Search
  • Follow NativePlanet
Share
» »പറന്നിറങ്ങാം..പിന്നെ പോകാം ഈ കാഴ്ചകൾ കാണാൻ

പറന്നിറങ്ങാം..പിന്നെ പോകാം ഈ കാഴ്ചകൾ കാണാൻ

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എളുപ്പത്തിൽ ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടുവാൻ പറ്റുന്ന ഇടമാണ് കൊച്ചി. അതുകൊണ്ടു തന്നെ മിക്കപ്പോഴും മറ്റു ജില്ലക്കാരുടെ യാത്രകൾ കൊച്ചിയെ തൊട്ടാണ് കടന്നു പോകുന്നതും. കുറഞ്ഞ നിരക്കിലുള്ള ആഭ്യന്തര വിമാന യാത്രകൾ വ്യാപകമായതോടെ കൊച്ചി പിന്നെയും സഞ്ചാരികളുടെ ലിസ്റ്റിലെത്തി. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന ആഗ്രഹം കൊണ്ടു നടക്കുന്നവർ മിക്കപ്പോഴും യാത്ര ഡെസ്റ്റിനേഷനായി കൊച്ചിയെ തിരഞ്ഞെടുക്കുന്നു.കൊച്ചി വിമാനത്താവളത്തിലിറങ്ങിയാൽ അടുത്ത് എവിടെയൊക്കെ പോകാമെന്നും എന്തൊക്കെ ചെയ്യാമെന്നും നോക്കാം...

കൊച്ചി വിമാനത്താവളം

കൊച്ചി വിമാനത്താവളം

കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ കൊച്ചി വിമാനത്താവളം എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണസോളാർ വിമാനത്താവളം എന്ന പ്രത്യേകതയും കൊച്ചി വിമാനത്താവളത്തിനുണ്ട്. കൊച്ചിയിൽ നിന്നും 25 കിലോമീറ്ററും ആലുവയിൽ നിന്നും 12 കിലോമീറ്ററും വിമാനത്താവളത്തിലേക്ക് ദൂരമുണ്ട്.

PC:Binu jayakrishnan

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

കൊച്ചി കാണുവാനായി എത്തുന്നവരുടെ ലിസ്റ്റിലെ ആദ്യ ഇടമാണ് മിക്കപ്പോഴും ഫോര്‍ട്ട് കൊച്ചി. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും 43.6 കിലോമീറ്റർ ദൂരമുണ്ട് ഫോർട്ട് കൊച്ചിയിലേക്ക്. ഒരു കാലത്ത് അവിടം അടക്കി വാണിരുന്ന വിദേശ ശക്തികളുടെ ശേഷിപ്പുകളാണ് ഫോർട്ട് കൊച്ചിയുടെ കാഴ്ചകളില്‍ ഏറ്റവും മുഖ്യം. ആസ്പിൻ ഹൗസും പെപ്പർ ഹൗസും പുരാതനങ്ങളായ ദേവാലയങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രമുഖ കാഴ്ചകൾ. ഡച്ച് പാലസ്, ജ്യൂയിഷ് സിനഗോഗ്, ഇമ്മാനുവേൽ കോട്ട, ഡച്ച് സെമിത്തേരി, താക്കൂർ ഹൗസ്, ഡേവിഡ് ഹാൾ, ബാസ്റ്റിയന്‍ ബംഗ്ലാവ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:Ahammed Shahz

വില്ലിങ്ടൺ ഐലൻഡ്

വില്ലിങ്ടൺ ഐലൻഡ്

കൊച്ചിയുടെ കാഴ്ചകളിൽ ഒരിക്കലും മാറ്റി നിർത്തുവാൻ പറ്റാത്ത ഇടമാണ് വില്ലിംങ്ടൺ ഐലൻഡ്. കൊച്ചി കായൽ ആഴം കൂട്ടുവാനായി എടുത്ത മണ്ണും ചെളിയും കൊണ്ട് തീർത്ത ഈ ദ്വീപ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദ്വീപ് കൂടിയാണ്. 780 ഏക്കർ സ്ഥലമുള്ല ഈ ദ്വീപ് ഇന്ന് കൊച്ചിയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. തേവര വഴി വെണ്ടുരുത്തി പാലം കയറിയാൽ വില്ലിങ്ടൺ ഐലൻഡിലെത്താം.

