Search
  • Follow NativePlanet
Share
» »ക്രിസ്മസിനു കാണാൻ ഈ കന്നഡ നാടുകൾ

ക്രിസ്മസിനു കാണാൻ ഈ കന്നഡ നാടുകൾ

ഇതാ ഈ മഞ്ഞുപൊഴിയുന്ന കാലത്ത് കർണ്ണാടകയിൽ പോയിരിക്കേണ്ട ഇടങ്ങൾ പരിചയപ്പെടാം....

ഡിസംബർ മാസം ആഘോഷങ്ങളുടെ മാത്രമല്ല, യാത്രകളുടെയും സമയം കൂടിയാണ്. ക്രിസ്മസും പുതുവർഷവും അവധി ദിവസങ്ങളും കൂടിയായാൽ പിന്നെ യാത്രകൾ പൊടിപൊടിക്കാം എന്നതിൽ ഒരു സംശയവുമില്ല. കാണാനിറങ്ങുവാൻ ഒരുപാടിടങ്ങൾ ചുറ്റോടുചുറ്റുമുണ്ടെങ്കിലും ഇത്തവണ യാത്ര കന്നഡ നാട്ടിലേക്കാവാം. സംസ്കാരത്തിലും പാരമ്പര്യത്തിലും വേഷത്തിലും രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തത പുലർത്തുന്ന കർണ്ണാടക. അതിപുരാതനങ്ങളായ സംസ്കാരങ്ങളിലൂന്നിയ ജീവിത ശൈലി മാത്രമല്ല ഈ നാടിനെ പ്രിയപ്പെട്ടതാക്കുന്നത്... ഇവിടുത്തെ സ്ഥലങ്ങളും കൂടിയാണ്. ഇതാ ഈ മഞ്ഞുപൊഴിയുന്ന കാലത്ത് കർണ്ണാടകയിൽ പോയിരിക്കേണ്ട ഇടങ്ങൾ പരിചയപ്പെടാം...

ചിക്കമഗളൂർ

ചിക്കമഗളൂർ

കൊച്ചുമകളുടെ നാട് എന്നറിയപ്പെടുന്ന ചിക്കമഗളൂർ കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്. ചിക്കമഗളൂർ ജില്ലയുടെ ഭാഗമായ ഇവിടം പശ്ചിമഘട്ടത്തോട് ചേർന്നാണ് കിടക്കുന്നത്. തണുപ്പു കാലങ്ങളിൽ സഞ്ചാരികൾ തേടി വരുന്ന ഈ നാട് ഒട്ടേറെ കാര്യങ്ങൾകൊണ്ട് മനസ്സിൽ കയറിപ്പറ്റും. ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി നടത്തിയ ഇടവും കൂടിയാണ്.
കാറ്റിലലിഞ്ഞെത്തുന്ന കാപ്പിപ്പൂക്കളുടെ മണവും അതിന് അകമ്പടിയൊരുക്കുന്ന കോടമഞ്ഞും കുന്നിൻപുറങ്ങളും സമതലവും എല്ലാം ഇവിടുത്തെ കാഴ്ചകളിൽ പെടുന്നു.
കർണ്ണാടകയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മുല്ലയനഗിരി, ഹൈന്ദവരും ഇസ്ലാം വിശ്വാസികളും ഒരുപോലെ വിശുദ്ധമായി കണക്കാക്കുന്ന ബാബാ ബുധൻഗിരി, മാണിക്യ ധാരാ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

 ഗോകർണ

ഗോകർണ

കർണ്ണാടകയിലെ ഹിപ്പി ഡെസ്റ്റിനേഷനാണ് ഗോകർണ്ണ. ഗോവയുടെ ഒരു മിനി വേർഷൻ എന്നു വേണമെങ്കിലും ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. അല്പം ഉള്ളിലേക്ക് കടന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടം തേടിയെത്തുന്ന സഞ്ചാരികളെ അതൊന്നും തെല്ലും ബുദ്ധിമുട്ടിക്കാറില്ല. ആത്മീയ യാത്രകളിലും ഗോകർണം ഏറെ പ്രസിദ്ധമാണ്. തീർഥാടകരും സഞ്ചാരികളും ഒരേ താല്പര്യത്തോടെ എത്തിപ്പെടുന്ന ഇവിടെ ബീച്ചുകളും ബീച്ച് ട്രക്കിങ്ങുമാണ് ആസ്വദിക്കുവാനുള്ളത്. ഓം ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണ് അതിൽ പ്രശസ്തം

ബാംഗ്ലൂർ

ബാംഗ്ലൂർ

ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുവാൻ ഇന്ത്യയിലെ തന്നെ മോസ്റ്റ് എലിജിബിൾ നഗരങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ. പബ്ബും ബഹളങ്ങളും ആഘോഷങ്ങളും മാത്രം മതി ഇവിടേക്ക് ആളുകളെത്തുവാൻ. ക്രിസ്മസ് കാലത്ത് സജീവമാകുന്ന മാർക്കറ്റുകളും ഫെസ്റ്റിവലുകളും ഒക്കെ ചേർന്ന് ഇവിടം തീർച്ചയായും വരേണ്ട സ്ഥലങ്ങളിലൊന്നാണ്. ആഘോഷമാണ് യാത്രയുടെ ലക്ഷ്യമെങ്കിൽ ധൈര്യമാിയ ഇവിടം തിരഞ്ഞെടുക്കാം.

