Search
  • Follow NativePlanet
Share
» »വയനാട് കറങ്ങുവാൻ പോകാം കുട്ടിപ്പട്ടാളത്തിനൊപ്പം

വയനാട് കറങ്ങുവാൻ പോകാം കുട്ടിപ്പട്ടാളത്തിനൊപ്പം

ഇതാ വയനാട് യാത്രയിൽ കുട്ടികൾക്കു പറ്റിയ ഇടങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

മലയാളികളോട് ഏറ്റവും ഇഷ്ടപ്പെട്ട ഇടമേതാണ് എന്നു ചോദിച്ചാൽ സംശയമൊന്നും കൂടാതെ കിട്ടുന്ന ഉത്തരം വയനായ് ആയിരക്കും. കാണുവാനുള്ള സ്ഥലങ്ങൾ മാത്രമല്ല, സുരക്ഷിതമായി പോയി വരുവാനും സാധിക്കുമെന്നതും കൂടിയാണ് വയനാടിനെ പ്രിയപ്പെട്ടതാക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെയു കൂട്ടി യാത്ര പോകുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഓപ്ഷനും വയനാട് തന്നെയാണ്. എന്നാൽ കുട്ടികളെയും കൂട്ടി പോകുമ്പോൾ എവിടെയെങ്കിലുമൊക്കെ കറങ്ങി വരാം എന്ന പ്ലാൻ മാറ്റി കൃത്യമായ ധാരണയോടു കൂടി വേണം പോകുവാൻ. ചങ്ങല മരം മുതൽ കുറുവാ ദ്വീപ് വരെ കുട്ടികളെ രസിപ്പിക്കുന്ന ഇടങ്ങൾ ഇവിടെയുണ്ട്. ഇതാ വയനാട് യാത്രയിൽ കുട്ടികൾക്കു പറ്റിയ ഇടങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

 ചങ്ങലമരം

ചങ്ങലമരം

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് താമരശ്ശേരി ചുരം വഴി കയറി വരുന്നവർക്ക് കുട്ടിപ്പട്ടാളത്തെയും കൂട്ടി പോകുവാൻ പറ്റിയ സ്ഥലമാണ് ചങ്ങലമരം. ഒപ്പം ഈ ചങ്ങലമരത്തിന്റെ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യാം.
വയനാട്ടിലേക്ക് കോഴിക്കോട് ഭാഗത്തു നിന്നും വരുവാനുള്ള ഏറ്റവും എളുപ്പ വഴിയാണ് താമരശ്ശേരി ചുരം വഴിയുള്ള യാത്ര. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ബ്രിട്ടീഷ് യുവ എന്‍ജിനീയര്‍ കരിന്തണ്ടന്‍ എന്ന ആദിവാസി യുവാവിന്റെ സഹായത്തോടെ ആണത്രെ ഈ വഴി കണ്ടുപിടിച്ചത്. എന്നാല്‍ കണ്ടുപിടുത്തം തന്റെ മാത്രം സ്വന്തമാകാനായി എന്‍ജിനീയര്‍ കരിന്തണ്ടനെ കൊന്നുകളഞ്ഞുവത്രെ. ഗതി കിട്ടാതായ കരിന്തണ്ടന്റെ ആത്മാവ് ഇതുവഴി യാത്ര ചെയ്യുന്നവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് ഒരു മന്ത്രവാദി കരിന്തണ്ടനെ ഇവിടുത്തെ മരത്തിലേക്ക് ചങ്ങലകൊണ്ട് ബന്ധിച്ചു എന്നാണ് വിശ്വാസം.

മീൻമുട്ടി വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടം

വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന്റെ സ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിക്കുവാനുള്ള അവസരമായിരിക്കും ഈ യാത്രകൾ. അതുകൊണ്ടു തന്നെ മീൻമുട്ടി വെള്ളച്ചാട്ടം അവർക്ക് പുത്തൻ അനുഭവമായിരിക്കും. വേനലിൽ വലിയ വെള്ളച്ചാട്ടമൊന്നും കാണുവാനില്ലെ‌ങ്കിലും വ്യത്യസ്ഥമായ ഒരനുഭവമായിക്കും ഈ യാത്ര അവർക്ക് സമ്മാനിക്കുക. കല്പ്പറ്റയിൽ നിന്നും 30 കിലോമീറ്റർ ദൂരമുണ്ട് ഈ വെള്ളച്ചാട്ടത്തിലേക്ക്. ന‌ടത്തത്തിലും പ്രകൃതി ഭംഗിയിലും ഒക്കെ താല്പര്യമുള്ള കുട്ടികൾക്ക് യാത്രയുടെ ബാലപാഠങ്ങൾ കൂ‌ടി പഠിക്കുവാനുള്ള അവസരമായിരിക്കും ഈ യാത്രകൾ.

