Search
  • Follow NativePlanet
Share
» »മീനച്ചിലാർ രൂപം കൊള്ളുന്ന ഈരാറ്റുപേട്ട!

മീനച്ചിലാർ രൂപം കൊള്ളുന്ന ഈരാറ്റുപേട്ട!

By Elizabath Joseph

ഈരാറ്റുപേട്ട...തിരുവിതാംകൂറിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന്. റബറിന്റെയും നാണ്യവിളകളുടെയും നാട്. അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളും മണ്ണിനെ പൊന്നാക്കി മാറ്റിയ കർഷകരുടെയും സ്വന്തം ഇടം. വിനോദ സ‍ഞ്ചാര രംഗത്ത് അത്ര ഉയർന്നു വന്നിട്ടില്ലെങ്കിലും ഒരിക്കലെങ്കിലും ഇതുവഴി കടന്നു പോകാത്ത സഞ്ചാരികൾ കുറവാണ്. വാഗമണ്ണിലേക്കും ശബരിമലയിലേക്കും കട്ടപ്പനയിലേക്കും ഒക്കെ പോകുന്ന തീർഥാടകർക്കും സഞ്ചാരികൾക്കും ഈരാറ്റുപേട്ടയെ ഒന്നു തൊടാനാവാതെ പോവില്ല.

മീനച്ചിലാർ രൂപം കൊള്ളുന്ന തീരത്തു സ്ഥിതി ചെയ്യുന്ന ഈരാറ്റുപേട്ടയുടെ വിശേഷങ്ങൾ!!

എവിടെയാണിത്?

എവിടെയാണിത്?

കോട്ടയം ജില്ലയിൽ പൂഞ്ഞാറിനും ഭരണങ്ങാനത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പട്ടണമാണ് ഈരാറ്റുപേട്ട. മീനച്ചിലാറിന്റെ രണ്ടു കരകളിലായി വ്യാപിച്ചു കിടക്കുന്ന ഇവിടം പാലായിൽ നിന്നും 12 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും 17 കിലോമീറ്ററും അകലെയാണ്.

പേരു വന്ന വഴി

പേരു വന്ന വഴി

രണ്ട് ആറുകൾ അഥവാ ഈരാറുകൾക്ക് ഇടയിലുള്ള സ്ഥലം എന്ന അർഥത്തിൽ നിന്നാണ് ഇന്നുകാണുന്ന ഈരാറ്റുപേട്ട എന്ന സ്ഥലനാമം ഉണ്ടാകുന്നത്. പൂഞ്ഞാർ ആറും തീക്കോയി ആറും അതായത് തെക്കനാറും വടക്കനാറും സംഗമിച്ച് മീനച്ചിലാർ രൂപം കൊള്ളുന്ന സ്ഥലമാണ് ഈരാറ്റുപേട്ട. ഈരാപൊലി, ഈരാപ്പുഴ, ഈരാറ്റുപുഴ എന്നിങ്ങനെ വിവിധ പേരുകളിലൂടെ കടന്നാണ് ഇന്നത്തെ ഈരാറ്റുപേട്ടയിൽ പേര് എത്തി നിൽക്കുന്നത്. ഈരാറ്റുപുഴ ഈരാറ്റുപേട്ട ആയത് സ്ഥലത്തിന്റെ പരിണാമത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. വെറുമൊരു ഗ്രാമത്തിൽ നിന്നും ഇന്നു കാണുന്ന രീതിയിൽ ഒരു വലിയ പട്ടണത്തിലേക്കുള്ള വളർച്ചയിൽ നിന്നാണ് ഇവിടെ ഈരാറ്റുപേട്ടയായി മാറുന്നത്.

PC:നിരക്ഷരൻ

തമിഴ്നാട്ടിൽ നിന്നും വരെ

തമിഴ്നാട്ടിൽ നിന്നും വരെ

ഒരു കാലത്ത് കോട്ടയത്തെ തന്നെ പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിലൊന്നായിരുന്നു ഈരാറ്റുപേട്ട. ഉൾനാടന്‍ തുറമുഖപട്ടണം ആയതിനാൽ തന്നെ ആ തരത്തിലും കൂടാതെ കച്ചവടത്തിനായി ചരക്കു കൊണ്ടുവരുന്ന കാളവണ്ടികളുട താവളം കൂടിയായിരുന്നു ഇവിടമെന്നാണ് ചരിത്രം പറയുന്നത്. അന്നത്തെ നാട്ടുരാജ്യമായിരുന്ന പൂഞ്ഞാർ രാജ്യത്തിലെ സൈനികരെ വിന്യസിച്ചിരുന്നതും ഇവിടെയായിരുന്നുവത്രെ. ആ സമയങ്ങളിൽ ആലപ്പുഴയെക്കാളും കച്ചവട സാധ്യതയും മറ്റും ഉണ്ടായിരുന്ന തുറമുഖം കൂടിയായിരുന്നു ഇത്.

ക്രിസ്തുവിനും മുൻപേ ജനവാസമുണ്ടായിരുന്ന നഗരം കൂടിയായിരുന്നു ഇത് എന്നും കരുതുന്നവരുണ്ട്.

