Search
  • Follow NativePlanet
Share
» »മഴയുടെ അങ്കം കഴിഞ്ഞില്ലേ...ഇനി കറക്കം മാത്രം!

മഴയുടെ അങ്കം കഴിഞ്ഞില്ലേ...ഇനി കറക്കം മാത്രം!

മഴയുടെ ബഹളങ്ങൾക്കും ആരവങ്ങൾക്കും ശേഷം കേരളത്തിൽ കാണേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നറിയുമോ ?

By Elizabath Joseph

ഓഗസ്റ്റ് മാസം തുടങ്ങിയടോതെ മാനം അല്പമൊന്നു തെളിഞ്ഞ പോലെയാണ്. . തെളിഞ്ഞു എന്നു പൂർണ്ണമായി പറയുവാൻ സാധിക്കില്ലെങ്കിലും ഏറെക്കുറെ തെളിഞ്ഞ മട്ടു തന്നെയാണ്. തെളിഞ്ഞ ആകാശം കൺമുന്നിലുള്ളപ്പോൾ വീട്ടിലിരിക്കുവാൻ ആർക്കും പറ്റില്ല. ഉടനെ കെട്ടും കെട്ടി ഇറങ്ങിയില്ലെങ്കിൽ ആകപ്പാടെ ഒരു വല്ലായ്ക തന്നെയാണ്. യാത്രയ്ക്കിടയിൽ മഴ പെയ്യുമോ, പെയാതാൽ എവിടെ കയറി നിൽക്കും എങ്ങനെ സുരക്ഷിതമായി പോകും തുടങ്ങിയ ചിന്തകളൊന്നും അലട്ടാതെ യാത്ര പോകുവാൻ പറ്റിയ സമയമാണിത്.
മഴയുടെ ബഹളങ്ങൾക്കും ആരവങ്ങൾക്കും ശേഷം കേരളത്തിൽ കാണേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നറിയുമോ ?

സൈലന്റ് വാലി

സൈലന്റ് വാലി

യാത്രകളെ സ്നേഹിക്കുന്നവർ തങ്ങളുടെ ജീവതത്തിൽ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി. കാടകങ്ങളിലേക്കുള്ള യാത്രകൾക്ക് പറ്റിയ സ്ഥലമായ ഇവിടം മഴ കഴിഞ്ഞ അവസരങ്ങളിലൈണ് കൂടുതൽ ഭംഗിയാവുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെ അത്യപൂർവ്വമായ ആവാസ വ്യവസ്ഥിതി കാണുവാൻ സാധിക്കും. ഇതിന് ഏകദേശം 70 ലക്ഷം വർഷത്തിന്റെ പഴക്കമാണ് പറയുന്നത്. സിംഹവാലൻ കുരങ്ങുകളുൾപ്പെടെയുള്ള അപൂർവ്വ ജന്തുക്കളെയും കോബ്രാ പ്ലാന്റ് ഉൾപ്പെടെയുള്ള വിചിത്ര സസ്യങ്ങളെയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

PC: NIHAL JABIN

നെല്ലിയാംപതി

നെല്ലിയാംപതി

ചോലവനങ്ങളും പുൽമേടുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന നെല്ലിയാമ്പതി മഴയുടെ ബഹളങ്ങൾ കഴിഞ്ഞാല്‍ കാണാൻ പറ്റിയ ഇടമാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥയും കാപ്പി തോട്ടങ്ങളും ഒക്കെ ചേരുമ്പോൾ തിരിച്ചുവരേണ്ട എന്നു തോന്നിപ്പിക്കുന്ന ഇടമാണിത്. മഴ കഴിഞ്ഞാലും ഇവിടെ കടുത്ത തണുപ്പു തന്നെയാണ് അനുഭവപ്പെടുക. നിത്യഹരിത മേഖല കൂടിയാണിത്.

PC:Kjrajesh

 മാങ്കുളം

മാങ്കുളം

ഇടുക്കിയിൽ ഒരിടത്തും കണ്ടിട്ടില്ലാത്ത ഭംദി തേടിയുള്ള യാത്രയിലാണെങ്കിൽ അടുത്ത സ്റ്റോപ്പ് മാങ്കുളമാക്കാം. കാടും നാടും ഒറ്റ ഫ്രെയിമിൽ വന്നപോലെ തോന്നിപ്പിക്കുന്ന ഇവിടം കാടിനുള്ളിലെ സ്വര്‍ഗ്ഗം തന്നെയാണ്. ഭംഗിയുടെയു കാലാവസ്ഥയുടെയും കാര്യത്തിൽ മൂന്നാറിനൊപ്പം തന്നെ നിൽക്കുന്ന ഇവിടം മൂന്നാറിനേക്കാൾ കുറച്ചുകൂടി ഭംഗിയാണെങ്കിലേയുള്ളു. തേയിലത്തോട്ടങ്ങളും ഏലവും വനവും കാട്ടുപാതയും ഒക്കെ കൂടിച്ചേരുമ്പോൾ മാങ്കുളത്തിന്റെ ഏകദേശ രൂപം കിട്ടും. ആനകൾ കുളിക്കാനെത്തുന്ന കുളവും കോടമ‍ഞ്ഞിൽ അലിയുന്ന കുന്നുകളും ദൂരക്കാഴ്ചകൾക്കുള്ള ഏറുമാടവുമെല്ലാം മാങ്കുളത്തെ വ്യത്യസ്തമാക്കുന്നു.

