Search
  • Follow NativePlanet
Share
» »നയാഗ്ര വെള്ളച്ചാട്ടത്തോട് സാമ്യമുള്ള വെള്ളച്ചാട്ടം..ഐതിഹ്യങ്ങളെത്തി നിൽക്കുന്നതോ ശിവന്റെ തിരുജടയിലും

നയാഗ്ര വെള്ളച്ചാട്ടത്തോട് സാമ്യമുള്ള വെള്ളച്ചാട്ടം..ഐതിഹ്യങ്ങളെത്തി നിൽക്കുന്നതോ ശിവന്റെ തിരുജടയിലും

ശിവൻറെ തിരുജ‍ടയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരി നദീ തടത്തിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടം... ശിവനസമുദ്ര വെള്ളച്ചാട്ടം...

By Elizabath Joseph

ശിവൻറെ തിരുജ‍ടയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരി നദീ തടത്തിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടമ... ശിവനസമുദ്ര വെള്ളച്ചാട്ടം... ശിവന്റെ കടൽ എന്നും പാലാഴി എന്നും ഒക്ക അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം മഴക്കാലങ്ങളിൽ കണ്ടിരിക്കേണ്ട കർണ്ണാടകൻ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ രണ്ടാം സ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ പതിനാറാം സ്ഥാനവുമുള്ള ശിവനസമുദ്ര വെള്ളച്ചാട്ടത്തിൻറെ വിശേഷങ്ങൾ...

 എവിടെയാണിത്?

എവിടെയാണിത്?

കർണ്ണാടകയിൽ മാണ്ഡ്യ ജില്ലയിലെ ഒരു ചെറിയ സ്ഥലമാണ് ശിവനസമുദ്ര എന്നറിയപ്പെടുന്നത്. ഇവിടെയാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മാണ്ഡ്യ ജില്ലയുടെയും സമീപത്തുള്ള ചാമരാജ നഗര ജില്ലയുടെയും അതിർത്തിയിലാണ് ഇവിടമുള്ളത്.

PC:Guptarohit994

ഗഗന ചുക്കിയും ഭരചുക്കിയും ചേരുമ്പോൾ

ഗഗന ചുക്കിയും ഭരചുക്കിയും ചേരുമ്പോൾ

ഗഗന ചുക്കിയെന്നും ഭരചുക്കിയെന്നും പേരായ രണ്ടു വെള്ളച്ചാട്ടങ്ങൾ കൂടിച്ചേരുമ്പോളാണ് ശിവനലമുദ്ര വെള്ളച്ചാട്ടം രൂപപ്പെടുന്നത്. കാവേരി നദിയുടെ തടത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കാവേരിയുടെ ഒരു ഭാഗം തന്നെയായാണ് ഇത് അറിയപ്പെടുന്നത്.

PC:Bhawyad

 ഇരുന്നൂറ് അടി താഴേക്ക്

ഇരുന്നൂറ് അടി താഴേക്ക്

ഗഗന ചുക്കിയും ഭരചുക്കിയും ചേർന്ന് 200 ഇടി താഴ്ചയിലേക്ക് പതിക്കുമ്പോളാണ് ശിവനസമുദ്ര രൂപപ്പെടുന്നത്.
ഒരു വശത്ത് ശിവനസമുദ്ര ഗംഗനചുക്കിയായി താഴേക്ക് പതിക്കുന്രോൾ ഒരു വലിയ കുതിരവാലാണ് ഓർമ്മ വരിക. ഭരചുക്കിയ്ക്ക് പ്രത്യേക രൂപങ്ങളൊന്നും തോന്നിക്കില്ലെങ്കിലും വലിച്ചടുപ്പിക്കുന്ന ഒരു സൗന്ദര്യമാണ് ഇതിനുള്ളത്. ഇതു രണ്ടും കൂടിച്ചേരുമ്പോൾ മാത്രമാണ് ശിവനസമുദ്ര വെള്ളച്ചാട്ടം പൂർണ്ണമാകുന്നത്.

PC:Bhawyad

രൗദ്രകാവേരിയെ കാണാൻ

രൗദ്രകാവേരിയെ കാണാൻ

ദേഷ്യത്തിൽ ആർത്തലച്ച് ഒഴുകി എത്തുന്ന കാവേരിയാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടം പ്രായവ്യത്യാസമില്ലാതെ ഒരു കാഴ്ചയിലുപരി ഒരു ആവേശമായി മാറുന്നത് കാണുന്നത് ഉവിടെ എത്തുമ്പോഴാണ്. വെള്ളച്ചാട്ടത്തിന്റ അടുത്തേയ്ക്ക് പോകുവാൻ കൊട്ടവഞ്ചിക്കാരും മറ്റും ഇവിടെ റെഡിയാണ് താല്പര്യമുള്ളവർക്ക് വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തുവരെ പോയി തിരികെ വരാം.

