Search
  • Follow NativePlanet
Share
» »200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!!

200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!!

ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവിൽ കാണാൻ പറ്റിയ സ്ഥലങ്ങളും ചെയ്യാൻ പറ്റിയ കാര്യങ്ങളും നോക്കാം.

By Elizabath Joseph

ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകൾ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാർട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാൽ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ബെംഗളുരുവിൽ കുറ‍്ചിഞലവിൽ ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കിൽ പറയാനും ഇല്ല. എന്നാൽ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ... ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാൽ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങൾ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവിൽ കാണാൻ പറ്റിയ സ്ഥലങ്ങളും ചെയ്യാൻ പറ്റിയ കാര്യങ്ങളും നോക്കാം...

 ലാൽബാഗിലൂടെ അലസ നടത്തം

ലാൽബാഗിലൂടെ അലസ നടത്തം

ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകൾ ഒത്തിരിയുള്ള ലാൽബാഗ്. 240 ഏക്കർ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്. വിശാലമായി കിടക്കുന്നതിനാൽ ആളുകളുടെ ശല്യമില്ലാതെ റിലാക്സ് ചെയ്തിരിക്കാനും കഴിയും. കൊതിതീരെ കണ്ടുനടക്കുവാനായി ഒട്ടേറെ വഴികൾ ഈ പൂന്തോട്ടത്തിനകത്തുണ്ട്. കൂടാതെ മനോഹരമായ ഒരു തടാകവും ഇതിന്റെ ഉള്ളിൽ കാണാം.
ഒട്ടും മടുക്കാതെ എത്ര നേരം വേണമെങ്കിലും ഇവിടെയിരിക്കുവാൻ സാധിക്കും. മാത്രമല്ല, കുട്ടികൾക്കു കളിക്കുവാനായും ധാരാളം സ്ഥലം ഇവിടെയുണ്ട്. വാരാന്ത്യങ്ങൾ ചിലവഴിക്കുവാനാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്
ഇവിടേക്കുള്ള പ്രവേശന നിരക്ക് ഒരാൾക്ക് 20 രൂപയാണ്.

PC:Muhammad Mahdi Karim

വിദ്യാർഥി ഭവൻ ദോശ

വിദ്യാർഥി ഭവൻ ദോശ

പഴയ ബെംഗളുരുവിന്റെ കൊതിപ്പിക്കുന്ന രുചികളിലൊന്നാണ് വിദ്യാർഥി ഭവൻ ദോശ. സൗത്ത് ബെംഗളുരുവിലെ ബസവനഗുഡിയിൽ 1943 ൽ സ്ഥാപിതമായ വിദ്യാർഥി ഭവൻ വെജിറ്റോറിയൻ റസ്റ്റോറന്റിൽ ഉണ്ടാക്കുന്ന മസാല ദോശയും സാഗു മസാദ ദോശയും ഇവിടെയുള്ളവർ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്. രുചികൾ ആസ്വദിക്കുന്നവരും തേടിപ്പിടിച്ച് ഭക്ഷണം കഴിക്കുന്നവരുമൊക്കെ ഇത് തീർച്ചയായും കഴിച്ചിരിക്കണം.
ബസവനഗുഡിയിൽ ഗാന്ധി ബസാറിനു സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ ഇത്തിരി പഴമയൊക്കെ ഉണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ ഇതിനെ വെല്ലാൻ സാധിക്കില്ല എന്നതാണ് സത്യം.

ഒരാൾക്കുള്ളചിലവ് 100 രൂപ

PC:Sarvagnya

വെങ്കട്ടപ്പ ആർട് ഗാലറി

വെങ്കട്ടപ്പ ആർട് ഗാലറി

ബെംഗളുരുവിൽ കബ്ബൺ പാർക്കിനു സമീപം ബെംഗളൂർ മ്യൂസിയത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ആർട് ഗാലറിയാണ് വെങ്കട്ടപ്പ ആർട് ഗാലറി. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കലാസ്നേഹികൾ തേടി വരുന്ന ഇവിടെ വിവിധ മാതൃകയിലുള്ള ഒട്ടേറെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചുണ്ട്. പ്രശസ്ത ചിത്രകാരൻമാരുടെ ചിത്രങ്ങളും കലാകാരൻമാരുടെ കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

PC: K Venkatappa

ഫ്ലീ മാർക്കറ്റ്

ഫ്ലീ മാർക്കറ്റ്

ബെംഗളുരു നഗരത്തിൽ വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ഫ്ലീ മാർക്കറ്റുകള്‍. ചിലയിടങ്ങളിൽ ഇത് സ്ഥിരമായി കാണാനും സാധിക്കും. മ്യൂസിക് പെർഫോമൻസുകളും ഷോകളും ഒക്കെയായി ദിവസം മുഴുവൻ കാണാനും അറിയാനും വേണ്ടതെല്ലാം ഇവിടെ ഉണ്ടായിരിക്കും. കരകൗശല വസ്തുക്കൾ ‍ ഇത്തരം സ്ഥലങ്ങളിൽ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഇത്തരം സ്ഥലങ്ങൾ ബെംഗളുരുവിന്റെ എല്ലാ ഭാഗങ്ങളിലും കാണാം.