PC:Jaseem Hamza

ബോൾഗാട്ടി ഐലൻഡ്

ബോൾഗാട്ടി ഐലൻഡ്

ഫോർട്ട് കൊച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപാണ് ബോൾഗാട്ടി ഐലൻഡ്. 1744 ൽ ഡച്ചുകാർ നിർമ്മിച്ച ഭംഗിയുള്ള കൊട്ടാരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മലയാളത്തിലെ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്ത ബോൾഗാട്ടി പാലസ് കേരളത്തിന്‌‍റെ പൈതൃക നിർമ്മിതികളിൽ ഉൾപ്പെടുന്ന ഒന്നാണ്. വേമ്പനട്ട് കായലിന്റെ സൗന്ദര്യം ആണ് ഈ കൊട്ടാരത്തെ കൂടുതൽ മനോഹരമാക്കുന്നത്. കൊട്ടാര പരിസരത്തെ തണൽ മരങ്ങ‌ളും പുൽത്തകിടികളും ബോൾഗാട്ടി പാലസിനെ കൂടുതൽ സുന്ദരമാക്കുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 6 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

PC:keralatourism

ഇഞ്ചത്തൊട്ടി തൂക്ക്പാലം

ഇഞ്ചത്തൊട്ടി തൂക്ക്പാലം

കുറച്ച് ഓഫ്റോഡിങ്ങും സാഹസികതയും ഒക്കെ വേണമെന്നുണ്ടെങ്കിൽ ഇ‍ഞ്ചത്തൊട്ടി തൂക്കുപാലം തിരഞ്ഞെടുക്കാം. കോതമംഗലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ തൂക്കുപാലം കേരളത്തിലെ തന്നെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നും കൂടിയാണ്. ഭൂതത്താൻ അണക്കെട്ട് എത്തുന്നതിനു തൊട്ടു മുൻപായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

PC:കാക്കര

ഗുണ്ടു ഐലൻഡ്

ഗുണ്ടു ഐലൻഡ്

കൊച്ചിക്ക് സമീപമുള്ള ഏറ്റവും ചെറിയ ദ്വീപുകളിൽ ഒന്നാണ് ഗുണ്ടു ഐലൻഡ്. ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കയർ ഫാക്ടറി മാത്രമേ ഇവിടെ കാണുവാനുള്ളൂ.

ഹിൽ പാലസ് മ്യൂസിയം

ഹിൽ പാലസ് മ്യൂസിയം

കേരളാ പുരാവസ്തു വകുപ്പിന്‍റെ കീഴിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് മ്യൂസിയം മലയാളികൾ ഒരിക്കലും മറക്കുവാനിടയില്ലാത്ത സ്ഥലമാണ്. മണിച്ചിത്രത്താഴ് എന്ന സൂപ്പർഹിറ്റ് സിനിമയിലെ പല രംഗങ്ങളും ഇവിടെ വെച്ചാണ് ചിത്രീകരിച്ചത്. കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയം എന്ന ബഹുമതിയുള്ള ഇടമാണ് എറണാകുളം തൃപ്പൂണിത്തറയില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ പാലസ്. ആദ്യ കാലങ്ങളില്‍ കുന്നിന്‍മേല്‍ കൊട്ടാരം എന്നായിരുന്നു ഹില്‍ പാലസ് അറിയപ്പെട്ടിരുന്നത്. തുടക്കത്തില്‍ നാലുകെട്ടിന്റെ രൂപത്തിലായിരുന്ന ഈ കൊട്ടാരം പിന്നീട് പാശ്ചാത്യ ശൈലിയില്‍ പുതുക്കിപ്പണിയുകയായിരുന്നു. 52 ഏക്കര്‍ സ്ഥലത്ത് 130000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് പ്രശസ്തമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