PC:Ashwin06k

 ഗഗനചുക്കി

ഗഗനചുക്കി

ഗഗനചുക്കി എന്നാൽ കന്നഡ ഭാഷയിൽ ആകാശത്തലെ പൊട്ട് എന്നാണർഥം. ആകാശം ഭൂമിയിലേക്ക് ഇറങ്ങി വരുന്നതുപോലെയാണ് ആളുകൾക്ക് ഗഗന ചുക്കിയുടെ രൂപം തോന്നിക്കുക. ഇവിടെ തൊട്ടടുത്ത് വാച്ച്ടവറിൽ കയറി നിന്നാൽ ആകാശത്തിലെ പൊട്ടിനെ വ്യക്തമായി കാണാം.

PC:Tridib Bhattacharya

ഭരചുക്കി

ഭരചുക്കി

ഗഗനചുക്കിയേക്കാൾ എന്തുകൊണ്ടും ഭംഗി ഇത്തിരി കൂടുതൽ ഭരചുക്കിക്കാണ്. ഗഗന ചുക്കിയിൽ നിന്നും മൂന്നു മൂന്നര കിലോമീറ്റർ അകലെ മാറിയാണ് ഭരചുക്കി സ്ഥിതി ചെയ്യുന്നത്. കുറച്ചുകൂടി വിശാലമായാണ് ഇത് വരുന്നത്. നയാഗ്രയിലെ കുതിരലാടത്തിനു സമാനമാണ് ഇതിന്റെ ആകൃതി എന്നാണ് പറയപ്പെടുന്നത്.
ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ കാവേരിയുടെ തടത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ ഗഗനചുക്കിയുടെ കരയിൽ.

PC:Bhanurising

 സഞ്ചാരികൾക്കായി

സഞ്ചാരികൾക്കായി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ബെംഗളുരുവിൽ നിന്നും ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഗഗന ചുക്കി വെള്ളച്ചാട്ടം അടുത്തുപോയി കാണാൻ സാധിക്കില്ല. പകരം ഇവിടുത്തെ ജലദർശിനികളിൽ നിന്നുമാത്രമേ കാണാൻ പറ്റൂ. അതേസമയം ബാരിച്ചുക്കിയിൽ വെള്ളച്ചാട്ടം പതിക്കുന്ന ഇടം വരെ പോകാം. ഇവിടെ എത്തി കുളിക്കുവാനും കളിക്കുവാനും എല്ലാമുള്ള സൗകര്യങ്ങളുണ്ട്.

PC:JayaprakashNS

ജൂലൈ മുതൽ ഒക്ടോബർ വരെ

ജൂലൈ മുതൽ ഒക്ടോബർ വരെ

മഴ തകർത്തു പെയ്തുകൊണ്ടേയിരിക്കുന്ന ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. മഴക്കാലങ്ങളിലാണ് ശിവനസമുദ്ര അതിന്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ കാഴ്ചക്കാർക്കരുകിലെത്തുന്നത്.

PC:Ashwin06k

. എത്തിച്ചേരാൻ

. എത്തിച്ചേരാൻ

ദേശീയപാത 2019 ൽ മാണ്ഡ്യയിലെ മലവല്ലിക്കും ചാമരാജനഗരയിലെ കൊല്ലഗല്ലിനും ഇടിയായാണ് ശിവനസമുദ്ര സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ ഗഗനചുക്കിയും ഭാരിചുക്കിയും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നദിയിലൂടെ ചുറ്റിവളഞ്ഞ് 18 കിലോമീറ്ററിലധികം സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ. ബെംഗളുരുവിൽ നിന്നും 126 കിലോമീറ്ററും മൈസൂരിൽ നിന്നും 70 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്നും 295 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

 തലക്കാട്

തലക്കാട്

ശിവനസമുഗ്രയിലെത്തുന്നവർക്ക് പോയിക്കാണുവാൻ സാധിക്കുന്ന മറ്റൊരു സ്ഥലമാണ് തലക്കാട്. മണൽമൂടി മണ്ണിനടിയിലായി പോയ ഇവിടം കർണ്ണാടകയിലെ മരുഭൂമിയാണ്. ഒരുകാലത്ത് മുപ്പതോളം ക്ഷേത്രങ്ങളുണ്ടായിരുന്ന ഇവിടെ അതിൽ മിക്കവയും ഇന്നും മണൽമൂടിക്കിടക്കുകയാണ്. വൈദ്യനാഥേശ്വര ക്ഷേത്രം, പാതാളെശ്വര ക്ഷേത്രം, മുരുലേശ്വര ക്ഷേത്രം, അർക്കേശ്വര ക്ഷേത്രം,മല്ലികാർജ്ജുന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങൾ.

ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!! ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!

PC:Arun Joseph

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X