PC:Mangai Mano

കാന്തല്ലൂർ

കാന്തല്ലൂർ

വിളഞ്ഞു കിടക്കുന്ന ആപ്പിൾ കാണണമെങ്കിൽ ഹിമാചലിലേ കാശ്മീരിലോ പേകണമെന്നാണ് നമ്മുടെ പലരുടെയും ഘാരണ. എന്നാൽ തൊട്ടടുത്ത് ഇടുക്കിയിൽ കാന്തല്ലൂർ ഉള്ളപ്പോൾ അങ്ങോട്ടേയ്ക്ക് പോരെ എന്നാണ് ഇടുക്കിക്കാർക്ക് പറയുവാനുള്ളത്. പൊതിഞ്ഞു നിൽക്കുന്ന കോടമ‍ഞ്ഞിൽ നിന്നും മെല്ലെ പുറത്തു വരുന്ന കാന്തല്ലൂൿ കേരളത്തിൽ ഓറ‍ഞ്ച്, ആപ്പിൾ കൃഷികൾക്ക് പേരുകേട്ട സ്ഥലമാണ്. നാ
ൻ കാഴ്ചകളാണ് ഇവിടുത്തെ ആകർഷമം മറയൂർ ശർക്കര ഫാക്ടറികളും ശീതകാല പച്ചക്കറികൾ വിള‍ഞ്ഞു കിടക്കുന്ന തോട്ടങ്ങളും ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നു.

PC:Nick Amoscato

തെന്മല

തെന്മല

കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ തെന്മല സാഹസികരായ സഞ്ചാരികൾക്ക് പറ്റിയ സ്ഥലമാണ്. റോസ് മല, കല്ലാർ, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രക്കിങ്ങ്, രാത്രി യാത്രകൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങൾ

PC:Mohanraj Kolathapilly

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

മഴയില്ലാത്ത സമയങ്ങളിൽ കടലിന്റെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കുവാൻ പറ്റിയ സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കും എടക്കാടിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. നാലു കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന ബീച്ച് ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചാണ്. കടലിന് ആഴം കുറവായതിനാൽ നീന്തലിനു യോജിച്ച ഇടം കൂടിയാണിത്.

PC:Riju K

ചേറായി ബീച്ച്

ചേറായി ബീച്ച്

വളർന്നുകൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റേ കേന്ദ്രമാണ് എറണാകുളം ജില്ലയിലെ ചെറായി ബീച്ച്. കായൽ കടലുമായി യോജിക്കുന്ന ഇവിടം മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. വൈപ്പിൻ ദ്വീപിന്റ ഒരു ഭാഗമാണ് ഈ ബീച്ചും. കുടുംബത്തിനൊപ്പം സമയം ശാന്തമായും അതേ സമയം ആഘോഷമായും സമയം ചിലവഴിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

PC:Jan J George

ആക്കുളം

ആക്കുളം

സഞ്ചാരികളുടെ ലിസ്റ്റിൽ അങ്ങനെയൊന്നും ഇടംപിടിച്ചിട്ടില്ലെങ്കിലും ഒരിക്കൽ എത്തുന്നവരെ വീണ്ടും വീണ്ടും ആകർഷിക്കുന്ന സ്ഥലമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരം വേളി കായലിന്റെ ഭാഗമാണ് ആക്കുളം. തിരുവനന്തപുരത്തെ ഏറ്റവും ഭംഗിയാർനന് ഇവിടം പക്ഷെ, സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്ന ഒന്നല്ല. പ്രകൃതിയെ അതിന്റേതായ രീതിയിൽ സംരക്ഷിക്കുന്ന ഇവിടം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്. തിരുവനന്തപുരത്തു നിന്നും വെറും അ‍ഞ്ച് കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ.

മഴയെ തേടിപ്പോകാൻ ഈ മഴയിടങ്ങൾ മഴയെ തേടിപ്പോകാൻ ഈ മഴയിടങ്ങൾ

PC:Bijoy Mohan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X