജാക്കൻമാരു‌ടെ കാലത്തും നവീകരണങ്ങൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്‍റെ ഇന്നു കാണുന്ന രൂപം നിർമ്മിച്ചിരിക്കുന്നത്വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ്. 1509 ൽ ആയിരുന്നു ഈ നിർമ്മാണം ന‌‌ടന്നത്. കഴിഞ്ഞ കാലത്തിൻറെ അടയാളങ്ങളും മഹത്വങ്ങളും അറിയുവാൻ ഇതിലും മികച്ചൊരു ഇടമില്ല.

PC:Ssriram mt

 കാമാക്ഷി അമ്മൻ ക്ഷേത്രം

കാമാക്ഷി അമ്മൻ ക്ഷേത്രം

ശക്തിയെ ആരാധിക്കുന്ന പ്രധാന നഗരങ്ങളിൽ ഒന്നാണ് കാഞ്ചിപുരം. എണ്ണം പറഞ്ഞ ശക്തി ക്ഷേത്രമായ കാമാക്ഷി അമ്മൻ ക്ഷേത്രം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്വർണ്ണം പൂശിയ ക്ഷേത്ര ഗോപുരവും സ്വർണ്ണ രഥവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ കൊത്തുപണികളും ചിത്രങ്ങളും വിട്ടുകളയരുതാത്ത കാഴ്ചകൾ തന്നെയാണ്. അഞ്ച് ഏക്കറോളം വരുന്ന ഭൂമിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ആദിശങ്കരാചാര്യരു‌‌ടെ ജീവചരിത്രം പറയുന്ന ഒരു ഗാലറിയും ക്ഷേത്രത്തിലുണ്ട്.

PC:SINHA

കൈലാസനാഥർ ക്ഷേത്രം

കൈലാസനാഥർ ക്ഷേത്രം

തമിഴ്നാട്ടിലെ തന്നെ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ് കാ‍ഞ്ചീപുരത്തു സ്ഥിതി ചെയ്യു്ന കൈലാസനാഥർ ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെ‌ട്ട ഈ ക്ഷേത്രം ശിവന് സമർപ്പിക്കപ്പെ‌ട്ടവരാണ്. പല്ലവ രാജവംശത്തിലെ രാജസിംഹ പല്ലവന്റെ കാലത്താണ് നിർമ്മാണം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്ര വർമ്മ പല്ലവനാണ് നിർമ്മാണം പൂർത്തിയാക്കിയത്. കലകളോടും നിർമ്മാണ വിദ്യയോടുമുള്ള സ്നേഹത്തിനു പേരുകേട്ടവരാണ് പല്ലവ രാജാക്കൻമാർ.

PC:Ssriram mt

കാഞ്ചി കു‌ടിൽ

കാഞ്ചി കു‌ടിൽ

കാഞ്ചീപുരത്തെ ആളുകളു‌ടെ ജീവിതം എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടമാണ് കാഞ്ചി കുടിൽ. കുടിൽ എന്നാൽ വീ‌ട് എന്നാണർഥം. ഏകദേശം 90 വർഷത്തിനു മുകളിൽ പഴക്കമുള്ള ഈ നിർമ്മിതി കണ്ടാൽ ഇവിടുത്തെ ചരിത്രവും ജീവിതവും വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കും.

PC:tshrinivasan

വേ‌ടന്താങ്കൽ പക്ഷി സങ്കേതം

വേ‌ടന്താങ്കൽ പക്ഷി സങ്കേതം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പക്ഷികളെ ഒരിടത്ത് കാണമെന്നുണ്ടെങ്കിൽ വേ‌ടന്താങ്കൽ പക്ഷി സങ്കേതത്തിലേക്ക് പോകാം. പക്ഷി നിരീക്ഷകരു‌ടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് വേ‌ടന്താങ്കൽ പക്ഷി സങ്കേതം. കാഞ്ചീപുരത്തു നിന്നും 48 കിലോമീറ്റർ അകലെയാണ് ഇവി‌ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പക്ഷി സങ്കേതം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പക്ഷികൾ എത്തിച്ചേരുന്ന ഇവിടം 74 ഏക്കർ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Phoenix bangalore

ദേവരാജസ്വാമി ക്ഷേത്രം

ദേവരാജസ്വാമി ക്ഷേത്രം

കൊത്തുപണികളുടെയും കലാരൂപങ്ങളുടെയും പേരിൽ പ്രശസ്തമായ ക്ഷേത്രമാണ് ദേവരാജസ്വാമി ക്ഷേത്രം. വിജയനഗര രാജാക്കൻമാർ വിഷ്ണുവിനായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണിത്, ഒരിഞ്ചു പോലും വി‌ടാതെ കൊത്തുപണികളാൽ നിറഞ്ഞിരിക്കുന്ന ഇവിടുത്തെ തൂണുകൾ കണ്ടില്ലെങ്കിൽ അതിലും വലിയൊരു നഷ്ടം വരാനില്ല എന്നതാണ് സത്യം.

പഞ്ചഭൂത ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍... പഞ്ചഭൂത ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍...

PC: Gabriele Giuseppini

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X