Search
  • Follow NativePlanet
Share
» »ഷില്ലോങ്ങിലെത്തിയാല്‍ കാണേണ്ട കാഴ്ചകള്‍

ഷില്ലോങ്ങിലെത്തിയാല്‍ കാണേണ്ട കാഴ്ചകള്‍

ഷില്ലോങ്ങില്‍ എത്തിയാല്‍ ഉറപ്പായും കണ്ടുതീര്‍ക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം...ഹില്‍ സ്റ്റേഷനുകളും ചെറിയ ഗ്രാമങ്ങളും ഒക്കെയുള്ള ഷില്ലോങ് കാഴ്ചകള്‍!

By Elizabath Joseph

ഷില്ലോങ്...വടക്കു കിഴക്കന്‍ ഇന്ത്യയില്‍ എത്തുന്നവര്‍ കാണുന്ന സ്വര്‍ഗ്ഗങ്ങളിലൊന്ന്... പ്രകൃതിയുടെ കണ്ടുതീര്‍ക്കാനാവാത്ത വിസ്മയങ്ങള്‍ ഒളിപ്പിച്ച ഇവിടം കണ്ണുകള കൊതിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനാവാത്ത ഭംഗിയും മനോഹാരിതയും നിറഞ്ഞ ഇവിടുത്തെ സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. ഷില്ലോങ്ങില്‍ എത്തിയാല്‍ ഉറപ്പായും കണ്ടുതീര്‍ക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം...ഹില്‍ സ്റ്റേഷനുകളും ചെറിയ ഗ്രാമങ്ങളും ഒക്കെയുള്ള ഷില്ലോങ് കാഴ്ചകള്‍!

നഗാവോണ്‍

നഗാവോണ്‍

ഷില്ലോങ്ങില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗാവോണ്‍ ആസാമിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. സംസ്ഥാനത്തെ ഏറ്റവും പച്ചപ്പുള്ള സ്ഥലങ്ങളില്‍ ഒന്നായ ഇവിടെ ചതുപ്പു നിലങ്ങളും കാടുകളും ഒക്കെ ധാരാളം കാണുവാന്‍ സാധിക്കും. കോലോങ് നദിയുടെ തീരത്താണ് ഇവിടം എന്നുള്ളതാണ് സഞ്ചാരികളെ കൂടുതലും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കോലോങ് നദിയുടെ സാമീപ്യം ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. താളത്തില്‍ മെല്ലെ ഒഴുകുന്ന ഈ നദി ഇവിടെ എത്തുന്നവര്‍ക്ക് മുന്നില്‍ പ്രത്യേകമായൊരു അന്തരീക്ഷമാണ് നല്കുന്നത്.

PC: Diganta Talukdar

 തേസ്പൂര്‍

തേസ്പൂര്‍

വികസനം ഏറെ വന്നിട്ടുണ്ടെങ്കിലും അതിലൊന്നും മായാത്ത ഭംഗി ഇന്നും നിലനിര്‍ത്തുന്ന ഇടമാണ് തേസ്പൂര്‍. ബ്രഹ്മപുത്ര നദിയുടെ തീരത്തായുള്ള ഈ സ്ഥലം സഞ്ചാരികള്‍ക്ക് അത്രയൊന്നും പരിചിതമല്ല എന്നതാണ് സത്യം.നിറങ്ങള്‍ നിറഞ്ഞ പൂന്തോട്ടങ്ങളും കുന്നുകളും ഒക്കെയുള്ള ഇവിടം പ്രകൃതി ഒരുക്കിയിരിക്കുന്ന നിറങ്ങളുടെ കൂട്ടുകള്‍ ചേര്‍ന്ന ഇടമാണ്.
പുരാണങ്ങള്‍ പറയുന്നതനുസരിച്ച് മഹാഭാരത കാലഘട്ടം മുതല്‍ നിലനിന്നിരുന്ന സ്ഥലമാണ് ഇവിടം. ഒട്ടേറെ രാജവംശങ്ങള്‍ ഭരിച്ച ഇവിടം ഗുപ്ത രാജവംശത്തില്‍ നിന്നുമാണ് ബ്രിട്ടീഷുകാരുടെ കൈകളിലെത്തുന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ സ്മാരകങ്ങളും നിര്‍മ്മിതികളും ഇവിടെ കാണുവാന്‍ സാധിക്കും.

