Search
  • Follow NativePlanet
Share
» »ഹിമാലയത്തിൽ നിന്നും അടർന്നുവീണ തിരുച്ചിറപ്പള്ളി

ഹിമാലയത്തിൽ നിന്നും അടർന്നുവീണ തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി..പാറക്കെട്ടുകളുടെയും ഇതിനിടയിലെ ക്ഷേത്രങ്ങളുടെയും ഒരു വിചിത്ര നാട്

By Elizabath Joseph

തിരുച്ചിറപ്പള്ളി..പാറക്കെട്ടുകളുടെയും ഇതിനിടയിലെ ക്ഷേത്രങ്ങളുടെയും ഒരു വിചിത്ര നാട്. തമിഴ്നാടിന്റെ ഒത്ത നടുവിൽ കാവേരിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തിരുച്ചിറപ്പള്ളി ട്രിച്ചി എന്നും തിരുച്ചി എന്നും ഒക്കെ അറിയപ്പെടുന്നുണ്ട്.
തമിഴ്നാട്ടിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ഇവിടം ടോളമിയുടെ ഗ്രന്ഥങ്ങളിൽ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇടമാണ്.
ചോളൻമാരും പാണ്ഡ്യൻമാരും വിജയ നഗര രാജാക്കൻമാരും ഡൽഹി സുൽത്താനും ഒക്കെ ഭരിച്ച തിരുച്ചിറപ്പള്ളി ഇന്ന് സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ലോകമെങ്ങും ആരാധകരുള്ള പാറക്കോട്ടെ ക്ഷേത്രവും ചരിത്രകാലത്തേയ്ക്ക് കൊണ്ടുപോകുന്ന സിത്തന വാസൽ ഗുഹകളും എല്ലാം ഇവിടുത്തെ കാഴ്ചകളാണ്...

പേരുവന്നവഴി

പേരുവന്നവഴി

തിരുച്ചിറപ്പള്ളിക്ക് ഈ പേരു വന്നതിനെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. സിപി ബ്രൗൺ പറയുന്നതനുസരിച്ച് സിരുത്ത, പള്ളി എന്നീ രണ്ടു വാക്കുകൾ കൂടി ചേർന്നാണ് ഇതുണ്ടായത് എത്താണ്. സിരുത്തപള്ളി എന്നാല്‍ ചെറിയ നഗരം എന്നാണ് അർഥം. തിരു, ചിന്ന, പള്ളി എന്നീ വാക്കുകൾ കൂടി ചെറിയ വിശുദ്ധ പട്ടണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് തിരുച്ചിറപ്പള്ളിയ്ക്ക് ഈ പേരു ലഭിക്കുന്നത്.

PC:IM3847

തിരുച്ചിറപ്പള്ളിയിലെ സ്ഥലങ്ങൾ

തിരുച്ചിറപ്പള്ളിയിലെ സ്ഥലങ്ങൾ

ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഉരൈയൂർ, തമിഴ്നാട്ടിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ പാറക്കോട്ടെ കോവിൽ, വീരാളിമലൈ വന്യമൃഗ സംരക്ഷണ കേന്ദ്രം, ഗവൺമെന്‍റ് മ്യൂസിയം. സിത്തനവാസൽ, ഇരുമ്പീശ്വരർ ക്ഷേത്രം, ജംബുകരേശ്വർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങൾ

PC:rajaraman sundaram

പാറക്കോട്ടെ കോവിൽ

പാറക്കോട്ടെ കോവിൽ

തിരുച്ചിറപ്പള്ളിയുടെ മുഖമുദ്ര എന്നു തന്നെ വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് പാറക്കോട്ടൈ കോവിൽ. തിരുച്ചിറപ്പള്ളി റോക്ക് ഫോർട്ട് ടെമ്പിൾ എന്നും ഇതറിയപ്പെടുന്നു. തിരുച്ചിറപ്പള്ളിയുടെ ഒത്ത നടുക്കായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പാറകൾ ഉപയോഗിച്ച് ഒരു കോട്ടയുടെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Unknown

ഒരു ക്ഷേത്രമല്ല, മൂന്നു ക്ഷേത്രം

ഒരു ക്ഷേത്രമല്ല, മൂന്നു ക്ഷേത്രം

പാറക്കോട്ടെ ക്ഷേത്രം എന്നു കേൾക്കുമ്പോൾ ഒരൊറ്റ ക്ഷേത്രം എന്നായിരിക്കും നമുക്ക് തോന്നുക. എന്നാൽ പാറക്കോട്ടെ കോവിൽ മൂന്നു ക്ഷേത്രങ്ങൾ കൂടി ചേർന്ന ഒരു നിർമ്മിതിയാണ്. പാറയുടെ അടിവാരത്ത് മാണിക്യവിനായകര്‍ കോവിലും അഗ്രഭാഗത്തായി ഉച്ചി പിള്ളയാര്‍ കോവിലും നടുഭാഗത്ത് തായ്മാനവര്‍ കോവില്‍ ശിവസ്ഥലവുമാണ് ഉള്ളത്.
കുത്തനെയുള്ള നാനൂറിലധികം പടികളുടെ മുകളിലാണ് ഇതുള്ളത്. ഹിമാലയത്തേക്കാൾ പഴക്കമുള്ള പാറകളാണ് ഇവിടെയുള്ളത്.