ഹംപി

ഹംപി

കർണ്ണാടകയുടെ ചരിത്ര ശേഷിപ്പുകൾ തേടിയുള്ള യാത്രയിൽ കണ്ടിരിക്കേണ്ട ഇടമാണ് ഹംപി. കല്ലുകളിൽ ചരിത്രമെഴുതിയ ഈ നഗരം വിജയ നഗര രാജാക്കന്മാരുടെ തലസ്ഥാനം എന്ന നിലയിലാണ് ചരിത്രത്തിൽ എഴുതിയിരിക്കുന്നത്. രണ്ടു മൂന്നു ദിവസം എടുത്തുള്ള യാത്രാ പ്ലാനുകളിൽ ഹംപിയെ ഉൾപ്പെടുത്താം. പുരാതനങ്ങളായ ക്ഷേത്രങ്ങളും നിർമ്മിതികളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. ക്രിസ്മസ് ഇവിടുത്തെ വലിയ ഒരു ആഘോഷമല്ലെങ്കിലും അവധി ദിവസങ്ങൾ ഫലപ്രദമായി ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് ഹംപി.

ബദാമി

ബദാമി

കർണ്ണാടകയുടെ ക്ഷേത്ര ചരിത്രങ്ങളും സാംസ്കാരിക പൈതൃകവും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഇടമാണ് ബദാമി. ഹംപിയോളം തന്നെ പ്രാധാന്യമുള്ള ഇവിടെ വരുമ്പോൾ പട്ടടയ്ക്കലും ഐഹോളയും കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താം. വാതാപി എന്നറിപ്പെട്ടിരുന്ന ബദാമിയിൽ ചാലൂക്യ രാജാക്കന്മാരുടെ കാലത്തെ ചരിത്ര ശേഷിപ്പുകളാണ് കാണുവാനുള്ളത്. കല്ലിൽ കൊത്തിയ ക്ഷേത്രങ്ങളും ഗുഹാ ക്ഷേത്രങ്ങളും ഒക്കെയായി അതിമനോഹരമായ കാഴ്ചകൾ ഇവിടെ കാണാം.

മൈസൂർ

മൈസൂർ

മലയാളികളുടെ നൊസ്റ്റാൾജിക് ഇടങ്ങളിലൊന്നാണ് മൈസൂർ. കേരളത്തിനോട് അടുത്ത് കിടക്കുന്നതിനാൽ ഇവിടെ പോയിട്ടില്ലാത്തവർ കാണില്ല. രാജകീയ പാരമ്പര്യത്തിന്റെ ശേഷിപ്പുകളെ ഇന്നും കാണുവാൻ സാധിക്കുന്ന ഇവിടം കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരം കൂടിയാണ്. യോഗയുടെയും ചന്ദനത്തിൻറെയും ഒക്കെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ വേറെയും കാഴ്ചകൾ വേറയുമുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇവിടം പ്രസിദ്ധമാണ്.

കൂർഗ്

കൂർഗ്

കൊടക് എന്നറിയപ്പെടുന്ന കൂർഗ് കർണ്ണാടകയിലെ പേരുകേട്ട ഹിസൽ സ്റ്റേഷനുകളിലൊന്നാണ്. കോടമഞ്ഞും തണുപ്പും ഒക്കെയായി ഇന്ത്യയിലെ സ്കോട്ലൻഡ് എന്നാണ് ഇവിടം അറയിപ്പെടുന്നത്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കീശയ്ക്ക് കട്ടിയുള്ളവരാണെങ്കില്‍ സുഖവാസകേന്ദ്രമാക്കാന്‍ പറ്റിയ ഇടമാണ് കൂര്‍ഗ്. സമ്മര്‍ ബംഗ്ലാവ് എന്നൊക്കെ സായിപ്പിന്റെ ഭാഷയില്‍പറയുന്നില്ലേ, അതുപോലെ ഒന്നു തരപ്പെടുത്താം, കയ്യില്‍ കാശുണ്ടെങ്കില്‍.

ബേലൂർ

ബേലൂർ

ചിക്കമഗളൂരിൽ നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബേലൂർ യഗാച്ചി നദിയുടെ തീരത്തുള്ള ഒരു നഗരമാണ്. ഹൊയ്സാല രാജവംശത്തിന്റെ പ്രൗഢിയെ കുറിക്കുന്ന ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ചരിത്രത്തോടും ഐതിഹ്യങ്ങളോടും നീതി പുലർത്തുന്ന നിർമ്മാണ ശൈലി ഇവിടെ കാണാൻ സാധിക്കും.

കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!

പാപ്പാഞ്ഞിയെ കത്തിക്കുന്ന കാർണിവൽ മുതൽ ഒഴുകുന്ന കോട്ടേജ് വരെ..ന്യൂ ഇയർ ആഘോഷിക്കുവാൻ ഈ വഴികൾപാപ്പാഞ്ഞിയെ കത്തിക്കുന്ന കാർണിവൽ മുതൽ ഒഴുകുന്ന കോട്ടേജ് വരെ..ന്യൂ ഇയർ ആഘോഷിക്കുവാൻ ഈ വഴികൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X