ബാണാസുര സാഗർ

ബാണാസുര സാഗർ

കണ്ണെത്തി കാണാവുന്നതിലും വലിയ ഒരത്ഭുത കാഴ്ചയായിരിക്കും ബാണാസുര സാഗർ കുട്ടികള്‍ക്ക് സമ്മാനിക്കുക. നീണ്ടു വിശാലമായി കിടക്കുന്ന അണക്കെട്ടും അവിടേക്ക് കയറിപ്പോകുന്ന വഴിയും അകത്തെ പാർക്കും പിന്നെ അണക്കെട്ടിന്റെ വിശാലമായ ദൃശ്യവും അവരെ സന്തോഷിപ്പിക്കും എന്നതിൽ സംശയം വേണ്ട. കു‌ട്ടികളെ രസിപ്പിക്കുന്ന ഇഷ്‌‌ടം പോലെ കാഴ്ചകളുണ്ട്. മണ്ണി കൊണ്ടുനിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഡാം എന്നകാര്യവും ഇതിന്റ മറ്റു വിശേഷങ്ങളും കുട്ടികൾക്കു പറഞ്ഞു കൊ‌‌ടുക്കാം.

PC:Dilshad Roshan

കർലാഡ് ലേക്ക്

കർലാഡ് ലേക്ക്

കുറച്ചു സമയം പ്രകൃതിയിലിറങ്ങി നടക്കുവാനും കളിക്കുവാനും ഒക്കെ ആലോചിച്ച് യാത്രയ്ക്കു കൂടെ വരുന്ന കുഞ്ഞുങ്ങൾക്ക് യോജിച്ച ഇ‌ടമാണിത്. ചെറിയ പാർക്കും ബോട്ടിങ്ങും ഇല്ലി ചങ്ങാടത്തിലൂടെ തടാകത്തിനെ മുറിച്ചുള്ള യാത്രയും പിന്നെ സിപ് ലൈന്‍ പോലുള്ള സാഹസിക പ്രവർത്തികളുമാണ് ഇവിടുത്തെ പ്രത്യേകത.

PC:Stalinsunnykvj

കുറുവാ ദ്വീപ്

കുറുവാ ദ്വീപ്

കുട്ടികളെയുംകൊണ്ട് വരുവാൻ പറ്റിയ വയനാട്ടിലെ ഏറ്റവും മികച്ച ഇടമാണ് കുറുവാ ദ്വീപ്. വർഷത്തിൽ നിശ്ചിത സമയത്ത് മാത്രം പ്രവേശനം അനുവദിക്കുന്ന ഇവിടെ കൃത്യം എണ്ണം സഞ്ചാരികളെ മാത്രമേ ഓരോ ദിവസവും പ്രവേശിപ്പിക്കാറുള്ളൂ. ജനവാസം ഇല്ലാതെ 950 ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ദ്വീപ് കബനി നദിയുടെ പോഷക നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് മുളംചങ്ങാടത്തിലൂടെയും നടന്നും എത്തിച്ചേരാം. വഴുക്കലുകൾ ഉള്ള പാറകളായതിനാൽ കുട്ടികളെയുംകൊണ്ട് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് ഏറെ ആസ്വദിക്കുവാൻ പറ്റിയ യാത്രയായിരിക്കും ഇതെന്നതിൽ സംശയമില്ല.

PC:Vinayaraj

കുറുവാ ദ്വീപ്

കുറുവാ ദ്വീപ്

കുട്ടികളെയുംകൊണ്ട് വരുവാൻ പറ്റിയ വയനാട്ടിലെ ഏറ്റവും മികച്ച ഇടമാണ് കുറുവാ ദ്വീപ്. വർഷത്തിൽ നിശ്ചിത സമയത്ത് മാത്രം പ്രവേശനം അനുവദിക്കുന്ന ഇവിടെ കൃത്യം എണ്ണം സഞ്ചാരികളെ മാത്രമേ ഓരോ ദിവസവും പ്രവേശിപ്പിക്കാറുള്ളൂ. ജനവാസം ഇല്ലാതെ 950 ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ദ്വീപ് കബനി നദിയുടെ പോഷക നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് മുളംചങ്ങാടത്തിലൂടെയും നടന്നും എത്തിച്ചേരാം. വഴുക്കലുകൾ ഉള്ള പാറകളായതിനാൽ കുട്ടികളെയുംകൊണ്ട് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് ഏറെ ആസ്വദിക്കുവാൻ പറ്റിയ യാത്രയായിരിക്കും ഇതെന്നതിൽ സംശയമില്ല.