PC:Ashwin Kumar

പറവൂരും ചേന്ദമംഗലവും

പറവൂരും ചേന്ദമംഗലവും

കൊച്ചിയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പറവൂരും ചേന്ദമംഗലവും ഇവിടുത്തെ കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കുവാൻ പറ്റാത്ത ഒരിടമാണ്. മട്ടാഞ്ചേരിയിലെ സിനഗോഗ് പണിത കാലത്തു തന്നെ നിർമ്മിച്ച മറ്റൊരു സിനഗോഗ് ഇവിടെ കാണാം. തൊട്ടടുത്തു തന്നെ തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങളും സിറിയൻ പള്ളിയും ഇവിടെ കാണാം.

കൊച്ചി മറൈൻ ഡ്രൈവ്

കൊച്ചി മറൈൻ ഡ്രൈവ്

കൊച്ചിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് കൊച്ചി മറൈൻ ഡ്രൈവ്. ചീനവലകൾ, മഴവിൽ പാലം, അരയന്നത്തോണി തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകളിൽ പ്രധാനപ്പെട്ടത്. എറണാകുളം ജെട്ടിയോട് ചേർന്നാണ് മറൈൻ ഡ്രൈവ് സ്ഥിതി ചെയ്യുന്നത്.

PC:Aruna a

സുഭാഷ് പാര്‍ക്ക്

സുഭാഷ് പാര്‍ക്ക്

കൊച്ചിയിലെ ചെറിയ ചെറിയ കാഴ്ചകൾ കാണുവാനാണ് താല്പര്യമെങ്കിൽ സുഭാഷ് പാർക്ക് അതിലൊന്നാണ്. കുട്ടികളെ കൂട്ടിയുള്ള യാത്രയിൽ അവർക്ക് സമയം ചിലവഴിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്. കുട്ടികൾക്കു കളിക്കുവാനുള്ല നിരവധി സൗകര്യങ്ങള്‍ ഇവിടെയുണ്ട്. നടക്കുവാനും ഫോട്ടോ എടുക്കുവാനുമെല്ലാം ഇവിടം തിരഞ്ഞെടുക്കാം. കൊച്ചി ഹാർബറിനെയം നേമ്പനാട്ട് കായലിനേയും നോക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

കടലിലേക്കിറങ്ങാം

കടലിലേക്കിറങ്ങാം

വിമാനത്തിൽ വന്ന് കടലിൽ കൂടി ഇറങ്ങാതെ എങ്ങനെയാണ് കൊച്ചി വിടുന്നത്. ഇതാ അറബിക്കടലിലേക്കൊരു കപ്പൽ യാത്രയാണ് അടുത്തത്. കൊച്ചിയിൽ നിന്നും വളരെ കുറഞ്ഞ ചിലവിൽ കടൽ യാത്രയ്ക്കു പോകുവാൻ സാധിക്കുന്ന ബോട്ടാണ് സാഗര റാണി. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിലുള്ള ക്രൂയിസ് വെസ്സലാണ് സാഗരറാണി. എല്ലാ ദിവസവും വൈകിട്ട് മൂന്നു മുതൽ അഞ്ച് വരെയാണ് ഈ യാത്രയുടെ സമയം. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുമാണ് സാഗരറാണിയുടെയാത്ര ആരംഭിക്കുന്നത്. മഴവിൽ പാലത്തിൽ തുടങ്ങി , കെട്ട് വള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിംഗ്ട്ടൺ ഐലൻഡ്, താജ് മലബാർ ഹോട്ടൽ, വൈപ്പിൻ ദ്വീപ്, ഫോർട്ട്കൊച്ചി വഴി പിന്നെ അറബിക്കടലിൽ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്രയുള്ളത്. അവധി ദിവസങ്ങളിൽ 350 രൂപയും മറ്റുള്ള ദിവസങ്ങളിൽ 300 രൂപയുമാണ് ഈ കപ്പൽ യാത്രയ്ക്കായി ഒരാളിൽ നിന്നും ഈടാക്കുന്നത്.

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

PC: Sagararani

Read more about: kochi airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more