PC: Koolzadityax

 ഗുവാഹട്ടി

ഗുവാഹട്ടി

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളില്‍ ഒന്നായ ഗുവാഹട്ടി ആസാമിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. ആകാശത്ത തൊട്ടു തൊട്ടില്ല മട്ടില്‍ നില്‍ക്കുന്ന കെട്ടിടങ്ങളും ആഢംബരത്തിന്റെ അവസാന വാക്കുപോലെ തോന്നിക്കുന്ന ആധുനിക കെട്ടിടങ്ങളും ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായതെല്ലാം നല്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് കൂടിയാണ് ഇവിടം. പുരാതനമായ ക്ഷേത്രങ്ങളും കാമാഖ്യ ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളും ശരണിയ ഹില്‍സും പീകോക്ക് ഐലന്റും ഇവിടുത്തെ കാഴ്ചകളാണ്.

PC: Vikramjit Kakati

ദിഫു

ദിഫു

ആസാമിലെ കര്‍ബി അങ്‌ലോങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദിഫു മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനും ഒപ്പം ഒതു തീര്‍ഥാടന കേന്ദ്രവും കൂടിയാണ്. എല്ലാ തരത്തിലുമുള്ള സഞ്ചാരികള്‍ എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന ഇവിടെ മ്യൂസിയം, പൂന്തോട്ടങ്ങള്‍,ദേവാലയങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, ഗോത്ര വര്‍ഗ്ഗ സെറ്റില്‍മെന്റുകള്‍ ഒക്കെ ഇവിടുണ്ട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇവിടം ഓരോ യാത്രികനും നല്കുക.

PC: Sardar Hironjyoti

മജൗലി

മജൗലി

ലോകത്തിലെ നദിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപുകളില്‍ ഒന്നായ മജൗലിയെ ഒഴിവാക്കിയുള്ള ആസാം യാത്ര ആലോചിക്കാനാവില്ല. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ യിലെ പ്രസിദ്ധമായ വാരാന്ത്യ കവാടങ്ങളില്‍ ഒന്നായ ഇവിടെ പ്രകൃതിയുടെ വിസ്മയങ്ങളാണ് കണ്ടുതീര്‍ക്കുവാനുള്ളത്.
352 സ്‌ക്വയര്‍ കിലോമീറ്ററിലധികം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടം ബ്രഹ്മപുത്ര നദിയിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകളും കോളേജുകളും ട്രൈബല്‍ സെറ്റില്‍മെന്റുകളും ഒക്കെ ഇവിടം കാണുവാന്‍ സാധിക്കും.
പക്ഷി നിരീക്ഷകരുടെയും ഫോട്ടോഗ്രാഫേഴ്‌സിന്റെയും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.

PC: Kalai Sukanta

ജോര്‍ഹട്ട്

ജോര്‍ഹട്ട്

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആസാമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ജോര്‍ഹട്ട്. പൗരാണികമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടം കൊട്ടാരങ്ങള്‍ക്കും ദ്വീപുകള്‍ക്കും കാടുകള്‍ക്കും ഒക്കെ പേരുകേട്ടതാണ്.
ആസാമിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ഒട്ടേറം പ്രതിഭാശാലികളായ ആളുകള്‍ക്ക് ജന്‍മമേകിയിട്ടുണ്ട്. ലജിത് ബോര്‍പുകന്‍, ബോര്‍നാംഗര്‍, തെന്ഡഗല്‍ ഭവന്‍, മോലായ് ഫോറസ്റ്റ്, ജോര്‍ഹട്ട് ബുദ്ധ ക്ഷേത്രം തുടങ്ങിടവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Anupom sarmah

Read more about: assam shillong river temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X