PC: Jorge Royan

 ചരിത്രത്തിലേക്ക് ചെല്ലാൻ ബെംഗളുരു കൊട്ടാരം

ചരിത്രത്തിലേക്ക് ചെല്ലാൻ ബെംഗളുരു കൊട്ടാരം

ഇംഗ്ലണ്ടിലെ വിൻസർ കാസിൽ പോലെ ബെംഗളുരുവിന്റെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ബെംഗളുരു പാലസ് ഒരു മഹാത്ഭുതം തന്നെയാണ്. ജയമഹലിനും സദാശിവ നഗറിനുമിടയിൽ പാലസ് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബെംഗളൂർ സെൻട്രൽ സ്കൂളിലെ അധ്യാപകനായിരുന്ന റെവ. ഗാരെറ്റാണ് 1862 ൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇപ്പോൾ മൈസൂർ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ് കൊട്ടാരമുള്ളത്. ഒട്ടേറെ സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഈ കൊട്ടാരത്തിന്റെ പുറത്തേ കാഴ്തകൾ മാത്രമല്ല, അകം കാഴ്ചകളും കണ്ടിരിക്കേണ്ടതാണ്.

175 രൂപയാണ് ഇവിടെ ഒരാൾക്കുള്ള പ്രവേശന ചാർജ്.

PC:SMit224

 നെഹ്റു പ്ലാനെറ്റോറിയത്തിൽ നക്ഷത്രങ്ങളെ കാണാം

നെഹ്റു പ്ലാനെറ്റോറിയത്തിൽ നക്ഷത്രങ്ങളെ കാണാം

ആകാശത്തെ നക്ഷത്രങ്ങളെ കയ്യെത്തും ദൂരത്തിൽ കാണുവാനും അറിയുവാനും താല്പര്യമുള്ളവർക്കു പറ്റിയതാണ് . നെഹ്റു പ്ലാനെറ്റോറിയം. അല്പം റൊമാൻറിക്കായി ആകാശക്കാഴ്ചകൾ കണ്ട് സമയം ചിലവഴിക്കുവാൻ ഇതിലും മികച്ച ഒരു ഓപ്ഷൻ ബെംഗളുരുവിലില്ല.

PC:wikipedia

ടിപ്പു സുൽത്താൻ പാലസ്

ടിപ്പു സുൽത്താൻ പാലസ്

ടിപ്പു സുൽത്താന്റെ ജീവിതത്തെ അടുത്തറിയുവാൻ സഹായിക്കുന്ന ഇടമാണ് ടിപ്പു സുൽത്താൻ പാലസ്. ബെംഗളൂർ കലാസിപാളയം ഓൾഡ് ബസ് സ്റ്റാൻഡിനു സമീപത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ടിപ്പു സുൽത്താന്റെ സമ്മർ പാലസായിരുന്ന ഇവിടം ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. മുഴുവനായു തേക്കു തടിയിലും മനോഹരമായ കൊത്തുപണികളാലും നിർമ്മിച്ചിരിക്കുന്ന ഇവിടം കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ്.

PC:Shrishailctalukar

വിധാൻസൗധ

വിധാൻസൗധ

ബെംഗളുരുവിന്റെ ഏറ്റവും പ്രശസ്ത ലാൻഡ് മാർക്കുകളിൽ ഒന്നാണ് വിധാൻ സൗധ. കർണ്ണാടക സംസ്ഥാനത്തിന്റെ നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന ഇവിടം കബ്ബൺ പാർക്കിനു സമീപമാണ് ഉള്ളത്. സാംപൻഡി രാമനഗറിൽ ഡോ. അംബേദ്കർ വീഥിയിലാണ് ആധുനിക കർണ്ണാടകയുടെ മുഖമുദ്രകളിലൊന്നായ വിധാൻ സൗധയുള്ളത്. വിധാൻ സൗധയ്ക്ക് എതിർവശത്തായാണ് കർണ്ണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. കർണ്ണാടക സ്റ്റേറ്റ് ലോൺ ടെന്നീസ് അസോസിയേഷനും ഇതിനടുത്തായാണ് ഉള്ളത്.
നഗരമധ്യത്തിൽ 60 ഏക്കർ സ്ഥലത്തിനുള്ളിലായാണ് നിർമ്മാണത്തിലെ വിസ്മയമായ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 46 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിധാൻ സൗധ ബെംഗളുരുവിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം കൂടിയാണ്

ബെംഗളുരുവിലെ ഒഴിവുദിനങ്ങള്‍ക്കായി മലമുകളിലെ കോട്ടകള്‍ബെംഗളുരുവിലെ ഒഴിവുദിനങ്ങള്‍ക്കായി മലമുകളിലെ കോട്ടകള്‍

PC:Bikashrd

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X