Search
  • Follow NativePlanet
Share
» »പാലാഴി മഥനത്തിലെ കടകോലായ മന്ദരപർവ്വതം ഇവിടെയാണ്!

പാലാഴി മഥനത്തിലെ കടകോലായ മന്ദരപർവ്വതം ഇവിടെയാണ്!

By Elizabath Joseph

പുരാണങ്ങളോടും ഐതിഹ്യങ്ങളോടും ചേർന്നു നിൽക്കുന്ന ഒരുപാടു സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതിലൊരിടമാണ് ദൈവങ്ങളുടെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവ്ഘർ.

ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഇവിടം തീർഥാടകർക്കും സഞ്ചാരികൾക്കും മറ്റൊരു പേരിലാണ് കൂടുതൽ അറിയുന്നത്. ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നായ ബൈദ്യനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ. ഭൂമിയിലെ പുണ്യസ്ഥലങ്ങളിലൊന്നായി വിശ്വാസികൾ കണക്കാക്കുന്ന ഇവിടെ കാണുവാനും അറിയുവാനും ഒത്തിരി കാര്യങ്ങളുണ്ട്. വെള്ളച്ചാട്ടങ്ങളും മലനിരകളും നിത്യഹരിത വനങ്ങളും ഗോത്ര സംസ്കാരവും ഒക്കെ ചേർന്ന് സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടം. അതിലെല്ലാം ഉപരിയായുള്ള ഒന്നാണ് ഇവിടുത്തെ കഥകൾ. ഹിന്ദു വിശ്വാസത്തോട് ചേർന്നു നിൽക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങളാലും ഐതിഹ്യങ്ങളാലും ഇവിടം സമ്പന്നമാണ്.

ദേവൻമാരുടെ വാസസ്ഥലത്തിന്റെ വിശേഷങ്ങൾ അറിയാം...

ബാബാ വൈദ്യനാഥ് ക്ഷേത്രം

ബാബാ വൈദ്യനാഥ് ക്ഷേത്രം

ശിവന്റെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് ബാബാ വൈദ്യനാഥ് ക്ഷേത്രം. ജാർഖണ്ഡിലെ പുരാതന സ്ഥലമായ ദേവ്ഘറിന് സമീപം സൻതാൽ പർഗനാസ് ഡിവിഷനു സമീപമാണ് ഈ ക്ഷേത്രമുള്ളത്. ഈ ക്ഷേത്രസമുച്ചയത്തിൽ ജ്യോതിർലിംഗം സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രം കൂടാതെ മറ്റു 21 ക്ഷേത്രങ്ങളും കാണാം.

ഹിന്ദു വിശ്വാസം അനുസരിച്ച് ക്ഷേത്രം ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുവെച്ചാണത്രെ രാവണൻ പണ്ട് ശിവനെ പ്രീതിപ്പെടുത്തുവാൻ വേണ്ടി തപസ്സ് ചെയ്തത്. കഠിനമായി തപസ്സു ചെയ്തിട്ടും ശിവൻ പ്രത്യക്ഷപ്പെട്ടില്ല അവസാനം തന്റെ പത്തു തലകൾ ഓരോന്നായി നല്കി അവസാനം തപസ്സിൽ സംപ്രീതനായി ശിവൻ പ്രത്യക്ഷപ്പെട്ടു. രാവണനു വരങ്ങൾ നല്കിയതിനു ശേഷം ശിവൻ രാവണനെ സുഖപ്പെടുത്തി. അങ്ങനെ ഒരു വൈദ്യന്റെ കർമ്മം നിർവ്വഹിച്ചതിനാലാണ് ശിവൻ ഇവിടെ വൈദ്യനാഥൻ എന്നറിയപ്പെടുന്നത്. വൈദ്യൻമാരുടെ ദേവനെന്നാണ് വൈദ്യനാഥനർഥം.

ശ്രാവണ മാസത്തിൽ നടക്കുന്ന ശ്രാവൺ മേളയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. എഴുപത് മുതൽ എൺപത് ലക്ഷം വരെ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കാനായി മാത്രം ഇവിടെ എത്തുക. ഇവിടെ നിന്നും 108 കിലോമീറ്റർ അകലെയുള്ള സുൽത്താൻഗംഗിൽ നിന്നും ശേഖരിച്ച ഗംഗാജലം വൈദ്യനാഥനു സമർപ്പിക്കാനായി വിശ്വാസികൾ നദ്നപാദരായി കാൽനടയായി സഞ്ചരിക്കുന്ന യാത്ര ഇവിടുത്തെ ഭക്തിയുടെ അടയാളമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇതുകാണാനായി മാത്രം എത്താറുണ്ട്.

