Search
  • Follow NativePlanet
Share
» »മിനി കർണ്ണാടക കാഴ്ചകൾക്കായി കെമ്മൻഗുഡി

മിനി കർണ്ണാടക കാഴ്ചകൾക്കായി കെമ്മൻഗുഡി

വെള്ളച്ചാട്ടങ്ങൾ കൊണ്ടും താഴ്വരകൾ കൊണ്ടും മനോഹരമായ ലാൻഡ്സ്കേപ്പുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമായ കെമ്മൻഗുഡിയുടെ വിശേഷങ്ങൾ

By Elizabath Joseph

കെമ്മൻഗുഡി...പേരുകേട്ടിട്ട് ഇതെന്താണപ്പാ എന്നല്ലേ ആദ്യം മനസ്സിൽ ചോദിച്ചത്? ആദ്യം കേൾക്കുമ്പോൾ സംഗതി കുറച്ച് അപരിചിതത്വമൊക്കെ തോന്നുമെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ ഇവിടം പൊളിയാണ്. കർണ്ണാടകയിലെ ചിക്കമഗളുരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കെമ്മന്‍ഗുണ്ടി ഒരു കാലത്ത് മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമന്‍റെ വേനൽക്കാല വസതി സ്ഥിതി ചെയ്തിരുന്ന ഇടമായിരുന്നു. വെള്ളച്ചാട്ടങ്ങൾ കൊണ്ടും താഴ്വരകൾ കൊണ്ടും മനോഹരമായ ലാൻഡ്സ്കേപ്പുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമായ കെമ്മൻഗുഡിയുടെ വിശേഷങ്ങൾ

എവിടെയാണിത്?

എവിടെയാണിത്?

കർണ്ണാടകയിലെ ചിക്കമഗളൂരിൽ തരികെരെ താലൂക്കിലാണ് പ്രകൃതി ഭംഗിയുടെ പേരിൽഏറെ പ്രശസ്തമായിരിക്കുന്ന കെമ്മൻഗുഡി സ്ഥിതി ചെയ്യുന്നത്. ശ്രീ കൃഷ്ണ രാജേന്ദ്ര ഹില്‍ സ്റ്റേഷൻ എന്നും അറിയപ്പെടുന്ന ഇത് ബാബാ ബുധൻഗിരി റേഞ്ചിന്റെ ഭാഗം കൂടിയാണ്.

ബാബാ ബുധൻഗിരി

ബാബാ ബുധൻഗിരി

ഹിന്ദു മുസ്ലീം മത വിശ്വാസികൾ ഒരുപോലെ പുണ്യകരമായി കണക്കാക്കുന്ന ഇടമാണ് ബാബാ ബുധഗിരി. സൂഫി സന്യാസിയായിരുന്ന ഹസ്രത് ദാദാഹയാത് കലന്തർ എന്നയാളുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്.

PC:S N Barid

മുള്ളയാനഗിരി

മുള്ളയാനഗിരി

കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് മുല്ലയാനഗിരി.പശ്ചിമഘട്ടത്തിൽ ചിക്കമംഗളുരുവിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിനും നീലഗിരി മലനിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പർവ്വത നിരകളിൽ ഉയരത്തിന്റെ കാര്യത്തിൽ നാലാം സ്താനവും ഇതിനമു കാണാം.
ട്രക്കിങ്ങിനും മൗണ്ടൻ ബൈക്കിങ്ങിനും പേരുകേട്ട ഇവിടം മലമുകളിലെ പറുദീസ എന്നു തന്നെ വിളിക്കപ്പെടുവാൻ യോഗ്യമായ സ്ഥലമാണ്. ട്രക്കിങ്ങിനായി എത്തുന്നവർ സർപ്പധാരി എന്ന സ്ഥലത്തു നിന്നുമാണ് ആരംഭിക്കുന്നത്. നാലു കിലോമീറ്ററോളംവരുന്ന ട്രക്കിങ്ങ് റൂട്ട് ഇവിടെക്ക് ധാരാളം സാഹസികരെ ആകർഷിക്കുന്നു.

pc: Riju K

ഇസഡ് പോയന്‍റ്

ഇസഡ് പോയന്‍റ്

കെമ്മൻഗുഡിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റുകളിലൊന്നാണ് ഇസഡ് പോയന്റ്. ഇവിടുത്തെ രാജ്ഭവനിൽ നിന്നും 45 മിനിറ്റ് സമയം യാത്ര ചെയ്താൽ മാത്രമേ ഇസഡ് പോയിന്‍റിലെത്താൻ സാധിക്കൂ. സൂര്യോദയം കാണുവാൻ പറ്റിയ സ്ഥലം കൂടിയാണിത്.

ഹെബ്ബെ ഫാൾസ്

ഹെബ്ബെ ഫാൾസ്

കെമ്മൻഗുഡിയിലെ രാജ്ഭവനിൽ നിന്നും എട്ടു കിലോമീറ്റർ ഡൗൺ ട്രക്ക് ചെയ്താൽ എത്തുന്ന ഇടമാണ് ഹെബ്ബെ ഫാൾസ്, ഡൊഡ്ഡ ഹെബ്ബെ എന്നും തിക്ക ഹെബ്ബെ എന്നും പേരായി രണ്ടു വ്യത്യസ്ത വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടെ ഇപ്പോൾ ആളുകൾ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സമീപ പ്രദേശങ്ങളിൽ കടുവകൾ എത്തുന്നതാണ് ഇതിനു കാരണം.

PC:Srinivasa83

 കൽഹാട്ടി ഫാൾസ്

കൽഹാട്ടി ഫാൾസ്

കെമ്മൻഗുണ്ടിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് കൽഹാട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചന്ദ്ര ദ്രോണ മലനിരകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. ഇതിന്റെ തൊട്ടടുത്തു തന്നെയാണ് ശിവനെ ആരാധിക്കുന്ന വീരഭദ്ര ക്ഷേത്രവും സ്ഥിത ചെയ്യുന്നത്.

PC:Vinayak Kulkarni

 അട്ടിഗുണ്ടി

അട്ടിഗുണ്ടി

കെമ്മൻഗുണ്ടിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന അട്ടിഗുണ്ടി ഇവിടുത്തെ മറ്റൊരു മനോഹര സ്ഥലമാണ്. പ്രത്യേകിച്ച് കാഴ്ചകളൊന്നും ഇവിടെ കാണാനില്ലെങ്കിലും ഇവിടേക്കുള്ള റൂട്ടാണ് പ്രധാന ആകർഷണം. ഹൊനമാനഗല്ലാ ഫാൾസ്, ബാബാബുധൻഗിരി തുടങ്ങിയവയ്ക്കടുത്തായാണ് അട്ടിഗുണ്ടി സ്ഥിതി ചെയ്യുന്നത്.

PC:Dinesh Valke

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ചിക്കമഗളുരുവിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് കെമ്മൻഗുണ്ടി സ്ഥിതി ചെയ്യുന്നത്. ലിംഗഡഹള്ളിയിൽ നിന്നും 17 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. 33 കിലോമീറ്റർ അകലെയുള്ള ബിരൂരാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

PC:Likhith N.P

Read more about: karnataka hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X