Search
  • Follow NativePlanet
Share
» »ഇതാ മൂന്നാറിന് പോരെ... വാലന്‍റൈൻസ് ദിനം ആഘോഷിക്കാം

ഇതാ മൂന്നാറിന് പോരെ... വാലന്‍റൈൻസ് ദിനം ആഘോഷിക്കാം

വാലന്‍റൈൻസ് ദിനമായാൽ മൂന്നാറിന് മറ്റൊരു നിറമാണ്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും നിറങ്ങൾ മാറിമാറി വരുന്ന മറ്റൊരു മൂന്നാർ. ലോകത്തിലെ തന്നെ എണ്ണപ്പെട്ട റൊമാന്‍റിക് ഡെസ്റ്റിനേഷനുകളിലൊന്നായ നമ്മുടെ മൂന്നാർ വീണ്ടും സഞ്ചാരികളെയും പ്രണയിക്കുന്നവരെയും കൊണ്ട് നിറയുന്ന സമയം. വാലന്‍റൈൻസ് ദിനം ആഘോഷിക്കുവാൻ മൂന്നാറിലെത്തുന്നവർ എവിടെയൊക്കെ പോകണമെന്നും എന്തൊക്കെ ചെയ്യണമെന്നും നോക്കാം...

മൂന്നാർ എന്ന റൊമാന്‍റിക് ഡെസ്റ്റിനേഷൻ

മൂന്നാർ എന്ന റൊമാന്‍റിക് ഡെസ്റ്റിനേഷൻ

ലോകത്തിലെ തന്നെ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന റൊമാന്‍റിക് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മൂന്നാർ. പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവും ഒക്കെയായി ആരെയും ഒന്നു പ്രണയിക്കുവാൻ തോന്നിപ്പിക്കുന്ന സ്ഥലം. ഫെബ്രുവരിയിലെ തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും ആസ്വദിക്കുവാൻ ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു.

വാലന്‍റൈൻ ദിനത്തിലെ മൂന്നാർ

വാലന്‍റൈൻ ദിനത്തിലെ മൂന്നാർ

പ്രണയിക്കുന്നവർക്കായി ഓരോ വാലന്‍റൈൻ കാലവും മൂന്നാറിൽ വളരെ വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് ഒരുങ്ങുന്നത്. റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ഒക്കെയാി ആഘോഷിക്കുവാനെത്തുന്നവർ നിരവധി. മാട്ടുപ്പെട്ടി അണക്കെട്ട് മുതൽ വട്ടവട വരെയും പിന്നെ ചിന്നക്കനാലും കോവിലൂരും മറയൂരും മാങ്കുളവും അടിമാലിയും ഒക്കെയായി നിരവധി ഇടങ്ങൾ ഇവിടെ നിന്നും പോകുവാനുമുണ്ട്.

ഏറുമാടത്തിൽ താമസിക്കാം

ഏറുമാടത്തിൽ താമസിക്കാം

മൂന്നാറിൽ എത്തുന്നവർ ഒരിക്കലും മിസ് ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ട്രീ ഹൗസ് അഥവാ ഏറുമാടങ്ങളിലെ താമസം. മികക് റിസോർട്ടുകളിലും ട്രീ ഹൗസുകൾ ലഭ്യമാണ്. മരത്തിനു മുകളിൽ താത്കാലികമായി നിർമ്മിച്ചിരിക്കുന്ന മുറികളിൽ സമയം ചിലവഴിക്കുന്നതാണ് ഇത്. അതൊടൊപ്പം റിസോർട്ടുകളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാം.

കറങ്ങിയടിക്കാം മൂന്നാറിൽ

കറങ്ങിയടിക്കാം മൂന്നാറിൽ

മൂന്നാറിലെ കുളിരിൽ പ്രിയപ്പെട്ട ആൾക്കൊപ്പം ഒരു യാത്ര നടത്തിയാൽ എങ്ങനെയുണ്ടാവും. വാലന്‍റൈൻസ് ദിനത്തിൽ മൂന്നാറിലലെ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവും ഒക്കെ കണ്ടുവരുന്ന വിധത്തിൽ ഒരു യാത്ര ഇവിടെ നിന്നും പ്ലാൻ ചെയ്യാം.

പോകാം ദേവികുളത്തേയ്ക്ക്

പോകാം ദേവികുളത്തേയ്ക്ക്

സീതാദേവി വനവാസക്കാലത്ത് എത്തിച്ചേർന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ദേവികുളും. മുന്നാറിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള ദേവികുളം അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ്. പഴയ തേയിലത്തോട്ടങ്ങളും അിനിടയിലൂടെയുള്ള വഴികളും ഒരു വട്ടത്തിൽ കിടക്കുന്ന ദേവികുളം ടൗണുമെല്ലാം അടിപൊളി അനുഭവമായിരിക്കും സമ്മാനിക്കുക.

ചായയുടെ ചരിത്രമറിയാം

ചായയുടെ ചരിത്രമറിയാം

മൂന്നാറിലെത്തി വ്യത്യസ്തമാിയ എന്തെങ്കിലും ചെയ്യണമെന്നുള്ളവർക്ക് ഇവിടെ ടീ മ്യൂസിയത്തിലേക്ക് പോകാം. മൂന്നാർ ചായയുടെ ചരിത്രം മാത്രമല്ല, രുചിയും ഇവിടെനിന്നനുഭവിക്കാം. ടാറ്റയുടെ കീഴിലുള്ല നല്ലത്താണി ടീ പ്ലാന്റേഷനിലാണ് മ്യൂസിയമുള്ളത്. രാവിലെ 9.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് ഇവിടെക്കുള്ള പ്രവേശനം.

വെറുതേ നടക്കാം

വെറുതേ നടക്കാം

മിക്കവരും എപ്പോഴെങ്കിലും ഒക്കെയായി മൂന്നാർ കണ്ടിട്ടുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഇവിടെ എത്തിയാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഒരു ഐഡിയ കാണില്ല. അതുകൊണ്ടുതന്നെ ഇവിടെ ചെയ്യുവാൻ പറ്റിയ കാര്യം മൂന്നാറിലൂടെ വെറുതേ നടക്കാം എന്നതാണ്.

വാലന്‍റൈൻ ദിനം: ആഘോഷിക്കുന്നവരറിയണം ഈ ചരിത്രവും

വാലന്‍റൈൻസ് ദിനം വരവായി...യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

വാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X