PC- Ravishekharojha

രാംകൃഷ്ണ മിഷൻ വിദ്യാപീഠ്

രാംകൃഷ്ണ മിഷൻ വിദ്യാപീഠ്

വൈദ്യനാഥ ക്ഷേത്രം കഴിഞ്ഞാൽ ഇവിടെ സന്ദർശിക്കേണ്ട മറ്റൊരിടമാണ് രാംകൃഷ്ണ മിഷൻ വിദ്യാപീഠ്. ദേവ്ഘറിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇവിടം 1922 ലാണ് സ്ഥാപിക്കപ്പെടുന്നത്. രാംകൃഷ്ണ മഠത്തിന്റെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനവും കൂടിയാണിത്. സ്വാമി വിവേകാനന്ദന്റെ അനുയായികളാണ് ഇവിടെ വസിക്കുന്നത്. ഇപ്പോൾ ആണ്‍കുട്ടികൾക്കു മാത്രമായുള്ള ഒരു ഹൈസ്കൂളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഇതിനടുത്തായി ഇന്ത്യയുടെ ഗോത്ര സംസ്കാരങ്ങളുടെ വ്യത്യസ്തത കാണിക്കുന്ന ഒരു മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. താല്പര്യമുള്ളവർക്ക് തൊട്ടടുത്തുള്ള രാം കൃഷ്ണ ക്ഷേത്രവും സന്ദർശിക്കാം.

PC-TheMandarin

മന്ദാർ ഹിൽ

മന്ദാർ ഹിൽ

ദേവ്ഘറിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇവിടുത്തെ മന്ദാർ ഹിൽ അഥവാ മന്ദാര പർവ്വതം. സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ഇടമാണ്. ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി മഥനം നടത്തിയ കഥ പ്രസിദ്ധമാണല്ലോ... അമരത്വം ലഭിക്കുന്ന അമൃത് കടഞ്ഞെടുക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് ആരംഭിച്ചത്. കടക്കോലായി ഉപയോഗിച്ച മന്ദരപർവ്വതം ഇവിടെ ഇപ്പോൾ സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. ഒരു വലിയ തടാകത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഇത് കാണാനായി ധാരാളം വിശ്വാസികളുണ്ട്. ജൈനമത വിശ്വാസവുമായി ബന്ധപ്പെട്ടും ഇവിടെ ആളുകളെത്താറുണ്ട്. 12-ാം തീർഥങ്കരനായ വാസുപൂജ്യയുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രവും ഇവിടെ കാണാം.

PC- Raja ravi varma

ദേവ് സംഘ് ആശ്രമം

ദേവ് സംഘ് ആശ്രമം

നവദുർഗ്ഗാ മന്ദിർ എന്നറിയപ്പെടുന്ന ദേവ്സംഘ് ആശ്രമം ദുർഗ്ഗാ ദേവിയുടെ ഒൻപത് അവതാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ്. ശിവൻ, സരസ്വതി. അന്നപൂർണ്ണാ ദേവി തുടങ്ങിയവരെയും ഇവിടെ ആരാധിക്കുന്നുണ്ട്. ഇവിടുത്തെ വാർഷിക ദുർഗ്ഗാ പൂജയാണ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷം.ഒറീസ്സ, വെസ്റ്റ് ബെംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നും തീർഥാടകർ ഇവിടെ എത്താറുണ്ട്. ആചതാര്യ നരേന്ദ്രനാള് ബ്രഹ്മചാരിയുടെ സമാധിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

നോൽകാ മന്ദിർ

നോൽകാ മന്ദിർ

ബാബാ വൈദ്യനാഥ ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നോൽകാ മന്ദിർ കൃഷ്ണനും രാധയ്ക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്. ജാർഖണ്ഡിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി എണ്ണപ്പെട്ടിരിക്കുന്ന ഇതിന്റെ നിർമ്മാണ രീതിയും ശൈലിയും ഏറെ ആകർഷണീയമാണ്. 1948ലാണ് ഇത് നിർമ്മിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X