PC:Vinayaraj

കാന്തൻപാറ വെള്ളച്ചാട്ടം

കാന്തൻപാറ വെള്ളച്ചാട്ടം

വെള്ളച്ചാ‌ട്ടം ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെയും കൊണ്ട് പോകുവാൻ പറ്റിയ സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാട്ടം. അടുത്ത് ചെന്നാൽ ഒരു കാന്തം പോലെ ഒഴുക്കിലേക്ക് വലിച്ചുകൊണ്ടു പോകുന്നത്രയും ശക്തിയുള്ളതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് പഴമക്കാർ കാന്തൻപാറ വെള്ളച്ചാട്ടം എന്നു പേരിട്ടത്. പാറക്കെ‌ട്ടുകളിലു‌ടെ ഇറങ്ങിചെന്നാല്‍ വെള്ളം പതിക്കുന്നതിന്റെ മനോഹര ദൃശ്യം കാണാം. കുട്ടികളെ ഫോട്ടോ എടുക്കുവാൻ ഇവി‌ടെവെച്ച് പഠിപ്പിക്കാം.

PC:Aneesh Jose

കാന്തൻപാറ വെള്ളച്ചാട്ടം

കാന്തൻപാറ വെള്ളച്ചാട്ടം

വെള്ളച്ചാ‌ട്ടം ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെയും കൊണ്ട് പോകുവാൻ പറ്റിയ സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാട്ടം. അടുത്ത് ചെന്നാൽ ഒരു കാന്തം പോലെ ഒഴുക്കിലേക്ക് വലിച്ചുകൊണ്ടു പോകുന്നത്രയും ശക്തിയുള്ളതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് പഴമക്കാർ കാന്തൻപാറ വെള്ളച്ചാട്ടം എന്നു പേരിട്ടത്. പാറക്കെ‌ട്ടുകളിലു‌ടെ ഇറങ്ങിചെന്നാല്‍ വെള്ളം പതിക്കുന്നതിന്റെ മനോഹര ദൃശ്യം കാണാം. കുട്ടികളെ ഫോട്ടോ എടുക്കുവാൻ ഇവി‌ടെവെച്ച് പഠിപ്പിക്കാം.

PC:Aneesh Jose

പഴശ്ശിരാജയുടെ ശവകുടീരം

പഴശ്ശിരാജയുടെ ശവകുടീരം

മുതിർന്നവരെപ്പോലെ തന്നെ കുട്ടികൾക്കും വ്യത്യസ്ഥമായ യാത്ര ഇഷ്‌ങ്ങൾ ഉണ്ട്. ചരിത്രത്തിലും കഥകളിലും താല്പര്യമുള്ള കുട്ടികളെയും കൊണ്ട് പോകുവാൻ പറ്റിയ ഇടമാണ് വീരയോദ്ധാവായിരുന്ന പഴശ്ശിരാജയു‌ടെ സ്മരണകളുറങ്ങുന്ന പഴശ്ശികുടീരം. വയനാടിന്റെ ചരിത്രം മാത്രമല്ല, പഴശ്ശിരാജയു‌ടെ ചരിത്രവും ഇവിടുത്തെ മ്യൂസിയത്തിൽ കാണാം.

PC:Mullookkaaran

ഇടങ്ങൾ ഒരുപാ‌ട്

ഇടങ്ങൾ ഒരുപാ‌ട്

ഒന്നല്ല, ഒരുപാ‌‌ട് യാത്ര പോയാലും കണ്ടു തീർക്കുവാൻ പറ്റാത്തത്രയും കാഴ്ചകൾ വയനാ‌ട്ടിലുണ്ട്. വെള്ളച്ചാ‌‌ട്ടങ്ങളും തേയിലത്തോട്ടങ്ങളും വ്യൂ പോയിന്‍റുകളും ഒക്കെയായി അതിമനോഹരമായ കുറേയധികം കാഴ്ചകൾ. കുട്ടികൾക്കു വേണ്ടിയുള്ള യാത്രയായതിനാൽ ഇവിടേക്ക് വരുമ്പോൾ കുട്ടികളു‌‌ടെ ഇഷ്ടം കൂ‌‌ടി ചോദിച്ചറിയുക. അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യാം

PC:Karkiabhijeet

 യാത്ര ഇപ്പോൾ വേണ്ട

യാത്ര ഇപ്പോൾ വേണ്ട

കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരമാവധി യാത്രകൾ ഒഴിവാക്കാം. യാത്രകൾ മാത്രമല്ല, കൂ‌ടിച്ചേരലുകൾ, കൂട്ടംകൂടിയുള്ള നിൽപ്, അനാവശ്യമായി പുറത്തുുപോകുന്നത് അങ്ങനെയെല്ലാം വേണ്ടന്നു വയ്ക്കാം.

PC: Sreeraj PS aka Ezhuttukari

കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!

Read more about: wayanad travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X