PC:Arunankapilan

ചിത്തനവാസൽ

ചിത്തനവാസൽ

തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുരാതന ഗുഹകളിലൊന്നാണ് സിത്തനവാസൽ.
അജന്ത എല്ലോറ ഗുഹകളിലെ ചുവർചിത്രങ്ങളോട് സാമ്യമുള്ള ഈ ഗുഹ ജൈനമതവുമായി ബന്ധപ്പെട്ടുള്ളതാണ്. അരിവാർ കോവിൽ എന്നും ഇതിനു പേരുണ്ട്. ഒന്‍പതാം നൂറ്റാണ്ടിലെ ഇവിടുത്തെ ചുവർ ചിത്രങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന സ്ഥലമാണ്. ഇവിടേക്ക് സഞ്ചാരികലെ ആകര്‍ഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഇവിടുത്തെ ചുവർചിത്രങ്ങൾ തന്നെയാണ്.
287 പടവുകൾ കയറി കുന്നിന്‍റെ മുകളിലെത്തിയാൽ മാത്രമേ ഈ ഗുഹകൾ കാണുവാൻ സാധിക്കുകയുള്ളൂ.
ഒരുകാലത്ത് ജൈനമട പഠന കേന്ദ്രമായിരുന്നു ഇതെന്നാണ ചരിത്രം പറയുന്നത്.

PC:R.K.Lakshmi

ചിത്തനവാസലിലെ ചുവര്‍ ചിത്രങ്ങള്‍

ചിത്തനവാസലിലെ ചുവര്‍ ചിത്രങ്ങള്‍

ചിത്തനവാസല്‍ ഗുഹകളിലെ കാണേണ്ട കാഴ്ച തന്നെയാണ് ഇവിടുത്തെ ചുവർ ചിത്രങ്ങൾ . ഫ്രെസ്‌കോ സെക്കോ വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ചിത്രങ്ങൾ പ്രകൃതി ദത്തമായ നിറത്തിലാണ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നത്. കുളവും അതില്‍ പൂത്തു നില്‍ക്കുന്ന താമരകളും ഒക്കെയാണ് ഇവിടെ കൂടുതലായും കാണുവാന്‍ സാധിക്കുക. താമരക്കുളത്തില്‍ നിന്നും പൂവിറുക്കുന്ന ഗ്രാമീണര്‍, ലില്ലിപ്പൂക്കള്‍, മീനുകള്‍, അരയന്നങ്ങള്‍, പോത്തുകള്‍, ആനകള്‍ ഒക്കെയും ഇവിടെ കാണാം.

PC: wikimedia

 ഹിമാലയത്തിൽ നിന്നും അടർന്നുവീണ തിരുച്ചിറപ്പള്ളി

ചേള രാജവംശത്തിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഇരുമ്പീശ്വരർ ക്ഷേത്രം തിരുച്ചിറപ്പള്ളിയിലെ മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ്. ദ്രാവിഡ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും അതിൽ നിന്നും പല വ്യത്യാസങ്ങളും ഇരുമ്പീശ്വരർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന രീതിയിൽ കാണുവാൻ സാധിക്കും. രമ്ടു നിലകൾ മാത്രമേ ഇവിടുത്തെ ക്ഷേത്രഗോപുരത്തിനുള്ളൂ.

PC:Harijibhv

വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം

വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം

തിരുച്ചിറപ്പള്ളിയിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ് വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം. ഒരു മുരുകൻ കോവിലിനു ചുറ്റുമായി തീർത്തിരിക്കുന്ന ഇവിടെ എപ്പോൾ വന്നാലും മയിലുകളെ കാണുവാൻ സാധിക്കും എന്നതാണ് പ്രത്യേകത. പൈതൃക സ്ഥാനമായി അംഗീകരിച്ചിരിക്കുന്ന ഇവിടെ മയിലുകളെ മാത്രമല്ല മറ്റനേകം പക്ഷികളെയും കാണാൻ സാധിക്കും.

PC:C.KUMARASAMY,THENNAMBADI

ജമ്പുകേശ്വർ ക്ഷേത്രം

ജമ്പുകേശ്വർ ക്ഷേത്രം

തമിഴ്നാട്ടിലെ പ്രധാനപ്പെട്ട അ‍ഞ്ച് ക്ഷേത്രങ്ങളിലൊന്നാ ജമ്പുകേശ്വർ ക്ഷേത്രം തിരുച്ചിറപ്പള്ളിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചോല രാജാക്കൻമാരുടെ കാലത്ത് രണ്ടാം നൂറ്റാണ്ടിൽ ദ്രാവിഡ വാസ്തു ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുരാണങ്ങളിലെ ഒട്ടേറെ സംഭവങ്ങൾ ഇവിടുത്തെ ക്ഷേത്രത്തിൻരെ ചുവരുകളിൽ കൊത്തിയിരിക്കുന്നത് കാണാം.

PC:Varun Shiv Kapur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X