Search
  • Follow NativePlanet
Share
» »ക്ഷേത്രപ്പെരുമ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഉഡുപ്പി

ക്ഷേത്രപ്പെരുമ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഉഡുപ്പി

ഉഡുപ്പിയിലെ പ്രധാന കാഴ്ചകൾ പരിചയപ്പെ‌ടാം

By Elizabath Joseph

തീർഥാടന കേന്ദ്രങ്ങൾ കൊണ്ടും വ്യത്യസ്തമായ സസ്യാഹാരങ്ങളു‌ടെ രുചികൾ കൊണ്ടും യാത്രികരെ ആകർഷിക്കുന്ന ഇടമാണ് കർണ്ണാടകയിലെ ഉഡുപ്പി. ദോശയു‌‌‌ടെ വ്യത്യാസ്തമായ രുചികൾ കൊണ്ട് ലോകത്തിന്റെ അറ്റങ്ങളിൽ നിന്നും സഞ്ചാരികൾ തേടിയെത്തുന്ന ഇവിടം മസാലദോശകൾക്കാണ് പേരുകേ‌ട്ടത്. ആ രുചിപ്പെരുമ കൊണ്ടുതന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഉഡുപ്പി ഹോട്ടലുകൾ തിരഞ്ഞ് സഞ്ചാരികൾ എത്തുന്നത്. ഉഡുപ്പിയിലെ പ്രധാന കാഴ്ചകൾ പരിചയപ്പെ‌ടാം

ശ്രീ കൃഷ്ണ ക്ഷേത്രം

ശ്രീ കൃഷ്ണ ക്ഷേത്രം

ഇന്ത്യയിലെ തന്നെ പ്രധാനപ്പെ‌ട്ട ക്ഷേത്രങ്ങളിലൊന്നാണ് ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ കൃഷ്ണ ക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം കർണ്ണാടകയിലെ ഏഴു മുക്തി ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്. ഇവി‌‌ടെ എത്തി പ്രാർഥിച്ചാൽ സ്വർഗ്ഗം ലഭിക്കും എന്നാണ് വിശ്വാസം. ശ്രീ കൃഷ്ണനെ ചെറുപ്പക്കാരനായ ഒരു യുവാവായാണ് ഇവിടെ ആരാധിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന കാഴ്ചയായ വിഗ്രഹം ഇവിടെ പ്രധാന വാതിലിലൂടെ നോക്കിയാൽ കാണാൻ സാധിക്കില്ല. പകരം ഒൻപതു ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടെ വിഗ്രഹം കാണുവാൻ സാധിക്കുക. ശ്രീ കൃഷ്ണന്റെ അവതാരങ്ങളുടെ രൂപങ്ങൾ ഇവിടുത്തെ വാതിലിൽ മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്.

PC:Ashok Prabhakaran

കൗപ്പ് ബീച്ച്‌

കൗപ്പ് ബീച്ച്‌

ഉഡുപ്പി കാണാനെത്തുന്നവർ ‌ഒഴിവാക്കരുതാത്ത കാഴ്ചകളിലൊന്നാണ് ഇവി‌‌ടുത്തെ കൗപ്പ് ബീച്ച്. കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് മാത്രം പറ്റിയ ഇടങ്ങളിലൊന്നാണിത്. ഇന്ത്യയിലല ഏറ്റവും മനോഹരമായ ക‌ടൽത്തീരങ്ങളു‌‌ടെ പ‌ട്ടികയിൽ നിരവധി തവണ ഇടം നേടിയ ഈ തീരം ശാന്തമായി ക‌ടൽക്കാഴ്ചകൾ കണ്ടു രസിക്കാൻ യോജിച്ചതാണ്. 100 അടി ഉയരമുള്ള ലൈറ്റ് ഹൗസിൽ നിന്നും ക‌ടലിന്‍റെ അധികക്കാഴ്ചകൾ കാണാൻ സാധിക്കും. ഒരു പുരാതന ക്ഷേത്രവും തകർന്ന‌ിഞ്ഞ കോട്ടയും ഇവി‌‌ടുത്തെ കാഴ്ചകളിൽ പെടുന്നു.

PC:Subhashish Panigrahi

മാൽപെ ബീച്ച്

മാൽപെ ബീച്ച്

ഒരു കലാകാരൻ തന്റ കഴിവു മുഴുവൻ പുറത്തെ‌ടുത്ത് വരച്ച ഒരു ചിത്ര പോല മനോഹരമാണ് മാൽപേ ബീച്ച്. തവി‌ട്ടു നിറത്തിലുള്ള മണലും പച്ചപനമരങ്ങളു തെളിഞ്ഞ നീലവെള്ളവും ഒക്കെ ചേരുന്ന ഇവി‌ടം യാത്രകരുടെ ഇഷ്ടപ്പെട്ട ഇടത്താവളങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ കർണ്ണാടകയിലെ ഏറ്റവും ജനപ്രിയ ഇടമായും ഇതിനെ ആളുകൾ കണക്കാക്കുന്നു. എപ്പോഴും വീശയ‌ിടിക്കുന്ന തണുത്ത ക‌ടൽക്കാറ്റ് ഇവി‌‌‌ടെ എത്തുന്നവർക്ക് മറ്റെവി‌ടെയോ എത്തിയ പ്രതീതിയാണ് നല്കുന്നത്.
ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Neinsun

മണിപ്പാൽ

മണിപ്പാൽ

ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് മെഡിക്കൽ കോളേജ് നിലവിൽ വന്ന മണിപ്പാൽ കർണ്ണാടകയുടെ എജ്യുക്കേഷൻ ഹബ്ബായാണ് അറിയപ്പെടുന്നത്. എണ്ണിയാൽ തീരാത്ത കോഴുസുകൾ നല്കുന്ന നൂറു കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഉഡുപ്പിയിലെ പ്രധാന നഗരങ്ങളിലൊന്നുകൂടിയാണ് ഇവി‌ടം.
മ്യൂസിയം, ക്ഷേത്രങ്ങൾ, പുരാതന ഗ്രാമങ്ങൾ,പ്ലാനെറ്റോറിയം, കടല്‍ തുടങ്ങിയവയാണ് ഇവിടെ കാണേണ്ടത്. ഒക്ടോബർ മുതൽ മാർ‌ച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യമായ സ്ഥലം.

PC:SajjadF

പാജാക

പാജാക

പ്രാചീന ഭാരതത്തിലെ ഏറ്റവും പ്രധാന തത്വചിന്തകരിൽ ഒരാളായിരുന്ന ശ്രീ മാധവാചാര്യരുടെ ജന്മസ്ഥമെന്ന നിലയിലാണ് ഉഡുപ്പിയിലെ പാജാക അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ധാരാളം സ്ഥാനങ്ങൾ ഈ ഗ്രാമത്തിലുണ്ട്. ശ്രീ മാധവാചാര്യരുടെ ജന്മഗൃഹം ഇവി‌ടെയെത്തുന്നവർ സന്ദർശിക്കുന്ന ഇ‌ടമാണ്.

നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുംബൈയിൽ...ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുംബൈയിൽ...ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ

ലോകമൊന്നായി വാഴുന്ന തമിഴ്നാട്ടിലെ ആഗോള നഗരം!! ലോകമൊന്നായി വാഴുന്ന തമിഴ്നാട്ടിലെ ആഗോള നഗരം!!

PC:Bgadicha

Read more about: travel karnataka beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X