Search
  • Follow NativePlanet
Share
» »ഹംപിയിലേക്കു നയിക്കുന്ന ഹോസ്പേട്ടിലെ കാഴ്ചകൾ

ഹംപിയിലേക്കു നയിക്കുന്ന ഹോസ്പേട്ടിലെ കാഴ്ചകൾ

തുംഭഭദ്ര നദിയുടെ തിരയിളക്കങ്ങൾക്കിടയിൽ തകർന്നടിഞ്ഞ കൽക്കൂമ്പാരങ്ങൾക്കിടയിലൂടെ ഉയർന്നു വരുന്ന ഹോസ്പേട്ടിന്റെ ചരിത്രം ഹംപിയുടെ ചരിത്രവുമായി ചേർന്നു കിടക്കുന്നു

By Elizabath Joseph

ഹോസ്പേട്ട്....ഹംപി യാത്രയിലെ ഒഴിവാക്കാനാവാത്ത സ്ഥലം... ഹംപി എന്നു കേൾക്കുമ്പോൾ തന്നെ കൂടെ പറയുന്ന ഹോസ്പേട്ട് ഒരു ഹബ്ബ് അല്ലെങ്കിൽ സ്റ്റോപ് എന്ന നിലയിലാണ് പ്രശസ്തമായിരിക്കുന്നത്. തുംഭഭദ്ര നദിയുടെ തിരയിളക്കങ്ങൾക്കിടയിൽ തകർന്നടിഞ്ഞ കൽക്കൂമ്പാരങ്ങൾക്കിടയിലൂടെ ഉയർന്നു വരുന്ന ഹോസ്പേട്ടിന്റെ ചരിത്രം ഹംപിയുടെ ചരിത്രവുമായി ചേർന്നു കിടക്കുന്നു . ഹംപിയെപ്പോലെ തന്നെ കഥകൾ ഒത്തിരി പറയുവാനുള്ള ഹോസ്പേട്ടിന്റെ വിശേഷങ്ങൾ...

പേരു വന്നവഴി

പേരു വന്നവഴി

1520 ൽ വിജയ നഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ് ഹോസ്പേട്ട് നിർമ്മിക്കുന്നത്. തന്റ അമ്മയായ നാഗലാംബികയോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് അദ്ദേഹം ഹോസ്പേട്ട് നിർമ്മിക്കുന്നത്. നഗലപുര എന്നായിരുന്നു ഹോസ്പേട്ടിന്റെ യഥാർഥ നാമം. പിന്നീട് ഹോസേ പേട്ട ൺഎന്നീ വാക്കുകളിൽ നിന്നും ഹോസ്പേട്ട് ആയി മാറുകയായിരുന്നു. ഇതിനർഥം പുതിയ നഗരം എന്നാണ്. ഇപ്പോഴും ഹംപിക്കും ഹോസ്പേട്ടിനും ഇടയിലുള്ള സ്ഥലത്തെ നഗളപുര എന്നു വിളിക്കുന്നവരും ഉണ്ട്.

PC:Baluhema

ചരിത്രത്തിനിടയിലെ ഗ്രാമം

ചരിത്രത്തിനിടയിലെ ഗ്രാമം

ഹംപിയെപ്പോലെ തന്നെയാണ് ഹോസ്പേട്ടിന്റെ കിടപ്പും. വികസനം അധികമൊന്നും എത്താതെ, പഴയതിന്റെ ശേഷിപ്പുകൾക്കിടയിൽ ഒന്നിനെയും കൂസാതെ നിൽക്കുന്ന ഇടം. ഒരു സഞ്ചാരിക്കു വേണ്ടതെല്ലാം ഇവിടെ നിന്നും ലഭിക്കും. ചരിത്രത്തിനും ആധുനികതയ്ക്കും ഇടയിൽ എവിടെയോ തങ്ങിപ്പോയപോലെയാണ് ഈ നഗരം തോന്നിപ്പിക്കുക.

PC:Renjith Sasidharan

 തുംഗഭദ്രാ ഡാം

തുംഗഭദ്രാ ഡാം

കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടുകളിലൊന്നായ തുംഗഭദ്രാ ഡാം സ്ഥിതി ചെയ്യുന്നത് ഹോസ്പേട്ടിലാണ്. തുംഗഭദ്രാ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നതിനാലാണ് അതിനു ഈ പേര് വന്നത്. കർണ്ണായകടിലെ ജനങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി തുംഗഭദ്ര അണക്കെട്ടിനെ ആശ്രയിക്കുന്നുണ്ട്. ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തെ തടഞ്ഞു നിർത്തുന്നതും ഈ ഡാമിന്റെ സാന്നിധ്യമാണ്.
മനോഹരമായ ഇതിന്റെ റിസർവോയറും പരിസരവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.വിവിധ തരത്തിലുള്ള പക്ഷികളും ഇവിടെ എത്താറുണ്ട്.