PC:British Library

തോമാശ്ലീഹ സന്ദർശിച്ച ഇടം

തോമാശ്ലീഹ സന്ദർശിച്ച ഇടം

ക്രൈസ്തവ വിശ്വാസവും ചരിക്രവും അനുസരിച്ച് ഭാരതത്തിൻറ അപ്പസ്തോലൻ എന്നറിയപ്പെടുന്ന തോമാശ്ലീഹ ഈരാറ്റുപേട്ട സന്ദര്‍ശിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. എഡി 50 നും 72 നും ഇടയിലാണ് അദ്ദേഹം ഇവിടെ എത്തിയത് എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹം വഴിയാണത്രെ ഇവിടെ ക്രിസ്ത്യാനികൾ എത്തുന്നതും.

PC:Diego Velázquez

സമീപത്തുള്ള പ്രധാന ഇടങ്ങൾ

സമീപത്തുള്ള പ്രധാന ഇടങ്ങൾ

ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ അല്ല അറിയപ്പെടുന്നതെങ്കിലും കോട്ടയം ജില്ലയിലെയും പത്തനംതിട്ടയിലെയും ഇടുക്കിയിലെയും പല പ്രധാന സ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരിടമാണിത്. ശബരിമലയിലേക്കും വാഗമണ്ണിലേക്കും കാഞ്ഞിരപ്പള്ളിയിലേക്കും എരുമേലിയിലേക്കും ഒക്കെ പോകുന്ന പാതകൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ഈരാറ്റുപേട്ടയ്ക്ക് ചുറ്റുമായി ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു. വാഗമൺ, ഇല്ലിക്കൽ കല്ല്, കട്ടപ്പന, മാർമല അരുവി, ഇലവീഴാപൂഞ്ചിറ,അരുവിത്തുറ പള്ളി, ഭരണങ്ങാനം പള്ളി, തീക്കോയി, വല്യച്ചൻ മല തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവിടെയടുത്താണുള്ളത്.

അരുവിത്തുറ പള്ളി

അരുവിത്തുറ പള്ളി

കേരളത്തിലെ ഏറ്റവും പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണ് ഈരാറ്റുപുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന അരുവിത്തുറ സെന്റ് ജോർജ് പള്ളി. കേരളത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ പള്ളികളിലൊന്നായ ഇത് തോമാശ്ലീഹാ സ്ഥാപിച്ചതാണ് എന്നും ഒരു വിശ്വാസമുണ്ട്. തോമാശ്ലീഹായുടെ ചരിത്രം പറയുന്നതനുസരിച്ച് അദ്ദേഹ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിൽ അരപ്പള്ളി അരുവിത്തുറ ആണെന്നാണ് വിശ്വാസം.

PC:Sajetpa

വാഗമൺ

വാഗമൺ

ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ മറ്റേതു സ്ഥലത്തെയും കടത്തി വെട്ടുന്ന ഇവിടം ഏതു തരത്തിലുള്ള സഞ്ചാരികളുടെയും പ്രിയ കേന്ദ്രം തന്നെയാണ്. ലോകത്തിലെ തന്നെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിലും ഇവിടം ഇടം നേടിയിട്ടുണ്ട്. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി കൂടിയാണിത്,.

PC:Rojypala

പൂഞ്ഞാർ

പൂഞ്ഞാർ

ഈരാറ്റുപേട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന സ്ഥലമാണ് പൂഞ്ഞാർ. ഒരുകാലത്ത് പൂഞ്ഞാർ കോയിക്കൽ സ്വരൂപത്തിന്റെ ആസ്ഥാനം കൂടിയായിരുന്നു ഇവിടം.

PC:Sajetpa

ഇല്ലിക്കൽ കല്ല്

ഇല്ലിക്കൽ കല്ല്

കേൾക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ലെങ്കിലും കോട്ടയത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽ കല്ല്. ഈരാറ്റുപേട്ടയ്ക്ക് സമീപം തലനാട് പഞ്ചായത്തിലാണ് ഇതുള്ളത്. നാലായിരം അടിയ ഉയരത്തുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നുണ്ടായിരിക്കുന്നതാണ്. കൊടൈക്കനാലിലെ പില്ലർ റോക്സിനോട് സാദൃശ്യമുള്ള ഇടം കൂടിയാണിത്.

PC:Kkraj08

മാർമല അരുവി വെള്ളച്ചാട്ടം

മാർമല അരുവി വെള്ളച്ചാട്ടം

ഈരാറ്റുപേട്ട തീക്കോയിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരം കൂടിയ ഈ വെള്ളച്ചാട്ടം ഏകദേശം 40 അടി ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. വെള്ളം പതിക്കുന്ന ഇടം ഒരു കുളമായി രൂപപ്പെട്ടിട്ടുള്ളതിനാൽ ഇവിടെ എത്തുന്നവർക്കു കുളിക്കുവാനും സാധിക്കും. ഇല്ലിക്കൽ കല്ല, ഇലവീഴാപൂഞ്ചിറ തുടങ്ങിയവ ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Alv910

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more