PC:AchinthB

ലോട്ടസ് മഹല്‍

ലോട്ടസ് മഹല്‍

ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയാണ് ലോട്ടസ് മഹൽ. നിർമ്മാണത്തിലെ വൈവിധ്യം കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന ലോട്ടസ് മഹൽ ഒറ്റക്കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്ന ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ തേടിയെത്തുന്ന ലോട്ടസ് മഹൽ ഇവിടുത്തെ സെനാന എൻക്ലോഷറിന്റെ ഭാഗമാണ്. വിജയ നഗര രൃകാലത്ത് രാജ്ഞിയും മറ്റു സ്ത്രീകളും താമസിക്കാനുപയോഗിച്ചിരുന്ന സ്ഥലമാണ് സെനാന എൻക്ലോഷർ. കമാൽ മഹൽ എന്നും ചിത്രാഗണി മഹൽ എന്നും ലോട്ടസ് മഹൽ അറിയപ്പെടുന്നു. വിടരുവാൻ നിൽക്കുന്ന ഒരു താമരപ്പൂവിൻറെ ഇതളുകളുടെയും മൊട്ടിന്‍റെയും ആകൃതിയാണ് ലോടടസ് മഹലിനുള്ളത്. ഇന്ത്യൻ വാസ്തു വിദ്യയോടൊപ്പം ഇസ്ലാമിക് വാസ്തുവിദ്യയും ചേർന്ന രൂപത്തിലാണ് ഇതിന്റെ നിർമ്മാണം.

PC:mariel drego

ഹോസ്പേട്ട് ആർക്കിയോളജിക്കൽ മ്യൂസിയം

ഹോസ്പേട്ട് ആർക്കിയോളജിക്കൽ മ്യൂസിയം

ഹോസ്പേട്ടിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഹോസ്പേട്ട് ആർക്കിയോളജിക്കൽ മ്യൂസിയം.വ്യത്യസ്ത തരത്തിലുള്ള നിരവധി രൂപങ്ങളും വിജയനദര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളും ഹംപിയുടെ ബാക്കി പത്രവും ഇവിടെ നിന്നും കാണാൻ സാധിക്കും. വ്യത്യസ്തമായ നാലു ഗാലറികളാണ് ഇവിടെയുള്ളത്.

PC:Soham Banerjee

 ഹസാര രാമ ക്ഷേത്രം

ഹസാര രാമ ക്ഷേത്രം

ഹോസ്പേട്ടിലെ പ്രധാനപ്പെട്ട മതകേന്ദ്രങ്ങളിലൊന്നായാണ് ഹസാര രാമ ക്ഷേത്രം അറിയപ്പെടുന്നത്. രാജകുടുംബാംഗങ്ങൾക്കു മാച്രകമായി നിർമ്മിക്കപ്പെട്ടതാണ് ഈ രാമക്ഷേത്രം എന്നാണ് ചരിത്രം പറയുന്നത്. വാസ്തുവിദ്യയിലെ പുരാതന കാല്തതുണ്ടായിരുന്നവർക്കുള്ള അറിവ് വെളിപ്പെടുത്തുന്നതാണ് ഈ ക്ഷേത്രം. ദേവരായ രണ്ടാമൻ 15-ാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കുന്നത്. ഹസാര രാമ എന്നാൽ ആയിരം രാമ എന്നാണ് അർഥം. രാമയണ കഥ മുഴുവൻ ഇതിന്റെ ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്നത് കാണാം.

PC:Jean-Pierre Dalbéra

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം കല്ലിൽ അത്ഭുതങ്ങൾ തീർത്തിരിക്കുന്ന ഒരു നിർമ്മിതിയാണ്. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തെ അത്ഭുതം എന്നല്ലാതെ വിശേഷിപ്പിക്കുവാനാവില്ല. ഹംപിയിസെ ഏറ്റവും പഴക്കമേറിയ സ്മാരകങ്ങളിലൊന്നുകൂടിയാണിത്. ഒട്ടേറെ ചെറു ക്ഷേത്രങ്ങൾ കൂടിച്ചേരുന്നതു കൂടിയാണ് ഈ ക്ഷേത്രം എന്നും പറയാം. ശിവനെയും പമ്പാ ദേവിയെയുമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്രാവിഡ വാസ്തു വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവനെയും പമ്പാ ദേവിയെയുമാണ് പ്രധാനമായും ആരാധിക്കുന്നത്. പമ്പാപതി ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

PC:Jean-Pierre Dalbéra

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X